Connect with us

ജീവിതത്തിൽ പൊരുതി ജയിക്കാനും വലിയ സ്വപ്നങ്ങൾ കാണാനും നമ്മെ പ്രേരിപ്പിക്കുന്ന ചിത്രം

മഞ്ജു വാര്യരുടെ ഈ ഫോട്ടോ നോക്കൂ. ജീവിതത്തിൽ പൊരുതി ജയിക്കാനും വലിയ സ്വപ്നങ്ങൾ കാണാനും നമ്മെ പ്രേരിപ്പിക്കുന്ന ചിത്രം

 24 total views

Published

on

Written by-Sandeep Das

മഞ്ജു വാര്യരുടെ ഈ ഫോട്ടോ നോക്കൂ. ജീവിതത്തിൽ പൊരുതി ജയിക്കാനും വലിയ സ്വപ്നങ്ങൾ കാണാനും നമ്മെ പ്രേരിപ്പിക്കുന്ന ചിത്രം. കുടുംബത്തിനുവേണ്ടി സ്വന്തം ജീവിതം ബലികൊടുത്ത ഒരുപാട് സ്ത്രീകളെ കണ്ടിട്ടുണ്ട്. വിവാഹത്തിനുശേഷം പഠനവും ജോലിയും ഉപേക്ഷിച്ച സ്ത്രീകളുടെ കണക്കെടുത്താൽ അതിന് അവസാനമുണ്ടാവില്ല.മഞ്ജുവിൻ്റെ കഥയും സമാനമാണ്. ദിലീപിനെ വിവാഹം കഴിക്കുന്ന സമയത്ത് അവർ മലയാളസിനിമയിലെ ഏറ്റവും തിരക്കുള്ള അഭിനേത്രിയായിരുന്നു. നടനകലയുടെ പെരുന്തച്ചനായ സാക്ഷാൽ തിലകനെപ്പോലും അത്ഭുതപ്പെടുത്തിയ നടി.പക്ഷേ കല്യാണം കഴിഞ്ഞതോടെ അവർക്ക് അഭിനയം ഉപേക്ഷിക്കേണ്ടിവന്നു. മഞ്ജു സ്വന്തം ഇഷ്ടപ്രകാരം അങ്ങനെയൊരു തീരുമാനം എടുത്തതല്ല. അവർ അതിന് നിർബന്ധിക്കപ്പെട്ടതാണ്.

May be an image of 1 person and standingഇതുപോലുള്ള സാഹചര്യങ്ങളിൽ പല സ്ത്രീകളും തോൽവി സമ്മതിക്കാറുണ്ട്. ജീവിതം മുഴുവനും തെറ്റായ ട്രാക്കിലൂടെ സഞ്ചരിക്കാറുണ്ട്. എന്നാല്‍ മഞ്ജു അങ്ങനെ തോറ്റുകൊടുക്കാൻ തയ്യാറായിരുന്നില്ല.ഒരുപാട് വർഷങ്ങളുടെ ഇടവേളയ്ക്കുശേഷം മഞ്ജു സിനിമയിലേക്ക് തിരിച്ചുവന്നു. അപ്പോഴും വിമർശനങ്ങൾക്ക് കുറവൊന്നുമുണ്ടായിരുന്നില്ല. ഭർത്താവിനെ ഉപേക്ഷിച്ച അടക്കവും ഒതുക്കവും ഇല്ലാത്ത പെണ്ണ് എന്ന വിശേഷണം യാഥാസ്ഥിതികർ മഞ്ജുവിന് ചാർത്തിക്കൊടുത്തു.

നമ്മുടെ സമൂഹത്തിൻ്റെ പ്രത്യേകതയാണത്. ഡിവോഴ്സ് രണ്ട് വ്യക്തികളുടെ സ്വകാര്യ വിഷയം മാത്രമാണെന്ന് അംഗീകരിക്കാനുള്ള പക്വത നമുക്ക് ഇപ്പോഴും വന്നിട്ടില്ല. ദാമ്പത്യബന്ധം ബഹുമാനപൂർവ്വം വേർപെടുത്തുന്ന സ്ത്രീകൾ നമ്മുടെ കണ്ണിൽ കുറ്റക്കാരികളാണ്.
ഒരു സ്ത്രീ സ്വപ്നങ്ങളെ പിന്തുടരുമ്പോൾ അവളെ പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്താൻ ശ്രമിക്കുന്ന സ്വഭാവവും സമൂഹത്തിനുണ്ട്. അതുകൊണ്ടാണ് മഞ്ജു ഇങ്ങനെ ആക്രമിക്കപ്പെട്ടത്.

പക്ഷേ ഇത്രയേറെ കല്ലേറ് കൊണ്ടതിനുശേഷവും മഞ്ജു ഇവിടെ സൂപ്പർസ്റ്റാറായി വിജയിച്ചുനിൽക്കുന്നുണ്ട്. നാൽപത് വയസ്സ് പിന്നിട്ടുകഴിഞ്ഞ അവർക്ക് ഒരു സ്കൂൾ വിദ്യാർത്ഥിനിയുടെ രൂപഭാവങ്ങളാണ് കാണുന്നത്.ഈ നാട്ടിലെ സ്ത്രീകളോട് മഞ്ജു വിളിച്ചുപറയുകയാണ്-

”വീണുപോകുന്നത് നിങ്ങളുടെ തെറ്റല്ല. പക്ഷേ വീണിടത്ത് തന്നെ കിടക്കുന്നത് നിങ്ങളുടെ പിഴവാണ്. പറക്കാനുള്ള ചിറകുകൾ സമൂഹം വെട്ടിക്കളഞ്ഞാൽ അതിൻ്റെ പേരിൽ കരഞ്ഞുതളർന്നിരിക്കരുത്. ചിറകുകൾ സ്വന്തമായി തുന്നുക. അതിരുകളില്ലാത്ത ആകാശത്ത് പറന്നുല്ലസിക്കുക…!

 25 total views,  1 views today

ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ.

Advertisement
Entertainment42 mins ago

ആത്മഹത്യ ചെയ്ത പാറുവിന്റെ ഫോണിൽ ആക്സിഡന്റിൽ മരിച്ച അലക്സിന്റെ കാൾ വന്നതെങ്ങനെ ?

Entertainment22 hours ago

സത്യത്തിനെന്നും ശരശയ്യ മാത്രമെന്ന് ‘ദൈവമേ തേങ്ങ’ പറയുന്നു

Boolokam2 days ago

ബൂലോകം ടീവി ഫിലിം വെബ്‌സൈറ്റ് വരുന്നു, ഷോർട്ട് ഫിലിം ഫലപ്രഖ്യാപനം ജനുവരി ഒന്നിന്

Entertainment3 days ago

ഓരോ ക്രിമിനലിന്റെ പിന്നിലും കലുഷിതമായ കുടുംബാന്തരീക്ഷത്തിന്റെ ചരിത്രമുണ്ട്

Entertainment3 days ago

ഇര എവിടെയുണ്ടോ അവിടെ ഒരു വേട്ടക്കാരനും ഉണ്ടാകും

Entertainment4 days ago

ആ ഡമ്മിയെ പ്രണയിക്കാൻ വിഷ്ണുവിന് കാരണമുണ്ടായിരുന്നു, പക്ഷെ നിങ്ങൾ അതൊരു കാരണമാക്കരുത് !

Entertainment5 days ago

തൊഴിലില്ലായ്മയെന്ന സാമൂഹിക യാഥാർഥ്യത്തിന്റെ കയ്‌പേറിയ അനുഭവങ്ങളാണ് ‘നീളെ നീളെ’

Entertainment6 days ago

ഇതരൻ, ചൂഷിതരുടെയും പാർശ്വവത്കരിക്കപ്പെട്ടവരുടെയും പ്രതിനിധി

Entertainment6 days ago

നിയന്ത്രണ രേഖയ്ക്കുള്ളിൽ കരഞ്ഞു ജീവിക്കുന്ന സ്ത്രീകളെ ഈ സിനിമ ചേർത്തുപിടിക്കുന്നു

Education7 days ago

കുമിൾ പറയുന്നതും അതുതന്നെ, ‘ജീവിതത്തിൽ റീടേക്കുകൾ ഇല്ല’ !

Entertainment1 week ago

സുബൈറും സാബിറയും ‘വീണ്ടും’ ഒരുമിക്കുകയാണ്, അവരോടൊപ്പം പെരുന്നാൾ കൂടാൻ നിങ്ങളും വരണം

Entertainment1 week ago

അനന്തുവിന്റെയും ആരതിയുടെയും പ്രണയം ‘എഴുതാത്ത കവിത’പോലെ മനോഹരം

Entertainment3 weeks ago

സാമൂഹ്യ പ്രതിബദ്ധതയുള്ള ‘ആഗ്നേയ’ ശരങ്ങളുമായി പ്രിയ ഷൈൻ

Entertainment1 month ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

Entertainment1 month ago

നിങ്ങളെ ഭയപ്പെടുത്തുന്ന ‘എലോൺ’ കർമയുടെ നിശ്ചയദാർഢ്യത്തിന് പിന്നിലെ കഥയാണ്

Entertainment1 month ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment4 weeks ago

ഈ ഷോർട്ട് ഫിലിം നടന്ന കഥയാണ്, മറ്റാരുടേയുമല്ല ഇതിന്റെ പ്രൊഡ്യൂസറിന്റെ ജീവിതത്തിൽ

Entertainment2 months ago

രമേശിന്റെ ചെവിയിലെ ആ ‘കിണർ ശബ്‌ദം’ പലർക്കുമുള്ള ഒരു ‘അസ്വസ്ഥ’ സന്ദേശമാണ് !

Entertainment2 weeks ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment2 months ago

വ്യക്തമായ രാഷ്ട്രീയം പറയുന്ന ജാതിക്ക… അല്ല ജാതി ക്യാ (?)

Entertainment3 weeks ago

‘മീനിന് സുഗന്ധം തന്നെയാണ് ‘, മരയ്ക്കാൻ ഷോർട്ട് മൂവിയുടെ വിശേഷങ്ങൾ

Entertainment2 weeks ago

അബ്യുസ് പെൺകുട്ടികൾക്കു മാത്രമല്ലെന്ന് ഒഴിവുദിവസത്തെ സംസാരം, അതാണ് രാസലീല ( A )

Entertainment3 weeks ago

‘കിസ്മത്ത് ഓഫ് സേതു’, സേതു കൃത്യം പത്തുമണിക്ക് തന്നെ മരിക്കുമോ ?

Entertainment1 month ago

ഓൺലൈൻ സംവിധാനത്തിന്റെ സാധ്യതകൾ തുറന്നിട്ട ഡേർട്ട് ഡെവിളും സംവിധായകൻ സോമൻ കള്ളിക്കാട്ടും

Advertisement