ഇതൊന്നും മലപ്പുറമല്ല സംഘികളേ, നിങ്ങളുടെ നാട്ടിൽ തന്നെയാണ്

73

ജോജി ഉള്ളന്നൂർ

ഹിമാചൽ പ്രദേശിൽ ,ക്രൂരമായി കൊല്ലണമെന്ന വ്യക്തമായ ലക്ഷ്യത്തോടെ ചപ്പാത്തിയിൽ പൊതിഞ്ഞ് ബോംബ് തീറ്റയായി നൽകി മൂക്കൂം,വായയും,താടയും ചിതറിപ്പിച്ചു അന്തമില്ലാത്ത വേദന നൽകി കൊല്ലാക്കൊല ചെയ്ത ഗർഭിണിയായ പശുവിൻെറ ചിത്രമാണ് ഒന്നാമത്തേത്.ഹിന്ദു പുരാണത്തിലെ വിശുദ്ധപശുവായ ,ദൈവതുല്യയായ,ഗോമാതായായി ആരാധിക്കുന്ന കാമധേനുവിൻെറ പ്രതിരൂപം.ഗോമാതാവ്.ഇത് നടന്നത് ഇന്ത്യയിലാണ്. പശുവിൻെറ ഉടമസ്ഥൻ 2 ആഴ്ചയോളം പരാതിയുമായി നടന്നിട്ടും ഒരു അനക്കവും ഇല്ലാത്തതുകൊണ്ടദ്ദേഹം സംഭവം social media യിലൂടെ ലോകത്തെ അറിയിച്ചു.ഈ മഹാപാതകം ചെയ്തത് അയൽ വാസിയായ നന്ദലാൽ ആയിരുന്നു.

(2) ഉത്സവങ്ങൾക്കും,ആഘോഷങ്ങൾക്കും കെട്ടിവലിച്ചു ചുട്ടു പൊളളുന്ന ടാർ റോഡിലൂടെ നടച്ചങ്ങലകളാൽ ബന്ധിതരായി ,വൃണമുളള കാലുകളിൽ ചങ്ങലയുരസി, പച്ചമാംസത്തിൽ തോട്ടിയിട്ട് കൊളുത്തി വലിച്ചും,കുത്തിയും അനുസരിപ്പിച്ച് അടിമയാക്കി വിനോദിക്കുന്ന ഗണപതി ഭക്തരായ ആനപ്രേമികൾ.!!!

പരുപരുത്ത ,പൊളളുന്ന പ്രതലത്തിലൂടെ അതിജീവിച്ച് തരണം ചെയ്യാൻ കുളമ്പുളള ജീവിയല്ലല്ലോ ആന!.മൃദുവായ മാംസമാണ് പാദത്തിനടിയിൽ.കാട്ടിലെ തണുപ്പുമുളള പുല്ലിലും തണലിലും ജീവിക്കാനനുയോജ്യമാണവയുടെ പ്രകൃതി.വിയർപ്പ് ഗ്രന്ഥികളില്ല.പൊരിവെയിലിലൂടെയും , ഉത്സവകാലത്ത് സഹിക്കാനാവാത്ത വെടിക്കെട്ട്,പക്കമേളം,ദീപങ്ങൾ,തീവെട്ടി ഇവയുടെ അതിപ്രസരത്തിലും തീർത്തും ഇണങ്ങാത്ത സാഹചര്യങ്ങളിൽ അസ്വസ്ഥരായി ,ചങ്ങലയിൽ തളയ്ക്കപ്പെട്ട് മണിക്കൂറുകളാണവ ദുരിതമനുഭവിക്കുന്നത്.വന്യമായ ജീവിതപരിസരത്തിനനുസൃതമായി മാത്രം സുഖജീവിതം വേദ്യമാകുന്ന ഒരു ഭൂമിയുടെ അവകാശി.! അതും ആരിലും ഹൃദയ വേദനയും മൃഗ സ്നേഹവും കര കവിഞ്ഞൊഴുക്കുന്നില്ല!!!!!!!!!

(3) Go കൊറോണ task 2nd പാർട്ടിൽ മോദിയുടെ ആഹ്വാന പ്രകാരം അന്ത:ഭക്തർ ദീപം കൊളുത്തിയതിൻെറ രക്തസാക്ഷിയായ എരുമ.!!! പൊളളിയടർന്ന തൊലിയും ,മാംസവുമായി അങ്ങേയറ്റം പരിതാപകരമായ അവസ്ഥ.ദഹിച്ച ,വെന്ത ശരീരവുമായി പച്ച ജീവനോടെ..! മൃഗസ്നേഹിയായ മേനകാ ഗണ്ടിയുടേയും,psuedo മൃഗസ്നേഹികളുടേയും കണ്ണിൽ നീര് നിറയ്ക്കാനാകാതെ ദിവസങ്ങളോളം നരകിച്ച ശേഷം ചത്തു.!!!

കഴിഞ്ഞ ദിവസം ഒരു കടുവയെ കൂട്ടം ചേർന്നടിച്ചും കുത്തിയും ദാരുണമായി കൊന്നു.ഇതു പോലുളള ക്രൂരതകൾ ദിനേന രാജ്യത്തിൻെറ പലഭാഗത്തും നടമാടുന്നുണ്ട്, വാർത്തയാകാതെ പോകുന്നുണ്ട്!!!

പറഞ്ഞു വരുന്നത് ഇതൊന്നും സങ്കികളിലെ സ്വാതിക ഗുണത്തേയോ,സഹജീവി കാരുണ്യത്തേയോ ഉണർത്തിയില്ല.വികാര ഭരിതരും ആക്കിയില്ല.പിന്നെന്തു കൊണ്ടാണ് അബദ്ധവശാൽ നടന്നു പോയ ഒരു സംഭവത്തെ അതുമായി ബന്ധമില്ലാത്ത മലപ്പുറത്തെ ക്രിമിനലുകളുടെ നാടാക്കിയും,കേരളം ഭീകരരുടെ സംസ്ഥാനമാക്കിയും വലിയ തോതിൽ അപവാദം രാജ്യമൊട്ടാകെ പ്രചരണം നടത്തുന്നത്.

(കേരളീയരായ സങ്കികളുടെ വിവരണമൂലമാണ് ഉത്തരേന്ത്യൻ സങ്കികൾ അനാവശ്യം പരത്തുന്നത്.) കിട്ടാത്ത മുന്തിരിയാണ് കേരളം.മലപ്പുറത്ത് മുസ്ലീങ്ങളാണ് കൂടുതൽ.വർഗ്ഗീയതയും തറക്കുശുമ്പും ,നിരാശയുമാണ് കാരണം.!!!മുസ്ലീങ്ങളെ മോശമാക്കാൻ ഏതവസരവവും ഉപയോഗിക്കുക.പക്ഷേ മിക്കപ്പോഴും സങ്കികൾ തന്നെ നാണം കേടാറാണുളളതെന്നതാണ് രസകരം.!!!