Sandeep Sadasivan Mannarathodi

മലയാള സിനിമ കണ്ട ഏറ്റവും ബെസ്റ്റ് കാമുകിമാരിൽ ഒരാളായി രാധയെ കാണാം. തൂവാനത്തുമ്പികളിൽ ക്ലാരയേക്കാൾ രാധയെ ഇഷ്ടപ്പെടുന്ന ഒരുപാട് പേരുണ്ട്…
രാധ…തിരുവാർപ്പത്ത് ഭാസ്കരന്റെ മകൾ രാധ.
“പിന്നേ… വല്യ പരിചയോം അടുപ്പോം ഇല്ലാത്തവരെ ഒക്കെ കേറി എടീ അവള് എന്നൊക്കെ സംബോധന ചെയ്യുന്നത്…”

ദേ… ഇവിടെ നിന്നാവാം ജയകൃഷ്ണനു രാധയോട് ഒരിഷ്ടം തോന്നിയത്. ആ രാത്രി തന്നെ തന്റെ സഹോദരി മാലിനിയോട് ജയകൃഷ്ണൻ തനിക്കു രാധയോട് തോന്നിയ ഇഷ്ടത്തെപ്പറ്റി പറയുന്നു. എപ്പോഴൊക്കെ എന്തൊക്കെ കാണിച്ചു കൂട്ടുമെന്ന് ആർക്കും പ്രവചിക്കാൻ പറ്റാത്ത ജയകൃഷ്ണനെപ്പോലെ ഒരാൾക്ക് അങ്ങനയെ ചെയ്യാൻ കഴിയുമായിരുന്നുള്ളൂ. ആ ഒരു എടുത്തുചാട്ടത്തിന്റെ ഫലമാണ് പിറ്റേന്നു തന്നെ കോളേജിൽ ചെന്നു രാധയോട് ഇഷ്ടം തുറന്നു പറയാൻ കാരണം. പക്ഷെ രാധ ജയകൃഷ്ണന്റെ പ്രണയം അപ്പോൾ തന്നെ നിരസിക്കുന്നു. കാരണം അയാളെ പറ്റി അവൾ എന്തൊക്കെയോ ധരിച്ചു വച്ചിരുന്നു. പിന്നീട് ജയകൃഷ്ണൻ തീർത്തും പരാജിതമായ ആദ്യ പ്രേമത്തിന്റെ കുത്തൊഴുക്കിൽ പെട്ടുപോകാതെ ഉടനെ എവിടെനിന്നോ വന്ന ക്ലാരയുടെ കാര്യങ്ങളിൽ ഉൾപ്പെട്ടു പോകുന്നു.

See the source imageപക്ഷെ രാധയാകട്ടേ, തന്റെ സഹോദരൻ മാധവനിൽ നിന്നും, രഞ്ജിനിയിൽ നിന്നും കോളേജിലെ ഫ്രണ്ട്സ്, സ്റ്റാഫ്, മറ്റ് ആളുകളിൽ നിന്നും കേട്ട ജയകൃഷ്ണന്റെ നൈറ്റ് ട്രിപ്പുകളേപ്പറ്റിയും ഇടയ്ക്കിടക്ക് ഉള്ള ഗുരുവായൂർ പോക്കിന്റെ കാര്യവും പുള്ളിയുടെ ധാരാളിത്ത കഥകളും ആളുകളെ കുഴപ്പത്തിലാക്കുന്നതുമൊക്കെ കേൾക്കുന്നു. ജയകൃഷ്ണനെ അറിയുന്നു. അവൾ മനസ്സിൽ വിചാരിച്ചു വച്ചിരുന്ന ജയകൃഷ്ണൻ എന്ന വ്യക്തിയുടെ രൂപവുമായി അതിനൊന്നും യാതൊരു ബന്ധവും ഇല്ലെന്നു മനസ്സിലാക്കി അയാളോട് പ്രേമം തോന്നുന്നു. അവസാനം ജാതകം നോക്കാതെ വരാൻ പറ്റുമെങ്കിൽ വരാം എന്നുള്ള ജയകൃഷ്ണന്റെ സ്റ്റേറ്റ്മെന്റ് കൂടി വന്നപ്പോൾ അയാളെക്കുറിച്ചുള്ള അവളുടെ ഹീറോ ഇമേജ് ഒന്നുകൂടി കൂടി.

ഇതിനോടകം ക്ലാര ജയകൃഷ്ണനെ വിട്ട് എങ്ങോട്ടോ ഓടി പോയിക്കഴിഞ്ഞിരുന്നു.
പിന്നീട് അങ്ങോട്ടു ജയകൃഷ്ണന്റെയും രാധയുടേയും നാളുകളാണ്. വടക്കുംനാഥന്റെ മുന്നിലുള്ള അവരുടെ കൂടിക്കാഴ്ചകൾ…ആദ്യം തന്നെ ജയകൃഷ്ണനിൽ നിന്നു ക്ലാരയെപ്പറ്റിയും അവർ എല്ലാ അർഥത്തിലും ബന്ധപ്പെട്ടതിനെപ്പറ്റിയും രാധ അറിയുന്നു. എന്നിട്ടും അയാളോടുള്ള അവളുടെ സ്നേഹം ഒട്ടും കുറയുന്നില്ല. ക്ലാര ഇനി വരില്ല. വന്നാൽ തന്നെ പഴയ ക്ലാര ആയിരിക്കില്ല എന്നും പറയുന്നു.

ആ സമയത്താണ് ക്ലാരയുടെ രണ്ടാം വരവ്… പിന്നീടും ജയകൃഷ്ണനും ക്ലാരയും അടുക്കുന്നുണ്ട്. അതും രാധ അറിയുന്നു. അപ്പോഴും അവൾ പറയുന്നത് ഇപ്പൊ കണ്ടത് കണ്ടു ഇനി കാണാതെയിരുന്നാൽ മതി എന്നു. അതിനു ശേഷം ജയകൃഷ്ണന്റെ അടുത്തു നിന്നു ഇനി ക്ലാരയെ കാണില്ല എന്നു സത്യവും ചെയ്യിപ്പിക്കുന്നു. ആ വാക്ക് ഇനി തെറ്റിച്ചാൽ രാധ ജയേട്ടന്റെത് ആയിരിക്കില്ല എന്നും സൂചന നൽകുന്നു.

ജയകൃഷ്ണൻ – രാധ വിവാഹം ഉറപ്പിക്കുന്നു. പിന്നീടും ക്ലാര വരുന്ന വാർത്ത രാധ അറിയുന്നു. രാധയെ രജിസ്റ്റർ വിവാഹം കഴിക്കാൻ ജയകൃഷ്ണൻ തീരുമാനിക്കുന്നു. അപ്പോഴും രാധ പറയുന്നത് ക്ലാര വന്നിട്ടു പോകട്ടെ എന്നാണ്. ആ വിവാഹ രജിസ്റ്റർ ഒപ്പിടാൻ രാധ സമ്മതിക്കുന്നില്ല. ക്ലാര വന്നിട്ടു പോകാൻ അവൾ കാത്തിരുന്നു.
ആ സമയം രാധ ജയകൃഷ്ണനോട് പറയുന്ന ഒരു ഡയലോഗുണ്ട്…

“എന്നെങ്കിലും ഞാനൊരു വിവാഹ രജിസ്റ്ററിൽ ഒപ്പിട്ടാൽ അത് ജയേട്ടന്റെ ഒപ്പിന്റെ അടുത്തേ ഉണ്ടാവുള്ളൂ… അല്ലെങ്കിൽ അങ്ങനെ ഒന്നുണ്ടാവില്ല.” ഈ ഒറ്റ ഡയലോഗിലൂടെ മനസിലാക്കാം രാധയ്ക്ക് ജയകൃഷ്ണനോടുള്ള പ്രണയം.

പ്രണയിക്കുന്ന ആളുടെ മനസ്സിനെ അത്രത്തോളം മനസ്സിലാക്കിയവൾ ആണ് രാധ. അയാൾക്ക് വേണ്ട സ്വാതന്ത്ര്യം അവൾ നൽകുന്നുണ്ട്. അയാളുടെ ഇഷ്ടങ്ങളെ അവൾ ചോദ്യം ചെയ്യുന്നില്ല. ആകെ ചെയ്യുന്നത് അയാളെ അവൾ ഒരുപാട് ഒരുപാട് സ്നേഹിക്കുന്നു. പ്രേമിക്കുന്നു…മണ്ണാറത്തൊടിയിൽ മൂന്നാല് ബൊമ്മക്കൻ തംബ്രാൻ കുഞ്ഞുങ്ങളുമായി ജയകൃഷ്ണന്റെ രാധ ജീവിക്കുന്നുണ്ടാകാം…

You May Also Like

തല്ല് ഇരന്നുവാങ്ങിയാലെ തീരു എന്ന് വച്ചാല്‍

ചുമ്മാ കളിക്ക് ചൊറിഞ്ഞു തുടങ്ങി അവസാനം നല്ല തല്ലും മേടിച്ചോണ്ട് വരാന്‍ ചില്ല പയ്യന്മാര്‍ക്ക് പ്രത്യേക കഴിവാണ്

കാർത്തികയും ക്രിക്കറ്റും പിന്നെ ചുള്ളന്റെ അബദ്ധവും.

സ്ഥല പരിമിധി കാരണം ഐസിസി യുടെ നിയമങ്ങളിൽ ചില പരിഷ്കാരങ്ങൾ വരുത്തിയാണ് ഞങ്ങളുടെ മത്സരങ്ങൾ നടന്നിരുന്നത്

ബിൽ ഗേറ്റ്സ് എന്ന ലോകത്തെ ഏറ്റവും വലിയ ധനികനായിരുന്ന വ്യക്തിയുടെ വീട് എങ്ങനെ ആയിരിക്കും ?

ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി ലോകത്തെ ഏറ്റവും വലിയ ധനികനായിരുന്ന ബിൽ ഗേറ്റ്സിന്റെ വീട്…

ഈ ജപ്പാന്‍കാരിയുടെ ന്യൂഡില്‍സ് തീറ്റ കണ്ടാല്‍ ഞെട്ടും

ഭക്ഷണമേ വെറുത്ത് പോകും ഈ തീറ്റ കണ്ടാല്‍. ഈ പെണ്‍കുട്ടിയുടെ തീറ്റ ഇതിനോടകം തന്നെ യുട്യൂബില്‍ വൈറല്‍ ആയി കഴിഞ്ഞു