പാർവ്വതി തിരുവോത്ത് ഒരു വിപ്ലവം നയിക്കുകയാണ്

108

Sandeep Das

പാർവ്വതി തിരുവോത്ത് ഒരു വിപ്ലവം നയിക്കുകയാണ്. താരസംഘടനയായ A.M.M.Aയിൽനിന്ന് അവർ രാജിവെച്ചു. ഈ തീരുമാനത്തിന് എത്ര കൈയ്യടികൾ നൽകിയാലും അധികമാവില്ല.A.M.M.Aയുടെ ജനറൽ സെക്രട്ടറിയായ ഇടവേള ബാബു കഴിഞ്ഞദിവസം ഒരു ചാനലിൽ പ്രത്യക്ഷപ്പെട്ടിരുന്നു. ഒരു മൾട്ടിസ്റ്റാർ സിനിമ നിർമ്മിക്കുന്നതിനെക്കുറിച്ച് താരസംഘടന ആലോചിക്കുന്നുണ്ടെന്ന് ബാബു വ്യക്തമാക്കി. അപ്പോൾ അവതാരകൻ ചോദിച്ചു-

”ആ സിനിമയിൽ ഭാവന ഉണ്ടാകുമോ? ട്വന്റി-20യിൽ അവർ നല്ല വേഷം ചെയ്തിരുന്നു…”
ബാബുവിന്റെ മറുപടി ഇങ്ങനെയായിരുന്നു- ”ഭാവന ഇപ്പോൾ സംഘടനയിലില്ല. അമ്മയിലുള്ളവരെ വെച്ച് സിനിമ ചെയ്യേണ്ടിവരും. മരിച്ചുപോയ ആളുകൾ തിരിച്ചുവരാറില്ലല്ലോ. അതുപോലെയാണത്….! ”
തികഞ്ഞ അശ്ശീലമാണ് ആ പ്രസ്താവന. അമ്മയിൽനിന്ന് ഭാവനയുൾപ്പടെ പലരും പുറത്തുപോയിട്ടുണ്ട് എന്നത് സത്യം തന്നെയാണ്. എന്തായിരുന്നു അതിന്റെ കാരണം?

മൂന്നുവർഷങ്ങൾക്കുമുമ്പ് ഒരു യുവനടി അതിക്രൂരമായ രീതിയിൽ ആക്രമിക്കപ്പെട്ടു. ആ കേസിൽ പ്രതിയായ നടനെ സംരക്ഷിക്കുന്ന നിലപാടാണ് A.M.M.A കൈക്കൊണ്ടത്. അതിൽ പ്രതിഷേധിച്ചാണ് റിമ കല്ലിങ്കലും ഗീതു മോഹൻദാസും ഭാവനയും രമ്യാനമ്പീശനുമൊക്കെ A.M.M.A വിട്ടത്. ഈ നാണക്കേടിന്റെ ചരിത്രം ബാബു മറന്നുപോയതാണോ?
നടി ആക്രമിക്കപ്പെട്ട കേസിൽ പല സാക്ഷികളും കൂറുമാറിയിരുന്നു. ഭാമ എന്ന അഭിനേത്രിയും അക്കൂട്ടത്തിലുണ്ടായിരുന്നു. ഒരു സ്ത്രീയായ ഭാമ പോലും ഇരയോടൊപ്പം നിന്നില്ല. ഇതിൽനിന്ന് ചില കാര്യങ്ങൾ മനസ്സിലാക്കാം. മിക്കവർക്കും സ്വന്തം നിലനിൽപ്പാണ് പ്രധാനം. മലയാളസിനിമ ഒരു മാഫിയക്ക് തുല്യമാണ്. അവിടെ പുരുഷാധിപത്യം കൊടികുത്തിവാഴുകയാണ്.

”മരിച്ചവർ തിരിച്ചുവരില്ലല്ലോ” എന്ന വൃത്തികേട് ബാബു ഛർദ്ദിച്ചിട്ട് ഒരുപാട് മണിക്കൂറുകൾ കഴിഞ്ഞു. സ്ക്രീനിൽ ഹീറോയിസം കാണിക്കുന്ന നിരവധി താരങ്ങൾ നമുക്കുണ്ട്. പക്ഷേ ബാബുവിനെ എതിർത്തുകൊണ്ട് മുന്നോട്ടുവന്നത് പാർവ്വതി മാത്രമാണ്. ‘നാണമില്ലാത്ത വിഡ്ഢി’ എന്നാണ് പാർവ്വതി ജനറൽ സെക്രട്ടറിയെ വിളിച്ചത്. അതിനുപിന്നാലെ രാജിപ്രഖ്യാപനവും.
സംഘടനയ്ക്കുള്ളിൽനിന്നുകൊണ്ട് സംഘടനയെ തിരുത്താം എന്ന ധാരണയിലാണ് പാർവ്വതി ഇത്രയും കാലം അവിടെ തുടർന്നത്. അത് അസാദ്ധ്യമാണെന്ന് അവർക്ക് മനസ്സിലായി. A.M.M.A പാർവ്വതിയെ അർഹിക്കുന്നില്ല എന്നതാണ് സത്യം.

വളരെയേറെ പ്രിവിലേജ്ഡ് ആയ ഒരു നടിയാണ് പാർവ്വതി. ഉയരെ,ടേക് ഒാഫ് തുടങ്ങിയ സിനിമകളിൽ പാർവ്വതിയ്ക്ക് നായകനേക്കാൾ പ്രാധാന്യമുണ്ടായിരുന്നു. പാർവ്വതി അഭിനയിച്ച ചിത്രങ്ങളെല്ലാം അവരുടെ പേരിൽത്തന്നെയാണ് മാർക്കറ്റ് ചെയ്യപ്പെടാറുള്ളത്. അങ്ങനെയുള്ള ഒരാൾക്ക് സ്വന്തം കാര്യം നോക്കി സസുഖം ജീവിക്കാവുന്നതേയുള്ളൂ. തലവേദനകളില്ലാതെ താരപദവിയിൽ വിരാജിക്കാവുന്നതേയുള്ളൂ.

പക്ഷേ പാർവ്വതി സമത്വത്തെക്കുറിച്ച് സംസാരിക്കുന്നു. അനീതിയ്ക്കെതിരെ വാളെടുക്കുന്നു. സത്യത്തിന്റെ ഭാഗത്ത് നിലയുറപ്പിക്കുന്നു. കൂട്ടുകാരിയെ നിരുപാധികം പിന്തുണയ്ക്കുന്നു. വേട്ടക്കാർക്കും ഗുണ്ടകൾക്കുമെതിരെ സന്ധിയില്ലാത്ത പോരാട്ടം നയിക്കുന്നു. ഒരുപക്ഷേ പാർവ്വതിയ്ക്കുമാത്രമേ ഇങ്ങനെയെല്ലാം ചിന്തിക്കാനും പെരുമാറാനും സാധിക്കുകയുള്ളൂ.
അപ്പക്കഷ്ണങ്ങൾക്കുവേണ്ടി ഒാച്ഛാനിച്ചുനിൽക്കുന്ന നടീനടൻമാരെ ഒത്തിരി കണ്ടിട്ടുണ്ട്. മറ്റേയറ്റത്ത് പാർവ്വതിയും.
നിശബ്ദരാക്കാൻ അവർ ഇനിയും ശ്രമിക്കും. അപ്പോഴെല്ലാം പാർവ്വതി കൂടുതൽ ശബ്ദമുയർത്തും. കൂടെ നമ്മളും…


Vishnu Vijayan

ഇടവേള ബാബു പറഞ്ഞതിൽ എന്താണ് തെറ്റ്..! ഇങ്ങനെയും ചില നിലവിളി ഇതിനിടയിൽ കാണാൻ കഴിയും.” ഭാവന 2020യുടെ 2 ആം ഭാഗത്തിൽ കാണില്ല.അവർ A.M.M.A നിന്ന് രാജിവെച്ചു പോയതല്ലേ. മരിച്ചു പോയവരെ തിരിച്ചു കൊണ്ടു വരാൻ നമുക്കാവില്ലല്ലോ “ഇടവേള ബാബു ഈ പറഞ്ഞതിൽ പലർക്കും തെറ്റൊന്നും തോന്നില്ല,⁣

വീട്ടിലെ പെൺകുട്ടികൾ അവരുടെ അവകാശത്തെ കുറിച്ച് നിവർന്ന് നിന്ന് പറഞ്ഞാൽ, അതിന്റെ അടിസ്ഥാനത്തിൽ ജീവിക്കാൻ തിരുമാനിച്ചാൽ അവർ മരിച്ചു പോയതിന് തുല്യമായി പ്രഖ്യാപിക്കുന്ന ചില കെട്ട കാരണവൻമാരുടെ ഭാഷ കേട്ടാൽ,
Parvathy wins the internet with her apology for using 'bipolar disorder'  casually - bollywood - Hindustan Timesആ പാട്രായാർക്കി സിസ്റ്റത്തോട് ചേർന്ന് നിൽക്കുന്നവർക്ക് ഒരു തെറ്റും തോന്നില്ല, അതാണ് ഇടവേള ബാബുവിന്റെ വാക്കിലും അവർക്ക് ഒന്നും തോന്നാത്തത്.⁣രണ്ടു വർഷം മുൻപ് നടിയുടെ പേരിലുള്ള വിവാദം കത്തി നിൽക്കുന്ന നേരത്ത് മഴവിൽ അഴകിൽ അമ്മ എന്ന പ്രോഗ്രാമിൽ കുറെ നടിമാരും മലയാളത്തിലെ സൂപ്പർസ്റ്റാറുകളും ചേർന്ന്, ” കൈക്കൂട്ടം വാട്സ്ആപ്പ് കൂട്ടായ്മയുടെ സ്ത്രീ ശാക്തീകരണം ” എന്ന പേരിൽ ഒരു ഷോ നടത്തിയിരുന്നു.⁣

ഈ സംഘടന വെച്ച് പുലർത്തുന്ന സ്വഭാവം അക്ഷരാർത്ഥത്തിൽ വെളിവാക്കുന്ന പ്രോഗ്രാമായിരുന്നു ഇത്.
സ്വന്തം അവകാശങ്ങൾക്ക് വേണ്ടി ശബ്ദം ഉയർത്തുന്ന സ്ത്രീകളെ പരിഹസിച്ച് കൊണ്ട് സ്ത്രീകളെ കൊണ്ട് തന്നെ ഒരു പ്രോഗ്രാം ചെയ്യുന്നു, സ്വന്തമായി നിലപാടില്ലാത്ത എന്താണ് തങ്ങളുടെ അവകാശങ്ങളെന്ന് യാതോരു തരം ബോധ്യവുമില്ലാത്ത സ്ത്രീകളുടെ അവകാശം ചൂക്ഷണം ചെയ്താണ് ഇവരൊക്കെ ഇത്രയും കാലം നിലനിന്നു പോന്നിരുന്നത്.
മലയാളി ആണധികാര മനോഭാവത്തിൻ്റെ പ്രത്യക്ഷ രൂപം തന്നെയാണ് ഈ സംഘടന. അതുകൊണ്ടാണ് പലർക്കും ഇപ്പോഴും രാജി വെച്ച സ്ത്രീകളോട് പൊരുത്തപ്പെടാൻ കഴിയാത്തതും.⁣

Actor Parvathy quits Association of Malayalam Movie Artists | Deccan Heraldസ്ത്രീകളുടെ അവകാശങ്ങളോ, ജനാധിപത്യ മര്യാദയോ എന്തെന്ന് യാതൊരു ധാരണയും ഇല്ലാത്ത കുറേ ആണുങ്ങൾ ഭരിക്കുന്നൊരു ഇടം അത് മാത്രമാണ്, അതിന്റെ പേര് ചുരുക്കി ‘അമ്മ’ എന്ന് ഉപയോഗിക്കുന്നത് തന്നെ ‘അമ്മ’ എന്ന പദത്തോട് ചെയ്യുന്ന അനീതിയാണ്.അനീതിയുടെ അസമത്വത്തിൻ്റെ അതിലേറെ അഹന്തയുടെ അടിത്തറയിൽ നിലകൊള്ളുന്ന ഒരു സിസ്റ്റത്തെ ബ്രയ്ക്ക് ചെയ്യുക അതിനൊട് കലഹിച്ചു കൊണ്ട് അതിൽ നിന്ന് സ്വയം മാറി നടക്കുന്ന എന്നതാണ് ഏറ്റവും ഉചിതമായ തീരുമാനം…