നിങ്ങള് പെണ്ണിനെ കണ്ടിട്ടുണ്ടോ? സമൂഹം നിഷേധിച്ചവളുടെ ജീവിതം സമരമായി കണ്ട ഒരു പെണ്ണിനെ കണ്ടിട്ടുണ്ടോ? കാർക്കിച്ചു തുപ്പേണ്ട പോലീസ് വ്യവസ്ഥിതിയോടുള്ള പ്രതികാരം നിങ്ങള് കണ്ടിട്ടുണ്ടോ? വിശ്വാസികളെ മുതലാക്കുന്ന ദൈവീക പുരുഷന്മാരോടുള്ള പ്രതികാരമെങ്കിലും നിങ്ങള് കണ്ടിട്ടുണ്ടോ? ആ ഒരു സമൂഹത്തോടുള്ള പെണ്ണിന്റെ പ്രതികാരമുണ്ടല്ലോ. അവസാന കരുതലായവനിലും നഷ്ടപെട്ടവൾ സ്വന്തം ജീവിതത്തോടും ചെയുന്ന പ്രതികാരം ബിരിയാണി അതാണ്, സ്വന്തം ലൈഗീക താല്പര്യങ്ങൾ പോലും മാനിക്കാത്ത ഭർത്താവിനോടൊപ്പമുള്ള പെണ്ണിന്റെ ജീവിത സമരമാണ് ബിരിയാണി..
വാക്കുകൾ കൊണ്ട് എഴുതിതീർക്കുക അസാധ്യമാണത്, കാരണം അത് മാനസീകമായി വിശകലനം ചെയേണ്ട ഒന്നാണ്, എല്ലാവരും ഈ സിനിമ കാണണം കാരണം മോഹൻലാലിന്റെ പൊ മോനെ ദിനേശാ എന്നതിനേക്കാൾ പച്ചയായ ജീവിതത്തിന്റെ പൊള്ളലുകൾ നിങ്ങൾക്ക് കാണാം. Sajin Baabu ചെയ്തു വെച്ച ഈ ധീരമായ ചുവടുവെപ്പിന് മലയാള സിനിമ കടപ്പെട്ടിരിക്കണം, കനിയും സുർജിത്തേട്ടനും തകർത്താടിയ ഈ സിനിമ മലയാളത്തെ വേറിട്ട് തന്നെ അടയാളപ്പെടുത്തുന്നുണ്ട് എന്നതിൽ സംശയമില്ല.കണ്ടു തീർത്ത ചില ഗുജറാത്തി, ബംഗാളി സിനിമകൾക്കൊപ്പം ഞാൻ ഈ സിനിമയെ മനസ്സിൽ സൂക്ഷിക്കട്ടെ. കനി, സുർജിത്, സജിൻ കൂടെയുള്ള എല്ലാവർക്കും ഒരു ബിഗ് സല്യൂട്ട്. അഭിനന്ദനങ്ങൾ ❤️❤️❤️❤️