വിജയ്.പി.നായർ എന്ന ഞരമ്പുരോഗിയെ അരുൺ മനോഹരമായി കൈകാര്യം ചെയ്തു

391

Sandeep Das

24 ന്യൂസിലെ അരുൺ കുമാർ നടത്തിയ ചർച്ച കണ്ടു. അതിഗംഭീരം എന്നേ പറയാനുള്ളൂ. വിജയ്.പി.നായർ എന്ന ഞരമ്പുരോഗിയെ അരുൺ മനോഹരമായി കൈകാര്യം ചെയ്തു.വിജയ് യൂട്യൂബിൽ ഇട്ടിട്ടുള്ള വിഡിയോകളുടെ പരിസരത്തുകൂടി ആരും പോകരുത് എന്നാണ് അഭിപ്രായം. അത്ര വലിയ വൃത്തികേടുകളാണ് അയാൾ പറഞ്ഞുവെച്ചിരിക്കുന്നത്. സ്ത്രീവിരുദ്ധതയുടെ ആൾരൂപം. അയാൾക്ക് സ്ത്രീകളുടെ കൈയ്യിൽനിന്ന് തല്ലുകൊണ്ടതിൽ യാതൊരു അത്ഭുതവുമില്ല.അങ്ങനെയുള്ള വിജയ് പി നായരാണ് അരുണുമായുള്ള സംവാദത്തിനെത്തിയത്. കുറേ ഫെമിനിസ്റ്റുകൾ ചേർന്ന് തന്നെ ആക്രമിക്കുകയായിരുന്നു എന്നാണ് വിജയ് പരിതപിച്ചത്. ഫെമിനിസ്റ്റ് എന്ന പദം ഒരു തെറിവാക്ക് പോലെയാണ് അയാൾ ഉപയോഗിച്ചിരുന്നത്. അതിന് വ്യക്തമായ കാരണവുമുണ്ട്.

ഫെമിനിസം=പുരുഷവിരോധം എന്ന തെറ്റായ കാഴ്ച്ചപ്പാടിൽനിന്ന് കേരളീയ പൊതുസമൂഹം ഒരുപാടൊന്നും മുന്നോട്ടുപോയിട്ടില്ല. ഫെമിനിസ്റ്റുകളുടെ എതിർപക്ഷത്ത് നിൽക്കുന്നയാൾ എന്ന ഇമേജാണ് വിജയ് നായർക്ക് വേണ്ടിയിരുന്നത്. അപ്പോൾ കുറേ കുലപുരുഷൻമാരുടെയും കുലസ്ത്രീകളുടെയും പിന്തുണ കിട്ടും.ഈ വക്രബുദ്ധി അരുൺകുമാറിന്റെ മുന്നിൽ വിലപ്പോയില്ല. അരുൺ പറഞ്ഞത് ഇങ്ങനെയാണ്-”ഫെമിനിസം എന്നത് ഒരു കുറ്റകൃത്യമൊന്നുമല്ല. സ്ത്രീകളുടെ അവകാശങ്ങൾക്കുവേണ്ടി നിവർന്നുനിന്ന് പോരാടുന്നവരാണ് ഫെമിനിസ്റ്റുകൾ. ഞാനും ഒരു ഫെമിനിസ്റ്റാണ് സർ. നിങ്ങളുടെ സ്വകാര്യസദസ്സുകളിൽ പറയുന്ന കുന്നായ്മയല്ല ഫെമിനിസം….”

തികച്ചും ഏകപക്ഷീയമായിട്ടാണ് അരുൺ ചർച്ച മുന്നോട്ടുകൊണ്ടുപോയത്. അതിന് അദ്ദേഹം വിശദീകരണവും നൽകിയിരുന്നു. നീതിയുടെ പക്ഷം പിടിക്കുന്നതിന്റെ പേര് ഏകപക്ഷീയത എന്നാണെങ്കിൽ അതിൽ തനിക്ക് വിരോധമില്ല എന്നാണ് അരുൺ പറഞ്ഞത്.
വിജയിനെപ്പോലുള്ളവർ കുറച്ചുനേരത്തേക്കെങ്കിലും സ്ത്രീയായി ജീവിച്ചുനോക്കണമെന്ന് അരുൺ അഭിപ്രായപ്പെടുകയുണ്ടായി. സ്ത്രീകൾ അനുഭവിക്കുന്ന ദുരിതങ്ങൾ എത്രത്തോളമാണെന്ന് അപ്പോൾ മനസ്സിലാകുമെന്നും അവതാരകൻ കൂട്ടിച്ചേർത്തു.

പല ചാനലുകളും ചെയ്തുവരുന്ന ഒരു കാര്യമുണ്ട്. വിജയിനെപ്പോലുള്ള വിഡ്ഢികളെ ആദരവോടെ ചർച്ചയിൽ കൊണ്ടിരുത്തും. അവരെ വൃത്തികേടുകൾ പറയാൻ അനുവദിക്കും. അവസാനം അവർ പറയുന്നതിൽ കാര്യമുണ്ടെന്ന് ചില കാഴ്ച്ചക്കാർക്കെങ്കി­ലും തോന്നും.
ഈ സമ്പ്രദായമാണ് അരുൺ അറബിക്കടലിൽ തള്ളിയത്. സ്ത്രീകളെക്കുറിച്ച് അശ്ശീലം പറഞ്ഞ് ജീവിക്കുന്നവന് ഒട്ടും ബഹുമാനം നൽകിയില്ല. വിജയിനെ ലൈവായി നിർത്തിപ്പൊരിക്കുക തന്നെ ചെയ്തു. ചർച്ച കണ്ട എല്ലാവർക്കും അയാളുടെ തനിനിറം മനസ്സിലായി. താൻ അശ്ശീല വിഡിയോകൾ ചെയ്തിട്ടുണ്ട് എന്ന് വിജയിനെക്കൊണ്ട് പറയിക്കുക വരെ ചെയ്തു!ഇങ്ങനെയാണ് ഒരു അവതാരകൻ പെരുമാറേണ്ടത്. വേട്ടക്കാരനും ഇരയ്ക്കും ഒരേ സ്പേസ് നൽകേണ്ട ബാദ്ധ്യത അവതാരകനില്ല. അരുണിന് ഒരു വലിയ സല്യൂട്ട്.
ഒരുപാട് പഞ്ച് ഡയലോഗുകൾ അരുൺ പറഞ്ഞിരുന്നു. അവയിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് ഇതാണ്-
”വിജയിനെ കാത്ത് പൊലീസ് പുറത്ത് നിൽക്കുന്നുണ്ട്. അതുകൊണ്ട് എത്രനേരം വിജയ് നമ്മോടൊപ്പം ഉണ്ടാകുമെന്നറിയില്ല… 😃