ഈ ചിരി ലോട്ടറിയടിച്ചതിനല്ല, സത്യസന്ധമായി മാധ്യമപ്രവത്തനം നടത്തിയ രണ്ടു ചാനലുകളെ നിശ്ചിത സമയത്തേക്ക് വിലക്കിയതിനാണ്

0
689

ഏഷ്യാനെറ്റും മീഡിയ വൺ ഉം 48 മണിക്കൂർ സമയത്തേക്ക് ബാൻ ചെയ്തതിൽ സന്തോഷം കൊണ്ട് ഇരിക്കാൻ വയ്യാത്ത ഒരു കുലസ്ത്രീ . ഓർക്കുക നാളെ ഈ ചിരിയും അവർ നിരോധിച്ചേയ്ക്കാം. ഫാസിസത്തോടു കൂറ് പുലർത്തുന്നവർ തന്നെ ഒടുവിൽ അതിന്റെ ഇരയായേക്കാം എന്നത് ലോകചരിത്രത്തിൽ നമ്മൾ കണ്ടിട്ടുളളതാണ്.

സ്വതന്ത്രമായി അഭിപ്രായം പറഞ്ഞതിന്റെ പേരിൽ രണ്ടു വാർത്താ മാധ്യമങ്ങളെ നിശ്ചിത സമയത്തേക്കു എങ്കിലും ബാൻ ചെയ്ത നടപടിയെ അനുകൂലിച്ചു കൊലച്ചിരി ചിരിക്കുമ്പോൾ നാളെ നിങ്ങളുടെ മക്കൾ ഫാസിസത്തെ എതിർക്കുന്ന മനസുള്ളവർ എങ്കിൽ അമ്മയെ ഓർത്തു ലജ്ജിക്കും. ഒരു രാഷ്ട്രത്തിൽ ഫാസിസം അതിന്റെ പ്രതാപത്തോടെ നിൽക്കുന്നു എങ്കിൽ അവിടെ ഫാസിസത്തെ അനുകൂലിക്കുന്നവർക്കു പോലും അതിന്റെ ഗുണം ഉണ്ടാകില്ല. ജീവിതം കൂടുതൽ ദുസ്സഹമാകുകയേ ഉള്ളൂ. കാരണം ഫാസിസം അവയുടെ വർണ്ണവെറിയും വർഗ്ഗവെറിയും മൂത്ത ആശയങ്ങൾക്ക് വേണ്ടിയും അതിന്റെ എതിരാളികളെ നിഗ്രഹിക്കാൻ വേണ്ടിയും മാത്രമാണ് നിലകൊള്ളുന്നത്. അല്ലാതെ ജനതയുടെ ജീവിതനിലവാരം മെച്ചപ്പെടുത്തൽ എന്തെങ്കിലും ചെയ്യുമെന്ന പ്രതീക്ഷ വേണ്ട.

ജർമ്മനിയിലെ ഇന്നത്തെ യുവത ഹിറ്റ്ലറുടെ കാലത്തെ ഓർക്കാൻ ഇഷ്ടപ്പെടുന്നില്ല, അവർ ഹിറ്റ്‌ലറെ അന്യനായി കാണുന്നു. തങ്ങളുടെ രാഷ്ട്രത്തിന്റെ അന്തസും യശസ്സും തകർത്തവനായി കാണുന്നു. നാളെ മോദിയെ കാത്തിരിക്കുന്ന ദുർവിധി. ഹ്റ്റ്ലറുടെ ജനപിന്തുണയൊന്നും ഇന്നും മോദിക്ക് ഇന്ത്യയിൽ ഇല്ല , എന്നിട്ടും ഹിറ്റ്‌ലർ തകർന്നു. വർഗ്ഗവെറിയുടെ പ്രത്യയശാസ്ത്രം ആരോക്കെ ഏതൊക്കെ കാലത്തു കയ്യാളിയാലും അവരെ കാത്തിരിക്കുന്ന ദുർവിധി ഭയാനകമാണ് സഹോദരീ.

ഫാസിസത്തെ അനുകൂലിച്ചു കൊലവിളി മുഴക്കിയ അനവധി സഹോദരിമാർ ഈ സോഷ്യൽ മീഡിയയിൽ ഉണ്ട്. ഫാസിസം ഒരു സ്ത്രീയിലെ കരുണയെയും സ്നേഹത്തെയും വരെ കവർന്നെടുക്കുന്നു. അതിന്റെ ഒടുവിലത്തെ ഉദാഹരമാണ് ഈ കൊലച്ചിരിയും. സഹോദരീ, നിങ്ങളുട കുടുംബത്തിലെ ചിലരെങ്കിലും ഫാസിസത്തെ എതിർക്കുന്ന പ്രത്യശാസ്ത്രങ്ങളിൽ പ്രവത്തിക്കുന്നവർ ആയേക്കാം, അവരെയും നിങ്ങൾ വെറുക്കുന്നുണ്ടോ ? വെറുത്തേക്കാം . സത്യസന്ധമായി ഡൽഹി കലാപം റിപ്പോർട്ട് ചെയ്ത മാധ്യമങ്ങളെ വിലക്കിയ ഭീകരതയിൽ നിങ്ങൾ ആനന്ദിക്കുന്നു എങ്കിൽ നിങ്ങൾ ഡൽഹിയിൽ മരിച്ചടങ്ങിയ നിരപരാധികളുടെ ചോരയിൽ ആണ് സന്തോഷിക്കുന്നത് ഓർത്തുകൊള്ളുക.