അന്തരിച്ച പിന്നണി ഗായിക സംഗീത സജിത് മലയാളം, തെലുങ്ക്, തമിഴ്, കന്നഡ തുടങ്ങിയ ഭാഷകളിലായി ഇരുന്നൂറോളം സിനിമകളിൽ പാടിയിട്ടുണ്ട്. സംഗീത പ്രശസ്തയായത് എന്ന് സ്വന്തം ജാനകിക്കുട്ടി സിനിമയിലെ ‘അമ്പിളിപ്പൂവട്ടം പൊന്നുരുളി’ എന്ന ഗാനത്തിലൂടെയാണ് . മിസ്റ്റര്‍ റോമിയോയില്‍ എ.ആര്.റഹ്മാന്റെ സംഗീത സംവിധാനത്തിൽ പാടിയ ‘തണ്ണീരൈ കാതലിക്കും’ എന്ന ഗാനം ഹിറ്റായിരുന്നു. പഴശ്ശിരാജയിലെ ‘ഓടത്തണ്ടില്‍ താളം കൊട്ടും’, രാക്കിളിപ്പാട്ടിലെ ‘ധും ധും ധും ദൂരെയേതോ’, കാക്കക്കുയിലിലെ ‘ആലാരെ ഗോവിന്ദ’, അയ്യപ്പനും കോശിയിലെ ‘താളം പോയി തപ്പും പോയി’ തുടങ്ങിയവയും കയ്യടി നേടി. കുരുതി സിനിമയുടെ തീം സോങ് ആണ് മലയാളത്തില്‍ ഒടുവിലായി പാടിയത്. . സംഗീത സുജിത്തിനോടുള്ള ആദരസൂചകമായി പ്രിയ ഗായിക ആലപിച്ച ചില ഗാനങ്ങൾ പങ്കുവയ്ക്കുന്നു. തയ്യാറാക്കിയത് Nithin Sasidharan
ഗായിക സംഗീത സജിത് കയ്പ്പക്ക എന്ന ചിത്രത്തിൽ സംഗീത സംവിധാനം നിർവ്വഹിച്ച് പാടിയ ഗാനം കേൾക്കാം..
സംഗീത മലയാളത്തിൽ പാടിയ ചില ഇഷ്ടഗാനങ്ങൾ.
▪︎അമ്പിളി പൂവട്ടം പൊന്നുരുളി (കൈതപ്രം)
▪︎മല്ലിപ്പൂവനിയിൽ (ബേണി ഇഗ്നേഷ്യസ്)
▪︎കരുണാമയി ജഗദീശ്വരി (ജോൺസൺ)
▪︎നാടുകാണിച്ചുരം കേറി വന്ന കാറ്റേ (ബേണി ഇഗ്നേഷ്യസ്)
▪︎പാടാൻ പഴയൊരു ഗീതകം ( ആദിത്യൻ )
▪︎തുമ്പിതുള്ളാൻ വാ with യേശുദാസ് (ബേണി ഇഗ്നേഷ്യസ്)
▪︎താരകങ്ങൾ താഴെ വന്നു (ജോൺസൺ)
▪︎ആലാരെ ഗോവിന്ദ with എം.ജി ശ്രീകുമാർ, നിഖിൽ (ദീപൻ ചാറ്റർജി)
▪︎ധും ധും ദൂരയേതോ രാക്കിളിപ്പാട്ട് with ചിത്ര, സുജാത (വിദ്യാസാഗർ)
▪︎ഓടതണ്ടിൽ താളം കൊട്ടും with ചന്ദ്രശേഖർ (ഇളയരാജ)
▪︎എന്നുണ്ണി കൃഷ്ണാ നീ (എം.ജി രാധാകൃഷ്ണൻ)
▪︎പ്രണയമേ നീയെൻ്റെ with ജയചന്ദ്രൻ (രാഹുൽ)
▪︎അമ്മേ എന്നു ഞാൻ (ടി.എസ് ഭരത് ലാൽ)
▪︎താളം പോയി (ജേക്സ് ബിജോയ് )
▪︎ചിൽ ചിലമ്പുമണി – സിതാര കൃഷ്ണകുമാർ Music by സംഗീത
വിട പറഞ്ഞ കലാകാരിക്ക് ആദരാഞ്ജലികൾ🙏
സംഗീത Profile M3DB
https://m3db.com/sangeetha-sachith