മഞ്ജുവാര്യർ, കാവ്യാമാധവൻ എന്നിവർ തമ്മിലുള്ള ബന്ധം എന്താണെന്നു മലയാളികളോട് വിശദീകരിക്കേണ്ട ആവശ്യമേയില്ല. അവർ മലയാളം നടികൾ എന്നതിലുപരി മോഹൻലാലിനും മമ്മൂട്ടിക്കും സുരേഷ്ഗോപിക്കും ശേഷം സൂപ്പർതാര പദവി കയ്യാളിയ ദിലീപ് എന്ന നടന്റെ ജീവിതത്തിൽ സ്വാധീനം ചെലുത്തിയവർ കൂടിയായിരുന്നു . ദിലീപുമായുള്ള വിവാഹജീവിതം അവസാനിപ്പിച്ച മഞ്ജുവാര്യർ സിനിമയിൽ സജീവമായി. എന്നാലോ കാവ്യാമാധവൻ സിനിമയിൽ നിന്നും ദിലീപിന്റെ ജീവിതത്തിലേക്കും എത്തപ്പെട്ടു. ഈ രണ്ടു നടികളും ജനപ്രിയ നായകന്റെ ജീവിതം നശിപ്പിച്ചു എന്നാണു അഡ്വ സംഗീത ലക്ഷ്മണ പറയുന്നത്.
കുടുംബത്തിൽ പിറന്ന, അച്ചടക്കം ഉള്ള ആരെയെങ്കിലും ദിലീപ് വിവാഹം കഴിച്ചിരുന്നെങ്കിൽ ഇന്ന് അയാൾ അനുഭവിക്കുന്ന സാഹചര്യങ്ങൾ വന്നുചേരില്ലായിരുന്നു എന്നും അഡ്വ സംഗീത ലക്ഷ്മണ തന്റെ കുറിപ്പിൽ പറയുന്നു. കുറിപ്പിന് ക്യാപ്ഷനായി നൽകിയത് പഴയ ഗദ്ദാമ്മ. പുതിയ ഗദ്ദാമ്മ എന്നാണു . കമൽ സംവിധാനം ചെയ്ത കാവ്യാമാധവന്റെ ഗദ്ദാമ എന്ന സിനിമ കേരളത്തിൽ നിന്നും അറബി നാട്ടിൽ വീട്ടുജോലിക്ക് പോകുന്ന സ്ത്രീകളുടെ ദുരവസ്ഥ പറയുന്ന സിനിമയായിരുന്നു. ആ സിനിമയ്ക്ക് കാലങ്ങൾക്കു ശേഷം മഞ്ജുവാര്യർ അഭിനയിച്ച ആയിഷ റിലീസ് ആയിരിക്കുകയാണ്.
ഈ ചിത്രത്തിലും മഞ്ജുവാര്യർ ഒരു ഗദ്ദാമയുടെ വേഷമാണ് ചെയുന്നത്. നിലമ്പൂർ ആയിഷ എന്ന നവോഥാന നായികയുടെ ജീവിതം കൂടിയാണ് സിനിമ പറയുന്നത്. ഗദ്ദാമ എന്നാൽ വീട്ടുജോലിക്കാരി. വേലക്കാരി എന്നതിന്റെ അറബിയായ “ഖാദിമ” എന്ന പദത്തിന്റെ അറബ് വാമൊഴി പ്രയോഗമാണ് ഗദ്ദാമ. കാവ്യയും മഞ്ജുവും അഭിനയിച്ച വീട്ടുജോലിക്കാരിയുടെ വേഷം ദിപീപിന്റെ ജീവിതത്തോട് ചേർത്തുവയ്ക്കുകയാണ്, പഴയ വീട്ടുജോലിക്കാരി, പുതിയ വീട്ടുജോലിക്കാരി എന്ന പ്രയോഗത്തിലൂടെ. കുറിപ്പ് ഇങ്ങനെ ….

പഴയ ഗദ്ദാമ്മ. പുതിയ ഗദ്ദാമ്മ.
കാവ്യാ മാധവനും മഞ്ജു വാര്യരും. Exceptionally beautiful these two women may be, but then both of them are just mediocre as for their acting skills. അഭിനയശേഷിയുടെയോ ലോകോത്തര സിനിമകളുടെ ഭാഗമായി പ്രവർത്തിച്ചതിന്റെയോ വകയിൽ ഒരു സവിശേഷതയും ഈ രണ്ട് നടിമാർക്കും ഇല്ല തന്നെ. ഒന്നാലോചിച്ചു നോക്കൂ; ഷീല, ജയഭാരതി, ശ്രീവിദ്യ പിന്നെ അവർക്കും മുൻപുണ്ടായിരുന്ന നായികനടിമാര് മുതൽ ഉർവ്വശി, അംബിക, നാദിയ മൊയ്തു മുതൽ പാർവ്വതി തിരുവോത്ത്, നിമിഷ സഞ്ജയൻ, അന്ന ബെൻ, ആർഷ ബൈജു എന്നിങ്ങനെ ഇന്നുവരെ മലയാള സിനിമാലോകം കണ്ട നൂറുകണക്കിന് നടിമാരിൽ വെറും രണ്ടു പേരുകൾ മാത്രമാണ് കാവ്യാ മാധവനും മഞ്ജു വാര്യരും. ഇഷ്ടത്തോടെ ആദരവോടെ നമ്മൾ നോക്കിക്കാണുന്ന അനേകം നടിമാരിൽ രണ്ട് നടികൾ മാത്രം. പറഞ്ഞു വന്നത് ഇതാണ്; ജനപ്രിയ നായകനടൻ ദിലീപിന്റെ ജീവിതത്തിൽ ഇവർക്കുള്ള പങ്ക് മാറ്റി വെച്ചാൽ എന്ത് പ്രത്യേകതയാണ് ഈ രണ്ട്ന ടികൾക്കുള്ളത് ? ഒന്നുമില്ല തന്നെ. പച്ചയായ പരമാർത്ഥമതാണ്.
സംശയം ഇതാണ്, ഈ അവസരത്തിൽ ചിന്താവിഷയം ഇത് കൂടിയാണ്. നമ്മുടെ മമ്മൂട്ടിയും മോഹൻലാലും സുരേഷ് ഗോപിയും കുഞ്ചാക്കോ ബോബനും ജയസൂര്യയും ആസിഫ് അലിയുമൊക്കെ ചെയ്തത് പോലെ നല്ല തറവാട്ടിൽ പിറന്ന അടക്കോം ഒതുക്കോമൊക്കെയുള്ള, നാട്യക്കാരിയല്ലാത്ത നല്ലൊരു പെങ്കൊച്ചിനെ ദിലീപും ജീവിതത്തിൽ കൂടെ കൂട്ടിയിരുന്നുവെങ്കിൽ ഓന്റെ ജീവിതം ഇപ്പോഴുള്ളത് മാതിരിയാവുമായിരുന്നോ ? ഈ രണ്ട് നാട്യക്കാരികളെ വ്യക്തിജീവിതത്തിൽ ഒഴിവാക്കി നിർത്തിയിരുന്നെങ്കിൽ ദിലീപിന്റെ ജീവിതം മറ്റൊരു തരത്തിലാവുമായിരുന്നില്ലേ?
ഫീലിംഗ്: എന്നിട്ടും ഫെമിനിച്ചികളുടെ വക ആശാത്തിച്ചിക്ക് ജയ് വിളി! എന്താല്ലേ ? എന്തൊരു നാടാണിത്!