Connect with us

ഫീൽഡ് ഔട്ടായ സിനിമാതാരങ്ങൾ പോലും മെയ്ക്ക് അപ്പ് ഇല്ലാതെ പുറത്തിറങ്ങാറില്ല. ആ സമയത്താണ് സമീറ ഇതുപോലൊരു വീഡിയോയുമായി വരുന്നത്

സമീറയ്ക്ക് മെസേജ് അയച്ച അമ്മയെ കുറ്റപ്പെടുത്താനാവില്ല. പ്രസവശേഷം സ്ത്രീകൾ നേരിടുന്ന പരിഹാസങ്ങൾ ചില്ലറയൊന്നുമല്ല. അമ്മയാകുമ്പോൾ സ്ത്രീശരീരത്തിൽ ചില മാറ്റങ്ങൾ സംഭവിക്കും. സ്തനങ്ങളുടെ ഭംഗി കുറയും. വയറിൽ പാടുകൾ വീഴും. തടി കൂടും

 27 total views,  1 views today

Published

on

Sandeep Das

അഭിനേത്രി എന്ന നിലയിൽ സമീറ റെഡ്ഡിയ്ക്ക് സ്വന്തമായ മേൽവിലാസമുണ്ട്. വാരണം ആയിരത്തിലെ മേഘ്നയെ ആർക്കെങ്കിലും മറക്കാനാവുമോ? ഇപ്പോൾ ബോഡി ഷെയ്മിങ്ങിനെതിരായ നിലപാടുകളിലൂടെ വ്യക്തിജീവിതത്തിലും കൈയ്യടികൾ നേടുകയാണ് സമീറ.ഒരു ആരാധിക സമീറയ്ക്ക് അയച്ച മെസേജാണ് നിർണ്ണായകമായത്. പ്രസവശേഷം തടി കൂടിയതുമൂലം താൻ വലിയ ദുഃഖത്തിലാണ് എന്നാണ് ആരാധിക അറിയിച്ചത്. അതിനുള്ള മറുപടിയായി മെയ്ക്ക് അപ്പ് ഇല്ലാതെ സമീറ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടു. സാധാരണഗതിയിൽ സിനിമാതാരങ്ങൾ ചെയ്യാൻ മടിക്കുന്ന പ്രവൃത്തി.ഈ ചിത്രത്തിലെ സമീറയ്ക്ക് നരയുണ്ട്. മുഖക്കുരുവിന്റെ പാടുകളുണ്ട്. രൂപമല്ല പ്രധാനം എന്ന് ശക്തമായി പറഞ്ഞുവെയ്ക്കുകയാണ് സമീറ ചെയ്തത്.

https://www.facebook.com/SameeraReddy/videos/2756262301316926

“I had a message form a mom who says she feels ‘fat’ ‘ugly’ and ‘not beautiful’ with her post baby fat . She said she looked at me and felt dejected . OMG!!! So here are my morning swelly eyes . No tricks no make up just me owning it! And I’m hoping that this enforces a positive spin on our own expectations of ourselves . I feel coming back to the public view in a way that I feel no pressure for my own mental health has helped me stay focused on being a good mother and a person who is self accepting that makes it a healthier space for all around me . Don’t dwell on what you are not and what you don’t have ! Let’s focus on the good . we are all”

സമീറയ്ക്ക് മെസേജ് അയച്ച അമ്മയെ കുറ്റപ്പെടുത്താനാവില്ല. പ്രസവശേഷം സ്ത്രീകൾ നേരിടുന്ന പരിഹാസങ്ങൾ ചില്ലറയൊന്നുമല്ല. അമ്മയാകുമ്പോൾ സ്ത്രീശരീരത്തിൽ ചില മാറ്റങ്ങൾ സംഭവിക്കും. സ്തനങ്ങളുടെ ഭംഗി കുറയും. വയറിൽ പാടുകൾ വീഴും. തടി കൂടും.
പക്ഷേ ആ മാറ്റങ്ങൾ സംഭവിക്കുന്നത് വെറുതെയല്ലല്ലോ. ഒരു മനുഷ്യജീവനെ പത്തുമാസത്തോളം ഉദരത്തിൽ ചുമക്കുകയും പ്രസവിക്കുകയും വളർത്തുകയും ചെയ്യുമ്പോൾ ഉണ്ടാവുന്ന മാറ്റങ്ങളാണ്. നമ്മളെല്ലാവരും ആ വഴിയിലൂടെയാണ് വന്നത്. പുച്ഛിക്കുന്നവർ ഇതൊന്നും ആലോചിക്കാറില്ല. ചില സ്ത്രീകൾക്ക് പ്രസവം കഴിഞ്ഞാൽ ഭർത്താവിന്റെ വായിൽ നിന്നുവരെ കുത്തുവാക്കുകൾ കേൾക്കേണ്ടിവരും.

Prenatal Yoga Film with Sameera Reddy - YouTubeനമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമാണ് ബോഡി ഷെയ്മിങ്ങ്. പൊന്തിയ പല്ലുകളും തടിച്ച ചുണ്ടുകളും ഇരുണ്ട നിറവും കഷണ്ടി കയറിയ തലയുമെല്ലാം ധാരാളം പരിഹാസങ്ങൾ ക്ഷണിച്ചുവരുത്താറുണ്ട്. ഇതുപോലുള്ള കളിയാക്കലുകൾ നമ്മളിൽ മിക്കവരും കേട്ടിട്ടുണ്ടാവും. കറുത്ത നിറമുള്ള ഒരാളുടെ മുഖത്ത് നോക്കി ‘കരിഞ്ഞവൻ’ എന്നൊക്കെ വിളിക്കാൻ ആളുകൾക്ക് യാതൊരു മടിയുമില്ല.
ബോഡി ഷെയ്മിങ്ങ് തെറ്റാണ് എന്ന കാഴ്ച്ചപ്പാടിലേക്ക് എത്തിച്ചേരാൻ പോലും നമുക്ക് സാധിച്ചിട്ടില്ല. അപരന്റെ ശരീരത്തെക്കുറിച്ച് കമന്റുകൾ പാസാക്കുന്ന ബന്ധുക്കളെയും നാട്ടുകാരെയും ശ്രദ്ധിച്ചിട്ടില്ലേ? നമ്മുടെ തടി കുറഞ്ഞാലും കൂടിയാലും ചുറ്റുമുള്ളവർക്ക് എന്തെങ്കിലുമൊക്കെ പറയാനുണ്ടാവും.’ഭിന്നശേഷിക്കാരൻ’ എന്ന വാക്ക് ഉച്ചരിക്കാൻ മലയാളി പഠിച്ചുവരുന്നതേയുള്ളൂ. പൊട്ടൻ എന്ന പദത്തോടാണ് നമ്മുടെ നാവിന് ഇന്നും പ്രിയം!

വലിയ മീശയും കട്ടിയുള്ള താടിയും പുരുഷൻമാർക്ക് അഭിമാനപ്രശ്നമാണ്. മുഖത്ത് അധികം രോമം വളരാത്തവർ കൂട്ടുകാർക്കിടയിൽ ഒറ്റപ്പെട്ടുപോകാറുണ്ട്. അത് തങ്ങളുടെ കഴിവുകേടാണെന്ന് കുറച്ചുപേരെങ്കിലും വിചാരിച്ചുപോരുന്നു.ബോഡി ഷെയ്മിങ്ങിന്റെ തിക്തഫലങ്ങൾ അനുഭവിക്കുന്ന ചിലർ ജീവിതകാലം മുഴുവനും ആ മുറിവ് കൊണ്ടുനടക്കും. ചിലർ ഡിപ്രഷനിലേക്ക് വഴുതിവീഴും. കുറച്ചുപേർ ആത്മഹത്യ ചെയ്യും. വളരെയെറെ ഗൗരവത്തോടെ കൈകാര്യം ചെയ്യേണ്ട വിഷയം തന്നെയാണിത്.സൗന്ദര്യം സംബന്ധിച്ചുള്ള മിഥ്യാസങ്കൽപ്പങ്ങളെ ഊട്ടിയുറപ്പിക്കുന്നതിൽ സിനിമകൾ വലിയ പങ്കുവഹിച്ചിട്ടുണ്ട്. സിനിമയിലെ നായിക പകലന്തിയോളം കഷ്ടപ്പെട്ട് പണിയെടുക്കുന്നവളായിരിക്കും. പക്ഷേ മുഖം ചായംതേച്ച് പരമാവധി വെളുപ്പിച്ചിട്ടുണ്ടാ­­­വും. മലയാളസിനിമയ്ക്ക് ഇത്രയേറെ പ്രായമായില്ലേ? എത്ര കറുത്ത നായികമാർ ഇവിടെ ഉണ്ടായിട്ടുണ്ട്?

Actress Sameera Reddy reverses her beauty norms, reveals reasons ...ഫീൽഡ് ഔട്ടായ സിനിമാതാരങ്ങൾ പോലും മെയ്ക്ക് അപ്പ് ഇല്ലാതെ പുറത്തിറങ്ങാറില്ല. ആ സമയത്താണ് സമീറ ഇതുപോലൊരു ഫോട്ടോയുമായി വരുന്നത്. ചായക്കൂട്ടുകളിലൊന്നും ഒരു കാര്യവുമില്ലെന്ന് പ്രസ്താവിക്കുന്നത്. നിസ്സാര കാര്യമല്ല അത്. ഒരുപാട് പേരെ പ്രചോദിപ്പിക്കാൻ സമീറയുടെ പ്രവൃത്തിയ്ക്ക് കഴിയും.കാസ്റ്റിങ്ങ് കൗച്ച് ഒരു യാഥാർത്ഥ്യമാണെന്ന് തുറന്നുപറഞ്ഞിട്ടുള്ള ആളാണ് സമീറ. സിനിമ ഉൾപ്പടെയുള്ള എല്ലാ മേഖലകളിലും സ്ത്രീകൾ വിവേചനം അനുഭവിക്കുന്നുണ്ട് എന്നും അവർ അഭിപ്രായപ്പെട്ടിരുന്നു. അങ്ങനെയുള്ള ഒരാൾ ബോഡി ഷെയ്മിങ്ങിനെതിരെ പോരാടുന്നതിൽ തെല്ലും അത്ഭുതമില്ല.ഈ ജീവിതം സന്തോഷിക്കാനുള്ളതാണ്. നമ്മുടെ ശരീരം എങ്ങനെയിരിക്കുന്നു എന്നത് നമ്മുടെ മാത്രം സ്വകാര്യതയാണ്. മറ്റുള്ളവർ അതിൽ ഇടപെടാൻ വന്നാൽ ”പോയി പണിനോക്ക്” എന്ന് പറയണം. അതോടെ അവരുടെ ആവേശം പകുതി തണുക്കും. അതിനുശേഷം സമീറയെപ്പോലെ മനസ്സുനിറഞ്ഞ് ചിരിക്കണം. അപ്പോൾ എല്ലാം പൂർത്തിയാകും.

 28 total views,  2 views today

Advertisement

ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ.

Advertisement
Entertainment12 hours ago

തൊഴിലില്ലായ്മയെന്ന സാമൂഹിക യാഥാർഥ്യത്തിന്റെ കയ്‌പേറിയ അനുഭവങ്ങളാണ് ‘നീളെ നീളെ’

Entertainment2 days ago

ഇതരൻ, ചൂഷിതരുടെയും പാർശ്വവത്കരിക്കപ്പെട്ടവരുടെയും പ്രതിനിധി

Entertainment2 days ago

നിയന്ത്രണ രേഖയ്ക്കുള്ളിൽ കരഞ്ഞു ജീവിക്കുന്ന സ്ത്രീകളെ ഈ സിനിമ ചേർത്തുപിടിക്കുന്നു

Education3 days ago

കുമിൾ പറയുന്നതും അതുതന്നെ, ‘ജീവിതത്തിൽ റീടേക്കുകൾ ഇല്ല’ !

Entertainment4 days ago

സുബൈറും സാബിറയും ‘വീണ്ടും’ ഒരുമിക്കുകയാണ്, അവരോടൊപ്പം പെരുന്നാൾ കൂടാൻ നിങ്ങളും വരണം

Entertainment4 days ago

അനന്തുവിന്റെയും ആരതിയുടെയും പ്രണയം ‘എഴുതാത്ത കവിത’പോലെ മനോഹരം

Entertainment6 days ago

മദ്യത്തിന്റെ കണ്ണിലൂടെ കഥപറയുന്ന ‘സീസറിന്റെ കുമ്പസാരം’

Uncategorized7 days ago

“അതേടാ ഞാൻ നായാടി തന്നെ” യെന്ന് പറങ്ങോടൻ ആർജ്ജവത്തോടെ വിളിച്ചു പറയുന്നു

Entertainment1 week ago

റീചാർജ്, ഒരു ഷോർട്ട് ചുറ്റിക്കളി ഫിലിം, അഥവാ അവിഹിതം വിഹിതമായ കഥ

Entertainment1 week ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment2 weeks ago

അബ്യുസ് പെൺകുട്ടികൾക്കു മാത്രമല്ലെന്ന് ഒഴിവുദിവസത്തെ സംസാരം, അതാണ് രാസലീല ( A )

Entertainment2 weeks ago

‘വോയിസീ’ പറയുന്നു ‘സാങ്കേതികവിദ്യ ഉപകാരിയായ സേവകനാണ്, പക്ഷേ അപകടകാരിയായ യജമാനനാണ്’

Entertainment2 weeks ago

സാമൂഹ്യ പ്രതിബദ്ധതയുള്ള ‘ആഗ്നേയ’ ശരങ്ങളുമായി പ്രിയ ഷൈൻ

Entertainment1 month ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

Entertainment2 months ago

നാടിന്റെ റേപ്പ് കൾച്ചറും ലോകത്തിന്റെ വംശീയതയും അഥവാ, ‘കല്പന’യും ‘ബ്ളാക്ക് മാർക്കും’

Entertainment1 month ago

നിങ്ങളെ ഭയപ്പെടുത്തുന്ന ‘എലോൺ’ കർമയുടെ നിശ്ചയദാർഢ്യത്തിന് പിന്നിലെ കഥയാണ്

Entertainment1 month ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment4 weeks ago

ഈ ഷോർട്ട് ഫിലിം നടന്ന കഥയാണ്, മറ്റാരുടേയുമല്ല ഇതിന്റെ പ്രൊഡ്യൂസറിന്റെ ജീവിതത്തിൽ

Entertainment1 month ago

രമേശിന്റെ ചെവിയിലെ ആ ‘കിണർ ശബ്‌ദം’ പലർക്കുമുള്ള ഒരു ‘അസ്വസ്ഥ’ സന്ദേശമാണ് !

Entertainment1 week ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment2 months ago

ചുറ്റിക കൊണ്ട് ചിലരുടെ മണ്ടയ്ക്ക് പ്രഹരിക്കുന്ന സിനിമ

Entertainment1 month ago

വ്യക്തമായ രാഷ്ട്രീയം പറയുന്ന ജാതിക്ക… അല്ല ജാതി ക്യാ (?)

Entertainment3 weeks ago

‘മീനിന് സുഗന്ധം തന്നെയാണ് ‘, മരയ്ക്കാൻ ഷോർട്ട് മൂവിയുടെ വിശേഷങ്ങൾ

Entertainment2 weeks ago

അബ്യുസ് പെൺകുട്ടികൾക്കു മാത്രമല്ലെന്ന് ഒഴിവുദിവസത്തെ സംസാരം, അതാണ് രാസലീല ( A )

Advertisement