സാനിയ മിർസയും പാകിസ്ഥാൻ ക്രിക്കറ്റ് താരം ഷുഹൈബ് മാലിക്കും തമ്മിൽ വേർപിരിയുന്നു എന്ന് അഭ്യൂഹങ്ങൾ

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
21 SHARES
255 VIEWS

ഇന്ത്യൻ ടെന്നീസ് റാണി സാനിയ മിർസയും പാകിസ്ഥാൻ ക്രിക്കറ്റ് താരം ഷുഹൈബ് മാലിക്കും തമ്മിൽ വേർപിരിയുന്നു എന്ന് അഭ്യൂഹങ്ങൾ. അടുത്തിടെ സാനിയ പങ്കുവച്ച സോഷ്യൽമീഡിയ പോസ്റ്റിലും ഇതുമായി ബന്ധപ്പെട്ടു ചില സൂചന ഉണ്ട്. മാനസികമായി തളര്‍ന്നിരിക്കുന്നു. ഇനി ദൈവത്തില്‍ അഭയം തേടലാണ് ആശ്വാസമെന്നും ഏറ്റവും നല്ല ദിശയിലേക്ക് അവന്‍ നയിക്കുമെന്നും സാനിയ ഇന്‍സ്റ്റാഗ്രാമില്‍ സ്‌റ്റോറി പോസ്റ്റ് ചെയ്തതോടെയാണ് താരദമ്പതികളുടെ വേര്‍പിരിയല്‍ അഭ്യൂഹങ്ങള്‍ ശക്തമാക്കിയത്. 2010ലാണ് സാനിയ മിര്‍സയും ഷുഹൈബ് മാലിക്കും വിവാഹിതരായത്

പാകിസ്ഥാൻ ക്രിക്കറ്റ് താരങ്ങൾ പങ്കെടുക്കുന്ന ടെലിവിഷന്‍ ഷോ ആണ് ആസ്‌ക് ദി പവലിയന്‍, അതിൽ സാനിയ മിർസയെ കുറിച്ചും സാനിയയുടെ ക്രിക്കറ്റ് അക്കാദമികൾ കുറിച്ചുമുള്ള ചോദ്യങ്ങളിൽ നിന്നും ഷുഹൈബ് മാലിക് ഒഴിഞ്ഞു മാറിയിരുന്നു. ഇതുസംബന്ധിച്ച് എനിക്ക് അറിയില്ല എന്നായിരുന്നു ഷുഹൈബിന്റെ മറുപടി.ഇവർ വിവാഹ ബന്ധം ഒഴിയാന്‍ പോകുന്നു എന്നാണ് പാകിസ്താന്‍ മാധ്യമങ്ങളും റിപ്പോർട്ട് ചെയുന്നത്, എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് സാനിയയോ, ഷുഹൈബ് മാലിക്കോ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. 2018ല്‍ സാനിയയ്ക്കും ശുഹൈബിനും ഇഷാന്‍ മിര്‍സ എന്ന മകൻ ജനിച്ചിരുന്നു. ഇഷാന്‍ മിര്‍സയുടെ നാലാം ജന്മദിനം സാനിയയും ഷുഹൈബും ഒന്നിച്ചാണ് ആഘോഷിച്ചത്. എന്നാൽ ഇതിന്റെ ചിത്രങ്ങൾ ഷുഹൈബ് പങ്കുവച്ചെങ്കിലും സാനിയ പങ്കുവച്ചിരുന്നില്ല. ഇരുവരും പിരിഞ്ഞാണ് ജീവിക്കുന്നതെന്നും മകന്റെ പിറന്നാളിന് മാത്രം ഒരുമിച്ചു എന്നുമാണ് ചില പ്രചാരണങ്ങൾ.

 

Leave a Reply

Your email address will not be published. Required fields are marked *

LATEST

ആദ്യരാത്രി ബലപ്രയോഗത്തിലൂടെ ലൈംഗിക വേഴ്ച നടത്തുന്നതാണ് പുരുഷലക്ഷണം എന്നൊരു തെറ്റിദ്ധാരണ സമൂഹത്തില്‍ നിലവിലുണ്ട്.

ഡോ. അരുണ്‍ ബി. നായര്‍ അസിസ്റ്റന്റ് പ്രൊഫസര്‍, സൈക്യാട്രി മെഡിക്കല്‍ കോളേജ്, തിരുവനന്തപുരം

വിനയ് ഫോര്‍ട്ട്, കൃഷ്ണ ശങ്കര്‍, അനു സിത്താര എന്നിവർ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന വാതിലിന്റെ ട്രെയ്‌ലർ

സര്‍ജു രമാകാന്ത് സംവിധാനം ചെയ്യുന്ന “വാതില്‍ ” എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ടീസർ