സിനിമാ താരങ്ങൾക്ക് നേരെ സന്ദീപ് വാര്യരുടെ ഇൻകം ടാക്സ് ഉമ്മാക്കി

0
216

RJ Salim എഴുതുന്നു 

സത്യത്തിൽ സുരേന്ദ്രനെപ്പോലെയോ ഗോപാലകൃഷ്ണനെപ്പോലെയോ വിവി രാജേഷിനെപോലെയോ ഉള്ള ആത്മാർത്ഥ സംഘികളേക്കാൾ വിഷം ലിബറൽ നാട്യങ്ങൾ പ്രകടിപ്പിക്കുന്ന, താൻ ബിജെപിക്കാരനാണ് എന്ന് പറയുമ്പോഴും ചിലപ്പോഴൊക്കെ ഒരു മൃദു മുഖം മനപ്പൂർവം എടുത്തണിയുകയും തക്കംപോലെ അത് എടുത്തു മാറ്റുകയും ചെയ്യുന്ന സന്ദീപ് വാര്യരെപ്പോലുള്ള സംഘികളാണ്. ഇവർ ചർച്ചയിൽ തരം പോലെ മാന്യത അഭിനയിക്കുകയും തരം പോലെ വിഷം വമിപ്പിക്കുകയും ചെയ്യും. അതുകൊണ്ടു തന്നെ അന്തിചർച്ചകളിൽ ഇവർ ബിജെപിയുടെ മുഖമായി വരുമ്പോൾ അജണ്ട കുറേക്കൂടി കൃത്യമായി ജനങ്ങളിലേക്ക് വിന്യസിക്കപ്പെടും.

ഇവരെയാണ് ഇതുവരെയും സംഘിവൽക്കരിക്കപ്പെട്ടിട്ടില്ലാത്തവരെ കാവി പുതപ്പിക്കാനായി നിയോഗിക്കുന്നത്. കാരണം സുരേന്ദ്രന്റെയും വിവി രാജേഷിനെയുമൊന്നും കണ്ട് ആളുകൾ കൺവെർട്ടഡ് ആകാൻ സാധ്യത വളരെ കുറവാണ് എന്നവർക്കുമറിയാം. ശ്രീധരൻ പിള്ള ബിജെപി അധ്യക്ഷനായപ്പോ, അയാൾ മാന്യനാണ് എന്നൊക്കെ സർട്ടിഫിക്കറ്റ് കൊടുക്കാനാളുകളുണ്ടായിരുന്നു എന്നത് ഓർക്കുക. ആർവി ബാബു എത്ര സാത്വികൻ എന്നുവരെ പറഞ്ഞ ആളുകളുണ്ട്. അതുകൊണ്ട് തന്നെ ഇത്തരക്കാരെ വേണം ഏറ്റവുംകൂടുതൽ അകറ്റി നിർത്താനും, പ്രതിരോധിക്കാനും.

സുരേന്ദ്രൻ പച്ചക്കള്ളം പറയുമ്പോൾ ഇവൻ ഒരു സത്യത്തിന്റെ കൂടെ നൂറു മുഴുത്ത നുണ കടത്തിവിടും. സുരേന്ദ്രൻ അമേദ്യം അതേപോലെ വലിച്ചെറിയുമ്പോൾ സന്ദീപ് അത് ഗിഫ്റ് റാപ് ചെയ്തു ഉന്നം പിടിച്ചെറിയും എന്നേ വ്യത്യാസമുള്ളൂ. രണ്ടും ഒരേ ഇനമാണ്. ഡേയ് സന്ദീപേ പിന്നൊരു കാര്യം, ഒരു സിനിമാക്കാരനേം കണ്ടിട്ടല്ല മൈരേ ഇവിടെ ജനം തെരുവിലിറങ്ങിയത്. സിനിമാക്കാര് മുഴുവൻ കേറിപ്പോയാലും കടലീന്ന് കുപ്പിവെള്ളം എടുത്തപോലെയെ ഉള്ളു നമുക്ക്. അവന്റെ കോണോത്തിലെ ഭീഷണി.