ബിജെപി നേതാവ് Sandeep Vaachaspathi സോഷ്യൽ മീഡിയയിൽ പങ്കുവച്ച റിവ്യൂ

സിനിമ എന്നാൽ കുറേ മെലോഡ്രാമകളും തട്ടുപൊളിപ്പൻ ഡയലോഗുകളും ഉദ്വേഗ ഭരിതമായ സീനുകളും മാത്രമാണ് എന്ന് ധരിക്കുമ്പോഴാണ് മലൈക്കോട്ട വാലിബൻ മോശം സിനിമയാകുന്നത്. പരമ്പരാഗത സങ്കൽപ്പങ്ങൾ മാറ്റി വെച്ച് തീയേറ്ററിൽ എത്തുന്നവർക്ക് പുതിയ ഒരു ദൃശ്യാനുഭവം ആയിരിക്കും വാലിബൻ. പൂർണ്ണമായും ലിജോ ജോസ് പെല്ലിശ്ശേരി എന്ന സംവിധായകൻ്റെ മാത്രം സിനിമയാണ് ഇത്.

 അപാരമായ വിഷ്വൽ ട്രീറ്റാണ് പെല്ലിശ്ശേരി ഒരുക്കിയിരിക്കുന്നത്. കാണികളെ ഭ്രമാത്മക ലോകത്തിലേക്ക് കൂട്ടികൊണ്ട് പോകാൻ സംവിധായകന് സാധിച്ചിട്ടുണ്ട്. ക്യാമറ, കലാസംവിധാനം, വസ്ത്രാലങ്കാരം ഒക്കെ സിനിമയെ വേറൊരു തലത്തിലേക്ക് ഉയർത്തി. ഹരീഷ് പേരടി എന്ന നടനെ മലയാളം ഇനിയും പൂർണ്ണമായും ഉപയോഗപ്പെടുത്തിയിട്ടില്ല എന്ന് ഈ സിനിമ കാണുമ്പോൾ മനസ്സിലാകും.

പക്ഷേ അപ്പോഴും അനാവശ്യ ലാഗ് സിനിമയെ കാര്യമായി ബാധിച്ചിട്ടുണ്ട്. പോർട്ടുഗീസ് സൈന്യവുമായുള്ള ഏറ്റുമുട്ടൽ അമച്വർ നാടകത്തെ ഓർമ്മിപ്പിക്കുന്നു എന്ന് പറയാതെ വയ്യ. കാലഘട്ടത്തിന് ചേരാത്ത മലയാളം ആദ്യന്തം കല്ലു കടിയായി തോന്നി. ദൃശ്യങ്ങൾക്കൊപ്പം സഞ്ചരിക്കാത്ത സംഭാഷണം മോരും മുതിരയും പോലെ തോന്നിച്ചു. എഡിറ്റിംഗിലെ പോരായ്മ സിനിമയുടെ ഒഴുക്കിനെ തടയുന്നുണ്ട്.

മോഹൻലാൽ എന്ന നടന വൈഭവത്തിൻ്റെ പ്രകടനം എടുത്ത് പറയേണ്ടതാണ്. പുരാണങ്ങളിലും മുത്തശ്ശി കഥകളിലും കേട്ട് കേഴ്‌വി മാത്രം ഉണ്ടായിരുന്ന മല്ലൻ്റെ വേഷം മോഹൻലാലിൻ്റെ കൈകളിൽ ഭദ്രമായിരുന്നു. മറ്റൊരാളെ വാലിബനായി ചിന്തിക്കാൻ സാധിക്കാത്ത തരത്തിൽ മോഹൻലാൽ നിറഞ്ഞാടിയിട്ടുണ്ട്. ലിജോ ജോസ് പെല്ലിശ്ശേരി, ക്യാമറാമാൻ മധു നീലകണ്ഠൻ, സംഗീത സംവിധായകൻ പ്രശാന്ത് പിള്ള എന്നിവരുടെ പ്രതിഭയാണ് ഈ സിനിമ. മോഹൻലാലിൻ്റെ മാസ് ആക്ഷൻ പടം എന്ന ഹൈപ്പ് മാറ്റിവച്ച് ഒരു പരീക്ഷണ സിനിമ കാണാൻ പോകുന്ന മൂഡിൽ പോയാൽ നിരാശപ്പെടേണ്ടി വരില്ല.
…………
NB: തൃശൂർ ജോർജേട്ടൻസ് രാഗത്തിൽ ഇന്നലെ സെക്കൻഡ് ഷോ ഹൗസ് ഫുൾ ആയിരുന്നു.

You May Also Like

മലയാളികൾക്ക് പ്രത്യേകമായി ഒരു സർപ്രൈസും ആദ്യ എപ്പിസോഡിൽ തന്നെയുണ്ട്

Vani Jayate   ഹൈജാക്ക് ആപ്പിൾ ടിവിയിൽ സ്ട്രീം ചെയ്യുന്ന തരക്കേടില്ലാത്ത ഒരു സീരീസ് ആണ്. അതിന്റെ…

“അയാൾക്ക് തന്റെ മകളെ തിരികെ കൊണ്ടുവരാൻ കഴിയില്ല, പക്ഷേ അയാൾക്ക് അവളുടെ കൊലയാളികളെ നരകത്തിലേക്ക് പറഞ്ഞയക്കാൻ സാധിക്കും”

🔸 THE HORSEMAN 🔞 🔸 Year : 2008 🔸 Genre : Crime,…

അൽപ്പം വലിയ കാര്യങ്ങൾ സംസാരിക്കുന്ന ഒരു കൊച്ചു ചിത്രം

Firaz Abdul Samad വിനോയ്‌ തോമസ്, അനീഷ് അഞ്ജലി എന്നിവർ തിരക്കഥയെഴുതി, നവാഗതനായ സംഗീത് പി…

ഓപ്പൺഹൈമറിന്റെ നേതൃത്വത്തിൽ ആദ്യ അണുബോംബ് പരീക്ഷിച്ചപ്പോൾ അത് നൂറുമൈൽ അകലെവരെ അനുഭവപ്പെട്ടതെങ്ങനെ ? വായിക്കാം മനുഷ്യൻ അതുവരെ കണ്ടിട്ടില്ലാത്തൊരു വിനാശകരമായ ദൃശ്യാനുഭവം

ആരാണ് ഓപ്പൺഹൈമർ? എങ്ങനെയാണ് അദ്ദേഹം ആറ്റംബോബിന്റെ പിതാവാകുന്നത്? അറിവ് തേടുന്ന പാവം പ്രവാസി ആറ്റംബോബിന്റെ പിതാവെന്നു…