അഭിനേത്രിയും നർത്തകിയുമാണ് സാനിയ ഇയ്യപ്പൻ 2018-ൽ പുറത്തിറങ്ങിയ ക്വീൻ എന്ന മലയാളചലച്ചിത്രത്തിലെ നായികാവേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മഴവിൽ മനോരമ ചാനലിൽ സംപ്രേഷണം ചെയ്തിരുന്ന ഡി4 ഡാൻസ് റിയാലിറ്റി ഷോയിൽ സാനിയ പങ്കെടുത്തിരുന്നു. ബാല്യകാലസഖി എന്ന ചിത്രത്തിൽ ഇഷാ തൽവാറിന്റെ കുട്ടിക്കാലം അവതരിപ്പിച്ചത് സാനിയയായിരുന്നു. അപ്പോത്തിക്കിരി എന്ന ചിത്രത്തിൽ സുരേഷ് ഗോപിയുടെ മകളായി അഭിനയിച്ചു. എന്ന് നിന്റെ മൊയ്തീൻ എന്ന ചിത്രത്തിൽ പാർവ്വതിയുടെ ബാല്യകാലം അവതരിപ്പിച്ചതും സാനിയയാണ്. പ്രേതം, ലൂസിഫർ, പതിനെട്ടാംപടി, ദി പ്രീസ്റ്റ്, സല്യൂട്ട് എന്നിവയാണ് സാനിയയുടെ പ്രധാനപ്പെട്ട ചിത്രങ്ങൾ.
സോഷ്യൽ മീഡിയയിലെയും താരമാണ് സാനിയ. സോഷ്യല്‍ മീഡിയയിലെ ഗ്ലാമര്‍ ക്യൂന്‍ എന്നാണ് സാനിയ ആരാധകര്‍ക്കിടയില്‍ പോലും അറിയപ്പെടുന്നത്. വളരെ വ്യത്യസ്തമായ രീതിയിലുള്ള ഫോട്ടോഷൂട്ടുകള്‍ പങ്കുവയ്ക്കാനുള്ള സാനിയ യാത്രകളുടെ ഫോട്ടോസും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ താരം വര്‍ക്കൗട്ട് റൂമില്‍ നിന്നുള്ള ഫോട്ടോകളാണ് പങ്കുവെച്ചിരിക്കുന്നത്. വര്‍ക്ക് പുരോഗമിക്കുന്നു എന്ന കാപ്ഷനും താരം നല്‍കിയിട്ടുണ്ട്.