ബാല്യകാലസഖി എന്ന ചിത്രത്തിൽ ഇഷാ തൽവാറിന്റെ കുട്ടിക്കാലം അവതരിപ്പിച്ചുകൊണ്ടാണ് സാനിയ ഇയ്യപ്പൻ ചലച്ചിത്രരംഗത്തേയ്ക്ക് കടന്നുവരുന്നത് . സുഹറ എന്ന കഥാപാത്രത്തെയാണ് താരം അതിൽ അവതരിപ്പിച്ചത്. മഴവിൽ മനോരമ ചാനലിൽ സംപ്രേഷണം ചെയ്തിരുന്ന ഡി4 ഡാൻസ് റിയാലിറ്റി ഷോയിൽ സാനിയ പങ്കെടുത്തിരുന്നു. അപ്പോത്തിക്കിരി എന്ന ചിത്രത്തിൽ സുരേഷ് ഗോപിയുടെ മകളായി അഭിനയിച്ചു.

എന്ന് നിന്റെ മൊയ്തീൻ എന്ന ചിത്രത്തിൽ പാർവ്വതിയുടെ ബാല്യകാലം അവതരിപ്പിച്ചതും സാനിയയാണ്. 2018-ൽ പുറത്തിറങ്ങിയ ക്വീൻ എന്ന മലയാളചലച്ചിത്രത്തിലെ നായികാവേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇന്നത്തെ യുവനായികമാരിൽ ഏറെ പ്രതീക്ഷ പകരുന്ന ഒരു അഭിനേത്രിയാണ് സാനിയ ഇയ്യപ്പൻ.ലൂസിഫറില്‍ മഞ്ജുവാര്യരുടെ മകളായി എത്തിയ സാനിയ ഏറെ ജനശ്രദ്ധ നേടിയെടുത്തു.

മമ്മൂട്ടി ചിത്രം ‘പതിനെട്ടാം പടി’യിലെ ഗാനരംഗത്തിലും ഗ്ലാമറസ്സായി സാനിയ പ്രത്യക്ഷപ്പെട്ടിരുന്നു. അഭിനയത്തോടൊപ്പം മോഡലിംഗിലും തന്റെ കഴിവു തെളിയിച്ചിട്ടുണ്ട് സാനിയ ഇയ്യപ്പന്‍. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം തന്റെ വ്യത്യസ്തമായ ഫോട്ടോഷൂട്ടുകള്‍ ആരാധകര്‍ക്കായി പങ്കു വെക്കാറുണ്ട്.ഇപ്പോൾ അതിമാരക സ്റ്റൈലിഷ് ലുക്കിൽ ആണ് താരം പ്രത്യക്ഷപ്പെടുന്നത്. ബോള്‍ഡും ഗ്ലാമറസുമായ ഔട്ട്ഫിറ്റുകളില്‍ താരം പോസ്റ്റ് ചെയ്യാറുണ്ട്. ഇത്തവണ പിങ്ക് നിറത്തിലുള്ള സാരിയിലും സ്ലീവ്‌ലെസ് ബ്ലൗസിലുമാണ് താരം പ്രത്യക്ഷപ്പെട്ടത്.

 

 

Leave a Reply
You May Also Like

ആസ്വാദകർ ഒന്നടങ്കം പറയുന്നു, ‘ചുപ്’ ഉറപ്പായും കണ്ടിരിക്കേണ്ട ഒന്നാന്തരം സിനിമ

Chup ???? Theatre:കോട്ടയം രമ്യ Status:35% Dur:2h 15min NI TH IN പണ്ടത്തെ പോലെ…

സാനിയ മിർസയും പാകിസ്ഥാൻ ക്രിക്കറ്റ് താരം ഷുഹൈബ് മാലിക്കും തമ്മിൽ വേർപിരിയുന്നു എന്ന് അഭ്യൂഹങ്ങൾ

ഇന്ത്യൻ ടെന്നീസ് റാണി സാനിയ മിർസയും പാകിസ്ഥാൻ ക്രിക്കറ്റ് താരം ഷുഹൈബ് മാലിക്കും തമ്മിൽ വേർപിരിയുന്നു…

ദൃശ്യം 2 മോഹൻലാൽ റിവ്യൂ അല്ലെ വായിച്ചിട്ടുള്ളൂ, അജയ് ദേവ്ഗൺ റിവ്യൂ കൂടി വായിക്കൂ

അജയ് ദേവ്ഗണിന്റെ ഇതുവരെയുള്ള ഏറ്റവും ജനപ്രിയവും ചർച്ച ചെയ്യപ്പെടുന്നതുമായ സിനിമകളിലൊന്നായ ‘ദൃശ്യം 1 ‘ അതിന്റെ…

“ദി ലോർഡ് ഓഫ് ദി റിങ്സ്” ഫ്രാഞ്ചസിയുടെ പ്രീക്വലായ ദി റിങ്സ് ഓഫ് പവർ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാതെ പോയത്

SPOILERS AHEAD Riyas Pulikkal അതിനാടകീയതയും മിസ്കാറ്റിങ്ങും കൊണ്ടാണ് ലോകത്തെ വിസ്മയിപ്പിച്ച “ദി ലോർഡ് ഓഫ്…