“വിനീതിന്റെ കഴിവുകൾ ഇനിയും മലയാള സിനിമ ഉപയോഗിക്കേണ്ടിയിരിക്കുന്നു”

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
20 SHARES
240 VIEWS

സ്നേഹം നിറഞ്ഞ പിറന്നാൾ ആശംസകൾ

Sandhya Pradeep

ഒരു ദിവസം ഒന്ന് വൈകിപ്പോയെങ്കിലും മറവിക്ക് അവധി നൽകി പിറന്നാൾ ആശംസകൾ പ്രിയ നായകൻ “വിനീതിന്.”
കുട്ടിക്കാലത്ത് എന്നോ ദൂരദർശനിൽ കണ്ട “നഖക്ഷത”ത്തോടെയാണ് റഹ്മാനു ശേഷം ഒരു മുഖം മനസ്സിൽ പതിയുന്നത്. റഹ്മാൻ ഒരു ഹൈ പ്രൊഫൈൽ ക്യാരക്ടർസ് ചെയ്തുകൊണ്ടിരുന്നതിനാൽ തന്നെ അപ്പ്രോച്ചബിൾ അല്ല എന്ന് തോന്നിയടുത്ത് നിന്ന് തികച്ചും നാടൻ കഥാപാത്രങ്ങൾ ചെയ്തു കുറേക്കൂടി റിലേറ്റ് ചെയ്യാൻ പറ്റുന്ന നാടൻ പയ്യനായി വിനീതിനെ കണ്ടപ്പോൾ ആരാധന ആയി.

പിന്നെ ഒരു മങ്ങിയ ഓർമ്മ മാത്രമുള്ള ഫിലിം “ആരണ്യകം “, ഏറെ പ്രിയമുള്ള” വാതിൽ പഴുതുലൂടെൻ മുന്നിൽ കുങ്കുമം വാരി വിതറും….” പാട്ടിലൂടെയും സ്വന്തം നായകമുഖമായി മാറി.പിന്നീട് പല പല സിനിമകൾ നെഗറ്റീവ് റോളും അല്ലാതെ നായക വേഷവുമായി… “കമലദളം “സിനിമ കാണുമ്പോൾ അതിൽ ഒരൊറ്റ ഡാൻസ് മാത്രമേ വിനീതിന് ഉണ്ടായിരുന്നുള്ളൂ എന്ന സങ്കടമായിരുന്നു. കാരണം നർത്തകൻ വിനീതിനെയായിരുന്നു അത്രമേൽ ഇഷ്ടം. ടിവിയിൽ വിനീതിന്റെ നൃത്ത പരിപാടി ഉണ്ടെങ്കിൽ എവിടെ നിന്നും ആ സമയം ഓടിയെത്തു മായിരുന്നു.

കാബൂളിവാല, മാനത്തെ വെള്ളിത്തേര്, തുടങ്ങിയ സിനിമകളിൽ മോഡേൺ ലുക്കിൽ ചെമ്പൻ മുടിയുമായി സുന്ദരനായി വിനീത് വന്നപ്പോഴേക്കും വിനീത് ഫാൻ ഒന്ന് ഉറക്കെ പറയാനുള്ള ധൈര്യം നഷ്ടമായി പോയിരുന്നു. കാരണം എന്റെ തന്നെ ക്ലാസിലെ സുന്ദരി വിനീത് ഫാൻ എന്ന നിലയിൽ ഈ സിനിമകളൊക്കെ തീയേറ്ററിൽ പോയി കാണുകയും ക്ലാസിൽ വന്ന് കഥകൾ അഭിമാനത്തോടെ പറയുകയും വിനീതിന്റെ ഒപ്പിട്ട ഒരു ഫോട്ടോ എവിടെനിന്നോ ഒപ്പിച്ചു ക്ലാസ്സിൽ ഒക്കെ കൊണ്ടുവന്നു കാണിക്കുകയും ചെയ്തിരുന്നു. അതോടെ ഒഫീഷ്യൽ വിനീത് ഫാനായി അവൾ മാറി . അതിനുശേഷം വിനീതാരാധന യൊക്കെ ഉള്ളിൽ ഒളിപ്പിച്ച് കൊണ്ട് നടക്കേണ്ടി വന്നു എനിക്ക്.

വർഷങ്ങൾ ഒരുപാട് കഴിഞ്ഞ് കൗമാരവും യൗവനവും പിന്നിട്ട ( ഞാൻ )ഒരുനാൾ ബഡായി ബംഗ്ലാവിൽ കണ്ടപ്പോഴാണ് വിനീത് ഇത്ര നന്നായി മോണോ ആക്ട് അവതരിപ്പിക്കുമെന്ന് അറിയുന്നത്.അപ്പോഴാണ് പണ്ട് “മഞ്ജീരധ്വനി “പോസ്റ്ററിൽ സംവിധായകൻ ഭരതൻ സാർ ഒരു വാക്യം പറഞ്ഞിരുന്നത് ഓർമ്മ വന്നത് ” വിനീതിന്റെ കഴിവുകൾ ഇനിയും മലയാള സിനിമ ഉപയോഗിക്കേണ്ടിയിരിക്കുന്നു” എന്ന്.അത് ബാവൂട്ടി യുടെ നാമത്തിൽ എന്നാ സിനിമയിൽ വിനീത് ചെയ്ത നെഗറ്റീവ് റോൾ കണ്ടപ്പോൾ തോന്നുകയും ചെയ്തു.താങ്കളെ സംബന്ധിച്ച് മറ്റൊന്നും കൂടിയുണ്ട്. സംസാരിക്കുമ്പോൾ ഉള്ള വിനയം, സൗമ്യത, ആഭിജാത്യം. ഒരു ഡാൻസ് റിയാലിറ്റി ഷോയിൽ ആണ് താങ്കളുടെ സൗമ്യമായ പെരുമാറ്റവും വിവേകവും കാണുന്നത്.ഏത് ഇന്റർവ്യൂവിലും വളരെ പതിയെ സൗമ്യമായി സംസാരിക്കുന്ന താങ്കളെ ആണ് കണ്ടിട്ടുള്ളത്. പിന്നെയും നാളുകൾ കഴിഞ്ഞ് ഒരു ദിവസം “ലൂസിഫർ” സിനിമ കണ്ടു മനസ്സിൽ തങ്ങി യത് ലാലേട്ടൻ അല്ല വില്ലൻ “ബോബി”യാണ്, ആ ശബ്ദമാണ്.

അല്പം കൂടി കഴിഞ്ഞാണ് ബോബിയുടെ ക്രിസ്റ്റൽ ക്ലിയർ ആയ ശബ്ദം നമ്മുടെ പ്രിയ നായകന്റെതാണ് എന്ന് അറിയുന്നത്.എന്ത് ശബ്ദമാണ് ഇഷ്ടാ!! അറബിക്കടലിന്റെ സിംഹം കണ്ടിരിക്കുമ്പോഴും ജീവൻ ഉണ്ടെന്നു തോന്നിച്ച ഒരേ ഒരു കഥാപാത്രം വിനീത് ശബ്ദം നൽകിയ തമിഴ് നടൻ അർജുനന്റേതാണ്.
താങ്കളുടെ അഭിനയ മികവ് കണ്ടു പ്രേക്ഷകർ ഒന്നടങ്കം അഭിനന്ദിക്കുന്ന ഒരു ദിവസംവീണ്ടും വരും. അന്നേക്കായി കാത്തിരിക്കുന്നു. ജന്മദിന ആശംസകൾ പ്രിയ നർത്തകാ.

Leave a Reply

Your email address will not be published. Required fields are marked *

LATEST

ശിവാജി ഭരിച്ചിരുന്നത് 1674 മുതൽ 1680 വരെ, എഡിസൺ വൈദ്യുത ബൾബ് കണ്ടു പിടിച്ചത് 1880 ൽ, അക്ഷയ്കുമാറിന്റെ ശിവാജിയെ ട്രോളുകാർ ഏറ്റെടുത്തു

മറാഠരുടെ അഭിമാനമായ ഛത്രപതി ശിവജിയെ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് ബോളീവുഡിന്റെ സ്വന്തം അക്ഷയ്കുമാർ.അക്ഷയ് കുമാര്‍

ആനക്കൊമ്പ് കേസ്, മോഹൻലാൽ നിയമലംഘനം നടത്തിയില്ലെന്ന് സർക്കാർ, ഒരു സാധാരണക്കാരന് ഈ ഇളവ് നൽകുമോ എന്ന് സർക്കാരിനോട് കോടതി

മോഹൻലാലിനെതിരായ ആനക്കൊമ്പ് കേസില്‍ സർക്കാർ മോഹൻലാലിന് അനുകൂലമായും ഹൈക്കോടതി സർക്കാരിനെ തിരുത്തിയും പറഞ്ഞതാണ്

“അച്ഛനമ്മാർ ഉണ്ടാക്കിയ സ്വർണമിട്ട് പട്ടുസാരിയും ഉടുത്ത് ഇളിച്ചു നിന്ന് മണവാട്ടി വേഷം കെട്ടാൻ എങ്ങനെ ഇപ്പോഴും പെൺകുട്ടികൾക്ക് മനസ്സ് വരുന്നു ? ” സരയുവിന്റെ കുറിപ്പ്

അഭിനേത്രിയും ഹ്രസ്വ ചിത്ര സംവിധായകയുമാണ് സരയു മോഹന്‍.1990 ജൂലൈ 10ന് ജനനം. മോഹനന്‍,

“ഇന്ത്യൻ കോടതികളിൽ കെട്ടിക്കിടക്കുന്ന അരക്കോടി കേസുകൾക്ക് വേണ്ടി ഇത്രയും ഹൃദ്യമായി ഈ സിനിമയെടുത്തിരിക്കുന്നത് പോലീസുകാരനോ വക്കീലോ അല്ലാത്ത തരുൺ മൂർത്തിയാണ് “- കുറിപ്പ്

സിവിൽ പൊലീസ് ഓഫീസർ ഉമേഷ് വള്ളിക്കുന്ന് സൗദി വെള്ളക്കയെ പ്രകീർത്തിച്ച് സമൂഹ മാധ്യമങ്ങളിലെഴുതിയ