അറിവ് തേടുന്ന പാവം പ്രവാസി
“പോളണ്ടിനെ പറ്റി ഒരു അക്ഷരം മിണ്ടരുത് ” എന്ന് ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച ആക്ഷേപഹാസ്യ ചിത്രമായ സന്ദേശത്തിൽ ശ്രീനിവാസൻ തന്റെ എതിർപാർട്ടി അനുഭാവി ആയ അനുജൻ ജയറാമിനോട് പറയുന്നുണ്ട്. ശരിക്കും എന്താണ് പോളണ്ടിൽ സംഭവിച്ചത്?⭐
👉സന്ദേശം എന്ന ചിത്രം ആണ് മലയാളിക്ക് പോളണ്ട് എന്ന് പഴയ സോവിയറ്റ് യൂണിയൻ അധീനതയിലുള്ള കൊച്ചു രാഷ്ട്രത്തെ ഇത്രയേറെ സുപരിചിതം ആക്കിയത്. രണ്ടാം ലോകമഹായുദ്ധത്തിനുശേഷം മറ്റു കിഴക്കൻ യൂറോപ്യൻ രാജ്യങ്ങളുടെ സ്ഥിതി തന്നെയായിരുന്നു പോളണ്ട് എന്ന രാജ്യവും നേരിട്ടത്. സോവിയറ്റ് യൂണിയൻ എന്ന അതികായകൻമാരുടെ പിന്തുണയോടുകൂടി ഉള്ള ഒരു കമ്മ്യൂണിസ്റ്റ് സർക്കാർ ആയിരുന്നു പോളണ്ട് ഭരിച്ചിരുന്നത്. രണ്ടാം ലോക മഹായുദ്ധത്തിന്റെ ഉണങ്ങാത്ത മുറിവുകൾ പോളണ്ടിനെ വേട്ടയാടിക്കൊണ്ടിരിക്കുന്ന കാലഘട്ടമായിരുന്നു അത്. ലക്ഷക്കണക്കിന് നിരപരാധികളുടെ ചോര ഹിറ്റ്ലർ താങ്കളുടെ മണ്ണിൽ വീഴ്ത്തിയത് ഓരോ പോളിഷ്കാരും ഭയത്തോടെയാണ് ഓർത്തു കൊണ്ടിരുന്നത്. സ്വതസിദ്ധമായ സ്റ്റാലിനിസ്റ്റ് രീതി തന്നെയാണ് പോളണ്ട് എന്ന് രാജ്യത്ത് പോളീഷ് യുണെറ്റഡ് വർക്കേർസ് പാർട്ടി എന്ന ഭരണകക്ഷി തുടർന്നു കൊണ്ടിരുന്നത്.
പല കാര്യങ്ങളിലും അതി കഠിനമായ നിയന്ത്രണം ഉണ്ടായിട്ടുകൂടി മറ്റ് സോവിയറ്റ് യൂണിയൻ രാജ്യങ്ങളിൽ നിന്ന് വ്യത്യസ്തമായി പോളണ്ടിൽ നിന്ന് വലിയ തരത്തിലുള്ള സ്വാതന്ത്ര്യ മുറവിളികൾ ഒന്നുമുണ്ടായില്ല. പക്ഷേ എന്നാൽ ഈ സ്ഥിതി എന്നും നിലനിൽക്കില്ല എന്ന് സോവിയറ്റ് യൂണിയനും അറിയാമായിരുന്നു.. 1970 കളിൽ പോളണ്ടിലെ കമ്മ്യൂണിസ്റ്റ് സർക്കാർ ഭക്ഷണപദാർത്ഥങ്ങളുടെ വില ക്രമാതീതമായി വർധിപ്പിച്ചു. കേവലം തുച്ഛമായ വേതനം മാത്രം ലഭിച്ചു കൊണ്ടിരുന്ന തൊഴിലാളികളെ സംബന്ധിച്ച് ഇതൊരു ഇരുട്ടടി ആയിരുന്നു. അന്നുമുതൽ തൊഴിലാളികൾക്കിടയിൽ അമർഷം വെന്തു പുകയാൻ തുടങ്ങി. 1976 ന് ശേഷം പോളിഷ് തൊഴിലാളികൾ രാജ്യത്തെ പലസ്ഥലങ്ങളിലും കൂടുതൽ ശമ്പളത്തിനുവേണ്ടി സമരങ്ങൾ നടത്തി തുടങ്ങി.
മറ്റ് കമ്മ്യൂണിസ്റ്റ് രാജ്യങ്ങളെ പോലെ തന്നെ പോളണ്ടിലും മറ്റു രാഷ്ട്രീയ കക്ഷികളുടെ പ്രവർത്തനത്തിന് വിലക്കുണ്ടായിരുന്നു. സോവിയറ്റ് നിയന്ത്രിത കമ്മ്യൂണിസ്റ്റ് സർക്കാരിന്റെ പ്രവർത്തനങ്ങളെ എതിർക്കാൻ വേണ്ടി പോളണ്ടിലെ തൊഴിലാളികൾ രഹസ്യമായ പല തൊഴിലാളി സംഘടനകളും രൂപീകരിച്ചു. രണ്ടാം ലോകമഹായുദ്ധത്തിനുശേഷം ആദ്യമായി 1979ൽ പോളണ്ടിലെ സാമ്പത്തിക രംഗം തകർന്നടിഞ്ഞു. സോവിയറ്റ് യൂണിയനിലെ മറ്റു രാഷ്ട്രങ്ങളുടെ അസ്വാരസ്യങ്ങളും, സാമ്പത്തിക തകർച്ചയും മറ്റ് രാജ്യങ്ങൾ ശ്രദ്ധയോടെ വീക്ഷിച്ചു കൊണ്ടിരുന്നു..ചരിത്രത്തിലാദ്യമായി പോളണ്ടിലെ സാമ്പത്തിക രംഗം കൂപ്പുകുത്തിയത് ഒരുവിധത്തിൽ പോളണ്ടിലെ കമ്മ്യൂണിസ്റ്റ് സർക്കാരിന്റെ അന്ത്യത്തിനുള്ള തിരികൊളുത്തൽ കൂടിയായിരുന്നു എന്ന് നിസ്സംശയം പറയാം..