ഒരു സിനിമയ്ക്കുവേണ്ടി രണ്ടുകഥകൾ പറയാനെത്തിയ ലോഹിയുടെ രണ്ടുകഥയും മോഹൻലാൽ എടുത്ത കഥ, അതൊക്കെ ഏതു സിനിമകൾ ആയെന്നു അറിയേണ്ടേ ?

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
26 SHARES
310 VIEWS

സനൽകുമാർ പദ്മനാഭന്റെ ഒരു കുറിപ്പാണിത്. ഒരുകാലത്തു മോഹൻലാൽ എന്ന നടൻ തിരഞ്ഞെടുക്കുന്ന വേഷങ്ങൾ എത്രമാത്രം ജനപ്രിയമായിരുന്നു. ഒരാൾ കൊണ്ടുവരുന്ന രണ്ടുകഥയും സ്വീകരിക്കപ്പെടുക എന്നത് ഒരു കഥാകൃത്തിനെ സംബന്ധിച്ച് അവിസ്മരണീയം തന്നെ ആണ്. അത്തരമൊരു അനുഭവം ഉണ്ടായതു ലോഹിതദാസിനാണ്. വായിക്കാം ആ അക്കഥ ചുരുക്കത്തിൽ …

സനൽകുമാർ പദ്മനാഭൻ

മോഹൻലാലും സിബിമലയിലും പ്രൊഡ്യൂസർ അപ്പച്ചനും( സാഗ ഫിലിംസ് ) ഉള്ളൊരു ഹോട്ടൽ റൂമിന്റെ ശീതികരിച്ച അകത്തളങ്ങളിലേക്കു പുതിയ പടത്തിന്റെ കഥയുമായി ലോഹിതദാസ് കയറിവരികയാണ്.

ലോഹിയുടെ പക്കൽ രണ്ട് കഥകളാണുണ്ടായിരുന്നത് . പ്രൗഢിയും പെരുമയും ഉള്ളൊരു ഹിന്ദു തറവാട്ടിൽ വേഷം മാറിയെത്തുന്ന വാടക കൊലയാളിയുടെ കഥയും കൃത്രിമ ഗര്ഭധാരണത്തിലൂടെ അച്ഛൻ ആകുവാൻ നടക്കുന്ന ഒരല്പം അതിഭാവുകത്വം ഉള്ളൊരു കോടീശ്വരന്റെ കഥയും !!

രണ്ടാമത് പറഞ്ഞ കഥയോട് കൂടുതൽ താല്പര്യം പ്രകടിപ്പിച്ചു കൊണ്ട്‌ മോഹൻലാൽ അവിടെ വച്ചു നിറചിരിയോട് കൂടി “ഈ കഥ കൊള്ളാം ഇത് നമ്മൾ ചെയ്യുന്നു ” എന്ന് അപ്പച്ചനും സിബിയ്ക്കും ലോഹിയ്ക്കും ഹസ്തദാനം നൽകിയതിന് ശേഷം, തിരക്കഥ എന്നത്തേക്ക് തീർക്കുമെന്നും ,ഷൂട്ടിംഗ് എന്നത്തേക്ക് തുടങ്ങാനാകുമെന്നും സംസാരിച്ച് എല്ലാം തീരുമാനമാക്കി.

അപ്പച്ചൻ ആ റൂമിൽ നിന്നും പോയി കഴിഞ്ഞപ്പോൾ , ” ലോഹി ആദ്യം പറഞ്ഞ കഥ ഇല്ലേ , ആ വാടക കൊലയാളിയുടെ കഥ , അത് പ്രണവം ആർട്സിന്റെ ബാനറിൽ നമ്മൾ ചെയ്യുന്നു ! അത് എഴുതി തുടങ്ങിക്കോ ” എന്നും പറയുന്ന അയാൾ ….! പഴയ മോഹൻലാൽ !

ഞൊടിയിട കൊണ്ട്‌ കഥാപാത്രമായി ഇടകലരാനും ഇഴുകി ചേരാനും മാത്രമല്ല നൂറു കഥകൾ കേട്ടാൽ അതിൽ തീയറ്ററിൽ ജനം സ്വീകരിക്കുമെന്ന് ഉറപ്പുള്ള ഒരു കഥ തിരിച്ചറിയാനും അയാൾക്കൊരു പ്രത്യേക കഴിവുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

LATEST

യോനി, കൃസരി, സ്തനം, നിതംബം, ചുണ്ട് എന്നീ ഇടങ്ങളെ മാറ്റി നിര്‍ത്തി പുരുഷ സ്പര്‍ശം ഏല്‍ക്കാന്‍ സ്ത്രീ മോഹിക്കുകയും ദാഹിക്കുകയും ചില ഭാഗങ്ങളുണ്ട്

സ്ത്രീ ശരീരം മുഴുവന്‍ വികാര ബിന്ദുക്കളാണ്. ഒരു പക്ഷെ സ്ത്രീ പോലും അറിയാത്ത