ഇരുപതാം പിറന്നാൾ അടിച്ചുപൊളിക്കുകയാണ് സാനിയ ഇയ്യപ്പൻ

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
43 SHARES
515 VIEWS

മലയാളത്തിലെ യുവനടിയാണ് സാനിയ ഇയ്യപ്പൻ . താരം ഇന്ന് ഇരുപതാം പിറന്നാൾ ആഘോഷിക്കുകയാണ്. സാനിയ . സാനിയ പിറന്നാൾ ആഘോഷിക്കുന്ന ചിത്രങ്ങളെല്ലാം തന്നെ താരം സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിട്ടുണ്ട്. താരത്തിന് തന്റെ സുഹൃത്തുക്കൾ സർപ്രൈസ് പാർട്ടിയാണ് ഒരുക്കിയിരിക്കുന്നത്.

2018-ൽ പുറത്തിറങ്ങിയ ക്വീൻ എന്ന മലയാളചലച്ചിത്രത്തിലെ നായികാവേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു . കോളേജ് കുമാരന്മാരുടെ ഇടയിലേക്ക് കടന്നുവന്നു കൊച്ചു കാന്താരിയെ മലയാളികൾ ഹൃദയം കൊണ്ടാണ് ഏറ്റെടുത്തത്. മഴവിൽ മനോരമ ചാനലിൽ സംപ്രേഷണം ചെയ്തിരുന്ന ഡി 4 ഡാൻസ് റിയാലിറ്റി ഷോയിൽ പങ്കെടുത്തു സാനിയ ഏറെ ശ്രദ്ധ നേടിയിരുന്നു.

ബാല്യകാലസഖി എന്ന ചിത്രത്തിൽ ഇഷാ തൽവാറിന്റെ കുട്ടിക്കാലം അവതരിപ്പിച്ചത് സാനിയയായിരുന്നു. അപ്പോത്തിക്കിരി എന്ന ചിത്രത്തിൽ സുരേഷ് ഗോപിയുടെ മകളായി അഭിനയിച്ചു. എന്ന് നിന്റെ മൊയ്തീൻ എന്ന ചിത്രത്തിൽ പാർവ്വതിയുടെ ബാല്യകാലം അവതരിപ്പിച്ചതും സാനിയയാണ്. എന്തായാലും താരം ജീവിതത്തിലെ രണ്ടു ദശാബ്ദങ്ങൾ പിന്നിട്ടപ്പോൾ പ്രശസ്തിയുടെ പാരമ്യതയിൽ ആണ് എത്തിനിൽക്കുന്നത്. പിറന്നാൾ ആശംസകൾ സാനിയാ…

Leave a Reply

Your email address will not be published. Required fields are marked *

LATEST