സഞ്ജീവ് ഭട്ട് IPS
നോട്ട് നിരോധിച്ചപ്പോൾ സഞ്ജീവ് ഭട്ട് പറഞ്ഞതാണ്, ഇത് വായിക്കുമ്പോൾ നിങ്ങളുടെ ഉള്ളിൽ അല്പം തീയാളും
“അഞ്ച് വർഷം ലക്നോവിനടുത്ത് സീതാപൂർ ജില്ലയിലെ ഖൈറാബാദിൽ താമസിച്ചിട്ടുണ്ട്. അവിടെ നിന്ന് വല്ലപ്പോഴും ലക്നോവിൽ പോകും. നഗരം കാണാനോ വീട്ടിലേക്കുള്ള മടക്ക യാത്രക്കിടയിലോ ഒക്കെ. ചുടു വെയിലത്ത് റിക്ഷാവലിക്കുന്ന മെലിഞ്ഞ, മുഷിഞ്ഞ വസ്ത്രം ധരിച്ച, കരിങ്കറുപ്പൻ മനുഷ്യന്മാരെ കാണും. അവര് വിഷമിച്ച് വിഷമിച്ച് ചവിട്ടുന്ന റിക്ഷയിൽ കയറാൻ എനിക്ക് മടിയായിരുന്നു. പക്ഷേ ഓട്ടോറിക്ഷകൾ അത്യപൂർവമായ ലക്നോ നഗരത്തിൽ അവരെ ആശ്രയിക്കുകയല്ലാതെ നിവൃത്തിയില്ല. അങ്ങനെ ഒരവസരം കിട്ടിപ്പോൾ ഞാൻ അവരിൽ ഒരാളുമായി ഏറെ നേരം സംസാരിച്ചു.
100 രൂപ വാടകക്കാണ് പതിനഞ്ച് വർഷം മുൻപ് അവര് സൈക്കിൾ റിക്ഷ ഓടിക്കാനെടുക്കുന്നത്. 100 മുതൽ 200 വരെ റിക്ഷകളുള്ള വലിയ സമ്പന്ന ഗഡികളാണ് അത് വാടകക്ക് കൊടുക്കുന്നത്. അത് വാടകക്കെടുക്കുന്ന മനുഷ്യർ രാപ്പകലില്ലാതെ ചവിട്ടിച്ചവിട്ടി വല്ലതും ഭക്ഷണത്തിനുള്ളത് നേടും. വാടക കിഴിച്ച് മിക്കവാറും കിട്ടുന്നത് ഇരുപതോ നാല്പതോ രൂപ. ഇങ്ങനെ കിട്ടുന്ന പൈസയുമായി രാത്രിയിൽ കിടന്നുറങ്ങുന്നവരെ കള്ളന്മാരോ ഗുണ്ടകളോ വന്ന് കത്തികാണിച്ച് ഭീഷണി പെടുത്തി ഉള്ള സമ്പാദ്യം മുഴുവൻ തട്ടിപ്പറിച്ചോണ്ട് പോകും. മിക്കവാറും അതീ റിക്ഷാ മുതലാളിമാർ തന്നെ പറഞ്ഞു വിടുന്ന ഗുണ്ടകളായിരിക്കുമത്രേ!. എന്തിനാണെന്നു ചോദിച്ചാൽ റിക്ഷാവലിക്കാരനെ ദരിദ്രനാക്കി നിലനിർത്താൻ . അവൻ സമ്പാദിച്ചാൽ അവർ നാളെ സ്വന്തമായി റിക്ഷ വാങ്ങും. അതു പാടില്ല. അവൻ്റെ മക്കളെ പഠിപ്പിക്കും. റിക്ഷ വലിക്കാരുടെ തലമുറ അന്യം നിന്നു പോകും. അ്തു കൊണ്ട് അവനെ എന്നും ദരിദ്രനായി നിലനിർത്തണം. പൊലീസിൻ പരാതിപ്പെട്ടാൽ അവരയാളെ നിലത്തിട്ട് ചവിട്ടിക്കൂട്ടും. മറ്റൊരു പണിയും അറിയാത്ത റിക്ഷാക്കാരൻ ജീവിതകാലം മുഴുവൻ ഇങ്ങനെ കിടന്നു റിക്ഷാ വലിച്ച് നരകിച്ച് മരിക്കും.
ഈ അടവ് ഉത്തരേന്ത്യയിൽ എല്ലാ മേഖലകളിലുമുണ്ട്. അടിസ്ഥാന വർഗത്തെ ദരിദ്രവത്കരിക്കുക. അങ്ങനെ അടിമയാക്കുക. അടിമത്തം ശാശ്വതമാക്കുക.ഇപ്പോൾ ഉറങ്ങിക്കിടന്ന നമ്മുടെ പോക്കറ്റിലെ പണം ഒറ്റ രാത്രിയിലെ ഗുണ്ടായിസത്തിലൂടെ ബാങ്കിലെത്തിച്ചിട്ട് കോർപ്പറേറ്റ് മുതലാളിമാർക്ക് വേണ്ടി വാരിക്കോരി കൊടുക്കാൻ പോകുന്ന മോഡി ലക് നോയിലെ ആ റിക്ഷാ മുതലാളി തന്നെയാണ്.
നമ്മുടെ പണം കള്ളപ്പണം പിടിക്കാനെന്ന പേരിൽ ബാങ്കിൽ പിടിച്ചു വെച്ചിട്ട് 55 ദിവസം കഴിഞ്ഞു. അയാൾ അതറിഞ്ഞ മട്ട് നടിക്കാതെ തൊളളയിൽ തോന്നിയതെന്തൊക്കെയോ വിളിച്ച് പറഞ്ഞ് വീണ്ടും വീണ്ടും പറ്റിക്കുന്നു .
This is really Organized Iooting nothing else…ഭരണകൂടത്തെ ഉപയോഗിച്ചു നടത്തുന്ന ശുദ്ധമായ കവർച്ച. മറ്റൊന്നുമല്ല.ഇന്ത്യൻ ഭരണഘടനയിലൊരിടത്തും പൗരൻ ബാങ്ക് അക്കൗണ്ട് തുറക്കണമെന്ന് ശഠിക്കുന്നില്ല. ഞാനെന്റെ അക്കൗണ്ടുകൾ ഒക്കെ ക്ലോസ് ചെയ്ത് നാടുവിടാമെന്ന് വെച്ചാൽ, ഇന്ത്യൻ സർക്കാർ പിന്തുണയുള്ള റിസർവ് ബാങ്ക് ഗവർണർക്ക് എന്റെ സമ്പാദ്യം പണമായി തരാൻ വയ്യെന്ന്! ചുരുക്കത്തിൽ ഇന്ത്യൻ സർക്കാരും റിസർവ് ബാങ്കും കറൻസി നോട്ടുകളിൽ അച്ചടിച്ച വാഗ്ദാനം ലംഘിക്കുകയാണ്. നിയമപ്രകാരം പൗരന് അർഹതപ്പെട്ടത് നല്കാൻ വിസമ്മതിക്കുകയാണ്.
നമ്മളൊരു ‘കാഷ്ലെസ്’ സമൂഹമായിത്തീർന്നു എന്നിരിക്കട്ടെ. ഏതെങ്കിലുമൊരു ഘട്ടത്തിൽ ജനരോഷം തങ്ങൾക്കെതിരെ തിരിയുമ്പോൾ ഈ സർക്കാർ സാധാരണയായി കാശ്മീരിലും ഗുജറാത്തിലും അനുവർത്തിക്കുന്നത് പോലെ മൊബൈൽ ടവറുകളും ഇന്റർനെറ്റും പ്രവർത്തനരഹിതമാക്കിയാലോ?
നിങ്ങളുടെ സർക്കാറിന്റെ താളത്തിനൊത്ത് തുള്ളി തെരുവ് യാചകനായിത്തീരാൻ നിങ്ങൾ തയ്യാറാണോ? ഈ വിഡ്ഢികളെ കഴിവതും വേഗം പുറന്തള്ളുക!
ഇന്ത്യ ഒറ്റക്കെട്ടായി നോട്ട് റദ്ദാക്കൽ എന്ന ഭയങ്കരതക്കെതിരെ രംഗത്ത് വരാത്തത്, നാമൊക്കെ മതം, വർഗ്ഗം, ആശയം എന്നീ അടിസ്ഥാനങ്ങളിൽ വിഭജിക്കപ്പെട്ടു പോയത് കൊണ്ടാണ്. ഈ വിഭജനങ്ങളെക്കുറിച്ച് നല്ല ധാരണയുള്ളവർക്ക് നമ്മെ എങ്ങോട്ട് വേണമെങ്കിലും കെട്ടി വലിക്കാനുള്ള ചങ്കുറപ്പുണ്ടാകും. നമ്മിൽ നിന്ന് വ്യത്യസ്തരായവരോട് കഠിനഹൃദയരാണ് നാം; അലസഭീരുക്കളും. അത്തരക്കാർ അർഹിക്കുന്നത് സ്വേച്ഛാധിപതികളെയാകാം!”
Advertisements
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.