ബാല്യകാലസഖി എന്ന ചിത്രത്തിൽ ഇഷാ തൽവാറിന്റെ കുട്ടിക്കാലം അവതരിപ്പിച്ചുകൊണ്ടാണ് സാനിയ ഇയ്യപ്പൻ ചലച്ചിത്രരംഗത്തേയ്ക്ക് കടന്നുവരുന്നത് . സുഹറ എന്ന കഥാപാത്രത്തെയാണ് താരം അതിൽ അവതരിപ്പിച്ചത്. മഴവിൽ മനോരമ ചാനലിൽ സംപ്രേഷണം ചെയ്തിരുന്ന ഡി4 ഡാൻസ് റിയാലിറ്റി ഷോയിൽ സാനിയ പങ്കെടുത്തിരുന്നു. അപ്പോത്തിക്കിരി എന്ന ചിത്രത്തിൽ സുരേഷ് ഗോപിയുടെ മകളായി അഭിനയിച്ചു.

  എന്ന് നിന്റെ മൊയ്തീൻ എന്ന ചിത്രത്തിൽ പാർവ്വതിയുടെ ബാല്യകാലം അവതരിപ്പിച്ചതും സാനിയയാണ്. 2018-ൽ പുറത്തിറങ്ങിയ ക്വീൻ എന്ന മലയാളചലച്ചിത്രത്തിലെ നായികാവേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇന്നത്തെ യുവനായികമാരിൽ ഏറെ പ്രതീക്ഷ പകരുന്ന ഒരു അഭിനേത്രിയാണ് സാനിയ ഇയ്യപ്പൻ.ലൂസിഫറില്‍ മഞ്ജുവാര്യരുടെ മകളായി എത്തിയ സാനിയ ഏറെ ജനശ്രദ്ധ നേടിയെടുത്തു.

മമ്മൂട്ടി ചിത്രം ‘പതിനെട്ടാം പടി’യിലെ ഗാനരംഗത്തിലും ഗ്ലാമറസ്സായി സാനിയ പ്രത്യക്ഷപ്പെട്ടിരുന്നു. അഭിനയത്തോടൊപ്പം മോഡലിംഗിലും തന്റെ കഴിവു തെളിയിച്ചിട്ടുണ്ട് സാനിയ ഇയ്യപ്പന്‍. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം തന്റെ വ്യത്യസ്തമായ ഫോട്ടോഷൂട്ടുകള്‍ ആരാധകര്‍ക്കായി പങ്കു വെക്കാറുണ്ട്.ഇപ്പോൾ മാലിദ്വീപിൽ അവധി ആഘോഷിക്കുകയാണ് താരം. അതിമാരക സ്റ്റൈലിഷ് ലുക്കിൽ ആണ് താരം പ്രത്യക്ഷപ്പെടുന്നത്.

Leave a Reply
You May Also Like

കന്നഡയില്‍ തരംഗം തീര്‍ത്ത രാജ് ബി. ഷെട്ടി നായകനായെത്തുന്ന പുതിയ ചിത്രം ‘ടോബി’

പി ആർ ഒ – ശബരി പ്രമേയത്തിലും പെര്‍ഫോമന്‍സിലും മേക്കിങ്ങിലും വ്യത്യസ്ത പുലര്‍ത്തുന്ന ചിത്രങ്ങളിലൂടെ കന്നഡയില്‍…

മലയാളത്തിലെ ആദ്യത്തെ ട്രഷർ ഹണ്ട് സിനിമയായ സൈമൺ ഡാനിയേൽ മെയ്‌ 19ന് സൈന പ്ലേയിലൂടെ ഓ ടി ടി പ്ലാറ്റ്ഫോമിൽ എത്തുന്നു

മലയാളത്തിലെ ആദ്യത്തെ ട്രഷർ ഹണ്ട് സിനിമയായ സൈമൺ ഡാനിയേൽ മെയ്‌ 19ന് സൈന പ്ലേയിലൂടെ ഓ…

‘ഗണപതി തുണയരുളുക…’ ഉണ്ണി മുകുന്ദൻ നായകനായ ‘മാളികപ്പുറം’ എന്ന ചിത്രത്തിലെ ആദ്യഗാനം പുറത്തിറങ്ങി

ഉണ്ണി മുകുന്ദൻ നായകനായ ‘മാളികപ്പുറം’ എന്ന ചിത്രത്തിലെ ആദ്യഗാനം പുറത്തിറങ്ങി. ‘ഗണപതി തുണയരുളുക’ എന്ന ഗാനമാണ്…

ബിസിനസ് പൊട്ടിയപ്പോൾ പെട്ടെന്ന് പണക്കാരാവാൻ ബി ഗ്രേഡ് സിനിമ പിടിക്കാനിറങ്ങിയ ചെറുപ്പക്കാരുടെ കഥ

ഹരിപ്പാട് സജിപുഷ്ക്കരൻ നവാഗത സംവിധായകനായ വിജു ജോസഫ് കഥയെഴുതി സംവിധാനം ചെയ്ത 2018ലെ ചിത്രമായിരുന്നു റോസാപ്പൂ.ബിജുമേനോൻ,നീരജ്…