Connect with us

COVID 19

കേരളത്തെ പ്രശംസിക്കുമ്പോഴും ഇംഗ്ലണ്ട്,അമേരിക്ക,ബ്രസീൽ തുടങ്ങിയ രാജ്യങ്ങളെ നല്ലതുപോലെ വിമർശിച്ച ചാനലാണ് ബി.ബി.സി എന്നതും ഓർക്കണം

ദ ഗാർഡിയൻ’ എന്ന ബ്രിട്ടിഷ് മാദ്ധ്യമം ശൈലജ ടീച്ചറെ ‘റോക്ക്സ്റ്റാർ’ എന്ന് വിശേഷിപ്പിച്ചിട്ട് ഏതാനും ദിവസങ്ങളേ ആയിട്ടുള്ളൂ. ബ്രിട്ടനിൽ നാൽപ്പതിനായിരത്തോളം ആളുകളാണ് കൊറോണ ബാധിച്ച് മരണമടഞ്ഞത്

 37 total views

Published

on

Sandeep Das

‘ദ ഗാർഡിയൻ’ എന്ന ബ്രിട്ടിഷ് മാദ്ധ്യമം ശൈലജ ടീച്ചറെ ‘റോക്ക്സ്റ്റാർ’ എന്ന് വിശേഷിപ്പിച്ചിട്ട് ഏതാനും ദിവസങ്ങളേ ആയിട്ടുള്ളൂ. ബ്രിട്ടനിൽ നാൽപ്പതിനായിരത്തോളം ആളുകളാണ് കൊറോണ ബാധിച്ച് മരണമടഞ്ഞത്. കേരളത്തിൽ ഇതുവരെ ജീവൻ നഷ്ടമായത് നാല് പേർക്ക് മാത്രം.ശൈലജ ടീച്ചറിനെയും കേരള മോഡലിനെയും അഭിനന്ദിച്ചുകൊണ്ട് ഗാർഡിയൻ ലേഖനമെഴുതിയത് അതുകൊണ്ടാണ്.

ഇപ്പോൾ വിലമതിക്കാനാകാത്ത മറ്റൊരു അംഗീകാരം കൂടി ശൈലജ ടീച്ചർക്ക് ലഭിച്ചിരിക്കുന്നു. കേരളത്തിൻ്റെ കൊറോണ പ്രതിരോധത്തെ ബി.ബി.സി പ്രശംസിച്ചിട്ടുണ്ട്.ബി.ബി.സിയുടെ അവതാരക ശൈലജ ടീച്ചറുമായി അഞ്ചുമിനുട്ടോളം സംസാരിച്ചു. ഇംഗ്ലണ്ട്,അമേരിക്ക,ബ്രസീൽ തുടങ്ങിയ രാജ്യങ്ങളെ നല്ലതുപോലെ വിമർശിച്ച ചാനലാണ് ബി.ബി.സി.ആരോഗ്യപ്രവർത്തകർക്ക് ആവശ്യമുള്ള സുരക്ഷാ ഉപകരണങ്ങൾ വാങ്ങുന്ന കാര്യത്തിൽ ബ്രിട്ടിഷ് ഗവൺമെൻ്റ് പരാജയപ്പെട്ടുവെന്ന് ബി.ബി.സിയുടെ ഇൻവെസ്റ്റിഗേഷൻ ടീം കണ്ടെത്തിയിരുന്നു.ഡോണൾഡ് ട്രമ്പിൻ്റെ അമേരിക്കയുടെ പോരായ്മകൾ ബി.ബി.സി അക്കമിട്ട് നിരത്തിയിരുന്നു.ബ്രസീലിൽ ശരിയായ രീതിയിൽ രോഗനിർണ്ണയം നടക്കുന്നില്ല എന്ന് അവർ റിപ്പോർട്ട് ചെയ്തിരുന്നു. അങ്ങനെയുള്ള ബി.ബി.സിയാണ് കേരളത്തെ പ്രശംസിച്ചത്.അവരാണ് ശൈലജ ടീച്ചറെ അതിഥിയായി ക്ഷണിച്ചത്.കേരളത്തിൻ്റെ പ്രതിരോധപ്രവർത്തനങ്ങളുടെ വിഡിയോകളും ചിത്രങ്ങളും സംപ്രേഷണം ചെയ്യാനും അവർ തയ്യാറായി.ഇതിൽ നിന്ന് കേരളത്തിൻ്റെയും ശൈലജ ടീച്ചറുടെയും റേഞ്ച് ഊഹിക്കാമല്ലോ!

ശൈലജ ടീച്ചർ ബി.ബി.സിയ്ക്ക് നൽകിയ അഭിമുഖത്തിൻ്റെ വിഡിയോ ഇപ്പോൾ തകർത്തോടുന്നുണ്ട്.അത് കണ്ടവർക്കറിയാം.അവതാരക ശരിക്കും അത്ഭുതം കൂറുകയായിരുന്നു. കേരളത്തിൻ്റെ വിജയകഥ ചോദിക്കുമ്പോൾ അവരിൽ വല്ലാത്ത ഉത്സാഹം പ്രകടമായിരുന്നു. കേരളത്തിലെ മരണസംഖ്യ വളരെ കുറവാണ് എന്ന കാര്യം അവതാരകയെ ശരിക്കും പ്രീതിപ്പെടുത്തിയിരുന്നു.

https://www.facebook.com/Boolokam/videos/1914840311980393

ശൈലജ ടീച്ചർ തൻ്റെ സ്വതസിദ്ധമായ ശൈലിയിൽ വിനയപൂർവ്വം സംസാരിച്ചു.കൊറോണ എന്ന വാക്ക് ലോകത്തിന് പരിചിതമായപ്പോൾ മുതൽ കേരളം നടത്തിയ പ്രവർത്തനങ്ങളെക്കുറിച്ച് വിശദീകരിച്ചു.കേരളത്തിന് പുറത്ത് ജീവിക്കുന്ന മലയാളികൾ കൂട്ടത്തോടെ തിരിച്ചെത്തുമ്പോൾ അവരെ സന്തോഷത്തോടെ സ്വീകരിക്കുമെന്ന് ഉറപ്പുകൊടുത്തു.കൊറോണ പൊട്ടിപ്പുറപ്പെട്ടതിനുശേഷം ശൈലജ ടീച്ചർ വിശ്രമം എന്താണെന്ന് അറിഞ്ഞിട്ടില്ല.വീട്ടിൽ പോകാൻ അവർക്ക് സാധിക്കാറില്ല.പ്രിയപ്പെട്ട പേരക്കുട്ടിയെ ഒന്ന് കൈയ്യിലെടുക്കാൻ അവർക്ക് മൂന്ന് മാസങ്ങൾ കാത്തിരിക്കേണ്ടിവന്നു.
ഇവിടത്തെ ചില മാദ്ധ്യമപ്രവർത്തകർ കേരള മോഡലിന് തുരങ്കംവെയ്ക്കാൻ ശ്രമിക്കുന്നുണ്ട്.വ്യാജവാർത്തകളും അർദ്ധസത്യങ്ങളും പടച്ചുവിടുന്നുണ്ട്.പക്ഷേ മാദ്ധ്യമങ്ങൾ വലിയ പിന്തുണയാണ് തരുന്നത് എന്നാണ് ശൈലജ ടീച്ചർ പറയുന്നത്.ഉപദ്രവിച്ചവരെ സ്നേഹിക്കാൻ വലിയ മനസ്സുള്ളവർക്ക് മാത്രമേ സാധിക്കൂ.

ലോകം മുഴുവനും കേരളത്തെയും ശൈലജ ടീച്ചറെയും വാഴ്ത്തുന്നു.കർണ്ണാടകയും മഹാരാഷ്ട്രയുമൊക്കെ നമ്മുടെ സഹായം തേടുന്നു.പക്ഷേ ചിലർ ഇപ്പോഴും ശൈലജ ടീച്ചറെ പരിഹസിക്കുന്ന തിരക്കിലാണ്.ബി.ബി.സിയുടെ ആദരം പി.ആർ വർക്ക് ആണെന്ന് പറയാൻ പോലും അവർക്ക് മടിയില്ല! അത്തരക്കാരോട് തർക്കിക്കാനില്ല.എന്നെങ്കിലുമൊരിക്കൽ നിങ്ങൾ മനുഷ്യരായി മാറും എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു!

 38 total views,  1 views today

Advertisement
Advertisement
Entertainment27 mins ago

ആത്മഹത്യ ചെയ്ത പാറുവിന്റെ ഫോണിൽ ആക്സിഡന്റിൽ മരിച്ച അലക്സിന്റെ കാൾ വന്നതെങ്ങനെ ?

Entertainment21 hours ago

സത്യത്തിനെന്നും ശരശയ്യ മാത്രമെന്ന് ‘ദൈവമേ തേങ്ങ’ പറയുന്നു

Boolokam2 days ago

ബൂലോകം ടീവി ഫിലിം വെബ്‌സൈറ്റ് വരുന്നു, ഷോർട്ട് ഫിലിം ഫലപ്രഖ്യാപനം ജനുവരി ഒന്നിന്

Entertainment3 days ago

ഓരോ ക്രിമിനലിന്റെ പിന്നിലും കലുഷിതമായ കുടുംബാന്തരീക്ഷത്തിന്റെ ചരിത്രമുണ്ട്

Entertainment3 days ago

ഇര എവിടെയുണ്ടോ അവിടെ ഒരു വേട്ടക്കാരനും ഉണ്ടാകും

Entertainment4 days ago

ആ ഡമ്മിയെ പ്രണയിക്കാൻ വിഷ്ണുവിന് കാരണമുണ്ടായിരുന്നു, പക്ഷെ നിങ്ങൾ അതൊരു കാരണമാക്കരുത് !

Entertainment5 days ago

തൊഴിലില്ലായ്മയെന്ന സാമൂഹിക യാഥാർഥ്യത്തിന്റെ കയ്‌പേറിയ അനുഭവങ്ങളാണ് ‘നീളെ നീളെ’

Entertainment6 days ago

ഇതരൻ, ചൂഷിതരുടെയും പാർശ്വവത്കരിക്കപ്പെട്ടവരുടെയും പ്രതിനിധി

Entertainment6 days ago

നിയന്ത്രണ രേഖയ്ക്കുള്ളിൽ കരഞ്ഞു ജീവിക്കുന്ന സ്ത്രീകളെ ഈ സിനിമ ചേർത്തുപിടിക്കുന്നു

Education7 days ago

കുമിൾ പറയുന്നതും അതുതന്നെ, ‘ജീവിതത്തിൽ റീടേക്കുകൾ ഇല്ല’ !

Entertainment1 week ago

സുബൈറും സാബിറയും ‘വീണ്ടും’ ഒരുമിക്കുകയാണ്, അവരോടൊപ്പം പെരുന്നാൾ കൂടാൻ നിങ്ങളും വരണം

Entertainment1 week ago

അനന്തുവിന്റെയും ആരതിയുടെയും പ്രണയം ‘എഴുതാത്ത കവിത’പോലെ മനോഹരം

Entertainment3 weeks ago

സാമൂഹ്യ പ്രതിബദ്ധതയുള്ള ‘ആഗ്നേയ’ ശരങ്ങളുമായി പ്രിയ ഷൈൻ

Entertainment1 month ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

Entertainment1 month ago

നിങ്ങളെ ഭയപ്പെടുത്തുന്ന ‘എലോൺ’ കർമയുടെ നിശ്ചയദാർഢ്യത്തിന് പിന്നിലെ കഥയാണ്

Entertainment1 month ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment4 weeks ago

ഈ ഷോർട്ട് ഫിലിം നടന്ന കഥയാണ്, മറ്റാരുടേയുമല്ല ഇതിന്റെ പ്രൊഡ്യൂസറിന്റെ ജീവിതത്തിൽ

Entertainment2 months ago

രമേശിന്റെ ചെവിയിലെ ആ ‘കിണർ ശബ്‌ദം’ പലർക്കുമുള്ള ഒരു ‘അസ്വസ്ഥ’ സന്ദേശമാണ് !

Entertainment2 weeks ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment2 months ago

വ്യക്തമായ രാഷ്ട്രീയം പറയുന്ന ജാതിക്ക… അല്ല ജാതി ക്യാ (?)

Entertainment3 weeks ago

‘മീനിന് സുഗന്ധം തന്നെയാണ് ‘, മരയ്ക്കാൻ ഷോർട്ട് മൂവിയുടെ വിശേഷങ്ങൾ

Entertainment2 weeks ago

അബ്യുസ് പെൺകുട്ടികൾക്കു മാത്രമല്ലെന്ന് ഒഴിവുദിവസത്തെ സംസാരം, അതാണ് രാസലീല ( A )

Entertainment3 weeks ago

‘കിസ്മത്ത് ഓഫ് സേതു’, സേതു കൃത്യം പത്തുമണിക്ക് തന്നെ മരിക്കുമോ ?

Entertainment1 month ago

ഓൺലൈൻ സംവിധാനത്തിന്റെ സാധ്യതകൾ തുറന്നിട്ട ഡേർട്ട് ഡെവിളും സംവിധായകൻ സോമൻ കള്ളിക്കാട്ടും

Advertisement