Connect with us

Incredible

യൂറോപ്പിലെ ശബരിമല ! സ്ത്രീകൾ വിലക്കപ്പെട്ട മൗണ്ട് ഏതോസിന്റെ ദുരൂഹത എന്താണ് ?

നിരവധി ചരിത്രപരവും വിശ്വാസപരവുമായ കാരണങ്ങൾ ആണ് ഓരോ ആചാരങ്ങളെയും രൂപപ്പെടുത്തുന്നത്. ലോകത്ത് സ്ത്രീകൾക്ക് നിയന്ത്രണം നിലവിലുള്ള പ്രദേശങ്ങളിൽ

 52 total views

Published

on

Sanjay Menon

സ്ത്രീകൾക്ക് പ്രവേശനം ഇല്ലാത്ത മൗണ്ട് ഏതോസ്..

നിരവധി ചരിത്രപരവും വിശ്വാസപരവുമായ കാരണങ്ങൾ ആണ് ഓരോ ആചാരങ്ങളെയും രൂപപ്പെടുത്തുന്നത്. ലോകത്ത് സ്ത്രീകൾക്ക് നിയന്ത്രണം നിലവിലുള്ള പ്രദേശങ്ങളിൽ ഒന്നാണ് മൗണ്ട് ഏതോസ്. മനുഷ്യർക്ക്‌ മാത്രമല്ല മൃഗങ്ങൾക്കും ഇത് ബാധകമാണ് ! ഗ്രീസിന്റ അധീനതയിൽ ഉള്ള ഒരു സ്വയംഭരണ പ്രവിശ്യയാണ് പർവ്വതങ്ങളാൽ ചുറ്റപ്പെട്ട മൗണ്ട് ഏതോസ്. പുണ്യ പർവതമായിട്ടാണ് ഗ്രീക്കുകാർ ഇതിനെ കാണുന്നത്. ഈസ്റ്റേൺ ഓർത്തഡോക്സ് സഭയുടെ 20 സന്യാസി മഠങ്ങളിലായി റഷ്യ, മൾഡോവ, ജോർജിയ,സെർബിയ എന്നിവിടങ്ങളിൽനിന്ന് ഏതാണ്ട് 2000 പേര് ഇവിടെ വസിക്കുന്നുണ്ട്.

No photo description available.ഗ്രീക്ക് പുരാണത്തിൽ ഏതോസ് പർവതത്തെ കുറിച്ച് പരാമർശിക്കുന്നുണ്ട്. ഗ്രീക്ക് ദേവനായ പോസിഡോണുമായുണ്ടായ യുദ്ധത്തിൽ ഏതോസ് എന്ന രാക്ഷസൻ പർവതം വലിച്ചെറിഞ്ഞു.വർഷങ്ങൾ നീണ്ട യുദ്ധത്തിൽ ജയിച്ച പോസിഡോൺ അവസാനം ഏതൊസിനെ കൊന്ന് പർവതം രാക്ഷസന്റെ മുകളിൽ വെച്ച് പ്രദേശത്ത് സമാധാനം പുനഃസ്ഥാപിച്ചു. പരിശുദ്ധ കന്യാമറിയം സെന്റ് ജോണിന്റ കൂടെ ജോപ്പയിൽ നിന്ന് സൈപ്രസ്സിലേക്ക് പോകുന്ന വഴി ഇവിടെ കപ്പലിറങ്ങുകയും മൗണ്ട് ഏതൊസിന്റ സൗന്ദര്യത്തിൽ മതിമറന്നു നിന്നു എന്നാണ് ക്രിസ്ത്യൻ വിശ്വാസം. അതുകൊണ്ട് കന്യാമറിയത്തിന്റ പൂങ്കാവനം എന്നും ഈ പ്രദേശം അറിയപ്പെടുന്നു.

Patriarchate of Constantinople wages war against rebel monks on Mount Athos  - La Stampaനൂറ്റാണ്ടുകൾക്ക് മുൻപ് തന്നെ ഗ്രീക്ക് പേഗൻ ജനവിഭാഗങ്ങളും പിന്നീട് ഓർത്തഡോക്സ് പുരോഹിതന്മാരും ഏതൊസിന്റ താഴ്വരകളിൽ ചെറിയ മഠങ്ങൾ നിർമിച്ചു താമസിച്ചിരുന്നു. 829 ലെ താസോസ് യുദ്ധത്തിലും ക്രെറ്റൻ സറസൻ നടത്തിയ പടയോട്ടത്തിലും മഠങ്ങൾ കൊള്ളയടിക്കുകയും തകർക്കുകയും ചെയ്തു. കുറെ കാലം മൗണ്ട് ഏതോസ് വിജനമായി കിടന്നിരുന്നു. പിന്നീട് 860 ൽ ഫാദർ എഫ്തിമിയോസും സംഘവും ചേർന്നാണ് പ്രദേശത്തെ മഠങ്ങൾ പുനര്നിര്മിച്ചത്. 885 ൽ ബേസിൽ ഒന്നാമൻ രാജാവിന്റെ കാലഘട്ടത്തിൽ മൗണ്ട് ഏതോസ് പ്രദേശം പുരോഹിതന്മാർക്ക് മാത്രമുള്ള പുണ്യ മലയാണെന്ന് വിളംബരം പുറപ്പെടുവിക്കുകയും പ്രദേശത്ത് കൃഷിക്കാർക്കും കന്നുകാലി വളർത്തുന്നവർക്കും നിരോധനം ഏർപ്പെടുത്തുകയും ചെയ്തു.

Mount Athos, a Male-Only Holy Retreat, Is Ruffled by Tourists and Russia -  The New York Times1342 മുതൽ 1372 സെർബിയൻ ഭരണം മഠങ്ങളുടെ സുവർണ്ണ കാലഘട്ടം ആയിരുന്നു. നിരവധി പ്രഭുക്കൾ മൗണ്ട് ഏതൊസിലെ മഠങ്ങൾക്ക് ഭൂമിയും സ്വത്തുക്കളും ദാനം ചെയ്തു കൂടാതെ ചില പ്രദേശങ്ങളുടെ അധികാരം വിട്ടുകൊടുക്കുകയും ചെയ്തു.

സെർബിയൻ തകർച്ചക്ക് ശേഷം പ്രദേശം ഒട്ടോമൻ ഭരണത്തിൽ ആയി. 1912 ബാൽകൻ യുദ്ധത്തിൽ ഒട്ടോമൻ സൈന്യത്തെ പരാജയപ്പെടുത്തിയ ഗ്രീസ്‌ മൗണ്ട് ഏതോസ് തിരിച്ചുപിടിച്ചു ലണ്ടൻ സമാധാന കരാറിൽ ഒപ്പുവെച്ചു. അതേസമയം റഷ്യൻ ഓർത്തഡോക്സ് സഭയും മൗണ്ട് ഏതോസ് പുരോഹിത സമൂഹവുമായുണ്ടായ വിശ്വാസപരമായ പൊരുത്തക്കേടലുകൾ അക്രമത്തിലേക്ക് കലാശിച്ചു. പിന്നീട് റഷ്യൻ ഗ്രീക്ക് സർക്കാരുകൾ ഒപ്പിട്ട ഉടമ്പടി പ്രകാരം മൗണ്ട് ഏതോസ് ഗ്രീസിന്റ സ്വയം ഭരണ പ്രദേശമായി മാറി.

Prayers from Mount Athos against Coronavirus - Anglican Ink © 2020ഗ്രീക്ക് സർക്കാരിന്റെ പ്രതിനിധിയായ ഗവർണ്ണറിന്റെ മേൽനോട്ടത്തിൽ കേറിയസ് ആസ്ഥാനമായി 20 മഠങ്ങളിൽ നിന്ന് തിരഞ്ഞെടുത്ത പ്രധാന പുരോഹിതൻ ആണ് പ്രദേശം ഭരിക്കുക. 1046 ൽ കോൺസ്റ്റന്റൈൻ മോനോമക്കോസ് ആണ് പ്രദേശത്ത് സ്ത്രീകൾക്ക് പ്രവേശനം ആദ്യമായി നിരോധിക്കുത്. പുരോഹിതരുടെ ബ്രഹ്മചര്യം ആയിരുന്നു വിഷയം. പെൺ പൂച്ചകൾ ഒഴികെ കോഴികൾക്കും, പശുക്കൾക്കും, പട്ടികൾക്കും, ആടുകൾക്കും മറ്റു വളർത്തു മൃഗങ്ങൾക്കും ഈ നിയമം ബാധകമാണ്.

Accessing the Internet Atop the Holy Mountain | by Byron Reese | Mediumചുരുക്കം ചില സ്ത്രീകൾ മാത്രമാണ് ഇതുവരെ ഇവിടേക്ക് പ്രവേശിച്ചിട്ടുള്ളു.14 ആം നൂറ്റാണ്ടിൽ സെർബിയൻ രാജാവ് പകർച്ചവ്യാധികളിൽ നിന്ന് രക്ഷപെടാൻ പത്നി ഹെലനെയും കൂട്ടി മൗണ്ട് ഏതൊസിൽ എത്തി. പക്ഷെ അക്കാലമത്രയും മൗണ്ട് ഏതൊസിൽ കാൽ പാദം പോലും വെക്കാതെ പല്ലക്കിൽ ആയിരുന്നു ഹെലൻ കഴിഞ്ഞിരുന്നത്. 1930 ൽ ആയിരുന്നു മിസ്സ്‌ ഗ്രീക്ക് ആയിരുന്ന എലിഖി ഡിപ്ലര്ക്ക്‌ പുരുഷ വേഷത്തിൽ ഇവിടെ കയറുകയും കൂടുതൽ പരിക്കുകൾ ഏൽക്കാതെ രക്ഷപ്പെടുകയും ചെയ്തു. 1988 ൽ വേൾഡ് ഹെറിറ്റേജ് ലിസ്റ്റിൽ ഇടം പിടിച്ച മൗണ്ട് ഏതൊസിലേക്ക് ഇന്നും 18 വയസ് പൂർത്തിയായ പുരുഷന്മാർക്ക് മാത്രമേ പ്രവേശനം ഉള്ളു !!

 

 53 total views,  1 views today

Advertisement
Entertainment1 hour ago

സത്യത്തിനെന്നും ശരശയ്യ മാത്രമെന്ന് ‘ദൈവമേ തേങ്ങ’ പറയുന്നു

Boolokam1 day ago

ബൂലോകം ടീവി ഫിലിം വെബ്‌സൈറ്റ് വരുന്നു, ഷോർട്ട് ഫിലിം ഫലപ്രഖ്യാപനം ജനുവരി ഒന്നിന്

Entertainment2 days ago

ഓരോ ക്രിമിനലിന്റെ പിന്നിലും കലുഷിതമായ കുടുംബാന്തരീക്ഷത്തിന്റെ ചരിത്രമുണ്ട്

Entertainment2 days ago

ഇര എവിടെയുണ്ടോ അവിടെ ഒരു വേട്ടക്കാരനും ഉണ്ടാകും

Entertainment3 days ago

ആ ഡമ്മിയെ പ്രണയിക്കാൻ വിഷ്ണുവിന് കാരണമുണ്ടായിരുന്നു, പക്ഷെ നിങ്ങൾ അതൊരു കാരണമാക്കരുത് !

Entertainment4 days ago

തൊഴിലില്ലായ്മയെന്ന സാമൂഹിക യാഥാർഥ്യത്തിന്റെ കയ്‌പേറിയ അനുഭവങ്ങളാണ് ‘നീളെ നീളെ’

Entertainment5 days ago

ഇതരൻ, ചൂഷിതരുടെയും പാർശ്വവത്കരിക്കപ്പെട്ടവരുടെയും പ്രതിനിധി

Entertainment5 days ago

നിയന്ത്രണ രേഖയ്ക്കുള്ളിൽ കരഞ്ഞു ജീവിക്കുന്ന സ്ത്രീകളെ ഈ സിനിമ ചേർത്തുപിടിക്കുന്നു

Education6 days ago

കുമിൾ പറയുന്നതും അതുതന്നെ, ‘ജീവിതത്തിൽ റീടേക്കുകൾ ഇല്ല’ !

Entertainment7 days ago

സുബൈറും സാബിറയും ‘വീണ്ടും’ ഒരുമിക്കുകയാണ്, അവരോടൊപ്പം പെരുന്നാൾ കൂടാൻ നിങ്ങളും വരണം

Entertainment1 week ago

അനന്തുവിന്റെയും ആരതിയുടെയും പ്രണയം ‘എഴുതാത്ത കവിത’പോലെ മനോഹരം

Entertainment1 week ago

മദ്യത്തിന്റെ കണ്ണിലൂടെ കഥപറയുന്ന ‘സീസറിന്റെ കുമ്പസാരം’

Entertainment3 weeks ago

സാമൂഹ്യ പ്രതിബദ്ധതയുള്ള ‘ആഗ്നേയ’ ശരങ്ങളുമായി പ്രിയ ഷൈൻ

Entertainment1 month ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

Entertainment1 month ago

നിങ്ങളെ ഭയപ്പെടുത്തുന്ന ‘എലോൺ’ കർമയുടെ നിശ്ചയദാർഢ്യത്തിന് പിന്നിലെ കഥയാണ്

Entertainment1 month ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment4 weeks ago

ഈ ഷോർട്ട് ഫിലിം നടന്ന കഥയാണ്, മറ്റാരുടേയുമല്ല ഇതിന്റെ പ്രൊഡ്യൂസറിന്റെ ജീവിതത്തിൽ

Entertainment2 months ago

രമേശിന്റെ ചെവിയിലെ ആ ‘കിണർ ശബ്‌ദം’ പലർക്കുമുള്ള ഒരു ‘അസ്വസ്ഥ’ സന്ദേശമാണ് !

Entertainment2 weeks ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment2 months ago

ചുറ്റിക കൊണ്ട് ചിലരുടെ മണ്ടയ്ക്ക് പ്രഹരിക്കുന്ന സിനിമ

Entertainment2 months ago

വ്യക്തമായ രാഷ്ട്രീയം പറയുന്ന ജാതിക്ക… അല്ല ജാതി ക്യാ (?)

Entertainment2 weeks ago

അബ്യുസ് പെൺകുട്ടികൾക്കു മാത്രമല്ലെന്ന് ഒഴിവുദിവസത്തെ സംസാരം, അതാണ് രാസലീല ( A )

Entertainment3 weeks ago

‘മീനിന് സുഗന്ധം തന്നെയാണ് ‘, മരയ്ക്കാൻ ഷോർട്ട് മൂവിയുടെ വിശേഷങ്ങൾ

Entertainment3 weeks ago

‘കിസ്മത്ത് ഓഫ് സേതു’, സേതു കൃത്യം പത്തുമണിക്ക് തന്നെ മരിക്കുമോ ?

Advertisement