ഐശ്വര്യ ലക്ഷ്മിയും വിഷ്ണു വിശാലും പ്രധാന വേഷം ചെയ്ത ഗാട്ടാ ഗുസ്തി തമിഴ്നാട്ടിലെങ്ങും മികച്ച പ്രതികരണം ആണ് നേടുന്നത്. ഫൺ ഫാമിലി എന്റർടൈനറായ ചിത്രം കുടുംബപ്രേക്ഷകർ സന്തോഷപൂർവ്വം ഏറ്റെടുത്തിട്ടുണ്ട്. ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചത് ചെല്ല അയ്യാവുവാണ്. ജഗജാലകില്ലാഡികൾ ആയ ഭാര്യാഭർത്താക്കന്മാരുടെ ഈഗോയാണ് ചിത്രത്തിന്റെ പ്രമേയം.രവി തേജ, വിഷ്ണു വിശാല്‍, ശുഭ്ര, ആര്യന് രമേശ് എന്നിവർ ആര്.ടി. ടീം വര്‍ക്സ്, വി.വി. സ്റ്റുഡിയോസ് എന്നീ ബാനറുകളില്‍ നിർമ്മിച്ച ചിത്രമാണ് ഗാട്ടാ ഗുസ്തി. ചിത്രത്തിലെ ഗാനത്തിന്റെ ലിറിക് വീഡിയോ ഇപ്പോൾ വൈറലാണ്. സണ്ട വീരാച്ചി എന്ന ഈ ഗാനത്തിന്റെ ലിറിക് വീഡിയോയിൽ ചിത്രത്തിന്റെ മേക്കിങ് ദൃശ്യങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. വരികൾ രചിച്ചത് വിവേക് . ഗാനം ആലപിച്ചിരിക്കുന്നത് കിടക്കുഴി മാരിയമ്മാൾ, ഗാനത്തിന് ഈണം പകർന്നിരിക്കുന്നത് ജസ്റ്റിൻ പ്രഭാകരനാണ്.

ഗോള്‍ഡന്‍ ചെങ്കദളി അവാർഡ് 2022 പ്രഖ്യാപിച്ചു, നിങ്ങൾ ചിരിച്ചുമരിച്ചാൽ ഞങ്ങൾ ഉത്തരവാദിയല്ല
ഈ പോസ്റ്റ് യാതൊരു ദുരുദ്ദേശത്തോടു കൂടിയോ പക്ഷപാത സ്വഭാവത്തോടെയോ തയ്യാറാക്കിയതല്ല . തികച്ചും