ഫോട്ടോ ചലഞ്ചുകൾ ഇഷ്ടപ്പെടാത്തവർ മാറിനടക്കുക, എന്തിനും കുറ്റപ്പെടുത്തൽ ഒരു മനോരോഗമാണ്

Sanitha Manohar എഴുതുന്നു.

“സാരി ചലഞ്ച്, ചിരി ചലഞ്ച്, കപ്പിൾ ചലഞ്ച് എന്നിങ്ങനെ വിവിധ ഫോട്ടോ ചലഞ്ചുകളുടെ ആഘോഷമാണല്ലോ എഫ് ബി യിൽ . ചിലർ ആ ആഘോഷത്തിനൊപ്പം നിൽക്കുമ്പോൾ മറ്റു ചിലർ വിമർശനവും പരിഹാസവുമായി ഇറങ്ങിയിട്ടുണ്ട്. എന്തിനാണ് പരിഹാസം എന്ന് മനസ്സിലായില്ല . ചലഞ്ചുകളിലൂടെ അവർ ആരെയെങ്കിലും ഉപദ്രവിക്കുന്നുണ്ടോ?

Smile Challenge « Confidence Coachഇത്തരം ചലഞ്ചുകളുടെ ഭാഗമാവുന്നത് കൂടുതലും സ്ത്രീകളാണ് എന്നത് കൊണ്ട് തന്നെ പരിഹാസം സ്ത്രീകൾക്ക് നേരെയാണ്. എഫ് ബി യിൽ സ്ത്രീകൾ സജീവമാവുന്നത് പല രീതിയിൽ ആണ് ഫോട്ടോ ഇടുന്നതിലൂടെ എഴുത്തിലൂടെ പാചക കുറിപ്പുകളിലൂടെ പാട്ടിലൂടെ നൃത്തത്തിലൂടെ ഗൗരവമായ ചർച്ചകളിലൂടെ മറ്റു പോസ്റ്റുകൾ ഷെയർ ചെയ്യുന്നതിലൂടെ.ഇതൊന്നുമില്ലാതെ വെറുതെ കണ്ടുകൊണ്ടിരിക്കുന്നവരും ഉണ്ട് . ചിലർ അവരവരുടെ അപ്പോഴത്തെ മാനസികാവസ്ഥയെയും പങ്കു These 11 Signs Prove That Your Husband is The Bestവയ്ക്കാറുണ്ട്. സ്ത്രീകളെ സംബന്ധിച്ച് അവരവരെ പ്രകാശിപ്പിക്കാൻ കിട്ടിയ ഒരിടമാണ് എഫ് ബി. അതെ സമയം എഫ് ബി കിട്ടാക്കനിയായിട്ടുള്ള എത്രയോ സ്ത്രീകളും ഉണ്ട്. എഫ് ബി ഉപയോഗിക്കുന്ന സ്ത്രീകളെ മോശക്കാരായി കാണുമെന്ന് ഭയന്ന് ആ വശത്തേയ്ക്ക് തിരിഞ്ഞു നോക്കാത്തവരും ഉണ്ട് . എഫ് ബി മൊത്തം ചതികളാണ് അപകടമാണ് എന്നൊക്കെ പറഞ്ഞു പേടിപ്പിച്ച് ഭർത്താവും മക്കളും നിയന്ത്രിക്കുന്ന സ്ത്രീ പ്രൊഫൈലുകളുമുണ്ട് . ഒരു കുടുംബ ഫോട്ടോയോ മറ്റോ ഇടാൻ അനുവദിച്ചാൽ ആയി . ഒട്ടും ഭയമില്ലാതെ എല്ലാ പരിഹാസങ്ങളെയും കാറ്റിൽ പറത്തി ഇവിടം ആഘോഷമാക്കുന്ന സ്ത്രീകളെ കാണുമ്പോൾ സന്തോഷം തോന്നാറുണ്ട്.

ഇടക്കിടെ പ്രൊഫൈൽ ചിത്രം മാറ്റുന്നതിനെ പരിഹസിച്ചപ്പോൾ അവർ നിത്യവും മാറ്റാൻ തുടങ്ങി. കാലുകാണുന്ന വസ്ത്രത്തെ പരിഹസിച്ചപ്പോൾ അങ്ങിനെയുള്ള ചിത്രങ്ങൾ തന്നെയിട്ടു. കവിതകളെ പരിഹസിച്ചപ്പോൾ കവിതകൾ എഴുതികൊണ്ടേയിരുന്നു. അഭിപ്രായങ്ങളെ പരിഹസിച്ചപ്പോൾ ശക്തമായി പറഞ്ഞുകൊണ്ടേയിരുന്നു. അങ്ങിനെ ഒരുപാട് ഒരുപാട് പരിഹാസങ്ങളോട് പൊരുതിയാണ് സ്ത്രീകൾ ഈ ഇടത്തിൽ നിൽക്കുന്നത് . വേദനിച്ച് ഭയന്ന് മാറിനിൽക്കുന്നവരും ഉണ്ട് . ഗൗരവമുള്ള രാഷ്ട്രീയ സാമൂഹ്യ ചർച്ചകൾക്ക് ഉപയോഗിക്കുന്നതിനേക്കാൾ ഭൂരിഭാഗം സ്ത്രീകളും സ്വന്തം സന്തോഷങ്ങളെ പ്രകടിപ്പിക്കാനുള്ള ഇടമായിട്ടാണ് എഫ് ബിയെ കാണുന്നത് . എതിരഭിപ്രായത്തെ പ്രതിരോധിച്ചു നിൽക്കാൻ സാധിക്കാത്തതുകൊണ്ട് തന്നെയാവും.

നിരീക്ഷിക്കുന്നവരുണ്ടെങ്കിലും അഭിപ്രായം പ്രകടനം നടത്താത്തവരാണ് ഭൂരിഭാഗം പേരും. കൃത്യമായ അഭിപ്രായം ഉണ്ടെങ്കിൽ പോലും പറയില്ല. ചിലരൊക്കെ പോസ്റ്റിനെ കുറിച്ച് അഭിപ്രായം ഇൻബോക്സിലാണ് പറയുക. ഭയമാണ് . ലൈക്കിടാൻ പോലും. എന്നാൽ അത്തരം ഭയങ്ങളെ മറികടന്ന് ഇവിടെ സജീവമാവാൻ ശ്രമിക്കുന്നവരും ഉണ്ട് .ജീവിതത്തിൽ പല ചലഞ്ചിലൂടെ കടന്നു പോയിട്ടുള്ളവർ തന്നെയാണ് സാരി ചലഞ്ചിന്റെയും കപ്പിൾ ചലഞ്ചിന്റെയും ചിരി ചലഞ്ചിന്റെയും ഒക്കെ ഭാഗമാവുന്നതും. ഒരു രസം ഒരു സന്തോഷം അത്രയേ ഉള്ളൂ . ഈ കെട്ട കാലത്ത് ഒന്നു പുറത്തുപോവാൻ പോലും കഴിയാത്ത അവസ്ഥയിൽ ഇങ്ങനെയുള്ള ചലഞ്ചിന്റെയൊക്കെ ഭാഗമായി രസിക്കുന്നു. ഈ കെട്ടകാലത്ത് ഇത്തരം ചലഞ്ചുമായി വരാൻ നാണമില്ലേന്ന് ചോദിക്കുന്നവരുണ്ട് .

നാട്ടിൽ പട്ടിണികിടക്കുന്ന മനുഷ്യരുണ്ടെന്ന് കരുതി നമ്മളൊക്കെ പട്ടിണികിടക്കുകയാണോ? ഇനി അങ്ങിനെ കിടന്നാൽ അവരുടെ പട്ടിണി മാറുമോ? ചെയ്യേണ്ടത് നമ്മുടെ പ്രിവിലേജുകളിലിരുന്ന് നമ്മൾ സന്തോഷിക്കുമ്പോൾ അവരെകൂടി ചേർത്തുപിടിക്കാൻ ശ്രമിക്കുക എന്നതാണ് . കപ്പിൾ ചലഞ്ചിന്റെ ഭാഗമായി ഫോട്ടോ ഇട്ട സ്ത്രീയോട് ഒരാൾ ചോദിക്കുന്നുണ്ടായിരുന്നു കപ്പിൾ ചലഞ്ചിന്റെ ഒക്കെ ഉദ്ദേശം എന്താണെന്ന്. എന്ത് ഉദ്ദേശം കപ്പിൾ ചലഞ്ചായതുകൊണ്ട് ഭർത്താവിനൊപ്പം ഒരു ഫോട്ടോ ഇടുന്നു. അത്ര തന്നെ. അതിനപ്പുറം വിമർശകന്റെ കണ്ടെത്തൽ പോലെ ഒറ്റയ്ക്ക് ജീവിക്കുന്നവരെ വെല്ലുവിളിക്കുകയൊന്നും അല്ല .

അങ്ങിനെയെങ്കിൽ കവിത എഴുതിയിടുന്നവർ, കുട്ടികൾക്കൊപ്പം ഫോട്ടോ ഇടുന്നവർ ,പുരസ്കാരം കിട്ടിയതായി അറിയിക്കുന്നവർ, സ്വന്തം പാട്ടും നൃത്തവും ഇടുന്നവർ ഒക്കെ ചെയ്യുന്നത് അതിനു സാധ്യമാവാത്ത ആളുകളെ വെല്ലുവിളിക്കുകയാണോ?. അവരവരുടെ സന്തോഷങ്ങൾ നമ്മളെ അറിയിക്കുന്നു എന്നതിൽ കവിഞ്ഞ് ആഴത്തിൽ വിശകലനം നടത്തുന്നവരോട് സഹതാപം മാത്രം. ഈ ചലഞ്ചൊക്കെ നവ മാധ്യമ ബിസിനസ് അജണ്ടയാണെന്നാണ് ചില കണ്ടെത്തൽ . നവമാധ്യമങ്ങൾ തന്നെ ഒരു തരം ബിസിനസ് അജണ്ടയല്ലെ. ഈ വിമർശകരുടെ പ്രൊഫൈലിൽ പോയി നോക്കണം പലപ്പോഴായി പലർക്കൊപ്പമുള്ള ഫോട്ടോകളും ഇട്ടിട്ടുണ്ട്. ചലഞ്ചിന്റെ ഭാഗമായി ഇടുന്നില്ല എന്നേയുള്ളൂ . ഇത്തരം ചലഞ്ചുകളൊക്കെ എഫ് ബിയുടെ തമാശകളായേ തോന്നിയിട്ടുള്ളൂ . അത്തരം തമാശകൾ ആസ്വദിക്കുന്നവർ അത് ചെയ്യട്ടെ . അത് കണ്ടു അസ്വസ്ഥത തോന്നുന്നവർക്കു മാറി നടക്കാനുള്ള അവസരം എഫ് ബി തരുന്നുണ്ടല്ലോ . അത് ഉപയോഗപ്പെടുത്തുക. എഫ്ബി എന്റർടൈൻമെന്റായി കാണുന്നവരെ അതിന് അനുവദിക്കുക .ഗൗരവമായി കാണുന്നവരെ അതിനും. അല്ലാതെ പരിഹസിക്കാനിറങ്ങുന്നവർ ചെയ്യുന്നത് വ്യക്തിസ്വാതന്ത്ര്യത്തെ പരിഹസിക്കുകയാണ് . ഫോട്ടോ ചലഞ്ചുകൾ നമ്മുടെ ബുദ്ധിക്ക്, ഗൗരവത്തിന് യോജിച്ചതല്ലാന്നു കരുതി അത്രേം ബുദ്ധിയും ഗൗരവവും ഇല്ലാത്തവരെ പരിഹസിക്കുന്നത് മഹാ ബോറാണ്.”