✒ Sanalkumar Padmanabhan.

ക്യാമറക്കു മുന്നിൽ, മലയാള സിനിമയിലെ “നിധി ഒളിയിരിക്കുന്ന ദ്വീപ് തേടി നാൽപതു വര്ഷം മുൻപ് തുടങ്ങിയ യാത്രയിൽ, കലങ്ങി കറുത്ത കടലിൽ വെച്ചു കണ്ടു മുട്ടിയവർ പലരും കണ്ണിനു നേരെ ചൂണ്ടക്കൊളുത്ത് എറിഞ്ഞപ്പോൾ ഒഴിഞ്ഞു മാറി അവരുടെ കഴുത്തിൽ കൈ കുരുക്കി ശ്വാസം മുട്ടിച്ചു കൊല്ലാതെ” വിട്ട് തന്റെ യാത്ര തുടർന്നു മോളിവുഡിന്റെ അടിത്തട്ടിൽ നിന്നു ചെങ്കോലും കിരീടവും സിംഹാസനവും മുങ്ങിയെടുത്തു അഭ്രപാളിയിൽ അതിരുകളില്ലാത്ത പുതിയൊരു രാജ്യവും പ്രജകളെയും സൃഷ്ടിച്ചു വെല്ലുവിളികൾ ഇല്ലാതെ രാജാവായി വാഴുന്ന അയാൾ!!!

നാല്പതു വര്ഷങ്ങള്ക്കിപ്പുറെ ക്യാമറയുടെ പിന്നിൽ മറ്റൊരു നിധി വേട്ടക്കിറങ്ങുന്നു. വാസ്കോഡഗാമയുടെ ലോകമെമ്പാടും പരന്നു കിടക്കുന്ന നിധിയുടെ കാവൽക്കാരൻ ആയ “ബാറോസ് “ന്‍റെ കഥ പറയുന്ന സിനിമയുടെ സംവിധായക വേഷത്തിൽ. പോർട്ടുഗലിലെ വിജനമായ ആ പോര്ടിൽ ബാറോസ് കാത്തു നിൽക്കുന്നത് ഗാമയുടെ യഥാർത്ഥ പിൻഗാമി ആ നിധി തിരക്കി വരുമ്പോൾ അയാൾക്ക്‌ നിധി കൈമാറുവാൻ ആണെങ്കിൽ. ഞങ്ങൾ തീയറ്ററുകളുടെ മുന്നിൽ ഇപ്പോൾ മുതൽ കാത്തു നിൽക്കുന്നത് ” ഗാമയുടെ പിൻഗാമിയെ കാത്തു നിൽക്കുന്ന നിധി കാക്കുന്ന ഭൂതത്തെ കാണുവാൻ ആണു.”ബാറോസ്” നെ കാണുവാൻ… !

തിരക്കഥ യുടെ ടൈറ്റിൽ കാർഡിൽ മലയാളം ഇന്നോളം കണ്ട ഏറ്റവും മികച്ച ഇതിഹാസങ്ങളിൽ ഒരാൾ ആയ ജിജോ പുന്നൂസ് എന്ന മാന്ത്രികൻ ഉണ്ട് !സംഗീതത്തിന് ലിഡിയൻ എന്ന പതിനഞ്ചു വയസു മാത്രം പ്രായമുള്ള അത്ഭുത ബാലൻ ഉണ്ട് ! പൃത്വിരാജ് സുകുമാരൻ എന്ന പ്രതിഭയുണ്ട് ! പിന്നെ സംവിധായക കസേരയിൽ കളികൾ ജയിക്കാൻ വേണ്ടി മാത്രം കളിക്കുന്ന ഒരു വാശിക്കാരൻ ചെക്കനും !കാത്തിരിപ്പ് ഇനി ആ ദിവസത്തിന് ആണു. മലയാള സിനിമയുടെ മുഖച്ഛായ മാറുന്ന ആ ദിവസത്തിന്..ബാറോസ് വെള്ളിത്തിരയിൽ 3ഡി വിസ്മയകാഴ്ചകൾ വിരിയിച്ചു തുടങ്ങുന്ന ആ ദിവസത്തിന്..കം ഓൺ ലാലേട്ടാ….

https://youtu.be/yBpzDtC_DNs

You May Also Like

കാളക്കൂറ്റന്‍മാരും കരടികളും

രാത്രിയില്‍ ആരോ കതകില്‍ മുട്ടുന്ന ശബ്ദം കേട്ടാണ് ഞാനുണര്‍ന്നത്.

എലിപ്പത്തായത്തിലെ ഉണ്ണി തെറ്റെന്നു അടൂർ പറയുമ്പോൾ സ്നേഹത്തിലെ പപ്പൻ ശരിയെന്ന് ജയരാജ്

ജയരാജ്‌ സംവിധാനം ചെയ്തു ജയറാം നായകനായ സ്നേഹം എന്ന ചിത്രത്തിലെ ഒരു ഡയലോഗ് ആണ് ഇത്. ചെറുപ്പം മുതൽ മനസ്സിൽ കൊണ്ട് നടക്കുന്ന മുറപെണ്ണിനെ അനിയന്

മോഹൻലാൽ-ആന്റണി ബന്ധത്തെ മെയ്ദിനാശംസകളിലൂടെ പരിഹസിക്കുന്നവർ വായിച്ചിരിക്കാൻ

തൊഴിലാളിദിനാശംസകൾ നേർന്നതുകൊണ്ടുള്ള പോസ്റ്റുകളിൽ ആന്റണി – മോഹൻലാൽ ബന്ധത്തെ പരാമർശിച്ചു കാണുമ്പോൾ

അരം+അരം=കിന്നരം ! ജഗതി ചേട്ടനെ മനസ്സില്‍ ധ്യാനിച്ച്‌ ഒരു കോമഡി റീമൈക്ക്

“ജോസഫേ, കുട്ടിക്ക് മലയാളം അറിയാം”..ഒന്ന് കണ്ടു നോക്കു