NRC യെ സപ്പോർട്ട് ചെയ്തവർ താഴെയുള്ളത് ഇത് വായിച്ചാൽ തലയിൽ ഒരു വെള്ളിടി വെട്ടും

1444

Sandeep MV

CAB NRC എന്നിവ ആസാം മോഡൽ കേരളത്തിൽ അടക്കം അമിത് ഷാ പറഞ്ഞത് പോലെ നടപ്പിൽ ആക്കിയാൽ നിലവിലുള്ള ഇന്ത്യൻ പൗരന്മാർക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാക്കുകയില്ല, നുഴഞ്ഞ് കയറി വന്ന ചിലർക്ക് മാത്രമേ പ്രശ്നമുള്ളൂ എന്ന രീതിയിൽ അറിഞ്ഞോ അറിയാതെയോ അത് ശരിയാണെന്ന് വിചാരിച് NRC യെ എന്നെപ്പോലെ സപ്പോർട്ട് ചെയ്തിരുന്നവർ താഴെയുള്ളത് വായിച്ചാൽ തലയിൽ ഒരു വെള്ളിടി വെട്ടും…, കാരണം ഞാൻ ഇന്ത്യൻ പൗരൻ ആണോ നുഴഞ്ഞു കയറിയവൻ ആണോ എന്നത് എനിക്ക് എന്നോട് തന്നെ ഇപ്പോൾ അവർ പറയുന്ന രേഖകൾ പ്രകാരം പ്രൂവ് ചെയ്യാൻ കഴിയുന്നില്ല..
ഞാൻ വായിച്ചപ്പോൾ ഞാൻ ഞെട്ടി എന്തന്നാൽ അതിൽ ഒരു രേഖപോലും എനിക്കോ എന്റെ അച്ഛനോ അമ്മക്കോ ഹാജർ ആക്കാൻ കഴിയില്ല എന്നത് ഭയത്തോടെ ഞാൻ മനസ്സിലാക്കി

1. രാജ്യത്ത് നിലവിൽ താമസിക്കുന്ന മുഴുവൻ ആളുകളുടെയും രേഖകൾ പരിശോധിച്ചു പൗരത്വം ഉറപ്പ് വരുത്തുകയോ നിരാകരിക്കുകയോ ചെയ്യുന്ന പ്രോസസ് ആണ് NRC.

2. ഇതിന് വേണ്ടി രാജ്യത്തുടനീളം പ്രത്യേക NRC ട്രിബ്യൂണലുകൾ സ്ഥാപിക്കും.

3. 2024ഓട് കൂടി ഈ പ്രോസസ് പൂർത്തിയായി സമ്പൂർണ പൗരത്വ രെജിസ്റ്റർ പ്രസിദ്ധീകരിക്കും.

4. രേഖകൾ പ്രകാരം തെളിയിക്കപ്പെടുന്നത് വരെ ഞാൻ പൗരൻ അല്ല എന്ന് മനസ്സിലായി

5. അപ്പനപ്പൂപ്പന്മാരുടെ കാലം തൊട്ട് ഇവിടെ ജീവിച്ചു വരുന്ന ഞാനെന്തിന് പേടിക്കണം എന്ന വിചാരം നിഷ്കളങ്കമാണെങ്കിലും യാഥാർഥ്യ ബോധമില്ലാത്തതാണ്. എന്ന് മനസ്സിലായി

6. 1951ന് മുമ്പ് തന്നെ ഞാനും/ എന്റെ മുൻതലമുറ ഇവിടെ സ്ഥിരതാമസക്കാർ ആയിരുന്നു എന്നാണ് ഞാൻ തെളിയിക്കേണ്ടത്.

7. എനിക്ക് മുപ്പത് വയസ്സുള്ള ഒരു യുവാവ് ആണെന്നും ഞാൻ ജനിക്കുന്നത് എന്റെ അച്ഛന് മുപ്പത് വയസ്സുള്ളപ്പോൾ ആണെന്നും വെക്കുക. അപ്പോൾ ഞാൻ ജനിച്ചത് 1989ലും എന്റെ അച്ഛൻ ജനിച്ചത് 1959ലും.

അപ്പോൾ
a. 1929ൽ ജനിച്ച എന്റെ അപ്പൂപ്പന്റെ രേഖകൾ ഞാൻ കണ്ടു പിടിക്കണം. 1929ൽ ജനിച്ച എന്റെ അപ്പൂപ്പന്റെ ജനന സർട്ടിഫിക്കറ്റ് എന്റെ കയ്യിലുണ്ടോ? ഇല്ല,,, കാരണം രജിസ്‌ട്രേഷൻ ഓഫ് ബർത്ത് ആൻഡ് ഡെത്ത് ആക്ട് നിലവിൽ വന്നത്1969ലാണ്.

b. ഇനി എന്റെ അപ്പൂപ്പന്റെ സ്‌കൂൾ അഡ്മിഷൻ രെജിസ്റ്ററിന്റെ കോപ്പി സംഘടിപ്പിക്കാൻ സാധിക്കുമോ എന്നെ കൊണ്ട് എന്ന് നോക്കാം , മഹാമാരിയും ക്ഷാമവും മുഖമുദ്ര ആയിരുന്ന ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിൽ സ്‌കൂളിൽ ചേർന്ന് പഠിച്ചവർ എത്ര ശതമാനം കാണും?എന്റെ അപ്പൂപ്പൻ കാരേക്കൽ കുഞ്ഞ്ഞ് ആശാൻ കളരിയിൽ ആയിരുന്നു പടിച്ചത് അതായത് മണലിൽ എഴുതി അപ്പോൾ അതുമില്ല,
ഇനി അഥവാ ചേർന്ന് പഠിച്ചിരുന്നുവെങ്കിൽ തന്നെ എണ്പത്തിയഞ്ചു വർഷം പഴക്കമുള്ള ആ സ്‌കൂൾ രെജിസ്റ്റർ ഇപ്പോൾ കേടുപാടുകൾ കൂടാതെ കിട്ടാൻ വല്ല സാധ്യതയുമുണ്ടാകുമോ…. ഇല്ല..,

c. ഇനി ഞാൻ ജാതി കൊണ്ട് അവർണനാണെങ്കിൽ എന്റെ പൂർവികരിൽ എത്ര പേർക്ക് സ്‌കൂളിൽ ചേരാനുള്ള സ്വാതന്ത്ര്യം ഉണ്ടായിരുന്നു എന്ന് കൂടി ഞാൻ ആലോചിച്ചു നോക്കി…

അതായത് സ്‌കൂൾ സർട്ടിഫിക്കറ്റ് എന്ന രേഖ ഹാജരാക്കി പൗരത്വം തെളിയിക്കാൻ സാധിക്കുന്നവൻ അല്ല ഞാൻ എന്ന് ചുരുക്കം..

8. ഇനിയുള്ള രേഖ തൊണ്ണൂറു വയസ്സുള്ള എന്റെ അപ്പൂപ്പന്റെ പാസ്‌പോർട്ട്, ഡ്രൈവിങ്ങ് ലൈസൻസ് തുടങ്ങിയ രേഖകളാണ്. ഇതും രണ്ടും എനിക്കില്ല ,ചെറുപ്പത്തിൽ അപ്പൂപ്പന് ഒരു കാളവണ്ടി ഉണ്ടായിരുന്നതായി കേട്ടിട്ടുണ്ട്..അതിനു രേഖയും ലൈസൻസും മില്ല..കൊച്ചിയിൽ നിന്നും മലബാറിലേക്കു ആണ് എന്റെ അപ്പൂപ്പൻ ആകെ ദൂരം വന്നത് അപ്പോൾ പാസ്പോർട്ട് ഉം മില്ല…..,

9. മറ്റൊന്ന് 1951ലെ വോട്ടർ പട്ടികയിൽ എന്റെ അപ്പൂപ്പന്റെ പേരുണ്ടോ എന്ന് നോക്കലാണ്. 1951ൽ എന്റെ അപ്പൂപ്പൻ കേരളത്തിൽ ഏത് നിയോജക മണ്ഡലത്തിലെ ഏത് ബൂത്തിലെ വോട്ടറായിരുന്നു എന്ന് കണ്ടു പിടിക്കണം. എന്റെ അപ്പൂപ്പൻ ഒരു കുടിയേറ്റ കർഷകൻ ആയിരുന്നു , വീണ്ടും കൊച്ചിക്ക് പോയി.. അപ്പോൾ ഇതിന്റെ ഇടയിൽ വോട്ട് ചെയിതു എങ്കിൽ തന്നെ ഇതിന്റെയൊക്കെ രേഖ ഒന്ന് പോലും നഷ്ടപ്പെടാതെ ഇലക്ഷൻ കമ്മീഷന്റെ കൈവശം ഉണ്ടാകും എന്നതിന് ഒരു ഉറപ്പും ഇല്ല.

10. ഇനി അവസാനം എനിക്ക് ഹാജരാക്കാൻ ശ്രമിക്കാവുന്നത് ഭൂരേഖയാണ്. അതായത് 1951ന് മുമ്പ് തന്നെ 1929ൽ ജനിച്ച എന്റെ അപ്പൂപ്പന് ഭൂമിയുണ്ടായിരുന്നു എന്നതിന്, അത് കരമടച്ചു കൈവശം വച്ചിരുന്നു എന്നതിന്റെ തെളിവ്. അപ്പോൾ ഞാൻ മിക്കവാറും അപ്പൂപ്പന്റെ അപ്പന്റെ ഭൂരേഖ തപ്പി പോവേണ്ടി വരും. ഒന്നു വെറുതെ ചോദിച്ചപ്പോൾ വെറും ഇരുപത്തിരണ്ട് വയസ്സിൽ സ്വന്തമായി ഭൂമി വാങ്ങി കൈവശം വെക്കാൻ മാത്രം ശേഷിയുള്ള ആളായിരുന്നില്ല എന്റെ അപ്പൂപ്പൻ എന്ന് മനസ്സിലായി…
അപ്പോൾ ഞാൻ വീണ്ടും ഒരു തലമുറ കൂടി പിന്നോട്ട് സഞ്ചരിക്കണം. അതൊക്കെ എവിടെ പോയി അന്വേഷിക്കണം എന്നൊക്കെ എന്റെ അച്ഛന് പോലും ഒർമായില്ല..

11. ഇനി ഈ രേഖകൾ ഒക്കെ ഞാൻ സംഘടിപ്പിച്ചാലും എന്റെ പൂർവികരും ഞാനുമായുള്ള ബന്ധം അഥവാ ലീനിയേജ് തെളിയിക്കാൻ സാധിക്കണം. അതും അത്യാവശ്യം അദ്ധ്വാനം ആവശ്യമുള്ള ജോലിയാണ്.

ഇനി പൊതുവായ ചില കാര്യങ്ങൾ കൂടി പറയാം. ഭൂപരിഷ്കരണം വരുന്നതിന് മുമ്പ് ഭൂമിയുടെ അവകാശം ഏറെക്കുറെ സവർണ്ണരിൽ നിക്ഷിപ്‌തമായിരുന്നു.
അവർണന്റെ മക്കൾക്ക് സ്‌കൂളിൽ ചേരാനുള്ള സ്വാതന്ത്ര്യം ഉണ്ടായിരുന്നില്ല. അവർണരിൽ തന്നെ ദളിതർക്ക് അടിസ്ഥാന മനുഷ്യാവകാശങ്ങൾ പോലും നിഷേധിക്കപ്പെട്ടിരുന്നു.
അത് കൊണ്ട് തന്നെ പിന്നോട്ട് പോവും തോറും അവർണൻ തെളിവില്ലാത്തവനാകും.

അങ്ങനെ രേഖകൾ ഒന്നുമില്ലാതെ പൗരത്വ പട്ടിക്ക് പുറത്താവുന്ന എനിക്ക് (അമുസ്ലിംകൾക്ക്) വേണ്ടിയാണ് അമിത് ഷായുടെ CAB. കാരണം ഞാൻ മുസ്‌ലിം അല്ലല്ലോ!!

രേഖകൾ ഇല്ല എന്ന ഒറ്റകാരണം കൊണ്ട് മറ്റെവിടെയും പോകാൻ ഇല്ലാത്ത ഞാൻ എന്റെ സച്ചുവിന്റെ കിച്ചുവിന്റെ ധന്യയുടെ കൂടെ എന്റെ പെങ്ങളെ അനിയനെ അച്ചനെയും അമ്മയെയും ബന്ധുക്കളെ എല്ലാം കണ്ട് ഇവിടെ ജീവിക്കാനുള്ള അതിയായ കൊതി കൊണ്ട് ഞാൻ പാക്കിസ്ഥാനിൽ നിന്നോ ബംഗ്ലാദേശിൽ നിന്നോ , അഫ്ഖാനിസ്‌ഥാനിൽ നിന്നോ മതപീഢനം മൂലം ഇന്ത്യയിലേക്ക് കുടിയേറിയ ആളാണെന്നും 2015 ജനുവരി ഒന്നിന് മുമ്പേ ഇവിടെ ഉണ്ടെന്നും എഴുതി കൊടുക്കും കൊടുത്ത മതിയാകു….

അപ്പോൾ രേഖകൾ പരിശോധിച്ചു അഞ്ച് വർഷം ഇന്ത്യയിൽ നിയമപരമായ അവകാശത്തോടെ അഭയാർത്ഥി ആയി താമസിക്കാൻ അവർ എന്നെ അനുവദിക്കും. ഈ അഞ്ച് വർഷം എന്റെ ‘നല്ലനടപ്പ്’ വിലയിരുത്തി ആറാം വർഷം എനിക്ക് പൗരത്വം തരും…അങ്ങിനെ എനിക്ക് വീണ്ടും ഇന്ത്യൻ പൗരനായി ഇവിടെ ജീവിക്കാം ഹോ.ആശ്വാസമായി ഞാൻ രക്ഷപെട്ട ആശ്വാസത്തിൽ തിരിഞ്ഞു നോക്കുമ്പോൾ ഉണ്ട് എന്നെ പോലും എന്റെ കൂടെ കുറെ അലഞ്ഞിട്ട് ഒരു സർട്ടിഫിക്കറ്റ് പോലും ഹാജർ ആക്കാൻ കഴിയാതെ അപ്പുറം നിന്നൊരുത്താൻ കരയുന്നു ,

എന്റെ കൂട്ടുകാരൻ എന്റെ കുഞ്ഞിന്റെ ചോർ ഊണിന് അവനു ചോർ വാരി നൽകിയ എന്റെ സുഹൃത് നവാസ് അവനു എന്നെപോലെ മുകളിൽ ഉള്ള ആ ഔദാര്യം ഒരിക്കലും കിട്ടില്ല കാരണം അവൻ മുസ്ലിം ആയി ജനിച്ചു പോയി..അതവന്റെ തെറ്റാണോ മുസ്ലിം ആയി ജനിച്ചത് അല്ല.
അതിന്റെ പേരിൽ അവൻ അയൽ രാജ്യത്ത് നിന്ന് വന്നതാണെന്ന് പറഞ്ഞു കൊണ്ട് അവനെ കുടുംബത്തെ തടങ്കൽ പാളയത്തിലേക്കു അവർ യാത്ര ആക്കും,
പിന്നെ അവന്റെ കുട്ടികൾക്ക് പഠനമില്ല വിവാഹമില്ല.. ആഘോഷങ്ങളില്ല ഒന്നുമില്ല അവർ നരകജീവിതം നയിച്ചു ആരും അറിയാതെ ഈ ലോകത്തോട് വിടപറയും..

ഇതെല്ലാം കണ്ടു കൊണ്ടു എനിക്ക് മനസമാധാനത്തോടെ ഒരു ഉരുള ചോർ ഇറക്കി ജീവിക്കാൻ പറ്റുമോ.
അല്ല ഒന്നു ഉറങ്ങാൻ പറ്റുമോ എന്ന് ഇതിനെ ഇന്നലെ വരെ സപ്പോര്ട് ചെയ്തിരുന്ന ഞാൻ എന്നോട് തന്നെ പലവട്ടം ചോദിചു..
ഇല്ല ..എനിക്ക് കഴിയില്ല ..ഒരിക്കലും ..കഴിയില്ല..,കാരണം ഞാൻ മതം നോക്കി ചേർത്തു നിർത്താനും അകറ്റി നിർത്താനും പടിച്ചട്ടില്ല എന്നത് കൊണ്ട് തന്നെ, അതുകൊണ്ടു ഞാനും ഇന്ന് മുതൽ പൗരത്വം ബില്ലിന് എതിരാണ്.., അമൂസല്യം ങ്ങൾക്ക് കിട്ടുന്ന അതേ ആനുകൂല്യം മുസ്ലിങ്ങൾക്കും കിട്ടണം..

താഴെ പോസ്റ്റിൽ ഉള്ള രേഖ ഒറിജിനൽ അല്ല ഫോട്ടോ ഷോപ് ആണ് എന്നൊക്കെ എന്നെപോലെ ഇത്രനാൾ വാദിച്ചിരുന്നവരോട് അതു ഒറിജിനൽ ആണ് ആസാം സർക്കാർ ഒഫീഷ്യൽ ആയി പ്രസിദ്ധികരിച്ചിട്ടുണ്ട്
ഇതാ 👇👇

http://www.nrcassam.nic.in/admin-documents.html

നിങ്ങളുടെ രാഷ്ട്രിയം എന്തും ആകട്ടെ എന്നെപോലെ ഇതിനെ സപ്പോർട്ട് ചെയ്തിരുന്ന നിങ്ങളും ഈ പോസ്റ്റ് വായിച്ചിട്ട കണ്ണുകൾ അടച്ചുകൊണ്ടു ഒന്നാലോചിക്കുക…ഈ നിബന്ധന പ്രകാരമുള്ള NRC യെ നിങ്ങൾക്ക് സപ്പോര്ട് ചെയ്യാൻ കഴിയുമോ എന്നത്… മനുഷ്യത്വം എന്നത് നിങ്ങൾ കേട്ടിട്ടെങ്കിലും ഉണ്ടെങ്കിൽ നിങ്ങളും പറയും #NO എന്നത്