Connect with us

Life

ജീവിക്കാൻ മറക്കുന്നവരോട് ഒരു വാക്ക്…

പണ്ട് ഒരു ധനാഢ്യൻ ഒത്തിരി സമ്പാദിച്ചയാൾ, പ്രായമായപ്പോഴാണ് മനസ്സിലായത് താൻ സമ്പാദിക്കുന്നതിനിടയിൽ ജീവിക്കാൻ മറന്നുപോയി എന്ന്.. എന്നാൽ ഇത് എത്ര പറഞ്ഞു മനസ്സിലാക്കാൻ

 42 total views,  2 views today

Published

on

സനിത പാറാട്ട്

ജീവിക്കാൻ മറക്കുന്നവരോട് ഒരു വാക്ക്…

അങ്ങനെ വീട്ടിൽ നിന്നും ഉദ്ദേശം 12 കിലോമീറ്റർ ദൂരെ ഗോപിയേട്ടന്റെ ചായക്കട. സൈക്കിൾ ചവിട്ടി കുറച്ചു ക്ഷീണിച്ച് ഞങ്ങൾ അവിടെ ചെന്ന് കയറുമ്പോൾ നിറഞ്ഞ ചിരിയോടെ ഗോപിയേട്ടൻ. ആദ്യമായി കാണുകയാണ്, എന്നാലും ഒരു അതിഥിക്ക് നൽകുന്ന സ്നേഹം മുഖത്തുണ്ട്. നല്ലൊരു കാപ്പിയും ചൂട് പഴംപൊരിയും കഴിക്കേ fm ലൂടെ പത്മരാജന്റെ ഞാൻ ഗന്ധർവ്വനിലെ പാട്ട്…. ആഹാ,, ലോകം എത്ര സുന്ദരം മനോഹരം.!! ഈ സുന്ദര ലോകത്തെ ആസ്വദിക്കാൻ നിങ്ങൾക്ക് വേണ്ടത് കനത്ത ബാങ്ക് ബാലൻസോ മാർബിളിൽ തീർത്ത കൊട്ടാരമോ മുന്തിയയിനം വാഹനങ്ങളോ, ഒന്നുമല്ല…അതൊന്നും സന്തോഷത്തിന് വേണ്ടുന്ന വസ്തുതകളേയല്ല. മറിച്ച് എല്ലാവരെയും സമന്മാരായി കണ്ട് ഉള്ളതിൽ തൃപ്തിപ്പെടാനുള്ള മനസ്സാണ്….

നിങ്ങളൊരു അധ്വാനിക്കുന്ന ആളാണോ? വലിയ തിരക്കുകളിൽ ഓടുന്ന ആളാണോ? സ്വന്തം വീട്ടിലുള്ളവരെ പോലും കാണാൻ സമയം കിട്ടാത്ത ആളാണോ? എന്നാൽ ഒരു കാര്യം പറയട്ടെ, നിങ്ങൾ ജീവിക്കാൻ മറക്കരുത് എന്ന് പറയാനാണ് ഞാൻ വന്നത്. നമുക്ക് കഴിയാനുള്ളത് സമ്പാദിച്ചു കഴിഞ്ഞാൽ പിന്നെ ഒന്ന് ജീവിക്കണം. അക്കൗണ്ടിൽ പണം പെരുകുന്നത് സന്തോഷമായി കാണുന്ന ആളുകളുണ്ട് അവരോട് ഒരു കഥ പറയാം..

പണ്ട് ഒരു ധനാഢ്യൻ ഒത്തിരി സമ്പാദിച്ചയാൾ, പ്രായമായപ്പോഴാണ് മനസ്സിലായത് താൻ സമ്പാദിക്കുന്നതിനിടയിൽ ജീവിക്കാൻ മറന്നുപോയി എന്ന്.. എന്നാൽ ഇത് എത്ര പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചിട്ടും തന്റെ മകന് മനസ്സിലാകുന്നില്ല എന്നതിൽ അയാളേറെ ദുഃഖിച്ചു.. മകൻ അയാളെക്കാൾ വലിയ സമ്പാദ്യശീലം ഉള്ളവൻ. അവസാനം അയാൾക്ക് അസുഖമായി,, മരണത്തോടടുത്തു.. മരണമൊഴിയായി അയാൾ മകന്റെ കയ്യിൽ ഒരു ജോഡി കീറിയ സോക്സ് കൊടുത്തുകൊണ്ട് പറഞ്ഞു,, മോനേ വാപ്പാ മരിക്കുമ്പോൾ മയ്യത്തിന് ഈ സോക്സ് ഇടുവിയ്ക്കണം,, എന്നിട്ടേ അടക്കം ചെയ്യാവൂ.. ആ സോക്സ് കണ്ട മകൻ അന്തംവിട്ടു. എന്നാലും സമ്മതിച്ചു. വാപ്പ മരിച്ചു. മയ്യത്ത് എടുക്കും മുൻപേ വാപ്പയുടെ ആഗ്രഹം മകൻ മതപണ്ഡിതന്മാരോരോട് പറഞ്ഞു. എന്നാൽ അവർ സമ്മതിച്ചില്ല,, സാധിക്കില്ല മോനെ, ദുനിയാവിൽ നിന്നും ഒന്നും തന്നെ കൊണ്ടുപോകാൻ കഴിയില്ല. അവരുടെ വാക്കുകൾ കേട്ടാണ് ആ മകന് തിരിച്ചറിവുണ്ടായത്.. സ്വന്തം മകന് ജീവിതമെന്തെന്ന് മനസ്സിലാക്കാൻ വേണ്ടി വാപ്പ ചെയ്ത അറ്റകൈ പ്രയോഗം ആയിരുന്നു അത്.

എനിക്ക് പരിചയമുള്ള ഒരു ടീച്ചർ ഉണ്ടായിരുന്നു. അവർ റിട്ടയർമെന്റ്നുശേഷം ഒരു പ്രമുഖ ഇൻഷുറൻസ് കമ്പനിയുടെ ഏജന്റ് ആയി. അവരുടെ ഭാഗ്യമോ നിർഭാഗ്യമോ അവരുടെ ശിഷ്യർ എല്ലാം ഉന്നത ജോലിയിൽ ഉള്ളവരായിരുന്നു.
അവരെല്ലാം പോളിസി എടുക്കുകയും അധികം വൈകാതെ ടീച്ചർ നല്ലൊരു വരുമാനക്കാരിയാവുകയും ചെയ്തു. പക്ഷേ അവരുടെ എഴുപത്തിയഞ്ചാമത്തെ വയസ്സിലും അവർ ഏജന്റ് ആയിരുന്നു. ഓഫീസിലെ സ്റ്റെപ്പുകൾ കയറാൻ കഷ്ടപ്പെടുന്ന അവരോട് ഒരിക്കൽ ഞാൻ ചോദിച്ചു എന്തിനാണ് ടീച്ചർ ഇനിയും ഇത്ര കഷ്ടപ്പാട് എന്ന്.. അവർ അതിനു പറഞ്ഞ മറുപടി എന്റെ കണ്ണ് നനയിച്ചു. സനിത, എനിക്ക് പണത്തിന് ആവശ്യം ഉണ്ടായിട്ടല്ല പക്ഷേ എന്റെ മക്കൾ ഇപ്പോൾ എന്നെ ഒരു വരുമാനമാർഗം മാത്രമായാണ് കാണുന്നത്. വീട്ടിലിരിക്കാൻ വയ്യ. ഒരു പ്രായമായാൽ നമ്മൾ ചിലപ്പോഴെങ്കിലും കുടുംബാംഗങ്ങളുടെ വെറും വരുമാനമാർഗം മാത്രം ആകും എന്നതും ഞാൻ ഉൾക്കൊണ്ട പാഠം..

ചില ആളുകളെ നമ്മൾ കണ്ടിട്ടില്ലേ അടഞ്ഞുപോകുന്ന കണ്ണുകളെ വലിച്ചു തുറന്നുവെച്ച് ഏകാന്തതയിൽ വലിയ കെട്ടിടങ്ങൾക്ക്‌ കാവൽ നിൽക്കുന്ന സെക്യൂരിറ്റി എന്ന് നമ്മൾ വിളിക്കുന്ന തലനരച്ച വരെ. അവർക്ക് രാത്രിയിൽ ഒന്ന് നടു നിവർത്തണം എന്ന ആഗ്രഹം ഏറെയായിരിക്കും. പക്ഷേ പല കാരണങ്ങളാൽ എന്തുചെയ്യാൻ.!!
നമുക്ക് അധ്വാനിക്കാൻ സമ്പാദിക്കാൻ ഒരു സമയമുണ്ട്. സർക്കാർ റിട്ടയർമെന്റ് പറഞ്ഞത് ഗവൺമെന്റ് ഉദ്യോഗസ്ഥരെ മാത്രം കണക്കുകൂട്ടിയല്ല. എല്ലാവർക്കും ബാധകമാണത്. ഒരു കാര്യം മനസ്സിലാക്കുക മരിക്കുംവരെ അധ്വാനിച്ചാലും തീരാത്ത ആവശ്യങ്ങളാണ് നമുക്കുള്ളത്.. അതിനെ ചിട്ടപ്പെടുത്തേണ്ടത് നാം തന്നെയാണ്…

ഇനി നിങ്ങൾ പ്രകൃതിയിലേക്ക് നോക്കണം. കയ്യും വീശി ഇറങ്ങി നടക്കണം. അടുത്തുകണ്ട ചായക്കടയിൽ കയറണം. ഒരു ചൂട് ചായ ഊതികുടിച്ച് ഈ പറഞ്ഞ പാട്ടും കേട്ട് പുഞ്ചിരിക്കുന്ന ആളുകളെ കണ്ടാൽ നിങ്ങളും അറിയാതെ പാടി പോകും… ഈ മനോഹര തീരത്ത് തരുമോ ഇനിയൊരു ഒരു ജന്മം കൂടി…

Advertisement

 43 total views,  3 views today

Advertisement
Boolokam1 month ago

ആരുംപറയാത്ത പുരുഷ വേശ്യകളുടെ കഥയുമായി ‘ജിഗോള’

Entertainment3 weeks ago

ഏവരും കാത്തിരുന്ന ബൂലോകം ടീവി അവാർഡുകൾ പ്രഖ്യാപിച്ചു

Entertainment1 month ago

ആതുരസേവനവും സിനിമയും, അഭിമുഖം : ഡോക്ടർ ജിസ് തോമസ്

Boolokam1 month ago

വിവേകാനന്ദൻ പറഞ്ഞതു തന്നെയാണ് ‘കാലമാടൻ’ പറയുന്നതും

Entertainment2 months ago

ജീവിതം അവസാനിക്കുമ്പോഴല്ല, ജീവിക്കുമ്പോഴാണ് ചിന്തിക്കേണ്ടതെന്നു ‘പൂജ്യം’ പറയുന്നു

Entertainment2 months ago

‘അന്നുപെയ്ത മഴയിൽ’ അപവാദക്കുരുക്കുകളിൽ ജീവിതം നഷ്ടപ്പെടുത്തിയവർക്കു വേണ്ടി

Entertainment1 month ago

ചലനമറ്റ വാളും ചിലമ്പും പിന്നെ കോമരവും

Boolokam1 month ago

വിനോദത്തിന്റെ കലവറയായി ബൂലോകം ടീവീ വെബ് ആപ്പ് പ്രവർത്തനക്ഷമം ആയിരിക്കുന്നു

Entertainment3 weeks ago

മികച്ച സംവിധാനത്തിനുള്ള അവാർഡ്, മൂന്നു വ്യത്യസ്തമായ സബ്‌ജക്റ്റുകൾ

Entertainment1 month ago

അടിച്ചുപൊളി ഞായർ ദീപുവിന് തല്ലിപ്പൊളി ഞായർ ആയതെങ്ങനെയാണ് ?

Entertainment3 weeks ago

സണ്ണിചാക്കോ, സാമൂഹിക പ്രതിബദ്ധതയിൽ ഊന്നിയ ബിസിനസും കലയും

Entertainment3 weeks ago

ഐശ്യര്യയുടെ കരച്ചിൽ നമ്മുടെ ഉച്ചിയിൽ മിന്നൽപ്പിണറുകൾ ആയി പതിക്കാതിരിക്കട്ടെ

Advertisement