ആരവം 

Sanjeev S Menon

“മരുതേ, നിനക്കെന്നെയിഷ്ടമാണോ?”, ”
“ഉം”
“ദോശയേക്കാൾ?”
“ഉം ”
” മുളകു ചമ്മന്തിയേക്കാൾ?”
“ഉം”
നല്ല എരുമപ്പാലൊഴിച്ച കുറുകുറെയിരിക്കുന്ന ചായയേക്കാൾ?”
നീട്ടിയൊരു ” ഉം “,മരുത് ചിരിച്ച് ചുമച്ചു പോയി.

“മരുതേ, ഞാനൊരു വിഷയം പറഞ്ഞാൽ നീ കേക്കുവോ? എനിക്ക് കുളി തെറ്റിയിട്ട് രണ്ടു മാസായി.
എന്റെ കുട്ടിക്ക് തന്തയാരാന്ന് ചോദിച്ചാ എന്റെ മരുതാണെന്നു പറയട്ടെ? ഞാൻ…. ഞാൻ നിന്റെ കെട്ടിയവളായി കഴിഞ്ഞോളാം. നമ്മുക്കിവിടെ സുഖമായി കഴിയാം, നിറയെ ദോശയും തിന്നാം. ഞാൻ നിന്റെ കൂടെ അന്തിയുറങ്ങാം.”….
കാവേരി പറഞ്ഞ വാക്കുകൾ കേട്ട് മരുതു ഞെട്ടി. പക്ഷെ ആ ഞെട്ടൽ ഒരു പുഞ്ചിരിയായി മാറാൻ അധിക സമയം വേണ്ടി വന്നില്ല.

1978 ൽ പുറത്തിറങ്ങിയ ആരവം എന്ന ഭരതൻ ചിത്രത്തിലെ സംഭാഷണത്തിലെ ഭാഗമാണിത്. അന്നൊക്കെ കുട്ടിയായിപ്പോയതിനാൽ വട്ടത്തിൽ A കയറിക്കിടക്കുന്ന ചിത്രങ്ങളൊന്നും കാണാൻ കഴിയുമായിരുന്നില്ല. ആ ‘A ‘കാരണം എത്രയെത്ര ജീവിതഗന്ധിയായ ചിത്രങ്ങൾ നഷ്ടപ്പെട്ടിട്ടുണ്ടാവും എന്ന് ഇന്ന് മനസിലാക്കുന്നു.

ഭരതൻ, പത്മരാജൻ എന്നീ പ്രതിഭകൾ അക്കാലത്തു തന്നെ ഒരുപാടു തിരുത്തലുകൾ വരുത്തിയിട്ടുണ്ട്. അത്തരത്തിലുള്ള ചിത്രങ്ങൾ ഇന്നു കാണുമ്പോഴാണ് പലരുടേയും അഭിനയചാതുര്യവും അറിയാൻ കഴിയുന്നത്. ഏതായാലും ഈ ചിത്രം U Certificate കിട്ടിയതാണ്.രണ്ടു മണിക്കൂറിനുള്ളിൽ പച്ചയായ പല വിഷയങ്ങളും പ്രതിപാദിച്ച ഒരു ചിത്രമാണ് ആരവം.ഭരതേട്ടന്റെ മറ്റു പല ചിത്രങ്ങളേയും പോലെ താഴേക്കിടയിലുള്ളവരുടെ കഥ തന്നെയാണ് ഇവിടെയും പറയുന്നത്. അവരിലാണ് യഥാർത്ഥ ജീവിതമുള്ളത്.

തകരയിൽ കണ്ട പ്രതാപ് പോത്തന്റെ മറ്റൊരു രൂപം ….കൊക്കരക്കോ! പോരുകോഴികളെ തന്റെ മക്കളേപ്പോലെയാണ് കക്ഷി പരിപാലിക്കുന്നത്. അതിനിടയിൽ കെട്ടിയവൾ ഉണ്ടെന്നുള്ള കാര്യം മറക്കുന്നു. അലമേലു സഹിക്കാവുന്നതിലപ്പുറം സഹിച്ചു, അവസാനം കൈവിട്ടു പോയത് ആ ദാമ്പത്യം തന്നെയായിരുന്നു. ജോൺസൺ മാഷും എം.ജി.രാധാകൃഷ്ണനും ചേർന്നൊരുക്കിയ പശ്ചാത്തല സംഗീതം ആ ഗ്രാമാന്തരീക്ഷത്തിന് മിഴിവേകുന്നു. തുടക്കത്തിൽ മരുതിനെ കാണിക്കുന്ന ഗാനരംഗം നല്ല രസമാണ്. കാണാത്തവർ കണ്ടുതന്നെ വിലയിരുത്തുക.

***

1978 ൽ ഭരതൻ കഥയും തിരക്കഥയും രചിച്ച് സംവിധാനം ചെയ്ത ഒരു മലയാള സിനിമയാണ് ആരവം. നെടുമുടി വേണു, ബഹദൂർ, പ്രതാപ് പോത്തൻ, കെ.പി.എ.സി. ലളിത, പ്രമീള, കോട്ടയം ശാന്ത, ജനാർദ്ദനൻ തുടങ്ങിയവർ ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായി അഭിനയിച്ചിരിക്കുന്നു. എം.ജി. രാധാകൃഷ്ണനും ഔസേപ്പച്ചനും സംഗീതം നൽകിയ കാവാലം നാരായണപ്പണിക്കർ രചിച്ച ഗാനങ്ങളും ഈ സിനിമയിലുണ്ട്. ഗ്രാമത്തിലൂടെ അലഞ്ഞുനടന്ന് പക്ഷികളെ വെടിവെച്ച് പിടിക്കുന്ന മരട് എന്ന കഥാപാത്രത്തിലൂടെയാണ് ഈ സിനിമ വികസിക്കുന്നത്. അവന്റെ കാമുകി കാവേരി ഗ്രാമത്തിൽ ചായക്കട നടത്തുന്നു. ആ ഗ്രാമത്തിലെത്തുന്ന സർക്കസ് ഇവരുടെ ജീവിതം എങ്ങനെ മാറ്റിമറിക്കുന്ന എന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം. ഇതിലെ മുക്കുറ്റീ തിരുതാളീ എന്ന പാട്ടുപാടിക്കൊണ്ടാണ് മലയാളസിനിമയിലെ അഭിനയചക്രവർത്തി നെടുമുടിവേണു ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്

Leave a Reply
You May Also Like

മുകേഷ് എം.എൽ.എ യുടെ വോയ്‌സ് റിക്കോർഡ് ഉണ്ടാക്കിയ പബ്ലിക് ഡാമേജ്‌ എന്തെന്നെറിയാമോ ?

നടൻ മുകേഷിന്റെ നിലപാടുകളോട് എനിക്കു പത്തു പൈസയുടെ ബഹുമാനമില്ല. സിനിമാ മേഖലയേ ഒരു സ്ത്രീവിരുദ്ധ ഇടമാക്കി നിലനിർത്തുന്നതിൽ

ആന്‍ഡ്രോയിഡ് ഫോണുകളില്‍ അനാവശ്യ കോളുകളും എസ് എം എസും എങ്ങിനെ തടയാം ?

മൊബൈല്‍ ഫോണ്‍ ഇല്ലാത്ത ഒരു ലോകം ഇന്ന് നമുക്ക് ചിന്തിക്കാന്‍ സാധിക്കില്ല. പക്ഷെ മാവില്‍ മാങ്ങയുണ്ടെങ്കില്‍ കല്ലേറ് ഉറപ്പ് എന്ന് പറയുന്ന പോലെ നമ്മുടെ ഫോണിലേക്കും കല്ലേറ് വരും, അനാവശ്യ കോളുകളും, എസ് എം എസുമായി. അതിനൊരു പരിഹാരമായി നമുക്കിവിടെ ഒരു അപ്ലിക്കേഷന്‍ പരിചയപെടാം. Calls Blacklist എന്ന ഫ്രീ അപ്ലിക്കേഷന്‍ ഉപയോഗിച്ച് നമുക്ക് വരുന്ന അനാവശ്യ കോളുകളും,മെസ്സേജുകളും തടയാം.

സിനിമാ പ്രേമികള്‍ക്കായി ഒരു കിടിലന്‍ പാട്ട്

സിനിമയോടുള്ള അഭിനിവേശവും അതോടൊപ്പം തന്നെ റൊമാന്റിക്‌ ഫീലും തരുന്ന ഈ ഗാനത്തിന്റെ വരികള്‍ രചിച്ചിരിക്കുന്നത് മനു മഞ്ജിത് ആണ്

ബച്ചന്‍ ദുല്‍ഖറിന് കൊടുത്ത ഫോട്ടോ, ദുല്‍ഖര്‍ ബച്ചന് എഴുതിയ കുറിപ്പ്

ഇപ്പോള്‍ അമിതാബ് ബച്ചന്‍ എന്റെ ഓകെ കണ്‍മണി എന്ന ചിത്രത്തെ കുറിച്ച് ബ്ലോഗില്‍ എഴിതിയോ, അപ്പോള്‍ മുതല്‍ എന്റെ ജീവിതം ഒരു വൃത്തത്തിലായതുപോലെ തോന്നി.