Narmam
സാന്ദാ സര്‍ദാര്‍ കത്തോലിക്കന്
സാന്ദാ സിംഗന്റെ ഇറച്ചിവിഭവങ്ങളുടെ വായില്‍ കപ്പലോടിക്കുന്ന ഗന്ധം അയല്പക്കങ്ങളിലേക്ക് അരിച്ചരിച്ച് വ്യാപിക്കും. അതു താങ്ങുവാനുള്ള കെല്‍പ്പ് വിശ്വാസികള്ക്കുണ്ടാവില്ലല്ലോ! സഹികെട്ട് ഈ വിവരം അവര്‍ പള്ളീലച്ചനെ ഒരു ദിവസം ധരിപ്പിച്ചു.
126 total views

സാന്ദാ സര്‍ദാര്‍ എന്ന സര്‍ദാര്‍ജി എല്ലാ വെള്ളിയാഴ്ചയും ജോലികഴിഞ്ഞ് തന്റെ വീട്ടില്‍ വരും. രണ്ടു മൂന്നു സ്മാളു വിടും..പിന്നെ വീടിനു പിറകിലുള്ള ഗാര്‍ഡനിലേക്ക് നേരെ ചെല്ലും. അവിടെയുള്ള ഔട്ട് ഡോര്‍ ഗ്രില്ലില്‍ തന്റെ ഏറ്റവും പ്രിയപ്പെട്ട തന്തൂരി ചിക്കനും പിന്നെ കുറെ മീറ്റ് കിബാബുകളും ഉണ്ടാക്കും. നിര്‍ഭാഗ്യവശാല്‍ അദ്ദേഹത്തിന്റെ അയല്‍ക്കാര്‍ തികഞ്ഞ ദൈവ വിശ്വാസമുള്ള കത്തോലിക്കരായിരുന്നു. ഈസ്റ്ററിനുമുമ്പുള്ള നൊയമ്പുകാലമായിരുന്നതിനാല് മാംസാഹാരം അക്കാലത്ത് അവര്‍ക്ക് നിഷിദ്ധമായിരുന്നു.
സാന്ദാ സിംഗന്റെ ഇറച്ചിവിഭവങ്ങളുടെ വായില്‍ കപ്പലോടിക്കുന്ന ഗന്ധം അയല്പക്കങ്ങളിലേക്ക് അരിച്ചരിച്ച് വ്യാപിക്കും. അതു താങ്ങുവാനുള്ള കെല്‍പ്പ് വിശ്വാസികള്ക്കുണ്ടാവില്ലല്ലോ! സഹികെട്ട് ഈ വിവരം അവര്‍ പള്ളീലച്ചനെ ഒരു ദിവസം ധരിപ്പിച്ചു.
അച്ചന് സാന്ദായെ കാണുവാന്‍ വീട്ടിലെത്തി. എങ്ങിനെയെങ്കിലും സാന്ദായെ ഒരു കത്തോലിക്കനാക്കി മാറ്റി ഈ പ്രശ്നത്തിന് എന്നെന്നേക്കുമായി ഒരു പരിഹാരം ഉണ്ടാക്കണമെന്നായിരുന്നു അയല്‍ക്കാരുടെ അച്ചനോടുള്ള അപേക്ഷ. അനേകം സ്റ്റഡി ക്ലാസ്സുകള്‍ക്കും കൂട്ടായ്മകള്‍ക്കും ശേഷം സാന്ദാ ഒടുവില്‍ പള്ളിയിലെത്തി.
അച്ചന് സാന്ദായുടെ തലയില്‍ വാഴ്ത്തപ്പെട്ട ജലം തളിച്ചു. “മകനേ.. നീ ഒരു സിംഗനായി ജനിച്ച്..സിംഗനായീ വളര്‍ന്നു..എന്നാല്‍ ഇന്നുമുതല്‍ നീയൊരു കത്തോലിക്കനായിരിക്കുന്നു..കര്‍ത്താവായ ദൈവം നിന്നെ അനുഗ്രഹിക്കട്ടേ..” അച്ചന് സാന്ദായോടു പറഞ്ഞു. അയല്‍ക്കാര്‍ക്കെല്ലാം വളരെ സന്തോഷമായി. ഇനി മുതല്‍ നൊയമ്പു കാലത്ത് ഇറച്ചി വേവുന്ന ഗന്ധം അയാളുടെ വീട്ടില്‍ നിന്നും വരില്ലല്ലോ..അവര്‍ ആശ്വസിച്ചു.
വെള്ളിയാഴ്ച്ച വീണ്ടും ആഗതമായി. അന്നും പതിവുപോലെ തന്തൂരിയുടെയും കിബാബിന്റെയും മണം അയല്പക്കങ്ങളിലേക്കു വ്യാപിക്കുന്നത് അയല്ക്കാര്ക്ക് അനുഭവപ്പെട്ടു. സാന്ദായുടെ ഭവനത്തില്നിന്നുമാണ് ഇതു വരുന്നതെന്ന് മനസ്സിലാക്കിയ അവര്‍ക്ക് വേവലാതിയായി. ആള്‍ക്കാരെല്ലാം കൂടി അച്ചനേയും കൂട്ടി അയാളെ കാണുവാനായി പുറപ്പെട്ടു. വീടിന്റെ പിന്‍ഭാഗത്തു ചെന്ന അവര്‍ കണ്ട കാഴ്ച്ച ആര്‍ക്കും വിശ്വസിക്കാനായില്ല.
ഗ്രില്ലില്‍ കിബാബും തന്തൂരിയും വേവുന്നു. സാന്ദാ ഒരു കുപ്പിയില്‍ വിശുദ്ധജലം അവയില്‍ തളിക്കുന്നുണ്ടായിരുന്നു. “ ചിക്കനേ..മട്ടനേ..നിങ്ങള്‍ ചിക്കനും മട്ടനുമായി ജനിച്ചു..ചിക്കനും മട്ടനുമായി വളര്‍ന്നു..എന്നാല്‍ ഇപ്പോള്‍ മുതല്‍ നിങ്ങള്‍ തക്കാളിയും ഉരുളന്‍ കിഴങ്ങുമായി മാറിയിരിക്കുന്നു..” സാന്ദാ ഉരുവിട്ടു. എന്നിട്ട് അയാള്‍ കിബാബും തന്തൂരിയും സ്വാദോടെ കഴിക്കുവാന്‍ തുടങ്ങി!
A translated internet story.
127 total views, 1 views today