“കഴുത്തു മുറിക്കുമ്പോൾ ‘ശ് ‘ എന്നൊരു ശബ്ദം വരും, അതു കേൾക്കുന്നത് ഒരു ഹരമാണ് സാമീ”

Sanjeev S Menon

മൃതപ്രായയായി കിടക്കുമ്പോഴും അവൾ പറഞ്ഞു, “അരുതേ, എന്റെ വയറ്റിലുള്ള കുഞ്ഞിനെ ഓർത്തെങ്കിലും വെറുതെ വിടണേ…. ” എന്ന്. രാക്ഷസർക്ക് എന്തു സ്ത്രീ, എന്തു കുഞ്ഞ്! പതിവുപോലെ പാതി ജീവനിൽ കാമസംതൃപ്തിയടഞ്ഞ്, കഴുത്ത് മുറിച്ച് ശബ്ദവും കേട്ട്, അവരുടെ ഓപ്പറേഷൻ പൂർത്തിയാക്കി, പുറത്തു നിന്നുള്ള സിഗ്നൽ കിട്ടിയതോടെ ഒന്നുമറിയാത്ത പാവങ്ങളേപ്പോലെ അവർ നടന്നു നീങ്ങി.D GANG !!

1990 കളുടെ മധ്യം മുതൽ ബെംഗളൂരു നഗരത്തെ ഭീതിയുടെ മുൾമുനയിൽ നിർത്തിയ ദണ്ഡുപാളയ ഗ്യാംഗ്.പത്രത്തിൽ ഒട്ടുമിക്ക ദിവസവും അവരുടെ വാർത്തകളുണ്ടാവും. കൃത്യം നടത്തി, യാതൊരു തെളിവും അവശേഷിപ്പിക്കാതെ കടന്നു കളയും. രാത്രിയുടെ മറവിൽ പലതരത്തിലെ കുറ്റകൃത്യങ്ങൾ നടക്കാറുണ്ട്.  എന്നാൽ, ദണ്ഡു പാളയ ഗ്യാംഗ് നടത്തിയ കൊലപാതങ്ങളും കൊള്ളയും പകൽ വെളിച്ചത്തിലാണ്. അന്നൊക്കെ അമ്മയെ വീട്ടിൽ ഒറ്റക്കിരുത്തിയിട്ട് പുറത്തു പോകാൻ പേടിയായിരുന്നു.

ഒരു സ്ത്രീ വീട്ടിൽ വന്ന് “അമ്മാ ദാഹിക്കുന്നു, ഇത്തിരി വെള്ളം തരുമോ ” എന്ന് ദയനീയമായി ചോദിച്ചാൽ ആരെങ്കിലും കൊടുക്കാതിരിക്കുമോ?എന്നാൽ, വെള്ളം കൊടുത്താൽ ഉറപ്പിക്കാം, നിങ്ങളുടെ ആയുസ് കഴിഞ്ഞു എന്ന്. വീടിന്റെയും പരിസര പ്രദേശത്തിന്റേയും ചിത്രം മനസിൽ വരച്ചിട്ടു പോകുന്ന, കാഴ്ചയിൽ തനി നാടൻ ആയ ആ സ്ത്രീ പോകുന്നത് പുതിയ ഇരയുടെ വിവരങ്ങൾ തന്റെ കൂട്ടാളികളിലേക്കെത്തിക്കാനാണ്‌. മിക്കവാറും ഒരു ദിവസത്തിനുള്ളിൽ കൃത്യം നടത്തി അടുത്ത ഇരയെ തേടും അവർ.

ബെംഗളൂരു നഗരത്തിൽ നിന്ന് മാറി ഹൊസക്കോട്ടെ എന്ന സ്ഥലത്തിനടുത്തുള്ള ഒരു ഗ്രാമമാണ് ദണ്ഡു പാളയ. അവിടെയാണു താമസമെങ്കിലും ഇവരൊക്കെ അവിടെ കുടിയേറിയവരാണ്. ബെംഗളൂരു നഗരത്തിലെത്തിയാൽ ചെറിയ പണികൾ അന്വേഷിച്ചു കണ്ടു പിടിച്ച്, പണി ചെയ്യുന്നതിനിടയിൽ പരിസരത്തുള്ള വീടുകളിൽ പകൽ സമയത്ത് മറ്റെല്ലാവരും പുറത്തു പോയി, വീട്ടിൽ ഒറ്റപ്പെടുന്നവരെ നോട്ടമിടും. അത് ലക്ഷ്മിയുടെ ജോലിയാണ്.ലക്ഷ്മി വിവരം കൈമാറിയാലുടൻ പദ്ധതി തയ്യാറാക്കി നടപ്പിലാക്കും. വാതിൽ തുറന്നാലുടൻ ഇരുമ്പുദണ്ഡ് കൊണ്ട് തലക്കടിക്കുകയാണ് ആദ്യം ചെയ്യുന്നത്.ആദ്യം അടിക്കുന്നയാൾക്കാണ് ഇരയെ ആദ്യം ലൈംഗികമായി ഉപയോഗിക്കാനുള്ള അവകാശം.ഇരകൾക്ക് ആൺ-പെൺ വ്യത്യാസമില്ല. വീണു കിടന്ന് ഞരങ്ങുന്ന ഇരയെ സാക്ഷിയാക്കി വീട്ടിലുള്ള വിലപ്പെട്ടതെല്ലാം, (കെട്ടുതാലി വരെ) അപഹരിക്കും. അതിനു ശേഷം ഓരോരുത്തരായി ലൈംഗികതൃപ്തി നേടി, കഴുത്ത് മുറിച്ച് മരണം കണ്ട് രസിച്ച് മടങ്ങുന്നു.കിട്ടിയ മുതലുമായി നാട്ടിൽ അടിച്ചു പൊളിക്കുന്നു. പന്നിയോട് വല്ലാത്ത പ്രിയമാണ്. പന്നിയെ വേട്ടയാടി പിടിക്കും. പന്നി ബിരിയാണിയാണ് പത്ഥ്യം.

സംഭവ കഥ സിനിമയായപ്പോൾ ചെറിയ മാറ്റങ്ങളൊക്കെ ഉണ്ടായിട്ടുണ്ടാവാം. ഈ സംഭവങ്ങൾ നടക്കുന്ന കാലത്ത് ഞാൻ ബെംഗളൂരുവിൽ ഉണ്ടായിരുന്നതിനാൽ അന്ന് കേട്ട കാര്യങ്ങൾ തന്നെയാണ് അധികവും സിനിമയിൽ കണ്ടത്.2012 ൽ ശ്രീനിവാസ് രാജു സംവിധാനം ചെയ്ത ‘ദണ്ഡു പാളയ’ ചില തീയറ്ററുകളിൽ 100 ദിവസത്തിനു മുകളിൽ ഓടി.ലക്ഷ്മിയായി പൂജാ ഗാന്ധി ജീവിച്ചു എന്നു പറയാം. ഗ്യാംഗ് മെമ്പേഴ്സ് എല്ലാവരും തന്നെ മികച്ച അഭിനയമായിരുന്നു. ഗ്യാംഗ് ലീഡറായ കൃഷ്ണ ആയി മകരന്ദ് ദേശ്പാണ്ഡെ അസാമാന്യ മികവ് കാഴ്ചവെച്ചു. 5-6 വർഷത്തോളം പോലീസ് ഡിപ്പാർട്ട്മെന്റിനെ വട്ടം കറക്കിയ ദണ്ഡുപാളയ ഗ്യാംഗിനെ തളക്കാൻ എത്തുന്ന പോലീസ് ഓഫീസറായി പി.രവിശങ്കർ വേഷമിട്ടു. ആദ്യത്തെ കണ്മണി ഫെയിം സുധാ റാണിക്കും ഒരു വേഷമുണ്ട്. കഥയും തിരക്കഥയും ഗിരിരാജുവിന്റേതാണ്. അർജുൻ ജന്യ യുടെ സംഗീതം ചിത്രത്തിന്റെ ബോക്സ് ഓഫീസ് വിജയത്തിൽ ഒരു പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. പേടിപ്പെടുത്തുന്ന പശ്ചാത്തല സംഗീതമാണ്.

ഈ ചിത്രത്തിന്റെ റിലീസിംഗ് സമയത്ത് വിവാദങ്ങളും കുറവായിരുന്നില്ല.കുറ്റകൃത്യങ്ങളെ ഹൈലൈറ്റ് ചെയ്തു കാണിക്കുന്നു എന്ന് ആരോപിച്ച് ബഹുജൻ സമാജ് ഹോരാട്ട സമിതിയും അംബേദ്കർ ക്രാന്തി സേനയും പ്രതിഷേധങ്ങൾ നടത്തി.നഗ്നതയുടെ പേരിൽ പൂജാ ഗാന്ധിയും പഴി കേട്ടു .പൂജാ ഗാന്ധി പിന്നീട് അതിനെ ന്യായീകരിച്ചിരുന്നു. ദണ്ഡു പാളയ 2, ദണ്ഡു പാളയ 3 ഒക്കെ പിന്നീട് റിലീസ് ചെയ്തു.തെലുഗുവിൽ ദണ്ഡു പാളയം എന്ന പേരിൽ ഇറങ്ങിയ ചിത്രം വൻ പ്രദർശനവിജയം നേടി.തമിഴിലും റീമേക്ക് ചെയ്തിരുന്നു. മലയാളത്തിൽ ഡബ്ബ് ചെയ്ത വേർഷൻ യു ട്യൂബിലുണ്ട്.

‘ ദണ്ഡുപാളയ എന്ന നാട്ടുകാർക്ക് വരത്തൻമാരായ ഈ ചെകുത്താൻ ഗ്യാംഗ് ഉണ്ടാക്കി വെച്ച ദുഷ്പേര് വളരെ വലുതാണ്. വിവാഹങ്ങൾ പോലും നടക്കാതായി. പലരും നാടുവിട്ടു.ഈ ഗ്യാംഗിലുള്ളവരിലാരും ദണ്ഡുപാളയ എന്ന നാട്ടിൽ കുറ്റകൃത്യങ്ങളൊന്നും ചെയ്തതായി നാട്ടുകാർക്ക് അറിവില്ല എന്നതാണ് മറ്റൊരു കൗതുകം.’

You May Also Like

കല്യാണിയുടെ ബീപാത്തു, ‘തല്ലുമാല’ സെക്കന്റ് ലുക്ക് പോസ്റ്റർ

ഖാലിദ് റഹ്മാൻ ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് തല്ലുമാല. ഉണ്ട, ലവ് എന്നീ ചിത്രങ്ങൾക്ക് ശേഷമാണ്…

ക്യൂൻ എലിസബത്തിലെ ആദ്യ ലിറിക്കൽ വീഡിയോ ഗാനം .പുറത്തിറങ്ങി

ക്യൂൻ എലിസബത്തിലെ ആദ്യ ലിറിക്കൽ വീഡിയോ ഗാനം .പുറത്തിറങ്ങി* . എം.പത്മകുമാർ സംവിധാനം ചെയ്യുന്ന ക്യൂൻഎലിസബത്ത്…

നാടിന്റെ ഗൗരവം കാപ്പാത്താൻ ഒരിക്കൽ സർക്കാർ ഉദ്യോഗംപോലും ഉപേക്ഷിച്ചു കബഡി ആടാൻ പോയവനാണ് കാളയാർകോവിൽ പൊത്താരി ജൂനിയർ

Pattathu Arasan – ട്രോൾ റിവ്യൂ Na Vas നാടിന്റെ ഗൗരവം കാപ്പാത്താൻ ഒരിക്കൽ സർക്കാർ…

ഇന്നസെന്റ് എന്ന അഭിനേതാവിന്‍റെ വേറിട്ട മുഖമാണ് “ഒരിടത്ത്” എന്ന സിനിമയിൽ

Gopala Krishnan സൂപ്പർസ്റ്റാറുകൾ ബുള്ളറ്റോടിച്ച് വരുന്ന ഇൻട്രോ സീനുകൾ കാണുന്നത് ആരാധകർക്ക് ഒരു പ്രത്യേക സുഖമാണ്..…