മലബാർ കലാപത്തെ പ്രധാനമായും മൂന്നായി തരം തിരിക്കാം

  146

  Sanal Thondil

  1 . ചരിത്രങ്ങൾ എഴുതി വക്കപ്പെട്ടവയാണ് , എഴുതിയ വ്യക്തിയുടെ രാഷ്ട്രീയവും ആ കാലഘട്ടത്തിന്റെ യാഥാർഥ്യവും വായിക്കുമ്പോൾ പലരും മറക്കുകയും അത് മാത്രമാണ് ശരി എന്ന രീതിയിൽ ചരിത്രങ്ങൾ വായിക്കുന്നത് വളരെ ദുർബലവും പക്ഷപാതിത്വവും നിറഞ്ഞതാണ്.

  2 . മലബാർ കലാപം വാഗൻ ട്രാജഡി പോലെ , ജാലിയൻ വാലാബാഗ് പോലെ ഒരു ദിവസം നടന്ന സംഭവമല്ല . കുറെ കൊല്ലങ്ങളായി കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ വിവിധ മുഖങ്ങളിൽ നടന്ന ആയിരത്തോളം സംഭവങ്ങളുടെ ആകെ തുകയാണ് മലബാർ കലാപം . അതിൽ ജന്മി പീഡിപ്പിച്ച കുടിയാനും ഉണ്ട് , മുസ്‌ലിം ആയി മതം മാറിയതിനു ജന്മിമാരാൽ പീഡിപ്പിക്കപ്പെട്ട ഹിന്ദു യുവതി ഉണ്ട് . ഇസ്‌ലാമിസ്റ്റുകൾ മതപരമായി നടത്തിയ വംശീയ കൊലകളും ഉണ്ട്

  3 . മലബാർ കലാപത്തെ പ്രധാനമായും മൂന്നായി തരാം തിരിക്കാം

  1 . ഖിലാഫത്ത്
  2 . ജനകീയ കർഷക സമരങ്ങൾ
  3 . വർഗ്ഗീയ കലാപങ്ങൾ

  4 . ഖിലാഫത്ത് : ബ്രിട്ടീഷുകാർക്കു എതിരെ മലബാറിലെ മാപ്പിളമാർ തിരിഞ്ഞത് ഇന്ത്യൻ സ്വാതന്ത്ര സമരത്തിന് വേണ്ടി ആയിരുന്നില്ല . സമൂഹത്തിലെ അത്യാവശ്യം പ്രിവിലേജ് ഉള്ള മുസ്ലീങ്ങൾ ഓട്ടമൻ രാജാവിനെ ബ്രിട്ടൻ പുറത്താക്കിയതിന് പ്രതികാരം എന്നോണം ആണ് അത് സംഘടിക്കുന്നത് . സദ്ദാം ഹുസൈന് വേണ്ടി ഹർത്താൽ നടത്തുന്ന പോലെ ഒരു ആഗോള പൊളിറ്റിക്സിന്റെ ഭാഗം തന്നെ ആണ് ഖിലാഫത്ത് .
  പക്ഷെ ഗാന്ധിജി ഒരു വര്ഷം കഴിഞ്ഞു ആ വൈരത്തെ ബ്രിട്ടീഷ്‌കാർക്കു എതിരെ ഉപയോഗിക്കാനും അതിന്റെ കോൺഗ്രസുമായി കൂട്ടി യോജിക്കുക ആയിരുന്നു . അത് തീർച്ചയായും ബുദ്ധിപൂര്വവും , ആവശ്യകതയും , ലോജിക്കലുമായുള്ള തീരുമാനവും ആയിരുന്നു . അല്ലാതെ ഗാന്ധി അല്ല ഖിലാഫത് തുടങ്ങിയത്

  5 .ജനകീയ കർഷക സമരങ്ങൾ : കാലങ്ങളായി ദളിതർ , കുടിയൻമാർ അവരുടെ സ്വാതന്ത്രത്തിനു വേണ്ടി പ്രവർത്തിക്കുന്നവർ അന്നത്തെ പ്രമുഖ കോൺഗ്രസ് നേതാക്കളും , ഖിലാഫത് പ്രസ്ഥാനക്കാരും ചേർന്ന ഒരു മൂവ്‌മെന്റ് കേരളത്തിലെ ജന്മികൾക്കു എതിരെ തിരിഞ്ഞു . കാലാകാലങ്ങളായി പീഡിപ്പിക്കപ്പെട്ട ഒരു സമൂഹത്തിന്റെ ഉറച്ച ശബ്ദമായി അത് ജന്മി പ്രഭുക്കന്മാർക്കു എതിരെയും ബ്രിട്ടീഷ് ഒറ്റുകാർക്കു എതിരെയും തിരിഞ്ഞു .
  ജന്മിത്വത്തിനെതിരെ ഉള്ള അടിച്ചമർത്തപ്പെട്ടവന്റെ ഒറ്റപ്പെട്ട ശബ്ദങ്ങൾ അതിനും കുറെ കാലം മുൻപ് തുടങ്ങിയതാണെങ്കിലും അവയെ ഒരുമിപ്പിക്കാനും ട്രിഗർ ചെയ്യാനും ഖിലാഫത്തിനും , അന്നത്തെ സോഷ്യലിസ്റ്റുകൾക്കും കഴിഞ്ഞു.

  6 . വർഗ്ഗീയ കലാപങ്ങൾ : കലാപങ്ങൾ പൊട്ടിപ്പുറപ്പെട്ടപ്പോൾ ഖിലാഫത്തിലെ പല തീവ്രവാദ സ്വഭാവമുള്ള ആളുകൾ പല സ്ഥലങ്ങളിൽ ആ അവസരം നന്നായി പ്രയോജനപ്പെടുത്തുകയും , ജന്മികളിൽ നിന്ന് മാറി ഹിന്ദു വിരുദ്ധതയിലും കൊലകളിലും കലാശിച്ചു

  7 . ഇതിലെ ആദ്യത്തെ രണ്ടു എപ്പിസോഡ് സുടാപ്പികൾക്കും , രണ്ടാമത്തെ എപ്പിസോഡ് ഇടതു പക്ഷത്തിനും , മൂന്നാമത്തെ എപ്പിസോഡ് സംഘികൾക്കും പ്രിയമുള്ളതാകും . അവർ അത് ഉയർത്തി ആണ് ഇതിനെ കാർഷിക സമരമെന്നും , ബ്രിട്ടീഷ്‌ക്കർക്കു എതിരെ നിന്ന സമരമെന്നും അതല്ല വർഗ്ഗീയ ലഹളയും ആണെന്നും വ്യാഖ്യാനിക്കും . ഓരോരുത്തർക്കും ആവശ്യമായ തെളിവുകൾ ചരിത്രത്തിൽ നിന്ന് കണ്ടെടുക്കാം

  8 . എന്ത് കൊണ്ട് ഇടതു പക്ഷം അതിനെ കാർഷിക സമരം മാത്രമാണ് എന്ന് പറയുന്നു : കമ്മ്യൂണിസം എന്ന ഐഡിയോളജി അത് പോലെ പകർത്താൻ ആണ് ആദ്യ കാല കമ്മ്യൂണിസ്റ് നേതാക്കൾ ശ്രമിച്ചത് . അതിന്റെ ഗ്രാമറിൽ ഒരു തരി പോലും വിടാതെ ഓരോ കമ്മ്യൂണിസ്റ് സർക്കാരും ഒരു ക്ലാസ് വാറിന് (വിപ്ലവം ) ശേഷമാണ് അധികാരത്തിൽ വരേണ്ടതെന്ന നിര്ബന്ധ ബുദ്ധി ഉണ്ടായിരുന്നു . റഷ്യയെ പോലെ ചൈനയെ പോലെ ഒന്നുമല്ല കേരളത്തിൽ ആദ്യ കാല കമ്മ്യൂണിസ്റ് മന്ത്രി സഭ വരുന്നത് ഇലക്ടറൽ പൊളിറ്റിക്സിലൂടെ വന്ന മന്ത്രി സഭക്ക് പറയാൻ ഒരു ക്‌ളാസ് വാർ ഇല്ലായിരുന്നു . ഇടതു പക്ഷ സൈദ്ധാന്തികൻ ആയ അബാനി മുഖർജി , ഇ.എം.എസ് , മാക്സിസ്റ് സ്‌കൂൾ ഹിസ്റ്റോറിയൻ KN പണിക്കർ എല്ലാം ചേർന്ന് മലബാർ ലഹളയിലെ രണ്ടാമത്തെ എപ്പിസോഡിനെ ക്ലാസ് വാർ ആയി പരിഗണിക്കുകയും . ലേഖനങ്ങൾ ചെയ്തു

  9 . ഖിലാഫത്തിനെ സ്വാതന്ത്ര സമരത്തോട് കൂട്ടിച്ചേർത്ത ഗാന്ധിയും ആനിബസന്റും അംബേദ്ക്കറും ഒക്കെ അപലപിച്ച ഒരുപാട് സംഭവങ്ങൾ ഉണ്ടായിരുന്നു എങ്കിലും കേരളത്തിന്റെ പൊതുബോധം മാപ്പിള ലഹളയെ കാർഷിക സമരം മാത്രമായി നെഞ്ചിലേറ്റി . അത് മോശമായ ഒരു സംഭവം ആണെന്ന് എനിക്ക് ഇന്ന് തോന്നുന്നില്ല , കാരണം അഞ്ചു ദശാബ്ദത്തിനു മുൻപ് തന്നെ സംഘിയും സുഡാപ്പിയും ആയി മാറി തമ്മിലടിക്കേണ്ട, കനലുകൾ ഊതി ഊതി തമ്മിലടിക്കേണ്ട ഒരു ജനതയെ കുറെ കാലം സൗഹാർദ്ദത്തിൽ നടത്താൻ ചരിത്രത്തിലെ ഈ തിരഞ്ഞെടുപ്പുകൾ സഹായിച്ചിട്ടുണ്ട് .

  10 . KN പണിക്കർ രണ്ടാമത്തെ എപ്പിസോഡ് പറഞ്ഞപ്പോൾ മാധവൻ നായർ രണ്ടും മൂന്നും പറഞ്ഞപ്പോൾ കേവല യുക്തിവാദികൾ മൂന്നാമത്തെ എപ്പിസോഡും തെളിവുകളോടെ എഴുതുമ്പോൾ ഇതിൽ എല്ലായിടത്തും വായിക്കുകയും യുക്തിപരമായ തീരുമാനത്തിൽ മുൻധാരണകൾ ഇല്ലാതെ എത്തുകയും ആണ് നല്ലതു

  11 . കേവല യുക്തിവാദികൾ എങ്ങനെ സംഘി തിയറികൾ ഹെല്പ് ചെയ്യുന്നു അത് പോലെ ആണ് ലിബറൽ പൈങ്കിളികളും അനാർക്കികളും ഇസ്ളാമിസ്റുകൾക്ക് സഹായം ചെയ്തു കൊടുക്കുന്നത് . യാതൊരു ബന്ധവുമില്ലാത്ത കാര്യങ്ങളിലും ബ്രാഹ്മണിക്കൽ ഹിജാമണി , ഇസ്‌ലാമോഫോബിയ തുടങ്ങിയ കട്ടി വാക്കുകൾ വച്ച് ഇവറ്റകൾ നാല് പേരുടെ മുന്നിൽ ആളാകുന്നത് നല്ലതാണ് പക്ഷെ അത് മാത്രമാണ് ചരിത്രം എന്ന് പറയരുത് .

  12 . സിനിമയെ കുറിച്ച് ; ആവിഷ്‌ക്കാര സ്വാതന്ത്രം എല്ലാവര്ക്കും വേണം അത് സുടാപ്പി ആണെങ്കിലും സംഘി ആണെങ്കിലും മൗദൂദി ആണെങ്കിലും എല്ലാവരുടെ വേർഷനും വരട്ടെ . എല്ലാം ആളുകൾ കാണട്ടെ , പക്ഷെ ആദ്യ സിനിമയിൽ തന്നെ മന , ഇല്ലം എന്നിവയെ കുറിച്ച് അവ ഉണ്ടാക്കുന്ന സവർണ്ണ ബോധ്യങ്ങളെ കുറിച്ച് ആകുലപ്പെട്ട ആഷിക് അബു എന്ന ഇടതു പക്ഷക്കാരൻ ISIS , മൗദൂദി സില്ബന്ധികളുടെ കൂടെ ഇത് പോലെ ഒരു ചരിത്രം എടുത്താൽ മറ്റുള്ളവർ ആകുലപ്പെടുന്നതിൽ അതിശയം ഇല്ല . ശശികലയുടെ തിരക്കഥയിൽ , പ്രതീഷ് വിശ്വനാഥ് അക്ഷയ്കുമാറിനെ വച്ച് ഇന്ത്യ വിഭജനത്തെ കുറിച്ച് ഒരു സിനിമ വന്നാൽ എങ്ങനെ ഉണ്ടാകും എന്ന ചിന്ത തന്നെ ആകും ഇതിന്റെ പുറകിലും ,എങ്കിലും ആഷിക് അബു എന്ന സംവിധായകനെ ഇഷ്ടമുള്ളത് കൊണ്ടും സിനിമ പ്രതീക്ഷ ഉണർത്തുന്നു .

  13 . ആഷിക് സിനിമ എടുത്താൽ ഉണർന്ന ഹിന്ദുവും , ഉണർന്ന ഹിന്ദുവിനെ വീണ്ടും ഉണർത്തി പാല് കൊടുക്കുന്ന അലി അക്ബറും സിനിമ എടുക്കും . ആദ്യത്തേത് നടന്നില്ലെങ്കിൽ രണ്ടാമത്തേതും ഉണ്ടാകില്ല . ചിലപ്പോൾ PT യുടെ മൂവി മാത്രം ആകും കാണാൻ നമുക്ക് അവസരമുണ്ടാകുക . നാലും ടോറന്റിൽ വരുന്ന വരെ ഞാൻ കാത്തിരിക്കും.

  14 . മലബാർ കലാപം വീണ്ടും ചർച്ച ആകുമ്പോൾ അതിൽ ഏറ്റവും കൂടുതൽ ഗുണം ലഭിക്കുക സംഘപരിവാറിന് മാത്രമാകും . പ്രത്യയ ശാസ്ത്ര ബാധ്യത ഉള്ളത് കൊണ്ട് സിപിഐഎം ഇത് കാർഷിക സമരം മാത്രമായി വിലയിരുത്തുകയും , മലബാറിലെ ഭൂരിപക്ഷ വോട്ടുകൾ ഉള്ളത് കൊണ്ട് കോൺഗ്രസ് മൗനം ആചരിക്കുകയും ചെയ്‌താൽ , സംഘ പരിവാർ പോർട്ടലുകളും, ജിഹ്വകളും മൂന്നാമത്തെ അദ്ധ്യായം മാത്രം ഹൈലൈറ്റ് ചെയ്തു സോഷ്യൽ മീഡിയ നിറയ്ക്കും . ശബരിമല വിഷയത്തിൽ നടന്നത് പൊളിറ്റിക്കൽ പോളറൈസേഷൻ ആയിരുന്നു , റിഗ്ഗറാസീവ് നിലപാട് എടുത്ത കോൺഗ്രസ്സിന് ഗുണം കിട്ടി എന്നതാണ് ശബരിമല വിഷയത്തിന്റെ റിസൾട്ട് . പക്ഷെ മലബാർ കലാപം ചർച്ച ചെയ്യുമ്പോൾ അവരാവരുടെ വേർഷൻ പൊലിപ്പിക്കുമ്പോൾ നടക്കുക പൊളിറ്റിക്കൽ പോളറൈസേഷൻ അല്ല കമ്മ്യൂണൽ പോളറൈസേഷൻ ആണ് . അത് കേരളത്തിന്റെ ഭാവിയെ കുറിച്ച് ചെറുതല്ലാത്ത ആശങ്ക ഉണ്ടാക്കുന്നുണ്ട് .

  15 . എന്നോ നടന്ന ചരിത്രത്തിൽ നമ്മൾ പൂർണ്ണമായും മറന്ന അധ്യായങ്ങൾ എടുത്തു കറുപ്പും വെളുപ്പും കണ്ടു പിടിച്ചു നൂറു വർഷത്തിന് തമ്മിലടിക്കുന്ന ആളുകൾ ഉള്ളപ്പോൾ നമ്മൾ എങ്ങനെ ആണ് മനുഷ്യർ ആകുക ?