‘സ്ത്രീവിരുദ്ധ പരാമർശങ്ങളുടെ അടുത്തിരുന്നു ഇളിക്കുന്ന മഞ്ജുവും നവ്യയും’ , അഡ്വ സംഗീത ലക്ഷ്മണയുടെ പോസ്റ്റ്

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
47 SHARES
565 VIEWS

മഞ്ജുവിനെതിരെയും നവ്യക്കെതിരെയും തുറന്നടിച്ചു അഡ്വ സംഗീത ലക്ഷ്മണ . പല വിവാദവിഷയങ്ങളും പച്ചയായി പ്രതികരിച്ചു ശ്രദ്ധനേടിയ വക്കീലാണ് സംഗീത ലക്ഷ്മണ . ഈയിടെ രണ്ടു സിനിമകളുടെ പ്രെസ് മീറ്റുകളിൽ നടന്ന സ്ത്രീവിരുദ്ധമായ പരാമർശങ്ങൾ കേട്ടുകൊണ്ട് ചിരിക്കുന്ന നായികമാരെ നിശിതമായി വിമർശിക്കുകയാണ് സംഗീത ലക്ഷ്മണ. ‘ലളിതംസുന്ദരം’  സിനിമയുടെ പ്രമോഷൻ വർക്കിന്റെ ഭാഗമായി നടന്ന മീറ്റിങ്ങിൽ സംയുക്തയുടെ തിരിച്ചുവരവിനെ കുറിച്ച് ചോദിച്ച മാധ്യമപ്രവർത്തകനോട് ബിജുമേനോൻ പറഞ്ഞത്, കുട്ടിയെ നോക്കേണ്ട ചുമതല ഉള്ളതിനാൽ സംയുക്ത മടങ്ങിവരുന്നില്ല എന്നാണു. രണ്ടുപേരും ഒന്നിച്ചു ജോലിചെയ്യാൻ പറ്റുന്ന സാഹചര്യം ഇല്ല ഇതെന്നും ബിജുമേനോൻ പറഞ്ഞു. മഞ്ജുവാര്യരെ സമീപത്തിരുത്തിക്കൊണ്ടാണ് ബിജുമേനോൻ അത് പറഞ്ഞത്. ബിജുമേനോന്റെ സംസാരം കേട്ട് ചിരിക്കുന്ന മഞ്ജുവിന്റെയും വിഡിയോയിൽ കാണാം.

രണ്ടാമത്തെ സംഭവം ഒരുത്തീ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട വിവാദങ്ങളാണ്. വിനായകന്റെ സ്ത്രീവിരുദ്ധ പരാമർശം കേട്ട് തൊട്ടടുത്തിരുന്നു ചിരിക്കുന്ന നവ്യയെ വിഡിയോയിൽ കാണാം. ഒരു സ്ത്രീയോട് സെക്സ് ചെയ്യാൻ താത്പര്യമുണ്ട് എങ്കിൽ തുറന്നു ചോദിക്കുമെന്നും അത് മീടു ആണെങ്കിൽ അങ്ങനെ തന്നെ ചെയ്യുമെന്നും ആണ് വിനായകൻ പറഞ്ഞത്.

ഈ രണ്ടു സംഭവങ്ങളെ ഉദ്ദേശിച്ചാണ് സംഗീതലക്ഷ്മണയുടെ പോസ്റ്റ്. പോസ്റ്റ് വായിക്കാം

“രണ്ട് പേരും കൂടി വർക്ക് ചെയ്താൽ കുടുംബകാര്യം ആര് നോക്കും, മോൻ്റെ കാര്യം ആര് നോക്കും?” എന്ന് ബിജു മേനോൻ ചോദിക്കുമ്പോൾ അടുത്തിരുന്ന് കൊണ്ട് ഇളിക്കുന്ന മഞ്ജു വാര്യര്.
“എനിക്ക് 10 പെണ്ണുങ്ങളുമായി ഫിസിക്കൽ റിലേഷൻഷിപ്പ് ഉണ്ടായിട്ടുണ്ട്, ഈ 10 പേരോടും ഞാനാണ് ആവശ്യപ്പെട്ടത്. ഒരു പെണ്ണുമായി ശാരീരികബന്ധത്തിൽ ഏർപ്പെടണമെങ്കിൽ നിങ്ങൾ എന്ത് ചെയ്യും” എന്നും മറ്റും വിനായകൻ ചോദിക്കുമ്പോൾ ഒപ്പമിരുന്ന് കൊണ്ട് ഇളിക്കുന്ന നവ്യാ നായര്.
ഈയമ്മമാര് രണ്ടുപേരുമാണ് മലയാള സിനിമയിലെ പെൺപോരാട്ടത്തിൻ്റെ, പെൺകരുത്തിൻ്റെ, പോറാട്ട്നടനത്തിൻ്റെ മുൻനിര മാതൃകകള്!
# ഫീലിംഗ്: എന്ത് ഇൻ്റെണൽ കമ്മിറ്റി ഉണ്ടാക്കീറ്റ് എന്ത് കാര്യം ന്ന്??

ഭാവനയ്ക്ക്തിരെയുള്ള പരാമർശങ്ങളുടെ പേരിൽ വക്കീലിനെ നിശിതമായി വിമർശിക്കുന്നവർ ആണ് എവിടെയും. സംഗീത ലക്ഷ്മണയുടെ പരാമര്ശങ്ങളെക്കാൾ ഭേദമാണ് വിനായകന്റേത് എന്നാണു പലരുടെയും അഭിപ്രായം

LATEST

ബ്ലോക്ബസ്റ്റർ ചിത്രം ‘പുഷ്പ’ റഷ്യയിൽ റിലീസിനൊരുങ്ങുന്നു, റഷ്യൻ ട്രെയ്‌ലർ റിലീസ് ചെയ്തു, അല്ലു അർജുൻ റഷ്യയിലേക്ക്

സുകുമാർ സംവിധാനം ചെയ്ത് അല്ലു അർജുൻ, ഫഹദ് ഫാസിൽ, രശ്‌മിക മന്ദാന എന്നിവർ

പ്രഭാസിന്റെ അമ്മ പാകം ചെയ്ത ബിരിയാണിയോളം സ്വാദിഷ്ടമായ ബിരിയാണി ഇതുവരെ അനുഭവിച്ചിട്ടില്ലെന്ന് നടൻ സൂര്യ

തെലുങ്ക് നടൻ പ്രഭാസിന്റെ അമ്മ പാകം ചെയ്ത ബിരിയാണിയോളം സ്വാദിഷ്ടമായ ബിരിയാണി ഇതുവരെ