ഒരു പ്രധാനമന്ത്രിയുടെ പത്രസമ്മേളനങ്ങളെ ‘അത്ഭുതം’ എന്ന് വിശേഷിപ്പിക്കാൻ തോന്നിയിട്ടുണ്ടോ…?

178

Sandeep Das

ഒരു പ്രധാനമന്ത്രിയുടെ പത്രസമ്മേളനങ്ങളെ ‘അത്ഭുതം’ എന്ന് വിശേഷിപ്പിക്കാൻ തോന്നിയിട്ടുണ്ടോ…?എനിക്ക് തോന്നിയിട്ടുണ്ട്.ന്യൂസീലാൻഡിന്റെ പ്രധാനമന്ത്രിയായ ജസീന്ത ആർഡൻ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നത് കാണുമ്പോൾ വിസ്മയിച്ചുപോകാറുണ്ട്.കോവിഡ്-19 കാലത്ത് ജസീന്ത നടത്തുന്ന പത്രസമ്മേളനങ്ങൾ വെരി വെരി സ്പെഷലാണ്.അതിന് നിരവധി കാരണങ്ങളുണ്ട്.ന്യൂസീലാൻഡിനെ കൊറോണ ഗ്രസിച്ചുതുടങ്ങിയപ്പോൾ ജസീന്ത പറഞ്ഞത് ഇങ്ങനെയാണ്-
”ഞങ്ങൾ നിങ്ങൾക്ക് അപ്റ്റുഡേറ്റ് ആയ വിവരങ്ങൾ ദിവസേന നൽകിക്കൊണ്ടിരിക്കും.സോഷ്യൽ മീഡിയയിലൂടെയും മറ്റും പ്രചരിക്കുന്ന നുണകളും വ്യാജ വാർത്തകളും വിശ്വസിക്കരുത്…”

Image result for jaseentha arden press meetingപറഞ്ഞതെല്ലാം ജസീന്ത പ്രാവർത്തികമാക്കുന്നുമുണ്ട്. അവർ നിരന്തരം മാദ്ധ്യമങ്ങളെ കാണുന്നു. ജനങ്ങളുടെ ആശങ്കയകറ്റുന്ന രീതിയിൽ സംസാരിക്കുന്നു.കൃത്യമായ കണക്കുകൾ വെച്ചുള്ള കളിയാണ് ജസീന്ത കളിക്കുന്നത്.അല്ലാതെ ചുമ്മാ ഒാരോന്ന് തള്ളിവിടുകയല്ല.പത്തുദിവസങ്ങൾക്കുമുമ്പ് ജസീന്ത ഒരു വാർത്താസമ്മേളനം നടത്തിയിരുന്നു.ഇറ്റലിയിൽ കുടുങ്ങിയിരിക്കുന്ന ന്യൂസീലാൻഡുകാരുടെ വിവരങ്ങൾ അപ്പോൾ പറഞ്ഞിരുന്നു.ഇറ്റലിയിലെ മിലാനിലുള്ള ന്യൂസീലാൻഡ് സ്വദേശികളുടെ അവസ്ഥകൾ പ്രത്യേകം വിശദീകരിച്ചിരുന്നു.ന്യൂസീലാൻഡിൽ സെൽഫ്-എെസോലേഷനിലുള്ള ആളുകളുടെ എണ്ണം എത്രയാണെന്ന് ചോദിച്ചാൽ ജസീന്ത ആലോചിക്കാതെ മറുപടി പറയും.അതിൽ എത്ര ആരോഗ്യപ്രവർത്തകരുണ്ട് എന്ന കാര്യം പോലും അവർക്കറിയാം!

ഇതുപോലെ തെളിവുകളുടെ അടിസ്ഥാനത്തിൽ സംസാരിക്കുമ്പോൾ പ്രധാനമന്ത്രിയുടെ പ്രസംഗം കൂടുതൽ ആധികാരികമാവും.ജനങ്ങളുടെ ആശ്വാസത്തിന്റെ തോത് വർദ്ധിക്കും.കുട്ടികൾക്കുവേണ്ടി ഒരു സ്പെഷൽ പ്രസ് കോൺഫറൻസ് ജസീന്ത സംഘടിപ്പിച്ചിരുന്നു.­­സയന്റിസ്റ്റായ ഡോ.മിച്ചൽ ഡിക്കിൻസൺ ആയിരുന്നു ആ കോൺഫറൻസിന്റെ ആകർഷണം.ജസീന്ത പ്രോത്സാഹിപ്പിക്കുന്നത് സയൻസാണ്.അശാസ്ത്രീയതയും മതഭ്രാന്തും മണ്ടത്തരവും ഛർദ്ദിക്കുന്ന മനുഷ്യരുമായി ജസീന്തയ്ക്ക് സഹവാസമില്ല.ആരോഗ്യപ്രവർത്തകരെ ജസീന്ത ആദരിച്ചത് വേറിട്ടൊരു രീതിയിലാണ്.1956ലെ ഹെൽത്ത് ആക്റ്റ് പ്രകാരം അവർക്ക് സവിശേഷമായ അധികാരങ്ങൾ നൽകി.അങ്ങനെ മെഡിക്കൽ മേഖലയിൽ ജോലി ചെയ്യുന്നവരോട് നന്ദി പ്രകാശിപ്പിച്ചു. ന്യൂസീലാൻഡിന്റെ ആരോഗ്യമേഖല സുരക്ഷിതമാക്കാനുള്ള തീരുമാനങ്ങൾ കൈക്കൊണ്ടു. യാതൊരു ഉപകാരവുമില്ലാത്ത കാര്യങ്ങൾ ചെയ്യണമെന്ന് ജനങ്ങളോട് ജസീന്ത ആഹ്വാനം ചെയ്യാറില്ല.അവർ സ്വീകരിക്കുന്ന നടപടികളെല്ലാം ന്യൂസീലാൻഡിന്റെ പുരോഗതി ഉന്നം വെച്ചാണ്.കിവി പക്ഷിയുടെ നാട് കൊറോണയെ നേരിടാൻ പുതിയ പാക്കേജ് നടപ്പിലാക്കിക്കൊണ്ടിരിക്കുകയാണ് .

ജസീന്തയുടെ ഫെയ്സ്ബുക്ക് പേജ് ഒന്ന് സന്ദർശിച്ചാലും കാര്യങ്ങൾ വ്യക്തമാകും.നീണ്ട കുറിപ്പുകളാണ് അവർ പോസ്റ്റ് ചെയ്യുന്നത്.A മുതൽ Z വരെയുള്ള കാര്യങ്ങൾ അതിലുണ്ടാവും. ഇതൊക്കെ ഇപ്പോൾ പറയുന്നത് എന്തിനാണെന്നല്ലേ? ഇപ്പോഴല്ലാതെ പിന്നെ എപ്പോഴാണ് ഇതെല്ലാം പറയേണ്ടത്?