നൂറ്റാണ്ടുകൾക്ക് മുൻപ് ചമ്പ എന്ന ഹൈന്ദവ രാജവംശത്തിന്റെ ഭരണത്തിലായിരുന്നു ഇന്നത്തെ വിയറ്റ്നാം

0
107

Sanjay Menon ന്റെ പോസ്റ്റ്

ചമ്പ ഹിന്ദുക്കൾ

തെക്ക് കിഴക്കൻ രാജ്യങ്ങളുടെ ഭാഷയിലും കലയിലും വിശ്വാസത്തിലും ശക്തമായ സ്വാധീനം ചെലുത്തുന്ന സംസ്കാരം ആണ് ഹിന്ദു സംസ്കാരം.മ്യാന്മറിലെയും , തായ്‌ലണ്ടിലെയും, കംബോഡിയയുടെയും ദേശീയ ഗ്രന്ഥം പോലും രാമായണം ആണ്, മാത്രമല്ല ഫിലിപ്പീൻസിലെ നൃത്തങ്ങളും നാടോടിപ്പാട്ടുകളും എല്ലാം രാമായണത്തെയും മഹാഭാരതത്തെയും ആസ്പതമാക്കിയാണെന്നത് പുരാതന ഇന്ത്യയും തെക്ക് കിഴക്കൻ രാജ്യങ്ങളുമായുള്ള ചരിത്രാതീത കാലം മുതലേയുള്ള ബന്ധത്തിന്റെ തെളിവാണ്. ഇന്ത്യൻ ഉപഭൂഖണ്ഡത്തിനു പുറത്ത് ഹിന്ദുമതം പിന്തുടരുന്ന ഒരു തദ്ദേശീയ ജനവിഭാഗമാണ് വിയറ്റ്നാമിലെ ചമ്പ് വംശജർ. നൂറ്റാണ്ടുകൾക്ക് മുൻപ് ചമ്പ എന്ന ഹൈന്ദവ രാജവംശത്തിന്റെ ഭരണത്തിൽ ആയിരുന്നു ഇന്ന് കാണുന്ന വിയറ്റ്നാം രാജ്യം.

Pin on Best of Vietnamനൂറ്റാണ്ടുകളോളം സൗത്ത് ചൈന കടൽ അറിയപ്പെട്ടിരുന്നത് ചമ്പ കടൽ എന്നായിരുന്നു. ആറാം നൂറ്റാണ്ട് മുതൽ പതിനഞ്ചാം നൂറ്റാണ്ട് വരെയുള്ള ചമ്പയുടെ സുവർണകാലഘട്ടത്തിൽ കംബോഡിയയുടെയും ലാവോസിന്റെയും പ്രദേശങ്ങൾ ചമ്പ രാജവംശത്തിന്റെ കീഴിൽ ആയിരുന്നു. ചൈന, തായ്‌വാൻ, ജപ്പാൻ, മലേഷ്യ, ഇന്തോനേഷ്യ പ്രദേശങ്ങളുമായി ചമ്പ രാജ്യത്തിനു വാണിജ്യ ബന്ധം ഉണ്ടായിരുന്നു.
ചമ്പ രാജവംശവും ഖമർ, ഡോ വിറ്റ് രാജവംശവും തമ്മിലുള്ള യുദ്ധങ്ങൾ ആണ് ചമ്പ രാജവംശത്തിന്റെ പതനത്തിനു കാരണമായിത്തീർന്നത്. 1720 ലെ നങ്യാങ് രാജവംശത്തിലെ മിൻ മാങ് ചക്രവർത്തിയുടെ കാലത്താണ് ചമ്പ പ്രദേശം പൂർണ്ണമായും വിയറ്റ്നാമിന്റെ അധികാരത്തിൽ ആയത്. കൺഫ്യൂഷസ് വിശ്വാസി ആയിരുന്ന ചക്രവർത്തി ന്യുനപക്ഷ ഹിന്ദുക്കളെ ഗോമാംസം തീറ്റിച്ചു വിശ്വാസത്തിൽ നിന്ന് മാറ്റാൻ ശ്രമിച്ചിരുന്നെങ്കിലും പരാജയപ്പെട്ടു.

May be an image of 2 people, people standing and outdoorsപ്രവാചകന്റെ മരണശേഷം ഉണ്ടായ അധികാരത്തർക്കത്തിന്റെ പേരിൽ Ummayyads പുറത്താക്കിയ Uthman ibn, Ali ibn aliയും ഷിയാ മുസ്ലിംകളും ചമ്പ പ്രദേശത്ത് എത്തുകയും ചമ്പ വംശജരിൽ ഒരു വിഭാഗം ഷിയാ മുസ്ലിം മതം സ്വീകരിക്കുകയും ചെയ്തു. 17 ആം നൂറ്റാണ്ടോടെ അറബികളുമായുള്ള കച്ചവടവും ചമ്പ വംശജരിൽ bani മുസ്ലിം എന്ന വിഭാഗം ഉണ്ടാക്കി. ഹിന്ദു വിശ്വാസം പിന്തുടരുന്ന ഹിന്ദുക്കൾ balamon എന്നും അറിയപ്പെട്ടു. ഇസ്ലാമിക വിശ്വാസം സ്വീകരിച്ചെങ്കിലും ബാനി മുസ്ലിംകൾ പൂർവ്വ ഹിന്ദു ആചാരങ്ങളും പ്രകൃതി, ദേവ ആരാധനയും തുടരുന്നുണ്ട്. സുന്നത്ത് പോലുള്ള ചടങ്ങുകൾ ചമ്പ മുസ്ലിംകൾ പിന്തുടരുന്നില്ല അതുകൂടാതെ മരുമക്കത്തായ ജീവിതരീതിയാണ് ചമ്പ വംശജർ പിന്തുടരുന്നത്. സംസ്കൃതത്തിൽ നിന്ന് രൂപപ്പെട്ട പ്രത്യേക ഭാഷയും ചമ്പ വംശജർക്ക് ഉണ്ടായിരുന്നു. വിയറ്റ്നാം സർക്കാരിന്റെ വിയറ്റ്നാം ഭാഷയിലൂന്നിയ വിദ്യാഭ്യാസ നയങ്ങൾ ചമ്പ ഭാഷയെ ഇന്ന് ഇല്ലാതാക്കി.

May be an image of outdoors and monumentചമ്പ രാജവംശം നിർമിച്ച നിരവധി ക്ഷേത്രങ്ങൾ വിയറ്റ്നാമിൽ കാണാൻ സാധിക്കും. നാ ട്രാങ്കിൽ സ്ഥിതി ചെയ്യുന്ന എട്ടാം നൂറ്റാണ്ടിലെ യുനെസ്കോ പൈതൃക പട്ടികയിൽ ഉള്ള Po Nagar cham tower ക്ഷേത്രങ്ങൾ ആണ് അതിൽ പ്രശസ്തം. പിൽക്കാലത്ത് ഇന്ത്യയിൽ നിന്ന് ബൗദ്ധ വിശ്വാസങ്ങൾ വന്ന് ച്ചേർന്നെങ്കിലും ചമ്പ വംശജർ ഹിന്ദു വിശ്വാസങ്ങൾ തുടർന്നു പോന്നു.ആദ്യ കാലങ്ങളിൽ ബൗദ്ധ തത്വങ്ങൾ ഒരു വ്യത്യസ്ത മതം ആയി പരിണമിച്ചിരുന്നില്ല. വിയറ്റ്നാമിൽ ഒരു ലക്ഷത്തോളം തദ്ദേശീയ ചമ്പ ഹിന്ദു ജനവിഭാഗം ഉണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ചമ്പ വംശജരുടെ വിശേഷ ദിവസങ്ങളിൽ ഇന്നും ക്ഷേത്രങ്ങളിൽ പ്രത്യേക പൂജകളും നൃത്തങ്ങളും ആഘോഷങ്ങളും വിയറ്റ്നാമിലെ പതിവ് കാഴ്ച്ചയാണ് ..

May be an image of outdoors and monumentബിമോങ് എന്നാണ് വിയറ്റ്നാമിൽ ഹിന്ദു ക്ഷേത്രങ്ങൾ അറിയപ്പെടുന്നത്, പൂജാരികൾ Halau Tamunay എന്നാണ് വിളിക്കപ്പെടുന്നത് .നിഹ് തുവാൻ പ്രവിശ്യയിൽ ആണ് വിയറ്റ്നാമിലെ ഭൂരിഭാഗം ചമ്പ ഹിന്ദുക്കൾ അധിവസിക്കുന്നത്. നിഹ് തുവാനിലെ 22 ഗ്രാമങ്ങളിൽ പതിനഞ്ചോളം ഗ്രാമങ്ങളിൽ ഹിന്ദു ഭൂരിപക്ഷം ആണ്. പൊ ഇനു നഗർ, പൊ റോം, പൊ ക്ളോങ് ഗിരായ്, പൊ ഡാം ആണ് പ്രവിശ്യവിലെ പ്രധാന ആരാധനാ കേന്ദ്രങ്ങൾ. ഒക്ടോബറിൽ നടക്കുന്ന എംബാങ് കൈറ്റ് ആണ് ചമ്പ ഹിന്ദുക്കളുടെ പ്രധാന ആഘോഷം മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന ആഘോഷത്തിൽ രാജ്യത്തെ ക്ഷേത്രങ്ങളിൽ ചമ്പ വംശജർ ഒത്തുകൂടും.