മാറു മറക്കാത്ത സ്ത്രീ സമൂഹങ്ങൾ !

0
582

എഴുതിയത്  : Sanjay Menon

മാറു മറക്കാത്ത സ്ത്രീ സമൂഹങ്ങൾ !!

കാലത്തിനനുസരിച്ചു മാറിക്കൊണ്ടിരിക്കുന്ന ഒന്നാണ് സദാചാരം.അതിൽ പ്രധാനം വസ്ത്രധാരണ രീതി ആണ്. ഇന്ന് കാണുന്ന വസ്ത്ര ധാരണത്തിൽ വിഭിന്നമായിരുന്നു ലോകത്തിന്റെ പല ഭാഗങ്ങളിൽ ജീവിച്ചിരുന്നവരുടെ വസ്ത്രധാരണം.

അടുത്തകാലത്ത് വനിതയുടെ കവർ പേജിൽ മുല കൊടുക്കുന്ന സ്ത്രീയുടെ ചിത്രം ഉണ്ടാക്കിയ ഒച്ചപ്പാടുകൾ ചെറുതല്ല.

ആദ്യ ചിത്രത്തിൽ കാണുന്നത് ബ്ലൗസ് ഇടാതെ ഇരിക്കുന്ന തിരുവിതാംകൂർ മഹാറാണി ഭരണി തിരുനാൾ പാർവതി ഭായ് ആണ്.
ആറ്റിങ്ങൽ ഉമയമ്മ റാണിയെ ഡച്ച് പ്രധിനിധി സന്ദർശിക്കുന്ന ചിത്രമാണ് രണ്ടാമത്. ആറ്റിങ്ങൽ റാണി അശ്വതി തിരുനാൾ ഉമയമ്മ റാണിയെ കുറിച്ച് ഡച്ച് പ്രതിനിധി വില്യം വാൻ ഹൂഫ്ന്റെ വിവരണം നോക്കുക

… I was introduced into her majesty’s presence. She had a guard of above 700 Nair soldiers about her, all clad after the Malabar fashion; the Queens attire being no more than a piece of callicoe wrapt around her middle, the upper part of her body appearing for the most part naked, with a piece of callicoe hanging carelessly round her shoulders. Her ears, which were very long, her neck and arms were adorned with precious stones, gold rings and bracelets and her head covered with a piece of white callicoe. She was past her middle age, of a brown complexion, with black hair tied in a knot behind, but of majestick mein, she being a princess who shew’d a great deal of good conduct in the management of her affairs [

(തിരുവിതാംകൂർ റാണിമാർ ആറ്റിങ്ങൽ റാണി എന്നാണ് അറിയപ്പെടുക). ഇതിലൂടെ മനസിലാക്കേണ്ടത് കേരളത്തിൽ ജാതി ഭേദമെന്യേ പണ്ട് സ്ത്രീകൾ മാറു മറച്ചിരുന്നില്ല എന്നതാണ്. ഒരു നൂറ് വർഷങ്ങൾക്കു മുൻപ് സ്ത്രീകൾ മാറു മറച്ചാൽ അവരെ രഹസ്യം ചെയ്യുന്നവരായി സമൂഹം മുദ്ര കുത്തിയിരുന്നു.കേരളത്തിലെ ഭഗവതീ ക്ഷേത്രങ്ങളിലെ പ്രതിഷ്ഠകൾ മാറ് മറക്കാത്തവ ആണ്. പണ്ട് മാറു മറക്കാത്തവരെ ആണ് സമൂഹം ആദരിച്ചിരുന്നത് എന്ന് അനുമാനിക്കാം. സ്ത്രീകൾ പുരുഷന്മാരെ പോലെ ജീവിച്ചിരുന്നു. പിന്നീട് ഉണ്ടായ ഇസ്ലാമിക പടയോട്ടവും ബ്രിട്ടീഷുകാരുടെ വിക്ടോറിയൻ സദാചാരവും കേരളത്തിലെ പ്രത്യേകിച്ചു തിരുവിതാംകൂറിലെ ജനങ്ങളെ മാറു മറക്കാൻ നിര്ബന്ധിതരാക്കി.
തിരുവിതാംകൂർ ദിവാൻ ആയിരുന്ന കേണൽ മൺറോ ആയിരുന്നു ഇതിനു ചുക്കാൻ പിടിച്ചത്. ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്യുന്നവർക്ക് മാറു മറക്കാനുള്ള അധികാരം കേണൽ മൺറോ കൊണ്ടുവന്നതോടേ തീരദേശ പ്രദേശങ്ങളിൽ മതപരിവർത്തനം വർധിച്ചു വന്നു.അതേസമയം ഹിന്ദു ഗൃഹങ്ങളിൽ മാറു മറക്കുന്നത് അപ്പോഴും സദാചാര വിരുദ്ധയി നിലനിന്നുപോന്നു.പിന്നീട് മതപരിവർത്തനം വർധിച്ചതോടെ ചെന്നാർ സ്ത്രീകൾ സംഘടിച്ചു മാറു മറക്കാൻ അവകാശവുമായി സമരം ചെയ്തതോടെ തിരുവിതാംകൂർ റാണി ഗൗരി ലക്ഷ്മി ഭായി എല്ലാ സ്ത്രീകൾക്കും മാറു മറക്കാനുള്ള അവകാശം കൊണ്ടുവന്നു.

ഇനി നമുക്ക് കേരളത്തിന്‌ പുറത്തേക്ക് നോക്കാം

തായ്‌ലൻഡ്

1939 ൽ ഫീൽഡ് മാർഷൽ Plaek pibulgonggram ന്റെ ഭരണത്തിൽ നടപ്പാക്കിയ സാംസ്‌കാരിക നിയമങ്ങളുടെ ഫലമായി സ്ത്രീകൾ പൊതുസ്ഥലത്തു മാറ് മറക്കാതിരിക്കുന്നത് കുറ്റം ആയി മാറി. അതിന് മുൻപ് pha sin എന്ന മാറിന് താഴെ മാത്രം വരുന്ന നീളമുള്ള വസ്ത്രം ആണ് തായ്‌ലൻഡിലെ സ്ത്രീകൾ ധരിച്ചിരുന്നത്.

ലാവോസ്

മറ്റു പ്രദേശങ്ങളിൽ നിന്ന് വ്യത്യസ്തമായി വിവാഹിതർ ആകാത്ത സ്ത്രീകൾ മാറ് മറക്കുകയും വിവാഹിതർ ആയി അമ്മയായ സ്ത്രീകൾ ലാവോസിൽ മാറ് മറച്ചിരുന്നില്ല.കുഞ്ഞുങ്ങൾക്ക് മുല കൊടുക്കുന്നതിനു വേണ്ടി ആയിരുന്നു ഇത്.

ഇൻഡോനേഷ്യ
ഇസ്ലാം മതം പ്രചരിക്കുന്നത് വരെ ഇന്തോനേഷ്യയിലെ ജനങ്ങൾ മാറ് മറച്ചിരുന്നില്ല. Dayak, javanese, Balinese സമൂഹങ്ങൾ അടുത്തകാലം വരേയ്ക്കും മാറ് മറച്ചിരുന്നില്ല.
വസ്ത്രത്തിനു പ്രാദേശിക സമൂഹത്തിൽ പ്രാധാന്യം ഉണ്ടായത് മുസ്ലിം ക്രിസ്ത്യൻ മിഷിനറിമാരുടെ പ്രവർത്തനം കൊണ്ടാണ്.

ആഫ്രിക്ക

തദ്ദേശീയരായ ഗോത്രവർഗ സ്ത്രീകൾ മാറ് മറക്കാറുണ്ടായിരുന്നില്ല. എത്തിയോപ്പിയയിലെ ഹിംബ ഗോത്ര സ്ത്രീകൾ മാറ് മറക്കുന്നത് ഇന്നും ഗോത്ര നിയമങ്ങൾക്ക് എതിരായി കാണുന്നവരാണ്. വർഷാവർഷം നടക്കുന്ന Reed dance festival പങ്കെടുക്കുന്നവർ മാറ് മറക്കാറില്ല.

ഓസ്‌ട്രേലിയ

2004 ൽ മാറ് മറക്കാത്തതുമായി ബന്ധപ്പെട്ട് അബോർജിനലിലെ പുപുന്യ ഗോത്ര സ്ത്രീകളെ പോലീസ് അറസ്റ്റ് ചെയ്തത് ഓസ്‌ട്രേലിയയിൽ നിരവധി നിയമപോരാട്ടങ്ങൾക്ക് വഴി വെച്ചിരുന്നു.
പാർക്കിൽ മാറ് മറക്കാതെ പരമ്പരാഗത നൃത്തം ചെയ്തതായിരുന്നു അറസ്റ്റ് ചെയ്യാനുള്ള കാരണം.

വിദേശ മിഷിണറിമാരുടെ ഫലമായാണ് മാറ് മറക്കുന്നതിന് പല പ്രദേശത്തും വസ്ത്രധാരണത്തിന്റ ഭാഗമായത്….

സഞ്ജയ്‌ മേനോൻ

Advertisements