ഇതിന് പിന്നിൽ ഒളിച്ചിരിക്കുന്ന എല്ലാം കൈപ്പിടിയിൽ ഒതുക്കുന്നവരുടെ ചതി നിങ്ങളറിയണം

266


സഞ്ജയ് നല്ലില

ഒരു കിലോ ഗോതമ്പിന് 30 രൂപ,അതിൽ 3 രൂപ മാത്രമെ കർഷകന് കിട്ടുന്നുള്ളു.അതായത് ബാക്കിയുള്ള 27 രൂപ ഇടനിലക്കാരും, മാർക്ക് ലഭ്യമാക്കുന്നവരും, കയറ്റിറക്ക്, വാഹന വിവിധ മൊത്തക്കാക്കാർ മുതൽ, അവസാനം വിൽക്കുന്ന കടക്കാർക്ക് വരെ ലാഭമായി വീതിച്ച് കിട്ടുന്നു.ഇതാണല്ലോ ഇപ്പോഴത്തെ അവകാശവാദം..?

ശരിയാണ് ഇത് നിലവിലുള്ള രീതി തന്നെയാണ്.എന്നാൽ ഇത് മാറി കേന്ദ്ര സർക്കാർ കൊണ്ടു വന്ന നിയമം വഴി ഇനി കർഷകരുടെ വിൽപ്പന നടന്നു എന്നിരിക്കട്ടെ, എന്നാലും ശരി ഈ കർഷകർക്ക് 3 രൂപയിൽ കൂടുതൽ കിട്ടാൻ പോകുന്നില്ല എന്നതാണ് വസ്തുത.

കാരണം ഈ കർഷകർക്ക് ഇടനിലക്കാർ ഇല്ലാതാകുന്നതോട് കൂടി മാർക്കറ്റ് കണ്ടെത്താനാകാതെ വരുന്നു. ഈ മേഖലകളിലേയ്ക്ക് വരുന്ന റിലയൻസ്, വാൾമാർട്ട് പോലുള്ള കമ്പനികൾക്ക് കർഷകർക്ക് വിൽക്കാൻ നിർബന്ധിതമാകും.ഇത്തരം കോർപ്പറേറ്റ് കമ്പനികൾ കർഷകരുടെ കൃഷിഭൂമിയിൽ നേരിട്ടെത്തി കർഷകരുടെ മുഴുവൻ കൃഷിയും ഏറ്റെടുക്കും, കൃഷി ഇറക്കാൻ തന്നെ പണം വേണമെങ്കിൽ അഡ്വാൻസായി നൽകാനും അവർ തയാറാകും.

അത് മൂലം ചെറിയ ചെറിയ മറ്റ് മൊത്തക്കച്ചവടക്കാർക്ക് കർഷകർക്ക് തങ്ങളുടെ ഉൽപ്പന്നങ്ങൾ നൽകാനാകാതെ വരുന്നു.അങ്ങനെ നൽകിയിൽ തന്നെ ഭീമൻ കമ്പനികൾ പിന്നിട് ഉൽപ്പന്നങ്ങൾ എടുക്കുമോ എന്ന ഭയം കർഷകരിൽ ഉണ്ടാകും.ഇതിൻ്റെ അനന്തര ഫലം മേൽപ്പറഞ്ഞ ബാക്കി 27 രൂപയും ഭീമൻ കമ്പനികളുടെ കയ്യിൽ എത്തിച്ചേരുന്നു.നേരത്തെ കൃഷിക്കാരിൽ നിന്ന് നേരിട്ട് വാങ്ങിയിരുന്ന കച്ചവടക്കാർക്ക് ഉൽപ്പന്നങ്ങൾ മൊത്തം വാങ്ങിക്കൂട്ടി സൂക്ഷിച്ചിരിക്കുന്ന കമ്പനികളിൽ നിന്ന് അവർ പറയുന്ന വിലയ്ക്ക് ഉൽപ്പന്നങ്ങൾ വാങ്ങേണ്ടി വരുന്നു. അപ്പോഴും കൃഷിക്കാർക്ക് അതിൻ്റെ ലാഭം കിട്ടുന്നില്ല. മറിച്ച് കോർപ്പറേറ്റ് കമ്പനികൾക്കാണ് ലാഭം കൂടുതൽ കിട്ടുക. ഇനി ഉൽപ്പന്നങ്ങൾക്ക് ചിലപ്പോഴൊക്കെ വില കൂടുന്ന മാസങ്ങൾ ഉണ്ടല്ലോ ?അതായത് 30 രൂപയുടെ ഗോതമ്പിനു 100 രൂപ ആയി എന്ന് വയ്ക്കുക.

ആ സമയത്തും കർഷകർക്ക് ആ വൻ ലാഭം കിട്ടാൻ പോകുന്നില്ല. കാരണം കോർപ്പറേറ്റ് കമ്പനികൾ ഇതൊക്കെ മുന്നിൽ കണ്ട് ഉൽപ്പന്നങ്ങൾ കർഷകരിൽ നിന്ന് പഴയ വിലയിൽ തന്നെ വാങ്ങി സൂക്ഷിച്ചിട്ടുണ്ടാകും. ചുരുക്കി പറഞ്ഞാൽ കർഷകർക്കുള്ള വിലയും, മാർക്കറ്റിലെ വിലയും നിയന്ത്രിക്കുന്ന രീതി ഇത്തരം കമ്പനികളിൽ എത്തിച്ചേരും.അവിടെ ഗുരുതരമായ മറ്റൊരു വിഷയം കൂടിയുണ്ട്. റിലയൻ റിലയൻസ് ഫ്രഷ് പോലുള്ള സൂപ്പർ മാർക്കറ്റുകളിൽ അവർ ശേഖരിച്ചിരിക്കുന്ന ഉൽപ്പന്നങ്ങൾക്ക് വില കുറച്ച് നൽകാനാകും.

അപ്പോഴും സാധാ കച്ചവടക്കാർക്ക് വില കൂട്ടി മാത്രമെ വിൽക്കാനും കഴിയൂ. സ്വാഭാവികമായും ജനങ്ങൾ വില കുറച്ച് വിൽക്കുന്ന സൂപ്പർ മാർക്കറ്റുകളിലേയ്ക്ക് പോകാൻ നിർബന്ധിതമാകും. അതോടെ ഇവിടെ തകരുന്നത് ചെറുകിട കച്ചവടക്കാരായിരിക്കും. പതിയെ വിപണി പിടിക്കുന്ന കോർപ്പറേറ്റുകൾ പിന്നീട് ഈ സൗജന്യ വിലയും നിർത്തും.മൊത്തത്തിൽ ഇവിടെ നഷ്ടം കർഷകർക്കും ഉപഭോക്താവിനും ലാഭം കമ്പനികൾക്കുമായി മാറുന്നു എന്ന് ചുരുക്കം.

വൻ കമ്പനികൾക്ക് വേണ്ടി ഗ്യാസിൻ്റ വില കൂട്ടിയ,സബ്സിഡി വെട്ടിക്കുറച്ച,പെട്രോളിന് വിലക്കൂട്ടിയ,എല്ലാം കുത്തക കമ്പനികൾക്ക് വിൽക്കുന്ന കേന്ദ്ര സർക്കാരിൻ്റെ രീതിയും ഇത്തരം കോർപ്പറേറ്റുകളെ സഹായിക്കുക എന്ന രീതി ആയത് കൊണ്ട് കർഷകര്യം ജനങ്ങളും ഒന്നും പ്രതീക്ഷിക്കേണ്ടതില്ല എന്ന് ഉറപ്പാണ്. (ഈ ഗോതമ്പിൻ്റെ പോലെ,മറ്റ് ഭക്ഷ്യവസ്തുക്കളുടെ വില ഏറ്റക്കുറച്ചിലുകൾ ഒന്ന് മനസിൽ ചിന്തിച്ചാൽ മനസിലാകും ഇതിന് പിന്നിൽ ഒളിച്ചിരിക്കുന്ന എല്ലാം കൈപ്പിടിയിൽ ഒതുക്കുന്നവരുടെ ചതി)