1995 ഓഗസ്റ്റ് മുപ്പത്തിയൊന്നിന് ഉമ്മയുടെ കൈ കൊണ്ടു വിളമ്പിയ ചോറുണ്ട് ഉമ്മയോടും വീട്ടുകാരോടുംയാത്ര പറഞ്ഞുപോയ മകൻ ഇപ്പോൾ എവിടെ ?

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
18 SHARES
213 VIEWS

തിരോധാനത്തിൻ്റെ 27വർഷങ്ങൾ

Sanil Vincent

1995 ഓഗസ്റ്റ് മുപ്പത്തിയൊന്നിന് ഉമ്മയുടെ കൈ കൊണ്ടു വിളമ്പിയ ചോറുണ്ട് ഉമ്മയോടും വീട്ടുകാരോടുംയാത്ര പറഞ്ഞുപോയ മകൻ ഇപ്പോൾ എവിടെ ???

ചാവക്കാട് തിരുവത്ര സ്വദേശി റ്റി.പി. അബു എന്ന നാല്പത്തിരണ്ടുകാരനായ ടാക്സി ഡ്രൈവറുടെ തിരോധാനത്തിന് ഇരുപതിയേഴ് ആണ്ടുകൾ തികയുന്നു . അബുവിൻ്റെ തിരോധാനം ലോക്കൽ പോലീസ് മുതൽ സാക്ഷാൽ CBI വരെ അനേഷിച്ചിട്ടും അനേഷണത്തിൽ ഒരു തുമ്പും കണ്ടെത്താൻ സാധിച്ചില്ല. എത്ര സങ്കീർണ്ണമായ കേസുകളും അനേഷിച്ച് കണ്ടെത്തുന്ന കേരള പോലീസിന് അബുവിൻ്റെ തിരോധാനത്തിന് യാതൊരു ഉത്തരവും കണ്ടെത്താൻ സാധിക്കാതെ വരുമ്പോൾ ഇതിൻ്റെ പിന്നിൽ വൻശക്തികൾ ഉണ്ടോ എന്ന് പൊതുജനങ്ങൾ സംശയിക്കുന്നു.

ഗൾഫ് നാടുകളിൽ നിന്നും നിയമാനുസൃതമായി കൊണ്ടുവരുന്ന സ്വർണം അബു സ്വന്തം കാറിൽ കോയമ്പത്തൂരിലും മറ്റും കൊണ്ടുപോയി വില്പന നടത്തി പണം ബന്ധപ്പെട്ടവർക്ക് നൽകുകയും ചെയ്യുന്ന ജോലി അബു വിശ്വസ്തതയോടെ ചെയ്തിരുന്നു .1995 ആഗസ്റ്റ് മുപ്പത്തിയൊന്നാം തിയ്യതിയും സ്വർണം എയർപോർട്ടിൽ നിന്ന് സ്വീകരിച്ച് കോയമ്പത്തൂരിൽ വിൽപ്പന നടത്താനാണ് അബു പോയതെന്ന നിഗമനത്തിലാണ് വീട്ടുകാർ , സംഭവദിവസവും കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും ശേഖരിച്ച അഞ്ചുകിലോ സ്വർണവുമായി അബു കോയമ്പത്തൂരിലേക്ക് പോയി . കോയമ്പത്തൂരിൽ സ്വർണം വിറ്റ് ആ പണവുമായി വണ്ടിയോടിച്ചു വന്ന അബൂ തൃശൂർ മണ്ണുത്തിയിൽ നിന്ന് വീട്ടിലേക്കു വിളിച്ചു . തുടർന്ന് കേച്ചേരിയിൽ എത്തി സ്വർണ്ണത്തിന്റെ ഉടമയെ വിളിച്ചതായും പറയുന്നു . കേച്ചേരിയിൽ എത്തിയതിന് ശേഷം അബുവിന്റെ വിവരമൊന്നുമില്ല .

അബുവിനെ കാണാതായതോടെ അടുത്ത ദിവസം തന്നെ വീട്ടുക്കാർ ചാവക്കാട് പോലീസിൽ പരാതി നൽകി . പോലീസിന്റെ അന്വേഷണത്തിന്റെ ഭാഗമായി അബു ഓടിച്ചിരുന്ന കാർ എരുമപ്പെട്ടിക്കു സമീപം തയ്യൂർ എന്ന സ്ഥലത്തുനിന്നും ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി . കാറിൽ രക്ത കറകളും മറ്റുപല ലക്ഷണങ്ങളും കണ്ടെങ്കിലും പിന്നീടുള്ള തുടർ അന്വേഷണത്തിൽ ലോക്കൽ പോലീസും ക്രൈംബ്രാഞ്ചും വേണ്ട താൽപര്യം കാണി ക്കാതിരുന്നപ്പോഴാണ് അബുവിൻ്റെബന്ധുക്കൾ കേസ് സി.ബി.ഐ. അന്വേഷിക്കണമെന്ന ആവശ്യവുമായി ഹൈക്കോടതിയെ സമീപിച്ചത് . 2004-ൽ ഹൈക്കോടതി സി.ബി.ഐ. അനേഷണത്തിനുത്തരവിട്ടു . വർഷങ്ങളോളം സി.ബി.ഐ. കേസ് അനേഷിച്ചുവെങ്കിലും അബുവിനെ കണ്ടെത്താനോ കേസിനെന്തെങ്കിലും തുമ്പുണ്ടാക്കാനോ കഴിഞ്ഞില്ല. ഇൻ്റലിജൻസ് റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ഇതുവരെ കണ്ടെത്താൻ കഴിയാതെ ഒഴിവാക്കിയ എല്ലാ തിരോധാന കേസുകളും പുനരനേഷിക്കാൻ ആഭ്യന്തര വകുപ്പ് കഴിഞ്ഞ ദിവസം പോലീസിന് നിർദ്ദേശം നല്കിയിട്ടുണ്ട്. അബു ജീവിച്ചിരിപ്പുണ്ടോ ? അയ്യാൾക്ക് എന്ത് സംഭവിച്ചു എന്ന ചോദ്യത്തിന് വ്യക്തത വരുത്താൻ ഭരണകൂടത്തിന് കഴിയുമോ…?

Leave a Reply

Your email address will not be published. Required fields are marked *

LATEST

ശിവാജി ഭരിച്ചിരുന്നത് 1674 മുതൽ 1680 വരെ, എഡിസൺ വൈദ്യുത ബൾബ് കണ്ടു പിടിച്ചത് 1880 ൽ, അക്ഷയ്കുമാറിന്റെ ശിവാജിയെ ട്രോളുകാർ ഏറ്റെടുത്തു

മറാഠരുടെ അഭിമാനമായ ഛത്രപതി ശിവജിയെ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് ബോളീവുഡിന്റെ സ്വന്തം അക്ഷയ്കുമാർ.അക്ഷയ് കുമാര്‍

ആനക്കൊമ്പ് കേസ്, മോഹൻലാൽ നിയമലംഘനം നടത്തിയില്ലെന്ന് സർക്കാർ, ഒരു സാധാരണക്കാരന് ഈ ഇളവ് നൽകുമോ എന്ന് സർക്കാരിനോട് കോടതി

മോഹൻലാലിനെതിരായ ആനക്കൊമ്പ് കേസില്‍ സർക്കാർ മോഹൻലാലിന് അനുകൂലമായും ഹൈക്കോടതി സർക്കാരിനെ തിരുത്തിയും പറഞ്ഞതാണ്

“അച്ഛനമ്മാർ ഉണ്ടാക്കിയ സ്വർണമിട്ട് പട്ടുസാരിയും ഉടുത്ത് ഇളിച്ചു നിന്ന് മണവാട്ടി വേഷം കെട്ടാൻ എങ്ങനെ ഇപ്പോഴും പെൺകുട്ടികൾക്ക് മനസ്സ് വരുന്നു ? ” സരയുവിന്റെ കുറിപ്പ്

അഭിനേത്രിയും ഹ്രസ്വ ചിത്ര സംവിധായകയുമാണ് സരയു മോഹന്‍.1990 ജൂലൈ 10ന് ജനനം. മോഹനന്‍,

“ഇന്ത്യൻ കോടതികളിൽ കെട്ടിക്കിടക്കുന്ന അരക്കോടി കേസുകൾക്ക് വേണ്ടി ഇത്രയും ഹൃദ്യമായി ഈ സിനിമയെടുത്തിരിക്കുന്നത് പോലീസുകാരനോ വക്കീലോ അല്ലാത്ത തരുൺ മൂർത്തിയാണ് “- കുറിപ്പ്

സിവിൽ പൊലീസ് ഓഫീസർ ഉമേഷ് വള്ളിക്കുന്ന് സൗദി വെള്ളക്കയെ പ്രകീർത്തിച്ച് സമൂഹ മാധ്യമങ്ങളിലെഴുതിയ