Connect with us

വ്ലോഗർമാർക്ക് മാത്രം എന്ത് പ്രിവിലേജാണുള്ളത് ?

ബുൾ ജെറ്റ് വാഹനവിവാദം ട്രോളുകളിലും തമാശകളിലും മാത്രം ഒതുങ്ങിപ്പോവേണ്ട ഒന്നാണെന്ന് തോന്നുന്നില്ല. മാദ്ധ്യമപ്രവർത്തകനായ

 52 total views

Published

on

Sandeep Das

ബുൾ ജെറ്റ് വാഹനവിവാദം ട്രോളുകളിലും തമാശകളിലും മാത്രം ഒതുങ്ങിപ്പോവേണ്ട ഒന്നാണെന്ന് തോന്നുന്നില്ല. മാദ്ധ്യമപ്രവർത്തകനായ അഭിലാഷ് മോഹനൻ്റെ പ്രതികരണമാണ് ഈ വിഷയത്തിൽ ഏറ്റവും ശ്രദ്ധേയമായി തോന്നിയത്. അഭിലാഷ് പറഞ്ഞത് ഇങ്ങനെ-
”ഇത് വലിയൊരു സാമൂഹികപ്രശ്നമാണ്‌. നമ്മുടെ സമൂഹത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന അരാഷ്ട്രീയവത്കരണത്തിൻ്റെ ഭാഗമായിട്ടാണ് ഇത്തരം മോബുകളുണ്ടാവുന്നത്. യാതൊരുവിധ കാഴ്ച്ചപ്പാടുകളുമില്ലാത്ത ആൾക്കൂട്ടങ്ങൾ ഉണ്ടായിവരുമ്പോൾ നാം ഭയപ്പെടേണ്ടിയിരിക്കുന്നു…!”
ബുൾ ജെറ്റ് വിവാദവുമായി ബന്ധപ്പെട്ട വാർത്തകളും വിഡിയോകളും കണ്ടപ്പോൾ എനിക്കും ചെറുതല്ലാത്ത ഭയം തോന്നി.

നമ്മുടെ കുട്ടികളുടെ രാഷ്ട്രീയബോധം എന്താണ്? അവരുടെ മാനസിക ആരോഗ്യത്തിൻ്റെ അവസ്ഥ എന്താണ്? ഒരു സാമൂഹ്യജീവി എന്ന നിലയിൽ അവർ എവിടെയാണ് നിൽക്കുന്നത്?
വാഹനത്തിൻ്റെ രൂപം അനധികൃതമായി മാറ്റിയതിനും നികുതി അടയ്ക്കുന്നതിൽ വീഴ്ച്ച വരുത്തിയതിനുമാണ് വ്ലോഗർമാർക്കെതിരെ നടപടിയുണ്ടായത്. തികച്ചും സ്വാഭാവികമായ ഒരു കാര്യം. അതിനെതിരെ ഭീഷണി മുഴക്കുന്നതും കണ്ണുനീർ പൊഴിക്കുന്നതും എത്രമാത്രം അപക്വമാണ്!
രാജ്യത്തെ എല്ലാ മനുഷ്യർക്കും നിയമങ്ങൾ ബാധകമാണ്. എത്ര വലിയ സ്ഥാനത്ത് ഇരിക്കുന്ന ആളായാലും കുറ്റം ചെയ്താൽ ശിക്ഷിക്കപ്പെടും. അങ്ങനെയിരിക്കെ വ്ലോഗർമാർക്ക് എന്ത് പ്രിവിലേജാണുള്ളത്?
കുറേ ഫോളോവേഴ്സ് ഉണ്ട് എന്നത് നിയമം ലംഘിക്കാനുള്ള ലൈസൻസാണെന്ന് ധരിച്ചുവെച്ചിരിക്കുന്ന വ്ലോഗർമാരും അവരുടെ ആരാധകരും ശരിക്കും സമാന്തര ലോകത്തിലാണ്. ആ ലോകത്തിൻ്റെ മാനസികനില ആശങ്കപ്പെടുത്തുന്നു.

”വണ്ടികൊടുത്തില്ലെങ്കിൽ ഞാൻ കെട്ടിത്തൂങ്ങിച്ചാവും” എന്ന് വിലപിക്കുന്ന ഒരു പയ്യൻ്റെ വിഡിയോ കണ്ടിരുന്നു. അവന് 15 വയസ്സ് പോലും പ്രായമുണ്ടാവില്ല. വളരെ ഗൗരവത്തോടെയാണ് അവൻ അത് പറയുന്നതും. അതുപോലുള്ള കുട്ടികളുടെ മെൻ്റൽ ഹെൽത്ത് പരിശോധിക്കപ്പെടേണ്ടതാണ്. ആവശ്യമാണെങ്കിൽ ചികിത്സിക്കേണ്ടതാണ്.കേരളം കത്തിക്കും എന്നാണ് ചിലരുടെ ഭീഷണി. ആ വാചകം എത്രമാത്രം സെന്‍സിറ്റീവാണെന്ന് ഇവർക്ക് മനസ്സിലാകാത്തത് എന്തുകൊണ്ടാണ്?ആംബുലൻസ് മോഡിഫൈ ചെയ്യുന്നതിനെ ബുൾ ജെറ്റിനോട് താരതമ്യം ചെയ്യുന്നതും കണ്ടു! നാളെ തങ്ങൾക്ക് സ്വന്തമായി നോട്ടുകൾ അടിച്ചിറക്കണമെന്നും ഇവർ പറഞ്ഞെന്നിരിക്കും! അത്രമാത്രം വികലമാണ് അവരുടെ സാമൂഹിക ബോധം.
എനിക്ക് പറയാനുള്ളത് ഇത്രയേ ഉള്ളൂ. നമ്മുടെ കുട്ടികളെ ശ്രദ്ധിക്കുക. ചുറ്റും നടക്കുന്ന കാര്യങ്ങളെക്കുറിച്ച് അവർക്ക് അറിവുണ്ടാവണം. അവരിൽ നിലപാടുകളും ജനാധിപത്യബോധവും വളർത്താൻ ശ്രമിക്കണം. അവർ മാനസികമായ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നുണ്ടെങ്കിൽ സഹായിക്കണം. സ്നേഹം കൊണ്ട് അവരെ മാറ്റിയെടുക്കണം.കുരുന്നുകൾ മനുഷ്യരായി വളരട്ടെ. അവർ റോബോട്ടുകളെപ്പോലെ പ്രതികരിക്കാതിരിക്കട്ടെ…!

 53 total views,  1 views today

ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ.

Advertisement
Entertainment2 hours ago

ആത്മഹത്യ ചെയ്ത പാറുവിന്റെ ഫോണിൽ ആക്സിഡന്റിൽ മരിച്ച അലക്സിന്റെ കാൾ വന്നതെങ്ങനെ ?

Entertainment23 hours ago

സത്യത്തിനെന്നും ശരശയ്യ മാത്രമെന്ന് ‘ദൈവമേ തേങ്ങ’ പറയുന്നു

Boolokam2 days ago

ബൂലോകം ടീവി ഫിലിം വെബ്‌സൈറ്റ് വരുന്നു, ഷോർട്ട് ഫിലിം ഫലപ്രഖ്യാപനം ജനുവരി ഒന്നിന്

Entertainment3 days ago

ഓരോ ക്രിമിനലിന്റെ പിന്നിലും കലുഷിതമായ കുടുംബാന്തരീക്ഷത്തിന്റെ ചരിത്രമുണ്ട്

Entertainment3 days ago

ഇര എവിടെയുണ്ടോ അവിടെ ഒരു വേട്ടക്കാരനും ഉണ്ടാകും

Entertainment4 days ago

ആ ഡമ്മിയെ പ്രണയിക്കാൻ വിഷ്ണുവിന് കാരണമുണ്ടായിരുന്നു, പക്ഷെ നിങ്ങൾ അതൊരു കാരണമാക്കരുത് !

Entertainment5 days ago

തൊഴിലില്ലായ്മയെന്ന സാമൂഹിക യാഥാർഥ്യത്തിന്റെ കയ്‌പേറിയ അനുഭവങ്ങളാണ് ‘നീളെ നീളെ’

Entertainment6 days ago

ഇതരൻ, ചൂഷിതരുടെയും പാർശ്വവത്കരിക്കപ്പെട്ടവരുടെയും പ്രതിനിധി

Entertainment6 days ago

നിയന്ത്രണ രേഖയ്ക്കുള്ളിൽ കരഞ്ഞു ജീവിക്കുന്ന സ്ത്രീകളെ ഈ സിനിമ ചേർത്തുപിടിക്കുന്നു

Education7 days ago

കുമിൾ പറയുന്നതും അതുതന്നെ, ‘ജീവിതത്തിൽ റീടേക്കുകൾ ഇല്ല’ !

Entertainment1 week ago

സുബൈറും സാബിറയും ‘വീണ്ടും’ ഒരുമിക്കുകയാണ്, അവരോടൊപ്പം പെരുന്നാൾ കൂടാൻ നിങ്ങളും വരണം

Entertainment1 week ago

അനന്തുവിന്റെയും ആരതിയുടെയും പ്രണയം ‘എഴുതാത്ത കവിത’പോലെ മനോഹരം

Entertainment3 weeks ago

സാമൂഹ്യ പ്രതിബദ്ധതയുള്ള ‘ആഗ്നേയ’ ശരങ്ങളുമായി പ്രിയ ഷൈൻ

Entertainment1 month ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

Entertainment1 month ago

നിങ്ങളെ ഭയപ്പെടുത്തുന്ന ‘എലോൺ’ കർമയുടെ നിശ്ചയദാർഢ്യത്തിന് പിന്നിലെ കഥയാണ്

Entertainment1 month ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment4 weeks ago

ഈ ഷോർട്ട് ഫിലിം നടന്ന കഥയാണ്, മറ്റാരുടേയുമല്ല ഇതിന്റെ പ്രൊഡ്യൂസറിന്റെ ജീവിതത്തിൽ

Entertainment2 months ago

രമേശിന്റെ ചെവിയിലെ ആ ‘കിണർ ശബ്‌ദം’ പലർക്കുമുള്ള ഒരു ‘അസ്വസ്ഥ’ സന്ദേശമാണ് !

Entertainment2 weeks ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment2 months ago

വ്യക്തമായ രാഷ്ട്രീയം പറയുന്ന ജാതിക്ക… അല്ല ജാതി ക്യാ (?)

Entertainment3 weeks ago

‘മീനിന് സുഗന്ധം തന്നെയാണ് ‘, മരയ്ക്കാൻ ഷോർട്ട് മൂവിയുടെ വിശേഷങ്ങൾ

Entertainment2 weeks ago

അബ്യുസ് പെൺകുട്ടികൾക്കു മാത്രമല്ലെന്ന് ഒഴിവുദിവസത്തെ സംസാരം, അതാണ് രാസലീല ( A )

Entertainment3 weeks ago

‘കിസ്മത്ത് ഓഫ് സേതു’, സേതു കൃത്യം പത്തുമണിക്ക് തന്നെ മരിക്കുമോ ?

Entertainment1 month ago

ഓൺലൈൻ സംവിധാനത്തിന്റെ സാധ്യതകൾ തുറന്നിട്ട ഡേർട്ട് ഡെവിളും സംവിധായകൻ സോമൻ കള്ളിക്കാട്ടും

Advertisement