ആരെയൊക്കെയാണ് ജനം തോൽപ്പിച്ചത് ?

  74

  ആരെയൊക്കെയാണ് ജനം തോൽപ്പിച്ചത്? ജനങ്ങൾ ഒരു മഹാമാരിയുടെ നടുവിൽ വിറങ്ങലിച്ചു നിൽക്കുമ്പോൾ സർക്കാരിന്റെ പ്രതിരോധ പ്രവർത്തനങ്ങൾക്ക് തുരങ്കംവച്ചു കുത്തിത്തിരിപ്പു സമരവുമായി രംഗത്തിറങ്ങിയവരെ.സദുദ്ദേശത്തോടെയുള്ള സർക്കാർ പരിശ്രമങ്ങളെ ആകെയും സംശയത്തിന്റെ നിഴലിൽ നിർത്തി പുകമറ സൃഷ്ടിച്ചവരെ.പരിമിതമായ സന്നാഹങ്ങൾ കൊണ്ട് ഒരു മഹാമാരിയെ പിടിച്ചുകെട്ടാൻ കാണിച്ച ഇച്ഛാശക്തിയെ ലോകംമുഴുവൻ ആദരിച്ചപ്പോഴും ഇവിടെയിരുന്നു കൂക്കിവിളിച്ചവരെ.കിട്ടിയ അവസരം പാഴാക്കാതെ മുഴുവൻ പദ്ധതികളെയും കരിവാരിത്തേച്ചു ആ ഗ്യാപ്പിലൂടെ ജയിച്ചുകയറാമെന്നു വ്യാമോഹിച്ചു വായിട്ടലച്ചവരെ.ആരോപണങ്ങളും അപസർപ്പക കഥകളും ചമച്ചു ചാനൽചർച്ചകൾ വഴി ജനങ്ങളുടെ ജീവിതാനുഭവത്തെ നിരന്തരം വെല്ലുവിളിച്ചവരെ..
  ജനങ്ങൾ അധികാരത്തിലേറ്റിയ ഒരു ജനാധിപത്യസർക്കാരിനെ വളഞ്ഞിട്ടുപിടിച്ചു തിരിച്ചുവരവില്ലാത്തവിധം തീർത്തുകളയാമെന്നു തിരക്കഥ തീർത്ത അന്വേഷണസംഘങ്ങളെ..
  ഇതിനെല്ലാം ഉദാരമായ പിന്തുണ നൽകി ഒരു വടിയും പാഴാക്കാതെ പണിയെടുത്തു പാടുപെട്ട മാധ്യമസിംഹങ്ങളെ.LDF wins 21 out of the 39 seats in Kerala local body bye-elections | The News Minuteജനങ്ങളുടെ ജീവിതാനുഭവമാണ് അവരുടെ ബോധ്യം. അവരുടെ ദൈനംദിന ജീവിതത്തെ ഒരു ഭരണകൂടം എത്രമേൽ കരുതലോടെ സ്പർശിച്ചു എന്നതാണ് അന്തിമവിധിയുടെ മാനദണ്ഡം. അതിനെ പുകമറ കൊണ്ടും, പ്രതീതികൊണ്ടും, അട്ടിമറിക്കാൻ ശ്രമിച്ചാൽ ജനം കൂട്ടുനിൽക്കുമെന്നു കരുതരുത്.അവരുടെ വിജയമാണ്, അവരുടെ ജീവിതാനുഭവങ്ങളുടെ വിജയമാണ്, അതിനവർ നൽകിയ അംഗീകാരത്തിന്റെ ആരവമാണ് ഇപ്പോൾ കേൾക്കുന്നത്.
  Basheer Vallikkunnu
  ഇന്ന് രാത്രിയിലെ അന്തിചർച്ചകളും ന്യൂസ് അവറുകളും ശോകമൂകമായിരിക്കുമെന്നാണ് എനിക്ക് തോന്നുന്നത്.രണ്ട് മൂന്ന് മാസമായി വിശ്രമമില്ലാതെ കേന്ദ്ര ഏജൻസികൾക്ക് വേണ്ടി പണിയെടുത്ത്, അവർ പറയുന്ന നുണക്കഥകൾക്ക് അനുസരിച്ച് കുരച്ച് കൊണ്ടേയിരുന്ന എല്ലാ മാധ്യമ വേട്ടപ്പട്ടികളുടേയും അണ്ണാക്കിലേക്കാണ് ജനങ്ങൾ അവരുടെ അവകാശം കുത്തിയിറക്കിയിരിക്കുന്നത്.
  നിങ്ങളുടെ അന്തിചർച്ചകൾക്കും ഊഹക്കഥകൾക്കും കുരുക്ക് മുറുക്കലുകൾക്കും അനുബന്ധ “അത്രേ”കൾക്കും പുല്ലുവില കേരളത്തിലെ ജനങ്ങൾ കല്പിക്കുന്നില്ല എന്ന് ഇനിയെങ്കിലും തിരിച്ചറിയുക.. CPM hopes COVID-19 and some quick political moves would catapult LDF to historic double winവൈകുന്നേരം കോട്ടും മേക്കപ്പുമൊക്കെയിട്ട് ലൈറ്റിന് മുന്നിൽ ഇരുന്ന് അസംബന്ധങ്ങൾ വിളിച്ചു പറഞ്ഞാൽ അത് കേട്ട് അഭിപ്രായ രൂപീകരണം നടത്തുന്ന ഊളകളല്ല കേരളത്തിലെ ജനങ്ങൾ.
  അതുകൊണ്ട് ചെകിടടക്കി കിട്ടിയ ഇന്നത്തെ അടിയുടെ ക്ഷീണം മറച്ചു വെച്ച് മാക്സിമം സുസ്മേര വദനരായിത്തന്നെ ഇന്ന് വൈകുന്നേരവും എത്തണമെന്നും ഒരുകാരണവശാലും ശോകമൂകരാകരുതെന്നും ഇതിനാൽ അഭ്യർത്ഥിക്കുന്നു, അപേക്ഷിക്കുന്നു.

   

  Sandeep Das

  2018ൽ കേരളത്തെ മൊത്തം ഞെട്ടിച്ചുകൊണ്ട് പ്രളയം വന്നു. ഒരിക്കൽ മാത്രം സംഭവിക്കുന്ന പ്രതിഭാസം എന്ന് ആശ്വസിച്ചിരിക്കുമ്പോൾ അടുത്ത വർഷവും ദുരന്തം ആവർത്തിച്ചു.പക്ഷേ നമുക്ക് പരിചയമില്ലാത്ത പ്രളയത്തിനുമേൽ നാം വിജയക്കൊടി പാറിച്ചു. വെള്ളം കുത്തിയൊലിച്ചുവന്നപ്പോഴും കേരളത്തിൻ്റെ മുഖ്യമന്ത്രി പതറാതെ നിന്നിരുന്നു.

  ”നമ്മളെല്ലാവരും കൂടിയങ്ങ് ഇറങ്ങുവല്ലേ? ” എന്ന പിണറായി വിജയൻ്റെ ചോദ്യത്തെ ഈ ജനത ഏറ്റെടുക്കുകയായിരുന്നു. എന്നാൽ മുഖ്യമന്ത്രിയ്ക്ക് ശകുനപ്പിഴയുണ്ട് എന്ന പരിഹാസ്യമായ നിഗമനത്തിലാണ് ചിലർ എത്തിച്ചേർന്നത്. പ്രാണനെടുക്കാൻ ശേഷിയുള്ള നിപ വന്നു. അന്ന് പ്രാണഭയം പോലും ഇല്ലാതെ നാടിനുവേണ്ടി ഒാടിനടക്കാൻ നമുക്കൊരു ആരോഗ്യമന്ത്രിയുണ്ടായി-കെ.കെ ശൈലജ. നിപ വരുതിയ്ക്ക് നിന്നു.

  One Dead, Eight Hurt in Blasts at LDF Victory Rallies in Keralaയഥാർത്ഥ പരീക്ഷണം അപ്പോഴും ആരംഭിച്ചിരുന്നില്ല. ലോകത്തെ മുഴുവൻ പിടിച്ചുകുലുക്കിയ കോവിഡ്-19 എന്ന മഹാമാരി കേരളത്തിലും നാശംവിതച്ചുതുടങ്ങി.ഒരാളും ഇവിടെ പട്ടിണി കിടക്കില്ല എന്ന് പിണറായി വിജയൻ പ്രഖ്യാപിച്ചു. മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനങ്ങൾക്ക് ‘ആറുമണിത്തള്ള് ‘ എന്ന പരിഹാസപ്പേര് ലഭിച്ചപ്പോഴും പാവപ്പെട്ടവരുടെ പാത്രങ്ങളിൽ മുടങ്ങാതെ ഭക്ഷണമെത്തി.

  കൊറോണയെ മെരുക്കിനിർത്തിയ കെ.കെ ശൈലജയെ പ്രശംസിക്കുന്ന കാര്യത്തിൽ അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ പരസ്പരം മത്സരിച്ചു. പക്ഷേ കേരളത്തിന്‍റെ ചില കോണുകളിൽനിന്ന് വിലാപമാണ് ഉയർന്നുകേട്ടത്. എല്ലാം പി.ആർ വർക്കാണെത്രേ!
  ഒാണക്കിറ്റും ക്രിസ്മസ് കിറ്റും സൗജന്യമായി നൽകി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ചില്ലിക്കാശ് പോലും കൊടുക്കരുത് എന്ന് പ്രചരിപ്പിച്ചവർ സർക്കാരിൻ്റെ തീരുമാനം അത്ര മഹത്തരമൊന്നുമല്ല എന്ന് പാടിനടന്നു.

  The Supreme Court verdict is a blow to the government, says K Surendran | സുപ്രീംകോടതി വിധി സർക്കാരിനേറ്റ തിരിച്ചടി, ക്ഷേത്രഭരണം വിശ്വാസികളെ ഏൽപ്പിക്കണം: കെ സുരേന്ദ്രൻ ...ക്ഷേമപെൻഷൻ കൃത്യമായി വിതരണം ചെയ്യപ്പെട്ടു. ആ പണം വാങ്ങിയ സാധുക്കൾ നിഷ്കളങ്കമായി ചിരിച്ചു. ലൈഫ് പദ്ധതി പ്രകാരം വീടില്ലാത്ത ലക്ഷക്കണക്കിന് മനുഷ്യർക്ക് പാർപ്പിടമുണ്ടായി. മനുഷ്യരുടെ ആത്മാഭിമാനം സംരക്ഷിച്ചുകൊണ്ട് വീടുകളുയർന്നു. പൊതുവിദ്യാലയങ്ങൾ ഉന്നതനിലവാരമുള്ളതായി.പവർകട്ട് പഴങ്കഥയായി. കെ-ഫോണിൻ്റെ രൂപത്തിൽ പാവപ്പെട്ടവന് സൗജന്യ ഇൻ്റർനെറ്റും. അതിനെല്ലാമെതിരെ ദുഷ്പ്രചരണങ്ങളുണ്ടായി.

  Image may contain: 1 person, sittingഇത്രയെല്ലാം ചെയ്തിട്ടും ഈ സർക്കാരിനെ മാദ്ധ്യമങ്ങൾ കൂട്ടംചേർന്ന് ആക്രമിച്ചു. ഇറച്ചി കടിച്ചുവലിക്കാൻ തക്കം പാർത്തിരിക്കുന്ന ചെന്നായ്ക്കളെപ്പോലെ പെരുമാറി. അന്തിച്ചർച്ചകൾ സംഘടിപ്പിച്ചും അച്ച് നിരത്തിയും പുകമറ സൃഷ്ടിച്ചു. സർക്കാരിനെ നടുക്കടലിൽ മുക്കിക്കൊല്ലാൻ ശ്രമിച്ചു.പക്ഷേ എത്രയെല്ലാം വളച്ചൊടിച്ചാലും സത്യം വിജയിക്കും. വികസനം വാഴും. വർഗീയത വീഴും. മതേതരത്വം പുലരും.പിണറായി വിജയൻ ചിരിക്കുകയാണ്. കേരളത്തിലെ പ്രബുദ്ധരായ ജനങ്ങളും…!