ബാല്യകാലസഖി എന്ന ചിത്രത്തിൽ ഇഷാ തൽവാറിന്റെ കുട്ടിക്കാലം അവതരിപ്പിച്ചുകൊണ്ടാണ് സാനിയ ഇയ്യപ്പൻ ചലച്ചിത്രരംഗത്തേയ്ക്ക് കടന്നുവരുന്നത് . സുഹറ എന്ന കഥാപാത്രത്തെയാണ് താരം അതിൽ അവതരിപ്പിച്ചത്. മഴവിൽ മനോരമ ചാനലിൽ സംപ്രേഷണം ചെയ്തിരുന്ന ഡി4 ഡാൻസ് റിയാലിറ്റി ഷോയിൽ സാനിയ പങ്കെടുത്തിരുന്നു. അപ്പോത്തിക്കിരി എന്ന ചിത്രത്തിൽ സുരേഷ് ഗോപിയുടെ മകളായി അഭിനയിച്ചു.

എന്ന് നിന്റെ മൊയ്തീൻ എന്ന ചിത്രത്തിൽ പാർവ്വതിയുടെ ബാല്യകാലം അവതരിപ്പിച്ചതും സാനിയയാണ്. 2018-ൽ പുറത്തിറങ്ങിയ ക്വീൻ എന്ന മലയാളചലച്ചിത്രത്തിലെ നായികാവേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇന്നത്തെ യുവനായികമാരിൽ ഏറെ പ്രതീക്ഷ പകരുന്ന ഒരു അഭിനേത്രിയാണ് സാനിയ ഇയ്യപ്പൻ.ലൂസിഫറില്‍ മഞ്ജുവാര്യരുടെ മകളായി എത്തിയ സാനിയ ഏറെ ജനശ്രദ്ധ നേടിയെടുത്തു.

മമ്മൂട്ടി ചിത്രം ‘പതിനെട്ടാം പടി’യിലെ ഗാനരംഗത്തിലും ഗ്ലാമറസ്സായി സാനിയ പ്രത്യക്ഷപ്പെട്ടിരുന്നു. അഭിനയത്തോടൊപ്പം മോഡലിംഗിലും തന്റെ കഴിവു തെളിയിച്ചിട്ടുണ്ട് സാനിയ ഇയ്യപ്പന്‍. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം തന്റെ വ്യത്യസ്തമായ ഫോട്ടോഷൂട്ടുകള്‍ ആരാധകര്‍ക്കായി പങ്കു വെക്കാറുണ്ട്.തന്റെ ഫോട്ടോഷൂട്ട് ച്ത്രങ്ങൾ സാനിയ ,സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. യാത്രകളെ പ്രണയിക്കുന്ന സാനിയ സഞ്ചരിക്കുന്ന സ്ഥലങ്ങളിൽ നിന്നുള്ള ചിത്രങ്ങളും പോസ്റ്റ് ചെയ്യാറുണ്ട്.

 

View this post on Instagram

 

A post shared by Rebound (@drinkrebound)

ഇപ്പോഴിതാ താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരിക്കുന്ന ഏറ്റവും പുതിയ വീഡിയോ ആണ് ആരാധകർക്കിടയിൽ ശ്രദ്ധ നേടിയിരിക്കുന്നത്. ഒരു പരസ്യ വീഡിയോ ആണ് താരം പങ്കുവെച്ചിരിക്കുന്നത്. ക്യാമറകണ്ണുകൾക്ക് മുന്നിൽ ബോളിവുഡ് നടിയെ പോലെ അണിഞ്ഞൊരുങ്ങി വന്ന് കാറിലേക്ക് കയറി ആരാധകരെ കൈവീശി കാണിക്കുന്ന സാനിയയാണ് വീഡിയോയിൽ കാണുന്നത്. ചുരുങ്ങിയ സമയം കൊണ്ട് 10000 കണക്കിന് ആളുകളാണ് വീഡിയോ കണ്ടിരിക്കുന്നത് ഗ്ലാമറസ് ലുക്കിലാണ് താരം വീഡിയോയിൽ എത്തിയിരിക്കുന്നത്. താരത്തിന്റെ ലുക്കിനെ പ്രശംസിച്ചു കൊണ്ടായിരുന്നു ആരാധകർ സോഷ്യൽ മീഡിയയിൽ എത്തിയത്.

 

You May Also Like

നാച്ചുറൽ സ്റ്റാർ നാനി നായകനായ, നവാഗതനായ ശൗര്യവ് സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യാ ചിത്രം ഹായ് നന്ന

നാച്ചുറൽ സ്റ്റാർ നാനി, ശൗര്യവ്, വൈര എന്റർടെയ്ൻമെന്റ്സ്, ഹായ് നന്നാ പുതിയ ഷൂട്ടിംഗ് ഷെഡ്യൂൾ കൂനൂരിൽ…

‘ജയ് ശ്രീറാം’ എന്ന മുദ്രാവാക്യം ഉയർത്തിയപ്പോൾ, ആ സിനിമ തന്റെ കരിയറിലെ ഒരു ജീവൻ രക്ഷകനായി, ബോക്‌സ് ഓഫീസിൽ 900 കോടി രൂപയുടെ മഴ പെയ്തു.

തന്റെ കരിയറിൽ 132 ചിത്രങ്ങളിൽ സൽമാൻ ഖാൻ തന്റെ മാസ്മരികമായ മാജിക് കാണിച്ചു. ഇതിൽ പല…

ആരാണ് മോൺസ്റ്റർ?” ഈ ചോദ്യവുമായാണ് പ്രിയ ജാപ്പനീസ് സംവിധായകനായ കൊറേദ ഹിരോകാസു അര പതിറ്റാണ്ടിനുശേഷം തന്റെ ജന്മനാട്ടിലേക്ക് മടങ്ങിയെത്തിയിരിക്കുന്നത്

Maneesh Anandh “ആരാണ് മോൺസ്റ്റർ?” ഈ ചോദ്യവുമായാണ് പ്രിയ ജാപ്പനീസ് സംവിധായകനായ കൊറേദ ഹിരോകാസു അര…

ഇന്ദു വി എസ് സംവിധാനം ചെയ്ത 19 (1) (a) ഒഫീഷ്യൽ ടീസർ

ഇന്ദു വി എസ് സംവിധാനം ചെയ്ത മലയാളം മൂവി 19 (1) (a) ഒഫീഷ്യൽ ടീസർ…