Sangeeth Kumar Satheesh
തൃശൂരിൽ ഓടിക്കൊണ്ടിരുന്ന ലോറിയിൽനിന്ന് ഇരുമ്പുഷീറ്റ് തെറിച്ചുവീണു; 2 പേര്‍ മരിച്ചു.ഇനിയും മരിക്കും, ആളുകൾക്ക് പരിക്കേൽക്കും, വാഹനങ്ങൾ നശിക്കും, നാശ നഷ്ടങ്ങൾ ഉണ്ടാകും.ഹേ നിങ്ങളെന്താണീ പറയുന്നത്? ഒരു ദുരന്തം സംഭവിച്ചു ആളുകൾ മരിക്കുമ്പോൾ ഇങ്ങനെയൊക്കെ പറയാമോ?പറയണം, പറഞ്ഞറിഞ്ഞു തിരുത്തിയില്ലെങ്കിൽ ഇതൊക്കെ ഇനിയും സംഭവിക്കും, നിരപരാധികളായ വഴിപോക്കർ മരിക്കും, കാരണം ഒന്നിനും നിയന്ത്രണങ്ങളോ കണക്കുകളോ നടപടിക്രമങ്ങളൊ ഇല്ല . ഉണ്ടെങ്കിൽ തന്നെ പാലിക്കില്ല.വാർത്തകളിൽ കാണുന്നത് അപകടത്തിൽ പെട്ടത് ഒരു ട്രൈലെർ ആണെന്നാണ്. ലോഡ് കയറ്റി പോയപ്പോൾ കോഴിക്കോട് നിന്ന് എറണാകുളത്തേക്ക് കൊണ്ടുപോയ ഗാൽവനൈസഡ് അലുമിനിയം ഷീറ്റുകളുടെ കെട്ട് പൊട്ടിയാണ് തെറിച്ചു വീണാണ് അപകടം.ഭാരം കൂടിയ G.I (Galvanized IRON) ആട്ടിയട്ടിയായി കയറ്റി വെച്ചിരിക്കുന്ന പ്രീ-ഫാബ്രിക്കേറ്റഡ് സ്റ്റീൽ ഷീറ്റുകൾ വളരെ ഭാരമേറിയതാണ്. വേഗത്തിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രക്കിൽ നിന്നും കെട്ടു പൊട്ടി ഇത്രയും ഭാരമേറിയ ഇരുമ്പു ഷീറ്റുകൾ തെറിച്ചു ആളുകളുടെ മേലോട്ടോ മറ്റു വാഹനങ്ങളുടെ മുകളിലോട്ടു വീണാലുണ്ടാകുന്ന ആഘാതം സങ്കല്പിക്കാവുന്നതിനും അതീതമായിരിക്കും.
Corrective Actions: Rules & Regulations ?
ഓരോ അപകടങ്ങളും ഓരോ സൂചനയാണ്. പാഠങ്ങളാണ്. അതിൽനിന്നും പഠിക്കണം. Non Recurrent / Corrective actions എടുക്കണം.നിയമം? Rules & Regulations? ഇന്ത്യയിൽ ഇതിനൊക്കെ കൃത്യമായ സുരക്ഷാ മാനദണ്ഡങ്ങളും മാർഗ നിർദേശങ്ങളുമുണ്ട്. SAFETY GUIDELINES FOR IRON & STEEL SECTOR – TRANSPORTATION
IN STEEL INDUSTRY – MINISTRY OF STEEL, GOVT. OF INDIA. ഇതിൽ കൃത്യമായ മാർഗനിർദ്ദേശങ്ങളുണ്ട്. ഏതൊക്കെ തരാം ട്രക്കുകൾ, SINGLE AXLE, DOUBLE AXLE, MULTI AXLE, Low bed, Flat bed, Dolly, ഓരോന്നിനും ഉള്ള പ്രത്യേകം പ്രത്യേകം മാർഗനിർദേശങ്ങൾ, ലോഡിന്റെ സ്വഭാവം, ഭാരം, Dimension , ലോഡ് എങ്ങനെ കയറ്റണം, ഓരോന്നിലും എങ്ങനെ ഇറക്കണം, കയറ്റാവുന്ന പരമാവധി ഭാരം, ട്രാക്കിന്റെ വശങ്ങളിൽ നിന്നും പുറത്തേക്കുള്ള Protrution എത്രത്തോളം, METHOD OF LASHING & SECURING (കെട്ടിസുരക്ഷിതമാക്കേണ്ടതെങ്ങനെ, എന്തുപയോഗിച്ചി എങ്ങനെ കെട്ടണം), കെട്ടാനുപയോഗിക്കുന്ന സ്റ്റീൽവയർ റോപ്പ് ഇന്റെ ഘനം, ഭാരം കെട്ടി നിർത്താനുള്ള ശേഷി, അതിനുപയോഗിക്കേണ്ടുന്ന ഉപകരണങ്ങൾ, ഭാരം കയറ്റുന്ന സ്ഥാപനത്തിന്റെ ഉത്തരവാദിത്വം, ട്രക്ക് ഉടമയുടെ ഉത്തരവാദിത്വം, ട്രക്ക് ഡ്രൈവറുടെ ഉത്തരവാദിത്വം, ആർക്കുവേണ്ടിയാണോ കൊണ്ടുപോകുന്നത് ആ സ്ഥാപനത്തിന്റെ ഉത്തരവാദിത്വം, ലോഡ് കടന്നു പോകുന്ന വഴിയേ സംബന്ധിച്ചുള്ള പഠനം (റോഡ് സർവ്വേ), റോഡിൻറെ വീതി, വളവുകൾ, പാലങ്ങളുണ്ടെങ്കിൽ അതിന്റെ ഭാരവാഹക ശേഷി, റോഡിലെ മറ്റു തടസ്സങ്ങൾ, ഉയരത്തിലുള്ള INSTALLATIONS, തുടങ്ങി ലോഡിങ് മുതൽ ഓഫ്‌ലോഡിങ് വരെ എന്ത്, എപ്പോൾ, ആര്, എങ്ങനെ ചെയ്യണമെന്നും, ഒരു വീഴ്ച സംഭവിച്ചാൽ ഉത്തരവാദിത്വം ആർക്കു എന്നൊക്കെ വരെ വളരെ കൃത്യമായ നിയമ സംവിധാനങ്ങൾ ഉണ്ട്. പക്ഷ കിം ഫലം?
നിയമങ്ങൾ ആര് പാലിക്കും, നിയമം പാലിക്കുന്നു എന്നാരു ഉറപ്പുവരുത്തും?
വളരെ കൃത്യമായ ഉത്തരമുണ്ട്.
നിയമം പാലിച്ചു ലോജിസ്റ്റിക് സർവീസ് നടത്തേണ്ടത് ഈ കോൺട്രാക്ടിൽ / കരാറിൽ ഉൾപ്പെട്ടിട്ടുള്ള പാർട്ടികളാണ് (അല്ലെങ്കിൽ അവരുടെ ഇൻഷുറൻസ് കമ്പനിക്കാണ്). അതായത് കയറ്റിവെച്ചിരിക്കുന്ന ലോഡിന്റെ ഉടമസ്ഥൻ ആരാണോ അവർ, ആർക്കുവേണ്ടിയാണോ കൊണ്ടുപോകുന്നത്പി അവർ, പിന്നെ ട്രാൻസ്പോർടാഷൻ കരാർ എടുത്തിട്ടുള്ള ലോജിസ്റ്റിക് കമ്പനി. മുകളിൽ പറഞ്ഞ റെഗുലേഷൻസ് പാലിച്ചാണോ എന്ന് ആര് ഉറപ്പുവരുത്തും? വ്യക്തമായ ഉത്തരം അതാത് സംസ്ഥാനങ്ങളിലെ മോട്ടോർ വാഹന വകുപ്പും, ട്രാഫിക് പോലീസും.ഉദാഹരണത്തിന് ABNORMAL (അസാധാരണയുള്ള, അപകടം പിടിച്ച) ആയ ഒരു ലോഡ് കയറ്റി പോകുന്നതിനു ബന്ധപ്പെട്ട അധികാരികളിൽ നിന്നും വ്യക്തമായ ലോഡ് സംബന്ധിച്ച രേഖകളുൾപ്പടെ സമർപ്പിച്ചു മുൻകൂർ അനുമതി വാങ്ങിയിരിക്കണം. അനുമതി കൊടുക്കുന്ന ഉദ്യോഗസ്ഥൻ ലോഡ് കയറ്റിറക്കൽ മാനദണ്ഡങ്ങൾ അനുസരിച്ചാണ് ലോഡ് സുരക്ഷിതമായി കെട്ടി അപകടം ഇല്ലാത്ത തരത്തിൽ റെഗുലേഷൻസ് പ്രകാരം കയറ്റി Lashing / Securing ചെയ്തിട്ടുണ്ട് എന്നുറപ്പു വരുത്തണം. പോകുന്ന വഴിയിൽ തടഞ്ഞു നിർത്തി പരിശോധിക്കുകയല്ല വേണ്ടത് (ഇവിടെ അതുപോലും ചെയ്തിട്ടില്ല, ആരും അറിഞ്ഞിട്ടിട്ടുമില്ല എന്നത് വേറെ കാര്യം)
ഇൻഷുറൻസ്: ഇത്തരം ABNORMAL LOAD കൈകാര്യം ചെയ്യുന്ന ട്രാൻസ്പോർടാഷൻ കമ്പനിയുൾപ്പടെ കോൺട്രാക്ടിൽ ഏർപ്പെടുന്ന സ്ഥാപനങ്ങൾ കൃത്യമായും, ഇതിൽ ഇടപെടുന്ന ജോലിക്കാർക്കും, വാഹനത്തിനും, അതിൽ കയറ്റിയിരിക്കുന്ന ചരക്കിനും, കൂടാതെ മൂന്നാം കക്ഷികൾക്കും അതായത് (അവിചാരിതമായി അപകടം പറ്റാവുന്ന പുറമേയുള്ള തേർഡ് പാർട്ടി) ആളുകൾ സ്ഥാപനങ്ങൾ, വാഹനങ്ങൾ മുതലായ ഏവർകും മതിയായ ഇൻഷുറൻസ് പരിരക്ഷ ഉറപ്പുവരുത്തിയിരിക്കണം.ഇവിടെ അപകടം വരുത്തിവെച്ച ട്രാക്കിനു ഇത്തരത്തിലുള്ള മാനദണ്ഡങ്ങൾ പാലിച്ചിട്ടുണ്ടോ?
ഇത്തരം ലോഡ് കയറ്റി പോകാൻ ബന്ധപ്പെട്ടവരുടെ മുൻകൂർ അനുമതി വാങ്ങിയിട്ടുണ്ടോ?ബന്ധപ്പെട്ടവർ അനുമതി കൊടുത്തിട്ടുണ്ടോ?ഈ ലോഡ് മൂവേമെന്റിനു മതിയായ ഇൻഷുറനൻസ് എടുത്തിട്ടുണ്ടോ?ഇവിടെ മരണമടഞ്ഞ രണ്ടു മനുഷ്യ ജീവികൾക്ക് ഇൻഷുറൻസ് കിട്ടും എന്ന് ആരെങ്കിലും വിശ്വസിക്കുന്നുണ്ടോ?
ഈ LOGISTICS MOVEMENT ൽ ഉൾപ്പെട്ട സ്ഥാപനങ്ങൾ ഏതൊക്കെ? കണ്ടുപിടിക്കണം (പത്രത്തിൽ എഴുതിയിട്ടില്ല, എഴുതില്ല). മതിയായ നഷ്ടപരിഹാരം മരണപ്പെട്ടവരുടെ ആശ്രിതർക്ക് കിട്ടണം, പരിക്കേറ്റവർക്ക് കിട്ടണം, മറ്റു നാശനഷ്ടം സംഭവിച്ചവർക്ക് കിട്ടണം.ഇനിയും ഇത്തരം അപകടങ്ങൾ ഉണ്ടാകാതിരിക്കാൻ ബന്ധപ്പെട്ടവർ മതിയായ മാർഗനിർദേശങ്ങൾ പരിശോധിച്ച്, പാലിക്കുന്നുണ്ടോ എന്നുറപ്പുവരുത്തി മുൻകൂർ അനുമതി വേണമെന്ന തരത്തിൽ സ്ഥാപനങ്ങളെ ബോധവത്കരിക്കുകയും, അല്ലാത്ത സ്ഥാപനങ്ങളെ (സർക്കാർ ആണെങ്കിലും സ്വകാര്യമാണെങ്കിലും) കരിമ്പട്ടികയിൽ ഉൾപ്പെടുത്തി പൂട്ടിക്കണം.മോട്ടോർ വാഹന വകുപ്പിന് മുഴുവൻ ഉത്തരവാദത്വവും ഉണ്ടിതിൽ. അതിനേക്കാളേറെ പോലീസിനും. ഹെൽമെറ്റ് വെക്കാത്തവരെ പിടിച്ചു നിർത്തി പെറ്റിയടിക്കൽ മാത്രമല്ല പോലീസിന്റെ പണി. വേറെ ഒരുപാട് പണിയുണ്ട് ഇവിടെ ചെയ്യാൻ.