Connect with us

Entertainment

ശരീരത്തിൽ നിന്ന് ആത്മാവ് വിട്ടു പോകുന്നതല്ല, ജീവിതത്തിൽ നിന്ന് സ്വപ്നങ്ങൾ വിട്ടു പോകുന്നതാണ് മരണം

Published

on

ശരീരത്തിൽ നിന്ന് ആത്മാവ് വിട്ടു പോകുന്നതല്ല, ജീവിതത്തിൽ നിന്ന് സ്വപ്നങ്ങൾ വിട്ടു പോകുന്നതാണ് മരണം

Arun Radhakrishnan സംവിധാനം ചെയ്ത SANCHARI -THE DREAM CHASER എന്ന ഷോർട്ട് മൂവി പ്രചോദനപ്രദമായ ഒരു സിനിമ എന്നുതന്നെ പറയാം. പേര് സൂചിപ്പിക്കതുപോലെ തന്നെ ഈ ഷോർട്ട് ഫിലിം യാത്രയുമായി ബന്ധപ്പെട്ട ആശയമാണ് പറയുന്നത് . യാത്രകളെ സ്നേഹിക്കുന്ന ഒരു സമൂഹം തന്നെ ലോകത്തുണ്ട്. അവർക്കു യാത്രയൊരു ഭ്രാന്താണ്. കാണാത്ത ഭൂഭാഗങ്ങൾ തേടാനുള്ള മനസിന്റെ അടങ്ങാത്ത വ്യഗ്രതയാണ് അവർ ശരീരം കൊണ്ട് പ്രാവർത്തികമാക്കുന്നത്. യാത്ര അത് നമ്മെ പരുവപ്പെടുത്തുന്നതാണ്. ഒരായിരം പുസ്തകങ്ങളിലെ അറിവുകൾ നമ്മൾ പോലുമറിയാതെ നമ്മിലേക്ക്‌ അനായാസം കുടിയേറിപ്പാർക്കാൻ ഉള്ള അത്രയും മനോഹരമായ പ്രവർത്തിയാണ് യാത്ര. രുചികളും സംസ്കാരങ്ങളും മനുഷ്യജീവിതങ്ങളും പ്രകൃതിയും കാലവും…. അങ്ങനെ അവർ യാത്ര തുടർന്നുകൊണ്ടേയിരിക്കുന്നു. പലപ്പോഴും നമ്മുടെയൊക്കെ ജീവിതം ഒരു ട്രെഡ് മില്ലാണ് . ഒരുമുറിയിൽ കയറി ട്രെഡ് മില്ലിൽ ഓടിയാൽ എന്താണ് സംഭവിക്കുക അല്ലെ ? ദിനരാത്രങ്ങളും കാലവും ജാലകത്തിനപ്പുറത്തു മാറുന്നതുമാത്രം അറിയുന്ന യന്ത്രങ്ങൾ ആണ് പലരും. അവിടെയാണ് യാത്രകൾ ഹരമാക്കിയ രണ്ടു മനുഷ്യർ ഈ മൂവിയിലൂടെ നിങ്ങളോടു സംവദിക്കുന്നത് നിങ്ങൾ കണ്ടുമനസിലാക്കണം എന്ന് പറയേണ്ടിവരുന്നത്.

Vote for sanchari

അച്ഛന്റെ ഓർമ്മകൾ പേറുന്ന പഴയ ബജാജ് സ്‌കൂട്ടറിൽ നാടുചുറ്റുന്ന യുവാവ് ഒരു തട്ടുകടയിൽ വച്ച് മറ്റൊരു സഞ്ചാരിയെ പരിചയപ്പെടുന്നു. അവർ യാത്രയെ കുറിച്ച് വാതോരാതെ സംസാരിക്കുന്നു. സഞ്ചാരികളോട് എന്നല്ല പുരോഗമനപരമായ ആശയങ്ങൾ പിന്തുടരുന്നവരോട് സമൂഹം വച്ചുപുലർത്തുന്ന അറുപിന്തിരിപ്പൻ കാഴ്ചപ്പാടുകളും യാത്രയുടെ ചില ഹരങ്ങളും എല്ലാം. സമൂഹത്തിനും അയൽക്കാർക്കും സഞ്ചാരികൾ ജോലിയുംകൂലിയുമില്ലാതെ കറങ്ങുന്നവർ ആണ്. അവരെ തിരുത്താൻ പോകാതെ അത്രയും ദൂരം യാത്ര ചെയ്യുന്നതാണ് നല്ലത്.

ബജാജ് സ്‌കൂട്ടറുകാരൻ ഇപ്പോൾ പോകുന്നത് ധനുഷ്കോടിയിലേക്കാണ്. ആ സ്ഥലപ്പേര് കേട്ടപ്പോൾ മറ്റേയാൾ ഒരു ദീർഘനിശ്വാസത്തോടെ തനിക്കു അവിടെവച്ചു സംഭവിച്ച അപകടത്തെ കുറിച്ചോർക്കുന്നു. നിലത്തുവീണ തന്റെ വാക്കിങ് സ്റ്റിക്ക് എടുത്തുകൊണ്ടു അയാൾ പറയുന്നുണ്ട് , “ശരീരത്തിൽ നിന്ന് ആത്മാവ് വിട്ടു പോകുന്നതല്ല, ജീവിതത്തിൽ നിന്ന് സ്വപ്നങ്ങൾ വിട്ടു പോകുന്നതാണ് മരണം” . ശരിക്കും അതുതന്നെയാണ് മരണം .

അവർ തമ്മിൽ പിരിയുമ്പോൾ അയാൾ മാർട്ടിൻ ലൂഥർ കിങ്ങിന്റെ ആ വിഖ്യാതമായ ക്വാട്ട് പറയുന്നുണ്ട്
‘If you can’t fly then run, if you can’t run then walk, if you can’t walk then crawl, but whatever you do you have to keep moving forward’.
(നിങ്ങൾക്ക് പറക്കാൻ കഴിയുന്നില്ലെങ്കിൽ ഓടുക, ഓടാൻ കഴിയുന്നില്ലെങ്കിൽ നടക്കുക, നടക്കാൻ കഴിയുന്നില്ലെങ്കിൽ ഇഴയുക, നിങ്ങൾ എന്ത് ചെയ്താലും മുന്നോട്ട് തന്നെ പോകണം.)

യാത്രകളെ സ്നേഹിക്കുന്ന എല്ലാരും ഈ ഷോർട്ട് മൂവി കാണണം..അത്രത്തോളം പ്രചോദനപ്രദമാണ് ഇത്. ഇത് തികച്ചും ഒരു ഫീൽ ഗുഡ് മൂവിയാണ് .

SANCHARI -THE DREAM CHASER സംവിധായകൻ Arun Radhakrishnan ബൂലോകം ടീവിയോട് സംസാരിക്കുന്നു

Advertisement

ഞാൻ മൂവി മേഖലയിൽ തന്നെയാണ് വർക്ക് ചെയുന്നത്. തത്കാലം ചേട്ടന്റെ  ഷോപ്പിൽ ചേട്ടനെ സഹായിച്ചു അവിടെ നിൽക്കുകയാണ്. പ്രൊഫഷണലി നോക്കുന്നത് സിനിമാ തന്നെയാണ്. സഞ്ചാരി (SANCHARI -THE DREAM CHASER) എന്റെ ആദ്യത്തെ വർക്ക് ആണ്. എനിക്കും സഞ്ചാരം ഇഷ്ടമാണ് യാത്ര ഇഷ്ടപ്പെടാത്തവർ കാണില്ലല്ലോ.

അഭിമുഖത്തിന്റെ ശബ്‌ദരേഖ

BoolokamTV InterviewArun Radhakrishnan

SANCHARI -THE DREAM CHASER മൂവിയെ കുറിച്ച്

സ്വപ്‌നങ്ങൾക്കു പിറകെ സഞ്ചരിക്കുന്നവർ..അതാണ് SANCHARI -THE DREAM CHASER . അതാണ് നമ്മൾ ഉദ്ദേശിക്കുന്നതും. എല്ലാർക്കും ഓരോ സ്വപ്‌നങ്ങൾ കാണും. അതിനെ നേടാൻ ശ്രമിക്കുക. അത് നേടിയെടുക്കാൻ എന്ത് തടസങ്ങൾ നേരിട്ടാലും അത് നേടിയെടുക്കാൻ മുന്നോട്ടു പോകുക. അതിനാണ് ട്രാവൽ എന്ന വിഷയം കൊണ്ടുവന്നത്. കാരണം എല്ലാര്ക്കും എളുപ്പത്തിൽ കൺവെ ചെയ്യാൻ പറ്റിയ ഒന്നാണ് ട്രാവൽ.

ഇതിലെ അഭിനേതാക്കൾ സ്വാഭാവിക അഭിനയമായിരുന്നു. അവർ ഇതിലേക്ക് വന്നത് എങ്ങനെ ?

അതിൽ ബജാജ് സ്‌കൂട്ടറിൽ യാത്ര ചെയ്ത ആൾ ANANDHU SREEKUMAR എന്റെ കസിൻ തന്നെയാണ്. ഞങ്ങളെല്ലാരും ഫിലിം ഫീൽഡിൽ പോകണം എന്ന് ആഗ്രഹിച്ചു നടക്കുന്നവർ ആണ്. അവനു കൂടുതൽ താത്പര്യം ആക്റ്റിങ് ആണ്. അപ്പൊ അങ്ങനെയൊരു കാരക്റ്റർ വന്നപ്പോ ഫസ്റ്റ് പ്രിഫർ ചെയ്തത് അവനെയാണ്. പിന്നെ അവന്റെ പരിചയത്തിൽ കൂടിയാണ് റോഷൻ ചേട്ടനെ (ROSHIN T MATHEW) കിട്ടിയത്. പുള്ളി അത്യാവശ്യം മിമിക്രിയും പ്രോഗ്രാമുകളും ഒക്കെ ചെയുന്ന ആളാണ്. ഫ്‌ളവേഴ്‌സ് ടീവിയിൽ കോമഡി ഉത്സവ് പരിപാടിയിൽ രണ്ടുമൂന്നുതവണ പങ്കെടുത്തിട്ടുണ്ട്. അങ്ങനെയാണ് പുള്ളിയെ കോൺടാക്റ്റ് ചെയുന്നത്.

Vote for sanchari

Advertisement

ഇതിൽ റോഷൻ ചോദിച്ചതുപോലെ.. എല്ലാരും ബുള്ളറ്റിലും ഡ്യൂക്കിലും ഒക്കെയാണ് യാത്രപോകുന്നത് .ഇതിലൊരു ബജാജ് ചേതക് ആണ്. ആ സ്‌കൂട്ടർ ഇതിലെങ്ങനെ എത്തി ? എന്തെങ്കിലും സ്‌കൂട്ടറനുഭവങ്ങൾ ?

എന്റെ അച്ഛന് ഫസ്റ്റ് ഉണ്ടായിരുന്നത് ഒരു സ്‌കൂട്ടർ ആണ്. എല്ലാര്ക്കും ട്രാവൽ എന്നത് മനസ്സിൽ വരുന്നത്..ഒരു ബുള്ളറ്റിൽ ബാഗ് ഒക്കെ കെട്ടിവച്ചു ഒരു റൈഡ് പോകുന്ന ഒരാളെയാകും മനസ്സിൽ വരിക. ആ ഒരു രീതിയൊന്നു മാറ്റിപ്പിടിക്കണമെന്നു തോന്നി. നമുക്ക് ട്രാവൽ ചെയ്യാൻ ഇഷ്ടമുണ്ടെങ്കിൽ നമുക്ക് എന്തിൽ വേണമെങ്കിലും പോകാം എന്നാണു ഞാൻ ഉദ്ദേശിച്ചത്. അതിപ്പോൾ ഒരു കെ എസ് ആർ ടി സി ബസിൽ ആണെങ്കിലും നമുക്ക് യാത്രപോകാം.

സംവിധാനതാത്പര്യം മനസ്സിൽ വന്നത് ?

സിനിമ ഭയങ്കര ഇഷ്ടമാണ്, സിനിമ എപ്പോഴും കാണും. നമ്മൾ ലാംഗ്വേജ്‌ നോക്കാതെ സിനിമ കാണുന്ന ആളാണ്. അപ്പൊൾ സിനിമ കണ്ടുകണ്ടു അതിലെ കാര്യങ്ങൾ ശ്രദ്ധിക്കാൻ തുടങ്ങിയപ്പോൾ സാധാരണ ഒരാൾ കാണുന്നതിനേക്കാൾ വ്യത്യസ്തമായ ഒരു ആംഗിളിൽ ഞാൻ കാണുന്നു എന്ന് തിരിച്ചറിഞ്ഞ നിമിഷമാണ് ഒരു ടേർണിങ് പോയിന്റ് ആയി തോന്നിയത്. അതായതു ഒരു സ്റ്റോറി, ഒരു നായകൻ, ഒരു വില്ലൻ..അതിനേക്കാളുപരി ടെക്നിക്കൽ വശങ്ങളാണ് ഞാൻ കൂടുതൽ കാണുന്നത്. അല്ലാതെ ഡയറക്ഷൻ പഠിച്ചിട്ടൊന്നും ഇല്ല. നമ്മുടെ മനസ്സിൽ വരുന്നൊരു കഥ വിഷ്വലി അതെ രീതിയിൽ എടുക്കുക .

അടുത്ത പ്രോജക്റ്റ് ആലോചിച്ചിട്ടുണ്ടോ ?

അടുത്ത പ്രോജക്റ്റ് ഏകദേശം ഫൈനൽ ആയിരിക്കുകയാണ്. ഷൂട്ടിങ് ഈ മാസം അവസാനത്തോടെ ചിലപ്പോൾ കാണും. ഫീൽഗുഡ്, ഡ്രാമ, കോമഡി… അങ്ങനെ എല്ലാം കാണും. കാണുന്നവർക്ക് സന്തോഷം കൊടുക്കുന്നൊരു സിനിമ ആയിരിക്കും.

അംഗീകാരങ്ങൾ

ട്രിവാൻഡ്രം ഷോർട്കമൂവി ഫെസ്റ്റിൽ ബെസ്റ്റ് കോൺസപ്റ്റ് ഷോർട്ട് മൂവിക്കുള്ള അവാർഡ് ലഭിച്ചിരുന്നു. പിന്നെ കൊച്ചിൻ ഫിലിം ഫെസ്റ്റിൽ സെലക്ഷൻ കിട്ടിയിട്ടുണ്ടായിരുന്നു.

Advertisement

SANCHARI THE DREAM CHASER
Short Film Description: SANCHARI -The Dream Chaser

“SANCHARI” is an inspirational Short Film For Dream Chasers.
Producers (,): SIMPLE SURESH
Directors (,): Arun Radhakrishnan
Editors (,): Sudheesh ( Media Crews Thiruvalla)
Music Credits (,): Jithin Eapen Chacko (Alicia Studio Chengannur)
Cast Names (,): ROSHIN T MATHEW(EDAYARANMULA )
ANANDHU SREEKUMAR(CHENGANNUR )
Genres (,): SHORT MOVIE
Year of Completion: 2019-09-02

 4,293 total views,  12 views today

Continue Reading
Advertisement

Comments
Advertisement
Entertainment1 day ago

ഇതരൻ, ചൂഷിതരുടെയും പാർശ്വവത്കരിക്കപ്പെട്ടവരുടെയും പ്രതിനിധി

Entertainment1 day ago

നിയന്ത്രണ രേഖയ്ക്കുള്ളിൽ കരഞ്ഞു ജീവിക്കുന്ന സ്ത്രീകളെ ഈ സിനിമ ചേർത്തുപിടിക്കുന്നു

Education2 days ago

കുമിൾ പറയുന്നതും അതുതന്നെ, ‘ജീവിതത്തിൽ റീടേക്കുകൾ ഇല്ല’ !

Entertainment3 days ago

സുബൈറും സാബിറയും ‘വീണ്ടും’ ഒരുമിക്കുകയാണ്, അവരോടൊപ്പം പെരുന്നാൾ കൂടാൻ നിങ്ങളും വരണം

Entertainment3 days ago

അനന്തുവിന്റെയും ആരതിയുടെയും പ്രണയം ‘എഴുതാത്ത കവിത’പോലെ മനോഹരം

Entertainment5 days ago

മദ്യത്തിന്റെ കണ്ണിലൂടെ കഥപറയുന്ന ‘സീസറിന്റെ കുമ്പസാരം’

Uncategorized6 days ago

“അതേടാ ഞാൻ നായാടി തന്നെ” യെന്ന് പറങ്ങോടൻ ആർജ്ജവത്തോടെ വിളിച്ചു പറയുന്നു

Entertainment1 week ago

റീചാർജ്, ഒരു ഷോർട്ട് ചുറ്റിക്കളി ഫിലിം, അഥവാ അവിഹിതം വിഹിതമായ കഥ

Entertainment1 week ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment1 week ago

അബ്യുസ് പെൺകുട്ടികൾക്കു മാത്രമല്ലെന്ന് ഒഴിവുദിവസത്തെ സംസാരം, അതാണ് രാസലീല ( A )

Entertainment2 weeks ago

‘വോയിസീ’ പറയുന്നു ‘സാങ്കേതികവിദ്യ ഉപകാരിയായ സേവകനാണ്, പക്ഷേ അപകടകാരിയായ യജമാനനാണ്’

Entertainment2 weeks ago

അവനിലേക്കുള്ള അവളുടെ യാത്ര, അപ്രതീക്ഷിത വഴിത്തിരിവുകളുടെ ‘തൃഷ്ണ’

Entertainment2 weeks ago

സാമൂഹ്യ പ്രതിബദ്ധതയുള്ള ‘ആഗ്നേയ’ ശരങ്ങളുമായി പ്രിയ ഷൈൻ

Entertainment1 month ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

Entertainment2 months ago

നാടിന്റെ റേപ്പ് കൾച്ചറും ലോകത്തിന്റെ വംശീയതയും അഥവാ, ‘കല്പന’യും ‘ബ്ളാക്ക് മാർക്കും’

Entertainment1 month ago

നിങ്ങളെ ഭയപ്പെടുത്തുന്ന ‘എലോൺ’ കർമയുടെ നിശ്ചയദാർഢ്യത്തിന് പിന്നിലെ കഥയാണ്

Entertainment4 weeks ago

ഈ ഷോർട്ട് ഫിലിം നടന്ന കഥയാണ്, മറ്റാരുടേയുമല്ല ഇതിന്റെ പ്രൊഡ്യൂസറിന്റെ ജീവിതത്തിൽ

Entertainment1 month ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment1 month ago

രമേശിന്റെ ചെവിയിലെ ആ ‘കിണർ ശബ്‌ദം’ പലർക്കുമുള്ള ഒരു ‘അസ്വസ്ഥ’ സന്ദേശമാണ് !

Entertainment2 months ago

ചുറ്റിക കൊണ്ട് ചിലരുടെ മണ്ടയ്ക്ക് പ്രഹരിക്കുന്ന സിനിമ

Entertainment1 month ago

വ്യക്തമായ രാഷ്ട്രീയം പറയുന്ന ജാതിക്ക… അല്ല ജാതി ക്യാ (?)

Entertainment1 week ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment2 weeks ago

‘മീനിന് സുഗന്ധം തന്നെയാണ് ‘, മരയ്ക്കാൻ ഷോർട്ട് മൂവിയുടെ വിശേഷങ്ങൾ

Entertainment1 week ago

അബ്യുസ് പെൺകുട്ടികൾക്കു മാത്രമല്ലെന്ന് ഒഴിവുദിവസത്തെ സംസാരം, അതാണ് രാസലീല ( A )

Advertisement