വാലിബൻ ഒരു അസാധാരണ ചിത്രം

Sanitha Anoop

ഭൂമികുലുക്കി നെഞ്ചിൽ പെരുമ്പറ കൊട്ടുമാറുള്ള താളത്തിൽ വാലിബൻ നടന്നടുക്കുന്നത് നമ്മുടെ ഹൃദയത്തിലെ മയൂര സിംഹാസനത്തിലേക്കാണ് .ഒരു മായാലോകത്തു എത്തിയത് പോലെയാണ് ഫ്രയിമിലെ ആദ്യ കോട്ടയിലേക്ക് വാലിബന്റെ കാളവണ്ടിക്കൊപ്പം പ്രേക്ഷകനും എത്തുന്നത് .
മെല്ലെ മെല്ലെ ആണ് കഥയുടെ താളം ഉയരുന്നത് .പതിയെ പതിയെ വലിഞ്ഞു മുറുകി ഉയർന്നു പൊങ്ങി ആവേശത്തിരയിലേക്കു അതാണ് ഈ സിനിമയുടെ ഭംഗിയും .നിശബ്ദ്ധത ഒരു താളമായി ലയിച്ചു നില്കുന്നു ആദ്യാവസാനം .വിജയിയുടെ അട്ടഹാസവും ആവേശവും ഒരേപോലെ മോഹൻലാലിൽ ഭദ്രം .

 ദേശവും ഭാഷയും പിടിതരാത്ത ഒരു ഉത്തരേന്ത്യൻ ഗ്രാമത്തിലേക്കാണ് കാളവണ്ടിയിൽ നിന്നും വാലിബന്റെ എൻട്രി .പോരിന് വിളിക്കുന്ന മല്ലന്റെ മുന്നിലേക്ക് ചടുലതാളത്തിൽ അയാൾ ചാടിയിറങ്ങുന്നു .ആ നാട്ടിലെ മല്ലനെ തോല്പിക്കുന്ന നായകനൊപ്പം അനേകം മല്ലയുദ്ധങ്ങൾക്കായി ആ കാളവണ്ടി സഞ്ചരിക്കുന്നു .ആ വണ്ടിയിലെ മാറാപ്പു പോലെ പ്രേക്ഷകനും ഒന്നാമത്തെ സീൻ മുതൽ വാലിബനൊപ്പം ഊരുചുറ്റൽ തുടങ്ങുന്നു .ആ വിജയത്തിന് പിന്നാലെ ഓരോരോ ദേശകാലങ്ങൾ താണ്ടി കഥ മുന്നേറുന്നു .പ്രേക്ഷകനും ആ കാളവണ്ടിക്കൊപ്പം യാത്ര ചെയ്യുമ്പോൾ വാലിബൻ നമുക്കുള്ളിൽ മലൈക്കോട്ട വാലിബൻ ആയി വാനോളം വളരുന്നു .തിയേറ്ററിനുള്ളിൽ ഒരു മായികലോകമാണ് പ്രേക്ഷകന് കാണുന്നത് .

വരണ്ട ഭൂമികയും കാളവണ്ടിയും കളരിയും ഒക്കെ നമ്മുടെ സാമ്പ്രദായിക കാഴ്ചകളിൽ നിന്നും മാറിനിൽക്കുന്നുണ്ട് .കഥാപാത്രങ്ങളുടെ വേഷങ്ങൾ ആഭരണങ്ങൾ ഒക്കെയും ഒരു വെറൈറ്റി ഫീൽ ആദ്യാവസാനം ഒരു അതിശയപ്പുഴ പോലെ നീണ്ടുകിടക്കുന്നുണ്ട് .ചുവപ്പിന്റെ ….ഇരുട്ടിന്റെ ….സംഗീതത്തിന്റെ….ഒരു വൈൽഡ് ഫീൽ ഇടിമുഴക്കം പോലെ നെഞ്ചിനുള്ളിൽ .ലോകോത്തരമാണ് മധു നീലകണ്ഠന്റെ ഛായാഗ്രഹണം.എല്ലാ സിനിമകളുടെ പിന്നിലും ഒരു കൂട്ടം ആളുകൾ ഉണ്ട് .ഇവിടെ ക്യാമറ ടീം പോലെ തന്നെ ശക്തവും കൃത്യവുമാണ് കലാസംവിധാനം .കഥപറയുന്ന ഫ്രയിമുകൾ ഗോകുലേട്ടന്റെ മികവിനെ തെളിച്ചു കാട്ടുന്നു .

അതീവ ബലവാനായ വാലിബൻ ആയി മോഹൻലാലും വിഷസൂചി ആയി ആശാനും ഒന്നിനൊന്നു മെച്ചപ്പെട്ട പ്രകടനം .ഇട്ടിമാണിക്കു ശേഷം ഇന്നാണ് വീണ്ടും തൃശൂർ രാഗത്തിൽ ഒരു സിനിമ കാണുന്നത് .ഫാമിലി ഓഡിയൻസ് വളരെ ആസ്വദിച്ച് കാണുന്നുണ്ടായിരുന്നു ഇന്ന് സിനിമ .ഞാനും മോന്റെ ഒപ്പം ആണ് സിനിമ കണ്ടത് .ടോട്ടാലി ഒരു ഫ്രഷ് മൂഡ് എനിക്ക് കിട്ടി ഈ സിനിമ .പതിവ് സിനിമാരീതികളിൽ നിന്നും ഒരാൾ മാറി നടക്കുമ്പോൾ നല്ലതു എന്ന് ബോധ്യം ഉണ്ടെങ്കിൽ എന്തിനാണ് പ്രിയരേ കൈ അടിക്കാൻ മടിക്കുന്നത്.
ലിജോ ജോസ് പെല്ലിശേരി ഒന്ന് പോലെ അല്ലാത്ത വഴികളിലൂടെ നടക്കുമ്പോൾ ഞാൻ കൈ അടിക്കുന്നുണ്ട് ,ഈ സിനിമ തിയേറ്ററിൽ പോയിക്കണ്ട പ്രേക്ഷക എന്ന നിലയിൽ .ഐറ്റം ഡാൻസ് ഒരു അനിവാര്യ ഘടകം ആയിരുന്നില്ല ഈ സിനിമയിൽ,എന്നിട്ടും ഉൾപ്പെടുത്തി എന്നതിൽ വിയോജിപ്പുണ്ട് .അത് ഒഴിവാക്കിയാൽ വാലിബൻ ഒരു കിടിലോസ്‌കി പടമാണ്.അഡാർ ഐറ്റം

You May Also Like

ഇന്റർവ്യൂ ചെയ്യാനെത്തിയ വ്യക്തിയുടെ പേര് ലക്ഷ്മി എന്നറിഞ്ഞപ്പോൾ മക്കളോടുള്ള ഇഷ്ടം അയാളിൽ വീണ്ടും നിറഞ്ഞൊഴുകി

Hari Mohan 30 വർഷമായിട്ടുണ്ട് സുരേഷ് ഗോപിയുടെ ഒന്നര വയസ്സുള്ള മകൾ ലക്ഷ്മി ഒരു വാഹനാപകടത്തിൽ…

“ഇതൊക്കെയൊരു കൈത്തൊഴിൽ ആണോ മാമാ….”, ഷെഫീക്കിന്റെ സന്തോഷം നാളെ മുതൽ

ഇതൊക്കെയൊരു കൈത്തൊഴിൽ ആണോ മാമാ…. ???? ഷെഫീക്കിന്റെ സന്തോഷം നാളെ മുതൽ തീയേറ്ററുകളിൽ.. ചിത്രത്തിന്റെ മൂന്നാമത്തെ…

മാളികപ്പുറത്തിന്റെ കഥ പറഞ്ഞു മമ്മൂട്ടി, വീഡിയോ ശ്രദ്ധിക്കപ്പെടുന്നു

ഉണ്ണി മുകുന്ദൻ നായകനാകുന്ന പുതിയ ചിത്രമാണ് ‘മാളികപ്പുറം’. പ്രഖ്യാപിച്ചത് മുതൽ ചർച്ചയാകുന്ന ഈ ചിത്രം സംവിധാനം…

ദീർഘ നേരം ശ്വാസം പിടിച്ചു പാടുന്ന യേശുദാസ് ഗിമ്മിക്ക് ബോധങ്ങളെ തകർത്തെറിയുന്നുണ്ട് ഈ പുരസ്‌കാരം

  Ramdas Kadavallur ഈ അവാർഡ് നിർണയത്തിൽ ഏറ്റവും ആഹ്ളാദിപ്പിക്കുന്നതും ഏറ്റവും തിളക്കമുള്ള ഒന്നായി നില്ക്കുന്നതും…