ആരോമൽചേകവരുടെ ചുരിക പോലെ ഉദ്ധൃത ലിംഗത്തിന്റെ വീരകഥകൾ തീരുന്നില്ല

295

Sandhya S

ലിംഗ പുരാണം!

” പാർവതിയുമായുള്ള രതിക്രീഡയിൽ തൃപ്തനാവാതിരുന്ന ശിവൻ പൂർണ്ണ നഗ്നനായി പൈൻ മരങ്ങൾ നിറഞ്ഞ കാട്ടിലേക്കിറങ്ങി .ഉദ്ധരിച്ച തന്റെ ലിംഗവുമായി പൈൻ വനത്തിലെ സന്യാസിമാരുടെ ഭാര്യമാരെ ക്രീഡിക്കാനുള്ള ആർത്തിയോടെ ശിവൻ അവർക്കു പിന്നാലെ നടന്നു .കുപിതരായ സന്യാസിമാർ ശിവന്റെ ഉദ്ധൃത ലിംഗം ഒരു വടി കൊണ്ട് അടിച്ചു തെറിപ്പിച്ചു ”
ശിവപുരാണ , ധർമ്മസംഹിത – 10 (187) , 10 (78-80) .

ഇതാണ് ആരാധ്യമായ ശിവലിംഗത്തിന്റെ പൂർവ ചരിതം … അവിടെയും തീർന്നില്ല : ” കാമദേവന്റെ സ്വാധീനത്തിൽപ്പെട്ട ശിവൻ ഭൃഗുമഹർഷിയുടെ അധീനതയിലുള്ള കാട്ടിലെത്തി . നഗ്നനായ ശിവൻ ആ കാട്ടിൽ വെച്ച് ആശ്രമ കന്യകളുമായി രതിയിലേർപ്പെടുന്നത് മഹാമഹർഷിയായ ഭൃഗു കാണാനിടയായി. ഈയവസ്ഥയിൽ ശിവനെക്കണ്ട ഭൃഗു ആശ്ചര്യപ്പെട്ടു . ‘കഷ്ടം , നിനക്കിത്രയും നാണമില്ലാതായല്ലോ ‘ എന്നു പറഞ്ഞു കൊണ്ട് ‘നിന്റെ ഉദ്ധരിച്ച ലിംഗം നിന്നിൽ നിന്നടർന്നു പോകട്ടെ’ എന്നു ശപിച്ചു . ലിംഗം അടർന്നു പോയിട്ടും രതിയുടെ ഉന്മാദത്തിനായ് ദനവാസൻ കുഴിച്ച അമൃതവാപി നദിയിൽ നിന്നും ശിവൻ മതിയാവോളം വെള്ളം കുടിച്ചു ” ദേവീ ഭാഗവതം 4.20 ,36-37 . …
ആരോമൽചേകവരുടെ ചുരിക പോലെ ഉദ്ധൃത ലിംഗത്തിന്റെ വീരകഥകൾ ഇവിടെയൊന്നും തീരുന്നില്ല …

” സന്യാസിമാർ വനത്തിലെത്തുമ്പോൾ ആശ്രമ സ്ത്രീകളുമായി രമിച്ചുകൊണ്ടിരിക്കുന്ന ശിവനെയാണ് കണ്ടത്. ‘നീ ഒരാശ്രമവനത്തിൽ കാണിക്കാൻ പാടില്ലാത്ത കാര്യമാണ് ചെയ്തത്. നിന്റെ ലിംഗം ശരീരത്തിൽ നിന്നും അടർന്നു പോകട്ടെ ‘ രോഷത്തോടെ സന്യാസിമാർ ശപിച്ചു .മൂന്നു ലോകങ്ങളേയും നശിപ്പിച്ചു കൊണ്ട് ലിംഗം അലയാൻ തുടങ്ങി. സന്യാസിമാർ ബ്രഹ്മാവിനെ കണ്ടു . ബ്രഹ്മാവ് പരിഹാരം നിർദേശിച്ചു . വിശുദ്ധ ലിംഗത്തെ അത്രയും വലിയ ഒരു യോനി കൊണ്ടേ നിശ്ചലമാക്കാൻ കഴിയൂ . യോനി കൊണ്ട് അതിനെ നിലപ്പിച്ച ശേഷം വിശുദ്ധ ജലം തളിച്ച് അതിനെ മെരുക്കിയെടുക്കണം .അതിനെ പൂജിച്ച് വശപ്പെടുത്തണം .സംഗീതോപകരണങ്ങളടക്കമുപയോഗിച്ച് പാട്ടു പാടി അതിനെ നിയന്ത്രിക്കണം ‘ , ലോകം നശിച്ചുപോകാതിരിക്കാൻ സന്യാസിമാർ ശിവനെ സമീപിച്ചു . ശിവൻ പറഞ്ഞു ‘എന്റെ ഉദ്ധരിച്ച ലിംഗത്തിന് അത്രയും വലിയ ഒരു യോനി സ്വീകർത്താവായില്ലെങ്കിൽ ലോകത്തിൽ സമാധാനം തിരിച്ചു വരില്ല . ഇപ്പോഴുള്ള എന്റെ ലിംഗത്തെ ഉൾക്കൊള്ളാൻ പാർവതിക്കേ കഴിയൂ .. പാർവതി തയ്യാറാണെങ്കിൽ അത് എത്രയും പെട്ടന്ന് ശാന്തമാകും ‘ ..
ശിവപുരാണ, കോതിരുദ്ര സംഹിത – 4.12. (17- 46

ഉദ്ധൃതമായ ലിംഗത്തെക്കുറിച്ച് അഭിമാനത്തോടെ ശിവൻ പറയുന്നതു കേട്ടാൽ ലിംഗാരാധകരായ എന്റെ നാട്ടിലെ ജനങ്ങളോട് നമുക്ക് സഹതാപം തോന്നും … ” നോക്കൂ , ഞാൻ ഉദ്ധൃതമായ ലിംഗത്തിൽ നിന്നും വ്യതിരിക്തനല്ല . ഞാനും ലിംഗവും ഒന്നാണെന്നതുകൊണ്ടുതന്നെ ലിംഗം ആരാധിക്കപ്പെടണം. എവിടെയൊക്കെ ഉദ്ധരിച്ച പുരുഷലിംഗങ്ങളുണ്ടോ അവിടെയൊക്കെ ഞാനുണ്ട് … എന്റെ ഏതെങ്കിലും പ്രാതിനിധ്യം അവിടെ കാണുന്നില്ലെങ്കിലും ഞാനവിടെയുണ്ടാകും …
ശിവപുരാണ, വിദ്യേശ്വര സംഹിത 1.9 (43-44) …