ഗോഡ്‌സെ എന്ന പരമനാറി ദേശസ്‌നേഹിയാണെന്ന് പറയുന്ന എംപിയെ (എംപിമാരെ ) ഞാനൊരൊറ്റ പാര്‍ട്ടിയിലേ കണ്ടിട്ടുള്ളൂ

168

Saneesh Elayadath 

1.രാജ്യത്ത് ആകെ 2546 രാഷ്ട്രീയപാര്‍ട്ടികളുണ്ടെന്നാണ് കാണുന്നത്. രണ്ടായിരത്തി അഞ്ഞൂറ്റി നാല്‍പ്പത്തിയാറ്.ഇക്കൂട്ടത്തില്‍, നാഥുറാം ഗോഡ്‌സെ എന്ന പരമനാറി മഹാനായ ദേശസ്‌നേഹിയാണ് എന്ന് പറയുന്ന എംപിയെ (എംപിമാരെ ) ഞാനൊരൊറ്റ പാര്‍ട്ടിയില്‍ നിന്നേ കേട്ടിട്ടുള്ളൂ.

  1. മഹാത്മാഗാന്ധി രാഷ്ട്രപിതാവാണ് എന്ന് ആദരവോടെ പഠിച്ചാണ് ഈയുള്ളവന്‍ വളര്‍ന്നത്. പിന്നീട് മുതിര്‍ന്നപ്പോള്‍ അദ്ദേഹത്തിന്റെ രാഷ്ട്രീയത്തിലും വിമര്‍ശിക്കപ്പെടേണ്ട സംഗതികള്‍ പലതുമുണ്ട് എന്ന് വായിച്ചും കേട്ടും അറിഞ്ഞു. അദ്ദേഹത്തെ അഗ്രസ്സീവായി പോലും വിമര്‍ശിക്കുകയും എതിര്‍ക്കുകയും ചെയ്യുന്ന എത്രയെത്രയോ ആളുകളുണ്ട് എന്ന് ഇപ്പോഴറിയാം. അദ്ദേഹത്തോട് എതിര്‍പ്പുള്ള രാഷ്ട്രീയപാര്‍ട്ടികളുമുണ്ട്. പക്ഷെ അദ്ദേഹത്തെ കൊന്ന് കളഞ്ഞ നാഥുറാം ഗോഡ്‌സെ എന്ന പരമനാറിയെ വിശുദ്ധനെന്ന് പരസ്യമായി പറയാന്‍ ധൈര്യമുള്ള നേതാക്കളെ ഞാനീ 2546 പാര്‍ട്ടികളില്‍ വേറെ ഒന്നില്‍ പോലും കേട്ടിട്ടില്ല. ഗോഡ്‌സെ പരമനാറിയാണ് എന്നത് അനൗപചാരികമായി അംഗീകരിച്ച് കൊണ്ടാണ് നാട്ടില്‍ രാഷ്ട്രീയപ്രവര്‍ത്തനം തന്നെയും നടക്കുന്നത് എന്നതാണ് എന്റ മനസ്സിലാക്കല്‍. അത് അങ്ങനെയാകുന്നതാണ് ഒരു സാധാരണ പൗരന്‍ എന്ന നിലയ്ക്ക് എനിക്ക് ആദരവും സമ്മതവും ഉള്ള കാര്യം.

3.ഒരു എംപി എന്ന് വെച്ചാല്‍ ചില്ലറ കക്ഷിയല്ല. അങ്ങനെ വഴിയില്‍ നടക്കുന്ന ഏതെങ്കിലുമൊരുത്തനെ പിടിച്ച് രാഷ്ട്രീയപാര്‍ട്ടികള്‍ ഏല്‍പ്പിക്കുന്ന പദവിയല്ല മെമ്പര്‍ ഓഫ് പാര്‍ലമെന്റെ എന്നത്. കേരളത്തിന്റെ കാര്യം നോക്കുക, മൂന്നേ കാല്‍ കോടിയിലേറെ മനുഷ്യരെ പ്രതിനിധീകരിക്കുന്നത് വെറും ഇരുപത് എം പിമാരാണ്. അത്രയ്ക്ക് പ്രധാനപ്പെട്ട പദവിയാണ് എംപി എന്നത്. അത്രയ്ക്ക് വേണ്ടപ്പെട്ടവര്‍ക്ക് മാത്രം രാഷ്ട്രീയ പാര്‍ട്ടികള്‍ നല്‍കുന്ന അത്രയ്ക്ക് പ്രധാനപ്പെട്ട പദവിയാണ് എംപി സ്ഥാനം.

4.ഗോഡ്‌സെയെ ഒന്നിലേറെ തവണ പ്രകീര്‍ത്തിച്ച പ്രഗ്യാ സിംഗ് എന്ന സ്ത്രീ
ഇപ്പോഴും സംഘപരിവാരരാഷ്ട്രീയപാര്‍ട്ടിയുടെ എംപിയാണ് .

  1. സംഘപരിവാരരാഷ്ട്രീയം ചീത്ത രാഷ്ട്രീയമാണ് എന്ന് പറയാന്‍ എനിക്ക് കാരണവും അവകാശവുമുണ്ട്. ആ കാരണങ്ങള്‍ എപ്പോഴും ഞാന്‍ ഓര്‍ത്ത് കൊണ്ടിരി്ക്കും. അത് പറയാനുള്ള അവാകശം നിഷേധിക്കപ്പെട്ട്, എന്റെ രാജ്യം ഒരു ഏകാധിപത്യ രാഷ്ട്രം ആകും വരെ ഞാനത് തോന്നുമ്പോഴെല്ലാം പറഞ്ഞ് കൊണ്ടും ഇരിക്കും.

  1. ഹൈദരാബാദിലെ ഷംസാബാദില്‍ 27 കാരിയായ ഒരു വെറ്ററിനറി ഡോക്ടര്‍, പ്രിയങ്ക റെഡ്ഢി,
    അതിക്രൂരമായി ബലാത്സംഗം ചെയ്ത് കൊല്ലപ്പെട്ടു. അത് ചെയ്ത മഹാതോന്ന്യാസികളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ലോറി ഡ്രൈവര്‍മാരും ക്ലീനര്‍മാരുമായ സി ചെന്നകേശവലു, മൊഹമ്മദ് അരീഫ്,ജെ ശിവ, ജെ നവീന്‍ എന്നിവരാണ് പ്രതികള്‍.
  2. നാല് പ്രതികളില്‍ ഒരാള്‍ മാത്രമാണ് മുസ്ലീം. മൂന്ന് പേര്‍ ഹിന്ദുക്കളാണ്. സത്യത്തില്‍ അവര്‍ ഈ നിന്ദ്യമായ കുറ്റം ചെയ്തത് ഹിന്ദുക്കളോ മുസ്ലീങ്ങളോ ആയത് കൊണ്ടല്ല. അവര്‍ ക്രിമിനലുകളായത് കൊണ്ടാണ്. സാമാന്യബുദ്ധിയുള്ള മനുഷ്യര്‍ക്ക് അത് അറിയാം.
  3. എന്നാല്‍ നിങ്ങള്‍ ചുറ്റും നോക്കൂ. എത്രയിടത്താണ് മുസ്ലീങ്ങള്‍ ഹിന്ദു സ്ത്രീയെ ബലാത്സംഗം ചെയ്ത് കത്തിച്ച് കൊന്നു എന്ന് പ്രചാരണം നടക്കുന്നത്. ആരാണാ പ്രചാരണം നടത്തുന്നത് ? എന്തിനാണ്‌?
  4. മതപരമായ മുന്‍വിധി വെച്ച് മനുഷ്യരെ അക്രമങ്ങളിലേക്ക് തള്ളി വിടുന്നവരോട് എനിക്ക് വെറുപ്പാണ്. ഇത്തരം വലിയ അതിക്രമങ്ങളെപ്പോലും മതത്തിലെ ആളുകളെ ഉപദ്രവിക്കാനായി ഉപയോഗിക്കുന്നവരെ എനിക്ക് വെറുപ്പാണ്.


ഏതെങ്കിലും ഒരു രാഷ്ട്രീയസംഘം ചീത്തയാണ് എന്ന് എന്ത് കാരണത്താലാണെങ്കിലും ഒരാള്‍ക്ക് പരസ്യമായി പറയാനുള്ള അവകാശം ഇന്നാട്ടില്‍ ഇപ്പോഴുമുണ്ട്. അതുള്ള കാലത്തോളം ഞാനത് ചെയ്യും.ആരെന്ത് തെറി വിളിച്ചാലും ചെയ്യും..

കേട്ടാ…