കുറച്ചു നാളുകളായി നമ്മുടെ മാധ്യമങ്ങൾ നിരന്തരം വ്യാജ വാർത്തകൾ പടച്ചുവിടുന്നു, അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് റാണൂ മുണ്ടേൽ

897

കുറച്ചു നാളുകളായി നമ്മുടെ മാധ്യമങ്ങൾ നിരന്തരം വ്യാജ വാർത്തകൾ പടച്ചു വിടുന്നു. ഏഷ്യാനെറ്റ്‌, മനോരമ, 24 അടക്കം അതിൽ മത്സര ബുദ്ധികാണിക്കുന്നു എന്നത് വളരെ പിതൃശൂന്യമായ നിലപാട് ആണ് എന്ന് പറയാതെ വയ്യ. കേരളിത്തിലെ മാധ്യമങ്ങൾ ഔന്നത്യം മറന്നു എന്ന് പറയുന്ന മാധ്യമ പ്രവർത്തകർ തന്നെ വിവേചനത്തിന്റെ വേലി ഉയർത്തുന്നുണ്ട്. ഇത് ഇന്ത്യയാണ് എന്നിരിക്കെ പാപ്പരാസി മാധ്യമങ്ങൾ റീമയുടെ ബിക്കിനിയുടെയും പ്രിയങ്കയുടെ സിഗരറ്റ് വലിയുടേയും അങ്ങിനെ ഒര് ശരാശരി മനുഷ്യൻ ആഗ്രഹിക്കാത്ത നൂറോളം വാർത്തകൾ ബ്രിക്കിങ് ന്യൂസ്‌ ആയി ന്യൂസ്‌ അവറുകൾ തീർക്കുന്നു.

‘ഇസ്കാ മതലപ് ക്യാഹേ’ എന്ന് മാത്രം ആണ് ആ സ്ത്രീ പറഞ്ഞത്. മറ്റൊന്നും ഈ വീഡിയോ പറയുന്നില്ല. ഉണ്ടങ്കിൽ തിരുത്തലിനും തയ്യാറാണ്..

തന്റെ ദേഹത്ത് തോണ്ടി വിളിച്ച ആരാധികയോട് റാണൂ മുണ്ടേൽ ദേഷ്യത്തോടെ “ഇസ്കാ മതലപ് ക്യാ ഹേ? എന്ന് ചോദിക്കുന്നൂ. അതിൽ എന്താണ് തെറ്റ്. ഇനിയും മേനിനടിക്കുന്ന നിഷ്കളങ്ക ബുദ്ധികളോട് പറയട്ടെ ” ഇതിന്റെ അർഥം എന്താണ് (ഈ തോണ്ടല് എന്തിന് വേണ്ടി ആണ് എന്ന് സാരം )എന്ന് മാത്രം ആണ് അവരു പറഞ്ഞുള്ളൂ. തന്റെ ഭൂതകാലത്തെ ഇടയ്ക്കിടെ മാധ്യമങ്ങൾ അവരെ ഓർമ്മപ്പെടുത്തുന്നത് നല്ലതാണ്. പക്ഷെ നട്ടാൽ കുരുക്കാത്ത പൊള്ളത്തരം പറയുന്നത് തെമ്മാടിത്തരം തന്നെയാണ്.. ഇനി ഇപ്പോൾ അവര് “എന്നെ തൊടരുത് ഞാൻ സെലിബർട്ടി ആണ് “എന്നാണ് പറഞ്ഞതെങ്കിൽ കൂടിയും എന്താണ് തെറ്റ്.. സ്വസ്ഥമായി വിഹരിക്കുന്ന ഒര് സ്ത്രീയെ ഇടം വലം തിരിക്കാൻ സമ്മതിക്കാതെ 24×7 ക്യാമറയുമായി കിടപ്പറവരെ കവർ ചെയ്തു എക്സ്ക്ലൂസീവ് കൊടുത്തിട്ടും മതിയായില്ലേ?.. ചുരുക്കി പറഞ്ഞാൽ മറ്റൊരാളുടെ ദേഹത്ത് ആവിശ്യം ഉണ്ടെങ്കിലും ഇല്ലെങ്കിലും അവരുടെ അനുവാദം കൂടാതെ സ്പർശിക്കാൻ ആർക്കാണ് അവകാശം?..

അതുകൊണ്ട് ഇനിയെങ്കിലും നിങ്ങൾ ഇടക്ക് പറയാറുള്ള ആ ധർമം ഇല്ലേ അത് കക്ഷത്തു നിന്നും ഇറക്കി വാർത്തക്ക് ആധാരമാക്കാൻ ശ്രദ്ധിക്കുക.

Previous articleഅലർജി നിങ്ങളെ അലട്ടുന്നുവോ ?
Next articleഓൺലൈനിൽ എങ്ങനെ സുരക്ഷിതർ ആകാം ?
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.