ഇയാളുടെ വിഖ്യാതമായ ജയിൽചാട്ടം നിങ്ങളെ അത്ഭുതപ്പെടുത്തും

  0
  329

  Sanalkumar Padmanabhan

  മെക്സിക്കോ 2015 ജൂലൈ 11 രാത്രി 8:58.നൂറോളം പോലീസുകാർ ആയുധങ്ങളുമായി കാവൽ നിൽക്കുന്ന , ചുറ്റിനും സി സി ടി വി യും ഉള്ള ഒരു ജയിൽ റൂമിനുള്ളിൽ ഒരു ജയിൽ പുള്ളി പതിയെ ജയിലിലെ ബാത്റൂമിലേക്കു കയറുക ആണു.9.20 ആയിട്ടും അയാൾ ഇറങ്ങി വരാത്തതിൽ സംശയം തോന്നി വാതിലിൽ മുട്ടി വിളിച്ച പോലീസ് ഗാർഡിനു നിശബ്ദത ആയിരുന്നു മറുപടി !അപകടം മണത്ത അയാൾ മറ്റു ഗാര്ഡുകളെകൂടി കൂട്ടി ബാത്റൂമിലെ വാതിൽ പൊളിച്ചു അകത്തു കയറിയപ്പോൾ കണ്ട കാഴ്ച അവിശ്വസനീയം ആയിരുന്നു.. അതെ ആ മുറി ശൂന്യം ആയിരുന്നു !

  Inside El Chapo's cell: Reinforced cage with concrete slab bed that ex-cons call 'high-tech hell'അമ്പരപ്പോടെ ആ മുറി അരിച്ചു പെറുക്കിയ അവർ കുളിമുറിയുടെ ഷവറിന്റെ താഴെ ഒരാൾക്ക് ഊർന്നിറങ്ങാൻ പാകത്തിൽ ഉള്ള ഏണി പിടിപ്പിച്ച ഒരു കുഴി കാണുക ആണു ! അതിലൂടെ 10 മീറ്ററോളം താഴേക്കു അവർ ചെന്ന് പെട്ടത് ഒരു ടണലിലേക്കും! വായു കിട്ടുവാനായി പൈപ്പുകൾ ഘടിപ്പിച്ച.വെട്ടത്തിനായി ലൈറ്റുകൾ ഇട്ടിരുന്ന.മരത്തിന്റെ പീസുകൾ നിലത്തു വിരിച്ചു കൊണ്ട്‌ റെയിൽവേ ട്രാക്ക് പോലുള്ള ട്രാക്കും , അതിലൂടെ ഓടിക്കാൻ പറ്റാവുന്ന ഒരു മോട്ടോർ സൈക്കിളും ഉള്ള ! ഒരു അത്യാധുനിക ചെറു തുരങ്കത്തിലേക്കു ! ഒന്നര കിലോമീറ്ററോളം ആ തുരങ്കത്തിലൂടെ ഓടിയ അവർ ചെന്ന് പെട്ടത് പണി നടക്കുന്ന ഒരു കെട്ടിടത്തിൽ ആണു…അവിടെ ആ തടവ് പുള്ളിയുടെ ജയിലിലെ വസ്ത്രങ്ങൾ മാത്രം ആണു ഉണ്ടായിരുന്നത് !

  El Chapo Guzman jail escape two tunnels - Business Insiderആ പ്രതിയുടെ ജയിൽ ചാട്ടം മെക്സിക്കൻ പ്രസിഡന്റ് പെന നീറ്റോയുടെ ഭരണത്തിന് കൂടി അന്ത്യമായി എന്ന്‌ തിരിച്ചറിയുമ്പോൾ ആണു ആ തടവ് ചാടിയ ആളെകുറിച്ചു കൂടുതൽ പറയേണ്ടതില്ലലോ ! എൽ ചപ്പോ ഗുസ്മാൻ ! ലോകം കണ്ട ഏറ്റവും വലിയ ഡ്രഗ്സ് ഡീലർ ! മെക്സിക്കൻ ഗവണ്മെന്റ് 3.5 മില്യനും അമേരിക്കൻ ഗവണ്മെന്റ് 4 മില്യനും തലയ്ക്കു വിലയിട്ട മനുഷ്യൻ !സർവ സന്നാഹങ്ങളും ഉള്ള ആ ജയിലിൽ നിന്നും രക്ഷ പെടാൻ അയാൾക്കു ജി പി എസ് ഘടിപ്പിച്ച തന്റെ വാച്ച് മാത്രം മതിയായിരുന്നു !

  El Chapo attempted second tunnel escape after his capture in 20162001 ജയിലിൽ കിടക്കുമ്പോൾ ആ ജയിലിലെ 78 ഓളം പൊലീസുകാരെ, അവർ ചോദിച്ച ക്യാഷ് കൊടുത്തു കൂടെ നിർത്തി ജയിലിൽ നിന്നും വണ്ടി ഒടിച്ചു രക്ഷ പെട്ടു പോയ അതെ മനുഷ്യൻ !!കാര്യം സാഗറും , സ്റ്റീഫൻ നെടുമ്പള്ളിയും പറയുന്ന പോലെ ” എന്നെ അറിയാവുന്നവരോട് എല്ലാം ഞാൻ പറയാറുണ്ട് നാർക്കോട്ടിക്സ് എ ഡേർട്ടി ബിസിനസ് എന്ന്‌ ” എന്നിരുന്നാലും എൽ ചപ്പോയുടെ കഥ ഒട്ടും ആവേശം കൊള്ളിച്ചിരുന്നില്ല എന്നോ അയാളോട് അല്പം പോലും ആരാധന തോന്നിയിട്ടില്ല എന്നും പറഞ്ഞാൽ അത് കള്ളമായി പോകും….