ഈ മനുഷ്യൻ ക്യാമറയ്ക്കു പിന്നിലിരുന്ന് തീർത്ത വിസ്മയങ്ങൾ എത്രയെന്നറിയുമോ ? വായിച്ചുനോക്കൂ
കുട്ടികളെ സ്നേഹിച്ച കുട്ടിചാത്തന്റെയും ,ചാത്തനെ പിന്തുടർന്ന ദുര്മന്ത്രവാദിയുടെയും കഥ പറഞ്ഞ മൈ ഡിയർ കുട്ടിച്ചാത്തൻ .
അലീനയെന്ന വിധവയുടെയും
122 total views

കുട്ടികളെ സ്നേഹിച്ച കുട്ടിചാത്തന്റെയും ,ചാത്തനെ പിന്തുടർന്ന ദുര്മന്ത്രവാദിയുടെയും കഥ പറഞ്ഞ മൈ ഡിയർ കുട്ടിച്ചാത്തൻ .
അലീനയെന്ന വിധവയുടെയും അവരുടെ നാല് വയസുള്ള മകളുടെയും ജീവിതത്തിലേക്ക് ടെലിഫോണിലൂടെ ശബ്ദം കൊണ്ട് കടന്നു വന്ന “ടെലിഫോൺ അങ്കിളിന്റെയും ” കഥ പറഞ്ഞ ഒന്ന് മുതൽ പൂജ്യം വരെ ..
അമ്മിണികുട്ടിയെ കെട്ടാനായി സുഹൃത്ത് കുഞ്ഞിക്കാദര്‍ ജോലി ചെയ്യുന്ന പഴനിയിലെ ലെതർ ഫാക്ടറിയിൽ പോയി ബാർബർ ആയി മാറേണ്ടി വന്ന വേലായുധൻകുട്ടിയുടെ കഥ പറഞ്ഞ മഴവിൽ കാവടി…

ഒരു ടൂറിസ്റ്റ് ബസ് മാനേജർ സുധാകരന്റെ ജീവിതത്തിലേക്ക് ഭാര്യയായി , ഒരു പെട്ടി നിറയെ കുട്ടികളുടെ മനസുമായി കടന്നു വന്ന ഹൃദയകുമാരിയുടെ കഥ പറഞ്ഞ കടിഞ്ഞൂൽ കല്യാണം !

അച്ഛന്റെ ജീവനേക്കാൾ വിലയുണ്ട് അച്ഛന്റെ പേരിലെ ഇൻഷുറൻസ് തുകക്ക് എന്ന കഥ പറഞ്ഞ സന്താനഗോപാലം !
അപരിചിതൻ ആയ വഴിപോക്കൻ കുമാരേട്ടന്റെ ഒരു കത്തിന്റെ പിറകെ , അയാളുടെ ശത്രുക്കളെ തേടി പോയ ക്യാപ്റ്റൻ വിജയ് മേനോന്റെയും പൂച്ചക്കണ്ണൻ വില്ലന്റെയും കഥ പറഞ്ഞ പിൻഗാമി !
ഒരു ഡോക്റ്ററെ ഭാര്യയാക്കാൻ ആഗ്രഹിച്ച സിദ്ധാർത്ഥന്റെയും , അയാളുടെ ഭാര്യ ആയ മൃഗ ഡോക്ടർ അമ്മുക്കുട്ടിയുടെയും കഥ പറഞ്ഞ വധു ഡോക്ടറാണ് !
നാട്ടുമ്പുറത്തുകാരി മായാ സുരേന്ദ്രൻ ,ബോംബെ കാരി മനസേശ്വരീ ഗുപ്ത ആയ കഥ പറഞ്ഞ മംഗലം വീട്ടിൽ മാനസേശ്വരീ ഗുപ്ത !
നാരായണൻ മാസ്റ്ററുടെയും മകൻ ദിനകന്റെയും ജീവിതവും , കുറുപ്പന്മാരുമായുള്ള പ്രശ്നനങ്ങളുടെയും കഥ പറഞ്ഞ വിസ്മയം !
“സെവൻ ബെല്‍സ്” എന്ന സംഗീത ഉപകരണം വായിച്ചു എന്ന, ചെയ്യാത്ത തെറ്റിന് ശിക്ഷ അനുഭവിച്ച വിശാൽ കൃഷ്ണമൂർത്തിയുടെയും , ആൻജെലിന ഇഗ്നേഷ്യസിന്റെയും അന്ധഗായകന്റെയും കഥ പറഞ്ഞ ദൈവദൂതൻ !

തുടങ്ങി വെള്ളിത്തിരയിൽ , അതി പ്രശസ്തമായ കഥകളും, പ്രശസ്തർ ആയ കഥാപാത്രങ്ങളെയും സൃഷ്ടിച്ച രഘുനാഥ് പാലേരി എന്ന ഒരു “അപ്രശസ്തൻ ” ആയ ഒരാളുണ്ട് വർഷങ്ങൾ ആയി മഷി നിറച്ച പേനയും , വാക്കുകൾ നിറച്ച വെള്ള പേപ്പറും പിടിച്ചു ക്യാമറക്കു പിന്നിൽ !
പ്രശസ്തിയുടെ ലൈം ലൈറ്റിനടിയിൽ നില്ക്കാൻ അധികം ഇഷ്ടപെടാത്ത മനുഷ്യൻ ആയതു കൊണ്ടാകാം ക്യാമറക്കണ്ണുകൾ ഫോക്കസ് ചെയ്യുന്ന നക്ഷ്ത്രക്കൂട്ടങ്ങൾക്കിടയിൽ തിരഞ്ഞാൽ അയാളെ കണ്ടെത്താൻ ആകാത്തത് !
പ്രിയ രഘുനാഥ് സാർ ഇനിയും ഒരായിരം കഥകളുടെ ഉറവ ആ ഹൃദയത്തിൽ ഉണ്ടെന്നറിയാം .. അവയെ അക്ഷരങ്ങളായി വെള്ളപേപ്പറിലേക്കു അരുവിയെന്ന പോൽ ഒഴുക്കി വിടു……ആ കൈകളിൽ നിന്നും ഒഴുകി വരുന്ന വാക്കുകളുടെ അരുവിയെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന എത്രയോ പേര് ഇന്നും ഉണ്ടെന്നോ !
123 total views, 1 views today
