ദേശാടനക്കിളിയെ കാണാറുണ്ടോ ?

66

സനിത അനൂപ്

ദേശാടനക്കിളിയെ കാണാറുണ്ടോ …

സാലി എന്ന കൗമാരക്കാരിയെ ഇരുകയ്യും നീട്ടിയാണ് മലയാളി സ്വീകരിച്ചത് .പദമരാജന്റെ ദേശാടനക്കിളി കരയാറില്ല എന്ന സിനിമയിലൂടെയാണ് ആന്ധ്രാക്കാരിയായ ശാരി മലയാളസിനിമയുടെ ഫ്രെമിൽ എത്തിയത് .കൗമാരത്തിന്റെ കുറുമ്പും ലെസ്ബിയനിസവും തീം ആക്കിയ സിനിമ എന്നത്തേയും സൂപ്പർ ഹിറ്റ് ആയിരുന്നു .മോഹൻലാലും കാർത്തികയും ഉർവശിയും അഭിനയിച്ച സിനിമയിലൂടെ ശാരി നമ്മുടെ പ്രിയ നായിക ആയി മാറി .

സാലിക്കു ശേഷം സോളമന്റെ സോഫിയ ആയാണ് വീണ്ടും ശാരി എത്തിയത് . .നമ്മൾ എന്നും നൊസ്റ്റു പറയുന്ന പദമരാജൻ സിനിമകളിലെ ജീവനുള്ള നായികമാർ .നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകളിലെ സോഫിയ കരുത്തുള്ള സ്ത്രീ കഥാപാത്രമായി മലയാളസിനിമയുടെ വെള്ളി വെളിച്ചത്തിൽ ഉണ്ട് .രണ്ടാം അച്ഛന്റെ ക്രൂരമായ ബലാത്സംഗത്തിന് ശേഷവും സോളമനാൽ പ്രണയിക്കപ്പെട്ടവൾ .

മലയാളത്തില്‍ ഇറങ്ങിയ എക്കാലത്തേയും മികച്ച പ്രണയകഥയായ നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകൾ പത്മരാജന്റെ മികച്ച ക്ലാസിക് ചിത്രം കൂടിയായിരുന്നു.ചിത്രത്തിലെ സോഫിയ എന്ന കഥാപാത്രത്തെ മികവുറ്റതാക്കിയത് ശാരിയുടെ സ്വാഭാവിക അഭിനയം ആയിരുന്നു . എന്നാല്‍ ആ കഥാപാത്രം വളരെ അപ്രതീക്ഷിതമായായിരുന്നു ശാരിക്കു ലഭിച്ചത് .

ചിത്രത്തിലെ നായികയെ അന്വേഷിച്ച് പത്മരാജന്‍ സാര്‍ ഏറെ നടന്നു. പലരേയും ഇന്റര്‍വ്യൂ ചെയ്‌തെങ്കിലും ആരേയും ശരിയാകാതെ ഒടുവിലാണ് തനിക്ക് ആ റോള്‍ ലഭിക്കുന്നത്. പത്മരാജന്‍ സാറില്‍ വിശ്വാസമുള്ളതുകൊണ്ട് തന്നെ കഥ പോലും ചോദിക്കാതെയാണ് താന്‍ ആ സിനിമയില്‍ അഭിനയിക്കാന്‍ സമ്മതം നല്‍കിയതെന്നും ശാരി പറയുന്നു. ഒരു മേയ് മാസപ്പുലരിയിൽ, പൊൻ‌മുട്ടയിടുന്ന താറാവ് തുടങ്ങിയ ചിത്രങ്ങളും ശാരിയുടെ ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങളാണ്.പൊന്മുട്ടയിടുന്ന താറാവിൽ ഡാൻസ് ടീച്ചറായി ശാരി ഫ്രെമിൽ എത്തിയപ്പോൾ നന്മയുള്ള ജീവനുള്ള മറ്റൊരു കഥാപാത്രത്തെക്കൂടി മലയാളസിനിമക്കു ലഭിച്ചു .

നമുക്കു പാർക്കാൻ മുന്തിരിത്തോപ്പുകൾ-ലെ അഭിനയത്തിന് മികച്ച നടിയ്ക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരത്തിന് ശാരി അർഹയായി. എഴുപതിലധികം മലയാളചിത്രങ്ങളിലും മുപ്പതിലധികം തമിഴ് ചിത്രങ്ങളിലും ശാരി അഭിനയിച്ചിട്ടുണ്ട്. മലയാളം,തമിഴ് ചിത്രങ്ങൾ കൂടാതെ തെലുങ്കു, കന്നഡ സിനിമകളിലും ശാരി അഭിനയിച്ചിട്ടുണ്ട്. .അടുത്ത് പൃഥ്വിരാജ് നായകൻ ആയ ചോക്കലേറ്റ് എന്ന സിനിമയിൽ കോളേജ് പ്രിൻസിപ്പൽ ആയാണ് അവർ ഒടുവിൽ അഭിനയിച്ചത് .സിനിമകൾ കൂടാതെ മലയാളം,തമിഴ്,തെലുങ്കു ടെലിവിഷൻ സീരിയലുകളിൽ ശാരി അഭിനയിക്കുന്നുണ്ട്.